കൃഷി പുനര്‍ക്രമീകരിക്കാം, ഭൂശേഷിയനുസരിച്ച്
പ്രളയത്തിനും ഉരുള്‍പൊട്ടലിനും ശേഷമുള്ള കൃഷി പുനര്‍ക്രമീകരണം ശാസ്ത്രീയമാക്കണം. ഇങ്ങനെ ചെയ്താല്‍ തുടര്‍ വര്‍ഷങ്ങളിലും ഉണ്ടാകും എന്നു പ്രവചിക്കപ്പെടുന്ന കാലാവസ്ഥാ വ്യതിയാനങ്ങളില്‍ നിന്ന് ഒരു പരിധിവരെ കൃഷിയെ സംരക്ഷിക്കാനാകും.

മാനദണ്ഡങ്ങള്‍ നോക്കി കൃഷി

ഒരു പ്രദേശം കൃഷിയോഗ്യമാണോ എന്നറിയാന്‍ ചില ശാസ്ത്രീയ സങ്കേതങ്ങളുണ്ട്. അമേരിക്കന്‍ കൃഷിശാസ്ത്രജ്ഞരാണ് ഈ രീതിക്ക് തുടക്കമിട്ടത്. ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ ഈ രീതി അംഗീകരിക്കുകയും ചെറിയ മാറ്റങ്ങളോടെ നടപ്പാക്കുകയും ചെയ്യുന്നുണ്ട്. മഴ, മണ്ണൊലിപ്പിനുളള സാധ്യത, ചെരിവ്, നിമ്‌നോന്നതി, മണ്ണിന്റെ സ്വഭാവം, നീര്‍വാര്‍ച്ച, കാലാവസ്ഥയുടെ പ്രത്യേകതകള്‍ എന്നിവ നോക്കിയാണ് ഭൂമി ഉത്പാദനക്ഷമമാണോ, കൃഷിയോഗ്യമാണോ എന്നൊക്കെ കണ്ടെത്തുന്നത്. ഇങ്ങനെ പരിശോധിച്ച ശേഷമാണ് അവിടെ ഏതുതരത്തിലുള്ള വിളസമ്പ്രദായമാണ് അനുയോജ്യമെന്നു തീരുമാനിക്കേണ്ടത്.

ഭൂശേഷി നോക്കി കൃഷി

ഭൂശേഷിയുടെ (land capabiltiy) അടിസ്ഥാനത്തിലായിരിക്കണം വ്യത്യസ്ത ഭൂ ഉപയോഗങ്ങള്‍ (land use) നിശ്ചയിക്കേണ്ടത്. പോരായ്മകളുണ്ടെങ്കില്‍ തിരുത്തുന്നതിനും പരിഹരിക്കുന്നതിനുമുള്ള സംവിധാനങ്ങളോടെയായിരിക്കണം ഭൂ ഉപയോഗം. ഭൂശേഷിയുടെ അടിസ്ഥാനത്തില്‍ നടത്തുന്ന കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കു മാത്രമേ സുസ്ഥിരത കൈവരിക്കാനാവൂ എന്നത് അംഗീകരിക്കപ്പെട്ട വസ്തുതയാണ്.

അമേരിക്കന്‍ രീതിയനുസരിച്ചു ഭൂമിയെ എട്ട് ഭൂശേഷി മേഖലകളായി തിരി ച്ചിരിക്കുന്നു. ഇവയില്‍ ഒന്നു മുതല്‍ നാലു വരെയുള്ള മേഖലകള്‍ കാര്‍ഷിക ഉപയോഗത്തിനും അഞ്ചു മുതല്‍ എട്ടു വരെയുള്ള മേഖലകള്‍ കാര്‍ഷി കേതര ഉപയോഗങ്ങള്‍ക്കും യോജിച്ച വയാണ്. ഈ രീതിയിലുള്ള ഭൂശേഷി തരംതിരിവ് കേരളംപോലെ മലമ്പ്ര ദേശങ്ങള്‍ കൂടുതലുള്ളയിടങ്ങളില്‍ നടപ്പിലാക്കുക ശ്രമകരമാണ്. അമേരി ക്കന്‍ ഭൂശേഷി തരംതിരിവ് പ്രകാരം നോക്കിയാല്‍ കേരളത്തില്‍ ഒന്നാം മേഖലയില്‍പ്പെടുത്താവുന്ന ഭൂമിയൊ ന്നുമില്ല! എന്തെങ്കിലും ന്യൂനതകളു ള്ള ഭൂമിയേ ഉള്ളുവെന്നുസാരം.

