ഉദ്യാന സുന്ദരി യൂഫോര്‍ബിയ ജരോള്‍ഡൈ
ഉദ്യാന സുന്ദരി യൂഫോര്‍ബിയ ജരോള്‍ഡൈ
Saturday, May 9, 2020 3:55 PM IST
അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് ഒരിക്കല്‍ പ്രലോഭനത്തെ നേരിട്ടത് മുള്ളുകള്‍ നിറഞ്ഞ റോസാച്ചെടികളില്‍ തന്റെ ശരീരം പലതവണ ഉരുളാന്‍ വിട്ടുകൊടുത്തിട്ടാണെന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഫ്രാന്‍സിസിന്റെ വിശുദ്ധ ശരീരം സ്പര്‍ശിക്കാന്‍ ഭാഗ്യം ലഭിച്ച റോസാച്ചെടികള്‍ നന്നായി പുഷ്പിക്കുകയും പിന്നീട് അവയില്‍ നിന്നു മുള്ളുകള്‍ അപ്രത്യക്ഷപ്പെടുകയും ചെയ്തത്രെ. മുള്ളുകള്‍ ഇല്ലാത്ത റോസാച്ചെടികള്‍ ഇന്നും പോള്‍സ്യംകുലയിലെ റൊസീലോ അല്ലെങ്കില്‍ റോസ്ഗാര്‍ഡനില്‍ കാണാം. റോസാ കാനിന അസീസിയെന്‍സിസ് എന്ന പുനര്‍നാമകരണം ചെയ്ത ഈ റോസാച്ചെടികള്‍ സസ്യലോകത്ത് ഒരു വിസ്മയമായി ഇന്നും വളര്‍ന്നു നില്‍ക്കുന്നു. ലോകത്ത് മറ്റൊരിടത്തും ഇത്തരം റോസാച്ചെടികള്‍ ഇല്ലെന്നുള്ളതും മറ്റൊരു വിസ്മയമാണ്.

'യൂഫോര്‍ബിയേസി' സസ്യകുടുംബത്തിലെ ഒരു പ്രധാനപ്പെട്ട അലങ്കാരച്ചെടിയായ 'യൂഫോര്‍ണിയ മിലൈ' ലോകമെമ്പാടുമുള്ള പുഷ്പപ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരു ഉദ്യാനസസ്യമാണ്. ഇതിന്റെ ധാരാളം വ്യത്യസ്ത ഇനങ്ങള്‍ ഇന്നും വികസിച്ചുകൊണ്ടിരിക്കുന്നു. മുള്‍ക്കിരീടം എന്ന പേരിലും അറിയപ്പെടുന്ന ഈ ചെടികളില്‍ കൂര്‍ത്ത മുള്ളുകള്‍ നിറഞ്ഞിരിക്കുന്നതു കാണാം. ഫ്രാന്‍സിസിനെപ്പോലെ മറ്റാരുടെയോ വിശുദ്ധശരീരം സ്പര്‍ശിച്ചതാണോ എന്നറിയില്ല മുള്ളകള്‍ ഇല്ലാത്ത മനോഹരമായ ഒരു അലങ്കാരച്ചെടി യൂഫോര്‍ബിയേസി കുടുംബത്തിലുണ്ട്. 'യൂഫോര്‍ബിയ ജരോള്‍ഡെ'എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന ഈ സസ്യം തെക്ക്-കിഴക്കന്‍ മഡഗാസ്‌ക്കറില്‍ മാത്രം സ്വാഭാവികമായി കാണപ്പെടുന്നു. എന്നാല്‍ ലോകമെമ്പാടുമുള്ള സസ്യപ്രേമികളുടെ നിരന്തരമായ ശേഖരണം വഴി ഈ ചെടികളുടെ ആവാസസ്ഥലത്ത് വംശനാശം നേരിട്ടുകൊണ്ടിരിക്കുന്നു. ട്രോപ്പിക്കല്‍ കാലാവസ്ഥ നിലനില്‍ക്കുന്ന ലോകത്തിന്റെ നാനാഭാഗത്തും ഉദ്യാനപാലകര്‍ ഈ മനോഹരമായ അലങ്കാരചെടി നട്ടുവളര്‍ത്തുന്നുണ്ട്. നമ്മുടെ നാട്ടിലും അടുത്ത കാലത്തായി ഈ ഉദ്യാനസുന്ദരി വേരുറപ്പിച്ചിട്ടുണ്ട്. ഉദ്യാനങ്ങളിലെ പുല്‍ത്തകിടികളില്‍ ബോര്‍ഡറായും ഭംഗിയുള്ള പൂച്ചട്ടികളില്‍ ബോണ്‍ സായ് ആകൃതിയിലും വളര്‍ത്തി വീടുകളുടെ അകത്തളങ്ങള്‍ അലങ്കരിക്കുവാന്‍ ഉത്തമമാണ്.

