വെയിലത്തുണക്കിയാല്‍ പൂപ്പല്‍ നിര്‍വീര്യമാകുമോ?
Tuesday, February 11, 2020 5:04 PM IST
'ഹലോ ഡോക്ടറല്ലേ, ഒരബദ്ധം പറ്റി'- അതിരാവിലെ പരിചയക്കാരനായ ഒരു ക്ഷീരകര്‍ഷകന്റെ ഫോണ്‍. എന്തുപറ്റിയെന്ന ചോദ്യത്തിന് അതീവ സങ്കടത്തോടെ മറുപടി. 'ഡോക്ടറെ, വീട്ടിലൊരു അരച്ചാക്ക് കടലപ്പിണ്ണാക്ക് വാങ്ങിവച്ചിരുന്നു പശുവിനു കൊടുക്കാന്‍, സാധാരണപോലെ ഇന്നലെയും ഓരോ കിലോ വീതം രണ്ട് കറവപ്പശുക്കള്‍ക്കും കൊടുത്തു, പിന്നെ അല്‍പ്പം കിടാരിക്കും..' എന്നിട്ടെന്തുപറ്റി..അദ്ദേഹം വിശദീകരിച്ചു. 'ഒന്നും പറയേണ്ട ഡോക്ടറെ, ഇന്നലെ തീറ്റച്ചാക്ക് തുറന്നപ്പോള്‍ കടലപ്പിണ്ണാക്കില്‍ നിറയെ പൂപ്പല്‍, ഞാന്‍ നന്നായി അടച്ചു സൂക്ഷിച്ചതാ. എന്നിട്ടും ഈ പൂപ്പല്‍ ചാക്കില്‍ എങ്ങനെ കയറിപ്പറ്റിയെന്നറിയില്ല, ഇപ്പോ പിണ്ണാക്കിനൊക്കെ വലിയ വിലയല്ലേ. എനിക്കാണേല്‍ കളയാനും മനസു വന്നില്ല, എന്റെ ബുദ്ധിമോശത്തിന് വെയിലത്ത് ഒരു രണ്ടു മണിക്കൂര്‍ ഉണക്കി പശുക്കള്‍ക്കു കൊടുത്തു. ഇതും പറഞ്ഞ് അദ്ദേഹം ഒരു ദീര്‍ഘനിശ്വാസമെടുത്തു. 'ഇന്നു രാവിലെ കറക്കാന്‍ ചെന്നപ്പോള്‍ ആകെ പ്രശ്‌നമായി. രണ്ടു പശുക്കള്‍ക്കും നിര്‍ത്താതെ വയറിളക്കം, ഒരു കറവപ്പശുവാണെങ്കില്‍ തറയില്‍ കിടന്ന കിടപ്പാ, ഇന്നലെ രാവിലെ പത്തു ലിറ്ററിനടുപ്പിച്ച് കറന്ന പൂവാലിക്ക് ഇന്ന് അതിന്റെ പകുതി പാല്‍ പോലുമില്ല. എന്തു ചെയ്യും ഡോക്ടറെ- ആശങ്കയോടെ ആ ക്ഷീരകര്‍ഷകന്‍ പറഞ്ഞവസാനിപ്പിച്ചു.
കാലിത്തീറ്റയിലെ പൂപ്പല്‍വിഷബാധയാണ് ഇവിടെ പശുക്കളുടെ ആരോഗ്യത്തില്‍ വില്ലനായതെന്ന് സാഹചര്യങ്ങളില്‍ നിന്നു വ്യക്തമാണ്. മഴക്കാലങ്ങളില്‍ തൊഴുത്തില്‍ കയറിവരുന്ന രോഗങ്ങളില്‍ പ്രധാനമാണ് അഫ്‌ളാടോക്‌സിക്കോസിസ് അഥവാ പൂപ്പല്‍ വിഷബാധ. പൂപ്പല്‍ വിഷബാധയേല്‍ക്കാതെ തീറ്റകള്‍ കരുതിയില്ലെങ്കില്‍ പശുക്കളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഉത്പാദനക്കുറവിനും ക്ഷീരകര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക നഷ്ടത്തിനും പിന്നീടത് കാരണമായിത്തീരും.