വര്‍ധിച്ച ജനസംഖ്യ, ഭൂമിയുടെ അപര്യാപ്തത, ഭൂമിയെ ആശ്രയിച്ചു കഴിയുന്നവരുടെ എണ്ണക്കൂടുതല്‍ എന്നിവ കേരളത്തിലെ ഭൂമിയുടെമേല്‍ ചെലുത്തുന്നത് അതിസമ്മര്‍ദ്ദമാണ്. നാം മലനാട് എന്നുവിളിക്കുന്ന ഭൂ ഭാഗം (ഹൈറേഞ്ച് ഉള്‍പ്പെടെ) കേരളത്തിന്റെ ആകെ വിസ്തൃതിയുടെ 48 ശതമാനം വരും. ഇതോടൊപ്പം ഇടനാട് പ്രദേശത്തെ കുന്നുകള്‍ കൂടി കണക്കിലെടുത്താല്‍ നമ്മുടെ കരഭൂമി യുടെ ഭൂരിഭാഗവും ചെരിവോര പ്രദേ ശങ്ങളാണ്. ഈ സാഹചര്യം സാധ്യ മായ എല്ലാ ഭൂമിയിലും കൃഷി ചെയ്യു ന്നതിനും വാസസ്ഥലമാക്കുന്നതിനും ജനങ്ങളെ നിര്‍ബന്ധിതരാക്കുന്നുണ്ട്. ഇവിടുത്തെ കൃഷി അന്താരാഷ്ട്ര ഭൂശേഷി മേഖലയില്‍ മാത്രമായി ഒതുക്കി നിര്‍ത്താന്‍ അതിനാല്‍ തന്നെ സാധ്യമല്ല. ഭൂശേഷി വച്ചു നോക്കി യാല്‍ കേരളത്തില്‍ ഇന്നു കൃഷി ചെയ്യുന്ന പല സ്ഥലങ്ങളും ഒരിക്ക ലും കൃഷി ചെയ്യപ്പെടാന്‍ പാടില്ലാ ത്തവയാണ്. പന്ത്രണ്ടു ശതമാനത്തില്‍ കൂടുതല്‍ ചെരിവുള്ള ഭൂമി സാധാരണ ഗതിയില്‍ കൃഷിയോഗ്യമല്ല. വനവത്കരണത്തിനേ പറ്റൂ. പക്ഷേ നമുക്ക് ഇതിലും കൂടുതല്‍ ചെരിവുള്ള പ്രദേശങ്ങളിലും കൃഷിയിറക്കിയേ പറ്റൂ. കൃഷി ചെയ്യുന്നുമുണ്ട്.

