ചെലവു പകുതി, വിളവു നൂറുമേനി
Wednesday, November 27, 2019 4:53 PM IST
നെല്‍കൃഷിയില്‍ യന്ത്രവത്കരണത്തിലൂടെ മികച്ച വിളവു നേടുകയാണ് കണ്ണൂര്‍ ചെറുതാഴം പഞ്ചായത്തിലെ കക്കീല്‍ വീട്ടില്‍ ദാമോദരന്‍. വിരിപ്പുകൃഷിയില്‍ കണ്ണൂര്‍ കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. പി. ജയരാജന്റെ നേതൃത്വത്തില്‍ ലഭ്യമാക്കിയ സീഡ് കം ഫെര്‍ട്ടിലൈസര്‍ ഡ്രില്‍ ഉപയോഗിച്ചുള്ള കൃഷിയാണ് ഇദ്ദേഹം നടത്തിയത്. കെവികെയുടെ ശാസ്ത്രീയ വിളപരിപാലന മാര്‍ഗങ്ങളും വെള്ളക്കെട്ടിനെ അതിജീവിക്കാന്‍ കെല്പുള്ള നെല്ലിനമായ മഹാമായയും ചേര്‍ന്നപ്പോള്‍ ഇത്തവണ വിജയം നൂറുമേനി.
പ്രളയത്തിന്റെ വികൃതിയെ അതിജീവിച്ചു നേടിയതാണ് ഈ വിള സമൃദ്ധി. മണ്ണു പരിശോധിച്ച് ശാസ്ത്രീയമായി നെല്‍കൃഷിയെ സമീപിച്ചു ചെറുതാഴം കൊക്കോട് പാണവയല്‍ പാടശേഖരസമിതി സെക്രട്ടറികൂടിയായ ദാമോദരന്‍.
ഒരേക്കര്‍ പൊടിവിതയില്‍ സീഡ് ഡ്രില്‍ ഉപയോഗിച്ചുള്ള നെല്‍കൃഷി യില്‍ ഹെക്ടറിന് ഏഴു ടണ്‍ വിളവു ലഭിച്ചു. എന്നാല്‍ ചെലവ് താരത മ്യേന കുറവും. വിതയ്ക്കുമ്പോള്‍ കര്‍ഷകന് ഒരേക്കറിന് 40 കിലോ വിത്തുവേണ്ടി വന്നിരുന്നത് 15 കിലോ ആയി ചുരുങ്ങി. ഏഴു വരി വീതമാണ് വിത. കളപറിക്കലും യന്ത്രം ഉപയോഗിച്ചു ചെയ്യാം. 20 സെന്റീമീറ്റര്‍ വരിയകലവും 15 സെന്റീമീറ്റര്‍ തൈ അകലവും നല്‍കിയാണ് വിത്തിട്ടത്. ഒന്ന്- ഒന്നര മണിക്കൂര്‍ കൊണ്ട് യന്ത്രമുപയോഗിച്ച് ഒരേക്കര്‍ വിതയ്ക്കാം. ഇതിനു വരുന്ന ചെലവ് മൂന്നു ലിറ്റര്‍ ഡീസല്‍ മാത്രമാണ്. നെല്‍കൃഷിയുടെ ചെലവ് കുറയ്ക്കുന്നതില്‍ യന്ത്രവത്കരണം എത്ര ഗുണം ചെയ്യുമെന്ന് തന്റെ അനുഭവ ത്തില്‍ നിന്ന് ഇദ്ദേഹം കാട്ടിത്തരുന്നു.
