തനതു രീതിയില്‍ ജേക്കബിന്റെ ജൈവകൃഷി
കാറ്ററിംഗ്- ഇവന്റ് മനേജ്‌മെന്റ് രംഗത്ത് പ്രവര്‍ത്തിക്കുന്നകോഴിക്കോട് കൂടരഞ്ഞി മംഗലത്തില്‍ ജേക്കബ് മാത്യു ഇന്ന് പുതിയൊരു ദൗത്യത്തിലാണ്.മണ്ണിന് ദോഷകരമാകാത്തതും പുതുജീവന്‍ നല്‍കു ന്നതുമായ ജൈവകൃഷിയിയില്‍ സജീവമാണിദ്ദേഹം. നിലവിലുള്ള കര്‍ഷകരേയും പു തു തലമുറക്കാരേയും കൃഷിയിലേക്ക് ആ കൃ ഷ്ടരാക്കുകയെന്ന ദൗത്യമാണ് സ്വയം ഏ റ്റെടുത്തിരിക്കുന്നത്. ഇതിനായാണ് വീട്ടിപ്പാ റയില്‍ വീടിനോടു ചേര്‍ന്നസ്വന്തം ക്യഷിയിടം ജൈവകൃഷിത്തോട്ടമാക്കുന്നത്. ജൈവക്കൃഷി വി ജയമാണെന്നു തെളിയിക്കുക കൂടി ലക്ഷ്യമാണ്.

കഴിഞ്ഞ ഒമ്പതു വര്‍ഷമായി ഇവന്റ് മാനേജ്‌മെന്റ് രംഗത്തുള്ള ജേക്കബ് അതിനു മുമ്പേ കൃഷി ചെയ്തിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി ജൈവ കൃഷിരീതികള്‍ പ്രയോഗിക്കാന്‍ തുടങ്ങിയിട്ട്.വര്‍ഷങ്ങളായുള്ള കൃഷി യില്‍ വിളവു കുറഞ്ഞപ്പോഴാണ് കൃ ഷിരീതിയില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചത്. അമിതമായ രാസവളപ്ര യോഗവും രാസകീടനാശിനി പ്രയോ ഗവും മണ്ണിന്റെ ജീവന്‍ നഷ്ടപ്പെടുത്തി യെന്ന തിരിച്ചറിവ് ഈ യുവാവിനു ണ്ടായി. അവിടെത്തുടങ്ങുന്നു മണ്ണിന് ജീവന്‍ നല്‍കുന്ന കൃഷിക്കായുളള അ ന്വേഷണം.

പലേക്കറിന്റെ ചെലവില്ലാകൃഷി മുതല്‍ ഫുക്കുവോക്കയുടെ കൃഷി രീതികള്‍ വരെ എല്ലാം പഠിച്ചു. ഇതി നായി വിവിധ പരിശീലന പരിപാടി കളില്‍ പങ്കെടുത്തു. മികച്ച ജൈവകൃ ഷിത്തോട്ടങ്ങള്‍ സന്ദര്‍ശിച്ചു. ഇതോ ടൊപ്പം തന്നെ കാലിക്കറ്റ് യൂണിവേ ഴ്‌സിറ്റിയുടെ ജൈവകൃഷി സര്‍ട്ടിഫി ക്കറ്റ് കോഴ്‌സും ചെയ്തു. അങ്ങനെ കൃഷിയുടെ ശാസ്ത്രീയ വശങ്ങളും പഠിച്ചു.

ആരുടേയും കീഴിലല്ലാതെ നേരായ മാര്‍ഗത്തില്‍ ഉപജീവനം നടത്താമെ ന്ന ബോധ്യവും കൃഷിലേക്ക് തിരിയാന്‍ കാരണമായതായി ജേക്കബ്. തന്റെ കൃഷിയിടത്തില്‍ രാസവളപ്ര യോഗം പാടെ ഉപേക്ഷിച്ചിരിക്കുകയാ ണ് ജേക്കബ്. പൂര്‍ണമായ ജൈവ കൃഷി രീതി മാത്രം പിന്തുടരാതെ വി വിധ കൃഷിരീതികള്‍ സംയോജിപ്പി ച്ചാണ് ഇദ്ദേഹം കൃഷി ചെയ്യുന്ന ത്.അഞ്ചേക്കര്‍ പുരയിടം ഇന്ന് മികച്ച ജൈവകൃഷിത്തോട്ടമാണെന്ന് നിസംശയം പറയാം.