മധ്യഅമേരിക്ക, തെക്കുകിഴക്കന്‍ ഏഷ്യ പോലെയുള്ള ആര്‍ദ്ര ഉഷ്ണ മേഖലാ പ്രദേശങ്ങളിലെ (humid tropics) സാഹചര്യങ്ങള്‍ കണക്കി ലെടുത്ത് ലോക ഭക്ഷ്യകാര്‍ഷിക സംഘടന (FAO) ഒരു ഭൂമിശേഷി തരംതിരിവ് നിര്‍ദേശിച്ചിട്ടുണ്ട്. ചെരിവും, മണ്ണിന്റെ താഴ്ചയുമാണ് ഭൂശേഷി തരംതിരിവിന് പ്രധാനമായും ഇവര്‍ ആധാരമാക്കിയിരിക്കുന്നത്. മണ്ണൊലിപ്പിന് വിധേയമാകാനുള്ള സാധ്യതയും അവ തടയാനുള്ള നടപടികളും വിലയിരുത്തിയാണ് ഭൂ ഉപയോഗം ഇവര്‍ നിര്‍ദേശി ച്ചിരി ക്കുന്നത്. അതായത്, മണ്ണു സംര ക്ഷണത്തിലൂന്നിയ (treatment oriented) ഭൂശേഷി തരംതിരിവാണിത്. ഈ തരംതിരിവ് പ്രകാരം ആറു മേഖലകളാണുള്ളത്.