നേരിട്ടു വിതയ്ക്കുന്ന സ്ഥലങ്ങ ളില്‍ ഉപയോഗിക്കാവുന്ന യന്ത്രമാണ് സീഡ് ഡ്രില്‍. ട്രാക്ടറില്‍ ഘടിപ്പി ക്കാവുന്ന കള്‍ട്ടിവേറ്ററോട് കൂടിയ വിതയന്ത്രമാണിത്. വിത്തും വളവും ഇടുന്നതിനുള്ള പെട്ടി, അതില്‍ നിന്ന് ചാലിലേക്കു വീഴുന്നതിനുള്ള കുഴലു കള്‍, ചാലുണ്ടാക്കുന്നതിനുള്ള കൊഴു എന്നിവയാണ് പ്രധാന ഭാഗങ്ങള്‍. ചാലുണ്ടാക്കുന്നതിനും വിത്തുകള്‍ വരിവരിയായി ചാലില്‍ നിക്ഷേ പിക്കുന്നതിനും വരികള്‍ തമ്മിലുള്ള അകലം ക്രമീകരിക്കുന്നതിനും വളം ഇടുന്നതിനുമുള്ള സൗകര്യം ഇതി ലുണ്ട്. വിത്തിനോടൊപ്പം ജൈവവളം കൂടി ലഭ്യമാകുന്നതിനാല്‍ നെല്‍ച്ചെടി യുടെ പ്രാരംഭഘട്ടങ്ങളിലെ വളര്‍ച്ച യ്ക്ക് തുണയാകും എന്നതും കര്‍ ഷകരെ ഇതിലേക്ക് ആകര്‍ഷിക്കും. സീഡ് ഡ്രില്‍ ഉപയോഗിച്ച് കൃഷി ചെയ്തപ്പോള്‍ കൃത്യമായ വരിയകല ത്തില്‍ നെല്‍ച്ചെടികള്‍ വളര്‍ന്നത് കോണോവീഡര്‍ ഉപയോഗിച്ചു ഫലപ്രദമായി കളനിയന്ത്രണം നട ത്താന്‍ സഹായിച്ചു. വിത മുതല്‍ കൊയ്ത്തു വരെ ഓരോ ഘട്ടത്തിലും പാടത്തുനിരീക്ഷണവും മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി കണ്ണൂര്‍ കൃഷിവി ജ്ഞാനകേന്ദ്രം ശാസ്ത്രജ്ഞര്‍ ഉണ്ടാ യതു നേട്ടമായി എന്ന വിലയിരുത്ത ലിലാണ് നാട്ടുകാരുടെ പ്രിയപ്പെട്ട ദാമോദരേട്ടന്‍.
സീഡ് കം ഫെര്‍ട്ടിലൈസര്‍ ഡ്രില്‍ ഉപയോഗിച്ചുള്ള കൃഷി രീതി അവലം ബിച്ചാല്‍ തൊഴിലാളി ക്ഷാമവും വര്‍ധിച്ച കൂലിച്ചെലവും അതിജീവിക്കാം. ഒന്നാം വിളയില്‍ വെള്ള ക്കെട്ടുള്ള സ്ഥലങ്ങളില്‍ പൊടിവിത യന്ത്രമുപയോഗിച്ചാല്‍ നെല്‍കൃഷി വിജയകരമാക്കാന്‍ സാധിക്കും. കാലാവസ്ഥ പ്രവചനാതീതമായ ഇന്നത്തെ സാഹചര്യത്തില്‍ ജൂണ്‍ മാസത്തില്‍ പെയ്യേണ്ട മഴ താമസി ക്കുന്ന അവസ്ഥയില്‍, മുളച്ചു പൊങ്ങു ന്ന കളകളെ നിയന്ത്രിക്കാന്‍ ചെളിക്ക ണ്ടങ്ങളില്‍ അനുയോജ്യമായ കോ ണോവീഡറേക്കാള്‍ പവര്‍ വീഡറാ യിരിക്കും പ്രയോജനകരം. സാധാ രണ കൃഷി രീതിയെ അപേ ക്ഷിച്ചു ചെലവ് പകുതിയായി ചുരുക്കാം. കൂടാതെ മണ്ണുപരിശോ ധനയുടെ അടിസ്ഥാനത്തില്‍ മണ്ണറി ഞ്ഞുള്ള കൃഷി മാത്രമേ സുസ്ഥി രമായ നെല്‍കൃഷിക്ക് യോജിക്കൂ എന്നും ദാമോദരന്‍ സാക്ഷ്യപ്പെടു ത്തുന്നു.ദാമോദരന്‍- 82899 79803. ഫോണ്‍: അനു- 70 25 50 99 44,
അനു വി., ഡോ. മഞ്ജു കെ.പി., ഡോ. പി. ജയരാജ്.