പൂപ്പല്‍ വിഷം ചെറിയൊരു വിഷമല്ല
സൂക്ഷിച്ചു വച്ച കാലിത്തീറ്റയിലും പിണ്ണാക്കിലും വൈക്കോലിലും അന്തരീക്ഷ ഈര്‍പ്പം ഉയര്‍ന്നതും താപനില കുറഞ്ഞതുമായ സാഹ ചര്യത്തില്‍ പൂപ്പല്‍ ബാധയേല്‍ക്കാന്‍ സാധ്യതയേറെയാണ്. ചോളം, പരുത്തിക്കുരുപ്പിണ്ണാക്ക്,തേങ്ങാപ്പിണ്ണാക്ക്, കടലപ്പിണ്ണാക്ക് തുടങ്ങിയ വിവിധ സാന്ദ്രീകൃതകാലിത്തീറ്റകളില്‍ വളരുന്ന പൂപ്പലുകള്‍ 'അഫ്‌ളാടോക്‌സിന്‍' എന്ന വിഷവസ്തുവാണ് പുറന്തള്ളുന്നതെങ്കില്‍ നല്ലപോലെ ഉണക്കാതെ സൂക്ഷിച്ച വൈക്കോലില്‍ വളരുന്ന പൂപ്പലുകള്‍ 'ഒക്രാടോക്‌സിന്‍' എന്ന വിഷവസ്തു പുറന്തള്ളും. രണ്ടും പശുക്കള്‍ക്കു മാരകമാണ്. ഇത് യഥാക്രമം അഫ്‌ളാടോക്‌സിക്കോസിസ്, ഒക്രാടോക്‌സിക്കോസിസ് എന്നീ രോഗങ്ങള്‍ക്കു കാരണമായിത്തീരും. ഇവ രണ്ടും മാത്രമല്ല, ഫുമോണിസിന്‍, ടിടു ടോക്‌സിന്‍, എര്‍ഗട്ട് ടോക്‌സിന്‍ എന്നിങ്ങനെ പൂപ്പലുകള്‍ പുറന്ത ള്ളുന്ന വിഷവസ്തുക്കള്‍ ഇനിയും ഏറെയുണ്ട്.
രോഗലക്ഷണങ്ങളുടെ തീവ്രത പൂപ്പല്‍ വിഷത്തെയും ഉള്ളിലെത്തിയ അതിന്റെ അളവിനെയും ആശ്രയിച്ചി രിക്കും. ശരീരക്ഷീണം, ക്രമേണയുള്ള തീറ്റമടുപ്പ്, ഇടവിട്ടുള്ള ശക്തമായ വയറിളക്കം, വയറിലുള്ള നീര്‍ക്കെട്ട്, പാലുത്പാദനത്തില്‍ പെട്ടെന്നുള്ള കുറവ് എന്നിവയാണ് തീവ്രപൂപ്പല്‍ വിഷബാധയുടെ പ്രാരംഭലക്ഷണങ്ങള്‍. പൂപ്പല്‍ വിഷം കുടല്‍ഭിത്തി യില്‍ രക്തസ്രാവത്തിനു കാരണ മാവുന്നതിനാല്‍ രക്തം കലര്‍ന്ന വയറിളക്കത്തിനും സാധ്യതയുണ്ട്. ഗര്‍ഭിണികളായ പശുക്കളില്‍ ഗര്‍ഭമലസലിനും പൂപ്പല്‍ വിഷം കാരണമാവും. അഫ്‌ളാടോക്‌സിന്‍ വിഷം പശുക്കളുടെ സ്വാഭാവികപ്രതിരോധശേഷി കുറയുന്നതിനും കാരണമായിത്തീരും. ഇത് അകിടുവീക്കം, കുരലടപ്പന്‍, തൈലേറിയോസിസ്, അനാപ്ലാസ്‌മോസിസ് തുടങ്ങിയ വിവിധ ബാക്ടീരിയല്‍, പ്രോട്ടോസോവല്‍ പാര്‍ശ്വാണുബാധകള്‍ക്ക് വഴിയൊരു ക്കും. കീറ്റോസിസ് രോഗം, കുളമ്പു ചീയല്‍ അഥവാ ലാമിനൈറ്റിസ് അടക്കമുള്ള ഉപാപചയ രോഗങ്ങ ള്‍ക്കും പൂപ്പല്‍ വിഷം ഒരു കാരണ മാണ്. മദി ലക്ഷണങ്ങള്‍ പ്രകടമാവു ന്നതില്‍ തകരാറുകള്‍, ചെന പിടിക്കാ നുള്ള പ്രയാസം, വന്ധ്യത, വാലിന്റെയും ചെവികളുടെയും അറ്റം അഴുകി ദ്രവിക്കല്‍, രോമം കൊഴിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ നീണ്ട് നില്‍ ക്കുന്ന രോഗാവസ്ഥയില്‍ പ്രകടമാവും.