അമേരിക്കന്‍ വര്‍ഗീകരണത്തിലെ ഒന്നു മുതല്‍ നാലു വരെയുള്ള തരംതിരിവുകള്‍ എല്ലാം കൂടി മേഖല ഒന്നില്‍പ്പെടുത്തിയിരിക്കയാണ്. പ ന്ത്രണ്ടു ശതമാനംവരെ ചെരിവുള്ള ഭൂമി ഇതില്‍പ്പെടും. ചെരിവ് സാധാ രണ കോണ്‍ അളവിലോ (ഡിഗ്രി), ശതമാനത്തിലോ (%) അളക്കാം. കോണ്‍ അളവുമാത്രമേ അറിയുള്ളു വെങ്കിലും കുഴപ്പമില്ല. ഇത് ശതമാന ത്തിലേക്ക് മാറ്റാന്‍ എളുപ്പമാണ്. ത്രികോണമിതിയിലെ ലളിതമായ ബന്ധങ്ങള്‍ ഉപയോഗിച്ചാല്‍ മതി. ചെരിവ് (%) = ടാന്‍ a x 100. ഉദാഹരണത്തിന്, 45 ഡിഗ്രി ചെരിവ് എന്നത് 100 ശതമാനം ചെരിവിന് തുല്യമാണ് (ടാന്‍ 45 x 100 = 1 ഃ100= 100% ). കോണ്ടൂര്‍ കൃഷി, കോണ്ടൂര്‍ വരമ്പുകള്‍ തുടങ്ങിയ മണ്ണു സംരക്ഷ ണ പ്രവൃത്തികളോടെ ഏതു വിളയും വര്‍ഗം ഒന്നില്‍ കൃഷിചെയ്യാം. ര ണ്ടാമത്തെ വര്‍ഗത്തില്‍ 12 മുതല്‍ 27 ശതമാനം വരെ ചെരിവുള്ള ഭൂമി യാണ്. നിരപ്പുതട്ടുകള്‍ (bench terrace) ഉണ്ടാക്കിയാല്‍ ഏതു കൃഷിക്കും അനുയോജ്യമാണ്. മല യോരങ്ങളില്‍ മണ്ണിന് ആഴം കുറവായതുകൊണ്ട് സാധാരണ തട്ടുതിരിക്കല്‍ (bench terracing) പ്രായോഗികമല്ല. കര്‍ ഷകര്‍ തന്നെ കണ്ടെത്തി ആരംഭി ച്ചതോ, യൂറോപ്യന്മാര്‍ കൊണ്ടുവ ന്നതോ ആയ പ്യൂര്‍ട്ടോറിക്കന്‍ മോഡ ല്‍ കയ്യാലകളാണ് (Puertorican terrace) മലഞ്ചെരിവുകളില്‍ വ്യാപ കമായി സ്വീകരിച്ചുകാണുന്നത്. കേരളത്തെപ്പോലെ മലമ്പ്രദേശങ്ങള്‍ ധാരാളമുള്ള പ്യൂര്‍ട്ടോറിക്ക, ഹോണ്ടു റാസ് തുടങ്ങിയ മധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍ വ്യാപകമായി സ്വീക രിച്ചു കാണുന്ന മണ്ണു സംരക്ഷണ രീതിയാണിത്. പറമ്പിലെ കല്ലുകള്‍ പെറുക്കി കല്‍ഭിത്തിയുണ്ടാക്കി സാവധാനം മണ്ണുവന്നടിഞ്ഞു തട്ടായി ത്തീരാന്‍ അനുവദിക്കുന്നു. ഏകദേശം മൂന്നുനാലു വര്‍ഷം കൊണ്ട് ടെറസ് രൂപപ്പെടും. മണ്ണു വന്നടിഞ്ഞ് തട്ടായി ത്തീരാന്‍ അനുവദിക്കുന്ന പ്രത്യേക വരമ്പുകള്‍ അഥവാ ഭിത്തികള്‍ കേരളത്തില്‍ 'കയ്യാല' എന്നാണ് അറി യപ്പെടുന്നത്.
മൂന്നാം വര്‍ഗത്തില്‍ 27 മുതല്‍ 36 ശതമാനം വരെ ചെരിവുകളുള്ള ഭൂമി ഉള്‍പ്പെടുന്നു. പടവുതട്ടുകളോ (step terrace), മലയോര ചാലുകളോ (hillside ditches) ഉണ്ടാക്കി ഇടതൂ ര്‍ന്നു വളരുന്നവയും അര്‍ധചിരസ്ഥാ യികളുമായ വിളകള്‍ കൃഷിചെയ്യാം. പ്ലാറ്റുഫോമുകള്‍ ഇതില്‍ ഉള്‍പ്പെടും. നാലാമത്തെ ഗണത്തില്‍ 36 മുതല്‍ 47 ശതമാനം വരെ ചെരിവുള്ള ഭൂമി യാണ്. മണ്ണു സംരക്ഷണ രീതി മൂന്നാം ഗണത്തിലേതുപോലെതന്നെ. പക്ഷേ, വൃക്ഷവിളകളെ പാടുള്ളൂ. മേല്‍പ്പറഞ്ഞ നാലു കൃഷിയോഗ്യ ഗ്രൂപ്പൂകളിലും മണ്ണിന് നിശ്ചിത ആഴമില്ലെങ്കില്‍ പുല്ലു പിടിപ്പിക്കാനേ കൊള്ളൂ. അതായത് പുല്ല് (പി)എന്ന ഗ്രൂപ്പ് ആദ്യത്തെ നാലു ചെരിവു ഗ്രൂപ്പിലും വരുന്നതാണ്. മണ്ണിന് ആഴമില്ലെങ്കില്‍ പല്ല് കൃഷിയേ ഇവിടങ്ങളിലും നടക്കൂ. അഞ്ചാമത്തെ മേഖലയും ചെരിവ് കൂടുതലായതിനാല്‍ പുല്ലുകൃഷിയേ നടക്കൂ. മേഖല ആറ് സാധാരണ കൃഷിക്ക് യോജിച്ചതല്ല. പക്ഷേ, വനവത്കരണത്തിനോ വൃക്ഷവിളകള്‍ കൃഷി ചെയ്യുന്ന തിനോ കൊള്ളാം. ആവരണവിള കള്‍ ഉണ്ടായിരിക്കുകയും വേണം. ഇടത്ത ട്ടുകള്‍ അഥവാ പ്ലാറ്റുഫോമുകളു ണ്ടാക്കി റബര്‍, കശുമാവ്, എണ്ണപ്പന തുടങ്ങി ഏറ്റവും കുറവുമാത്രം മണ്ണിളക്കല്‍ ആവശ്യമുള്ള വൃക്ഷവിള കള്‍ ആവാം. ഏഴാം ഗണത്തില്‍ 57 ശതമാനത്തില്‍ 30 ഡിഗ്രിയില്‍ കൂടുതല്‍ ചെരിവുള്ള ഭൂമിയാണു ള്ളത്. മനുഷ്യ ഇടപെടലോ, കാലിമേ ച്ചിലോ ഇല്ലാതെ സ്വാഭാവിക വന മായിത്തന്നെ സംരക്ഷിക്കേണ്ട ഭൂവി ഭാഗമാണിത്.