പുതുചെടികള്‍ ഉ ത്പാദിപ്പിക്കുന്നതിന് ഏഴു സെന്റീ മീറ്റര്‍ നീളമുള്ള ശാഖാഗ്രങ്ങള്‍ മു റിച്ചുമാറ്റി, ഇലപ്പൊടി, നന്നായി അഴുകിപ്പൊടിഞ്ഞ കാലിവളം, മണ ല്‍ അല്ലെങ്കില്‍ ചകരിച്ചോര്‍ കമ്പോസ്റ്റ് എന്നി വ 1:2:2 എന്ന അനുപാതത്തില്‍ യോജിപ്പിച്ച് ചെറുചട്ടികളിലോ പോ ളിത്തീന്‍ കൂടകളിലോ നിറച്ച്, തണലില്‍ പരിപാലിക്കാവുന്നതാണ്. ഇപ്രകാരം രണ്ടാഴ്ച പരിപാലിച്ചശേഷം സാവധാനം ഹാര്‍ഡന്‍ ചെയ്ത് അനായാസം വേരു പിടിപ്പി ക്കാം. ഇടത്തരം ചട്ടികളില്‍ മൂന്നു മുതല്‍ അഞ്ചു വരെ കട്ടിംഗുകള്‍ വളര്‍ത്തി പരിപാലിച്ചാല്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ ചെടികള്‍ ധാരാളം ശാഖോപശാഖകള്‍ പുറപ്പെടുവിച്ച് നിറയെ പൂക്കള്‍ ചാ ര്‍ത്തി മനോഹാരിത നല്‍ കും. ഇവ ഭംഗിയുള്ള പൂപ്പാത്രങ്ങളില്‍ ഇറക്കിവച്ച് കട്ട്ഫ്‌ളവര്‍ അറേഞ്ച്‌മെന്റിന് പകരമായി വീടും ഓഫീസുമൊക്കെ അലങ്കരിക്കാം.



എന്നാല്‍ ഈയടുത്ത കാലത്തായി യൂഫോര്‍ബിയ മിലൈ ചെടികള്‍ കേരളത്തിലെ ഉദ്യാനങ്ങളില്‍ നിന്നും വീട്ടുവളപ്പില്‍ നിന്നും നീക്കം ചെയ്ത് നശിപ്പിക്കുന്നതും നാം കണ്ടു. മലയാളികളുടെ സ്വതസിദ്ധശൈലിയായ എന്തിനേയും ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയും എന്നാല്‍ കേട്ടുകേഴ്‌വിയുടോ അശാസ്ത്രീയമായ അറിവിന്റെയോ അടിസ്ഥാനത്തില്‍ സമൂലം നശിപ്പിക്കുകയോ അവഗണിക്കുകയോ ചെയ്യുന്ന പ്രവണത ഈ മനോഹരസസ്യങ്ങളുടെ കാര്യത്തിലും സംഭവിച്ചു. വിരോധാഭാസമെന്നു പറയട്ടെ ലേഖകന്‍ ഈയടുത്ത കാലത്ത് നടത്തിയ വിദേശയാത്രകളില്‍ തായ്‌ലാന്‍ഡ്, അമേരിക്കന്‍ ഐക്യനാടുകള്‍, മെക്‌സി ക്കോ എന്നീ രാജ്യങ്ങളില്‍ ഇത്തരം ചെടികളുടെ വന്‍ തോതിലുള്ള കൃഷിയും വിപണനവും വര്‍ധിച്ചുവരുന്നതായി കണ്ടു. കൂടാതെ ഇവയുടെ മിനിയേച്ചര്‍ സങ്കരയിനങ്ങള്‍ ചെറുചട്ടികളില്‍ മനോഹരമായി വളര്‍ത്തി ഫ്‌ളോളിസ്റ്റ് ക്വാളിറ്റി പോട്ട് പ്ലാന്റായി വിപണനം ചെയ്യുന്നത് ശ്രദ്ധേയമായി തോന്നി. കേരളത്തിന് ഇത്തരം ചെടികള്‍ വായാവസായിക അടിസ്ഥാനത്തില്‍ ഉത്പാദിപ്പിച്ച് പുതിയ വരുമാനവഴികള്‍ കണ്ടെത്താവുന്നതാണ്.

ഡോ. സണ്ണി ജോര്‍ജ്
ഫോബ് സിഗ്നേച്ചര്‍ഗ്രോ, ചങ്ങനാശേരി
ഫോണ്‍: 95260 59400