പൂപ്പല്‍ വിഷം കരളിനെ ഗുരുതര മായി ബാധിക്കുന്നതിനാല്‍ മഞ്ഞപ്പി ത്തത്തിനു സാധ്യ തയേറെയാണ്. പശുക്കളുടെ കുടല്‍, വൃക്ക, കരള്‍ തുടങ്ങിയ അവയവങ്ങളില്‍ അര്‍ബുദ ത്തിനും പൂപ്പല്‍ വിഷബാധ ഇട യാക്കും. വിഷാംശത്തിന്റെ തോത് ഉയര്‍ന്നാല്‍ മരണകാരണമായി തീരു കയും ചെയ്യും. പശുക്കള്‍ക്കു മാത്രമല്ല ആടുകള്‍ക്കും എരുമകള്‍ക്കും കോഴികള്‍ക്കും എന്തിന് ഓമനകളായി വളര്‍ത്തുന്ന ചെറുപക്ഷികള്‍ക്കു പോലും തീറ്റയില്‍ വളരുന്ന ചെറുകുമിളുകള്‍ ആരോഗ്യ ഭീഷണിയാണ്. മറ്റുള്ളവയെ അപേക്ഷിച്ച് ചെറിയ അളവിലുള്ള അഫ്‌ളാടോ ക്‌സിന്‍ വിഷം പോലും താറാവുക ളെയും ടര്‍ക്കിക്കോഴികളെയും ഗുരുത രമായി ബാധിക്കും.

പൂപ്പല്‍ വിഷബാധ എങ്ങനെ തിരിച്ചറിയാം
കാലിത്തീറ്റയ്ക്കും വൈക്കോ ലിനും ദുര്‍ഗന്ധം, കട്ടകെട്ടല്‍, നിറത്തിലും രൂപത്തിലുമുള്ള വ്യത്യാ സം, തീറ്റയുടെ പുറത്ത് വെള്ള നിറത്തില്‍ കോളനികളായി വളര്‍ന്നി രിക്കുന്ന പൂപ്പലുകള്‍ എന്നിവയെല്ലാ മാണ് തീറ്റയില്‍ പൂപ്പല്‍ബാധയേറ്റ തിന്റെ സൂചനകള്‍. പൂപ്പല്‍ ബാധിച്ച തീറ്റകള്‍ ഒരു കാരണവശാലും പശു ക്കളടക്കമുള്ള വളര്‍ത്തു ജീവികള്‍ക്ക് നല്‍കാന്‍ പാടില്ല. തീറ്റകള്‍ നന്നായി കഴുകിയോ തിളപ്പിച്ചോ ചൂടാക്കിയോ നല്‍കിയാല്‍ പോലും പൂപ്പലുകള്‍ പുറന്തള്ളിയ മാരകവിഷം നശിക്കില്ല എന്ന കാര്യം മനസ്സിലോര്‍ക്കണം. പന്ത്രണ്ട് മണിക്കൂറെങ്കിലും സൂര്യ പ്രകാശം ഏല്‍പ്പിച്ചാല്‍ അള്‍ട്രാ വയലറ്റ് രശ്മിയുടെ പ്രവര്‍ത്തന ഫലമായി തീറ്റയില്‍ ബാധിച്ച ഫംഗ സുകള്‍ നശിക്കുമെങ്കിലും അവ പുറന്തള്ളിയ വിഷം പൂര്‍ണമായും നിര്‍വീര്യമാകണമെന്നില്ല. ചില കര്‍ഷകര്‍ പൂപ്പല്‍ ബാധിച്ച തീറ്റ മറ്റു തീറ്റകളുമായി ചെറിയ അളവില്‍ കലര്‍ത്തി നല്‍കാറുണ്ട്. ഇതും തെറ്റായ രീതിയാണ്. പൂപ്പല്‍ബാധ യേറ്റ തീറ്റ കഴിച്ച പശുക്കള്‍ പാലി ലൂടെ വിഷം പുറന്തള്ളാന്‍ ഇടയു ള്ളതിനാല്‍ പാലുപയോ ഗിക്കുന്ന തും ഉചിതമല്ല.