ഗാഡ്ഗില്‍ സമിതിയുടെ റിപ്പോര്‍ ട്ടില്‍ 30 ശതമാനത്തില്‍ (17°) കൂടു തല്‍ ചെരിവുള്ള സ്ഥലങ്ങളില്‍ കൃഷി പാടില്ല എന്നു പറയുന്നുണ്ട്. ഇത് ഏതു മാനദണ്ഡം നോക്കിയാ ണെന്നു മനസിലാവുന്നില്ല. മുമ്പ് സൂചിപ്പിച്ചതു പോലെ ചെരിവ് മാത്രം നോക്കി തീരുമാനിക്കേണ്ട ഒന്നല്ല ഭൂഉപയോഗം. മണ്ണിനു നിശ്ചിത ആഴമില്ലെങ്കില്‍ 12 ശതമാനത്തില്‍ താഴെ ചെരിവുള്ള ഭൂമിയാണെങ്കിലും പുല്‍കൃഷിയെ നടത്താനാവു. ഉദാ ഹരണത്തിന്, മണ്ണിന് നിശ്ചിത ആഴമില്ലെങ്കില്‍ സി1 ഗ്രൂപ്പ് പി ഗ്രൂപ്പായി മാറും.

നിമ്‌നോന്നതങ്ങളും, ഉയര്‍ന്ന മഴയും, മലമ്പ്രദേശങ്ങളും കൂടി ച്ചേര്‍ന്ന് ഭൂഉപയോഗം പരിമിതപ്പെട്ടി രിക്കുന്ന കേരളത്തിന് അനുയോജ്യ മായതും സ്വീകരിക്കാന്‍ വിഷമ മില്ലാത്തതുമായ ഭൂശേഷി തരംതിരിവാണിത്. ചെരിവും, മണ്ണിന്റെ താഴ് ചയും മാത്രം അറിഞ്ഞിരുന്നാല്‍ ഈ തരംതിരിവ് നടത്താന്‍ കഴിയും. ചിരസ്ഥായികളായ റബര്‍, തെങ്ങ്, കമുക്, തേയില, കാപ്പി, കുരുമുളക്, ഏലം, ഫലവൃക്ഷങ്ങള്‍ മുതലായവ കൃഷി ചെയ്യാന്‍ അനുവദിക്കുന്നു എന്നതാണ് പ്രത്യേകത. കേരളത്തില്‍ വൃക്ഷ വിളകളുടെ മുന്‍തൂക്കം ഒരു ശുഭസൂചനയാണെങ്കിലും കുത്തനെ ചെരിവുള്ള പ്രദേശങ്ങളിലും (300ല്‍ കൂടുതല്‍) കൃഷിക്കു മുതിരുന്നു വെന്നതും ചെരിവനുസരിച്ചുള്ള മണ്ണു സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ലെന്നതും പ്രശ്‌നമാണ്. നഷ്ടപ്പെട്ട തിനെക്കുറിച്ച് വിലപിച്ചിട്ട് കാര്യമില്ല. ഇനിയുള്ള കൃഷി ഭൂമിശേഷിയനു സരിച്ചു മാത്രമേ ഉള്ളു എന്നു തീരു മാനിക്കുക.

ഡോ. സി. ജോര്‍ജ് തോമസ്
മുന്‍ പ്രഫസര്‍ ആന്‍ഡ് ഡീന്‍, ഹോര്‍ട്ടിക്കള്‍ച്ചര്‍ കോളജ്
കേരള കാര്‍ഷിക സര്‍വകലാശാല
ഫോണ്‍: 93497 59355.