വളര്‍ത്തുമൃഗങ്ങള്‍ക്ക് പൂപ്പല്‍വിഷ ബാധയേറ്റതായി സംശയം തോന്നി യാല്‍ ഏറ്റവും വേഗത്തില്‍ ചികിത്സ തേടണം. നിര്‍ജലീകരണം ഒഴിവാക്കു ന്നതിനും വിഷാംശം നിര്‍വീര്യ മാക്കുന്നതിനുമായി ഫ്‌ളൂയിഡ് തെറാപ്പി, ആന്റിബയോട്ടിക്, കരള്‍ സംരക്ഷണ ഉത്തേജന മരുന്നുകള്‍, ധാതുമിശ്രി തങ്ങള്‍, യീസ്റ്റ് അടങ്ങിയ പ്രോബയോട്ടിക്കുകള്‍, എന്നിവ പ്രാ രംഭഘട്ടത്തില്‍ തന്നെ ചികിത്സയായി നല്‍കേണ്ടി വരും.
പൂപ്പല്‍ ബാധയേല്‍ക്കാതെ കരുതാം
മുന്‍കൂട്ടി വാങ്ങി സൂക്ഷിക്കുന്ന തീറ്റച്ചാക്കുകള്‍ തണുത്ത കാറ്റടിക്കാത്ത മുറിയില്‍ തറയില്‍ നിന്ന് ഒരടി ഉയരത്തിലും ഭിത്തിയില്‍ നിന്ന് ഒന്നരയടി അകലത്തിലും മാറ്റി പലകയുടെ മുകളില്‍ വേണം സൂക്ഷിക്കാന്‍. നനഞ്ഞ കൈകൊണ്ടോ പാത്രങ്ങള്‍ കൊണ്ടോ തീറ്റ കോരിയെടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. തീറ്റയെടുത്തശേഷം ബാക്കിവരുന്ന തീറ്റ ഈര്‍പ്പം കയറാത്ത രീതിയില്‍ അടച്ചു സൂക്ഷിക്കണം. വലിയ തീറ്റച്ചാക്കില്‍ നിന്നും നിത്യവും നേരിട്ടെടുക്കുന്നതിനു പകരം ചെറിയ ചാക്കുകളിലേക്കും പാത്രങ്ങളിലേക്കും മാറ്റി ദിവസേന ആവശ്യമായ തീറ്റമാത്രം എടുത്തുപയോഗിക്കാം. ഇതുവഴി വലിയ ചാക്കിലെ പൂപ്പല്‍ബാധ തടയാം. 'ടോക്‌സിമാര്‍' പോലുള്ള തീറ്റയിലെ പൂപ്പല്‍വിഷം നിര്‍വീര്യമാക്കാന്‍ സഹായിക്കുന്ന 'ടോക്‌സിന്‍ ബൈന്‍ഡറുകള്‍' എന്നറിയപ്പെടുന്ന മരുന്നുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്.
വൈക്കോലും പ്ലാവിലയടക്കമുള്ള പച്ചില തീറ്റകളും നന്നായി ഉണക്കി ഈര്‍പ്പമോ, മഴച്ചാറ്റലോ ഏല്‍ക്കാത്തവിധം സൂക്ഷിക്കണം. കാലിത്തീറ്റ നല്‍കുന്ന പാത്രങ്ങള്‍ നിത്യവും കഴുകിത്തുടച്ച് വൃത്തിയാക്കണം. തൊഴുത്തിന്റെ തറയില്‍ പുല്ലും വൈക്കോലും കാലി ത്തീറ്റയവശിഷ്ടങ്ങളും കെട്ടിക്കിടന്ന് അവയില്‍ പൂപ്പ ലുകള്‍ വളരാനുള്ള സാധ്യത ഒഴിവാക്കണം. സൂക്ഷി ച്ചുവച്ച കാലി ത്തീറ്റകള്‍ ഇടയ്ക്ക് വെയിലില്‍ ഉണക്കുന്നത് ഈര്‍പ്പം കുറയ്ക്കാനും പൂപ്പലുകളുടെ വളര്‍ച്ച തടയാനും ഉപകരിക്കും.
ഡോ. മുഹമ്മദ് ആസിഫ് എം.
ഫോണ്‍: ഡോ. മുഹമ്മദ് ആസിഫ്- 9495187522.