സൗരോര്‍ജമാണ് വളക്കൂറ്

അഞ്ചേക്കര്‍ കൃഷിയിടത്തില്‍ വീടി നു താഴെയുള്ള ഒന്നരയേക്കര്‍ ജൈവ കൃഷി പരീക്ഷണശാലയാണ്. ഇവി ടെ നേരത്തെ തന്നെ കൃഷി ചെയ്തിരുന്ന തെങ്ങ്, കവുങ്ങ്, ജാതി എന്നിവ നിലനിര്‍ത്തി. പുതുതായി കുരുമുളക് കൊടികള്‍, മംഗള കവുങ്ങുകള്‍, കാ പ്പി എന്നിവ കൂടി ഉള്‍പ്പെടുത്തി. സൗ രോര്‍ജമാണ് മണ്ണിന്റെ വളക്കൂറ് എന്ന സത്യം മനസിലാക്കിയാണ് വിളകളു ടെ ഈ തെരഞ്ഞെടുപ്പ്. സൂര്യപ്രകാ ശം ഒട്ടും തന്നെ നഷ്ടപ്പെടുത്താതെ പല തട്ടില്‍ വിളകള്‍ വരുന്ന രീതിയി ല്‍ ക്രമപ്പെടുത്തിയാണ് കൃഷി.

മികച്ച രീതിയിലെ തെരഞ്ഞെടുപ്പ്

മംഗലാപുരത്തെ മികച്ച തോട്ടത്തി ല്‍ നിന്നുള്ള അടയ്ക്കയാണ് തൈക ള്‍ ഉത്പാദിപ്പിക്കാനെടുത്തത്. റ്റി ഃ ആര്‍ കാപ്പി തമിഴ്‌നാട്ടില്‍ നിന്നും തൈ കളായി വാങ്ങി നട്ടു.അഞ്ഞൂറ് കാപ്പി തൈകള്‍ ഇപ്പോഴുണ്ട്. എഴുന്നൂറ് കുരുമുളകു കൊടികളാണ് ഇവിടെ ഇപ്പോള്‍ കൃഷി ചെയ്യുന്നത്. കിളി ഞ്ഞില്‍ താങ്ങുമരമായുള്ള ഈ കൃഷിയില്‍ ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തില്‍ നിന്നുള്ള പൗര്‍ണമി, പഞ്ചമി, ശ്രീകര, ശുഭകര, തേവം മുതലായവയും കോഴിക്കോട് അടയ്ക്ക സുഗന്ധ വിള ഗവേഷണകേന്ദ്രത്തില്‍ നിന്നും ലഭിച്ച വിജയ് ഇനവുമാണ് ക്യഷി ചെയ് തിരിക്കുന്നത്.

ശാസ്ത്രീയമായ രീതിയില്‍ വിളകളുടെ വിന്യാസം

സൗരോര്‍ജ്ജം പൂര്‍ണ്ണമായും ഉപയോഗപ്പെടുത്താന്‍ പലതട്ടു കളാ യുള്ള ക്യഷിക്ക് പുറമേ വിളകളു ടെ അകലത്തിലും ശാസ്ത്രീയമായ രീതി സ്വീകരിക്കുന്നുണ്ട്. ഒരേ വിളകള്‍ തമ്മില്‍ പത്തടി അകലവും വിളകള്‍ തമ്മില്‍ അഞ്ചടി അകലവും പാലി ച്ചാണ് ക്യഷി.

പുതയിടീല്‍ പ്രധാനം

ജൈവക്യഷിയില്‍ പുതയിടീലിന് പ്രാധാന്യമുണ്ട് വിളകളുടെ അവശി ഷ്ടങ്ങള്‍ ചകിരി മുതലായവയാണ് പുതയിടീലിന് ഉപയോഗിക്കുക തെങ്ങിന്‍ ചുവട്ടില്‍ ചകിരിയും മടല്‍ പോലെയുള്ള അവശിഷ്ടങ്ങളും പുത യായി ഇടുന്നു ഇതിലൂടെ തെങ്ങിന്‍ തടം ജൈവസമ്പുഷ്ടമായി മാറുന്നു. കൊടിക്ക് താങ്ങുമരമായുള്ള കിളി ഞ്ഞില്‍ മരത്തിന്റെ ചവറാണ് വെട്ടിയിടുന്നത്. വളരെ പെട്ടെന്ന് തന്നെ കിളിര്‍ത്തു വരുന്നതിനാല്‍. കിളിഞ്ഞില്‍ മരത്തിന്റെ ചവര്‍ യഥേ ഷ്ടം ചെടിക്ക് വളമായി മാറു ന്നു.മ്യഗങ്ങളുടെ കാഷ്ഠങ്ങള്‍ വളമാ യി ഉപയോഗിക്കുന്നു. വിളകളുടെ ചുവട്ടില്‍ കോഴിക്കാഷ്ഠം ആട്ടിന്‍ കാഷ്ഠം എന്നിവയാണ് വളമായി പ്രയോഗിക്കുന്നത്.


ജീവാമ്യതം മണ്ണിന് ജീവന്‍ നല്‍കുന്നു

മൂന്ന് കാസര്‍കോടന്‍ കുളളന്‍ പശുക്കളേയും ഒരു കിടാവിനേയും ഇവിടെ വളര്‍ത്തുന്നുണ്ട്. നാടന്‍ പശു ക്കളാണ് ജൈവക്യഷിയ്ക്ക് ഏറ്റവും അനുയോജ്യം എന്നു മനസ്സിലാക്കി വടകരയില്‍ നിന്ന് ഈ പശുക്കളെ വാങ്ങുകയായിരുന്നു. ഇവയുടെ ചാണകം ജീവാമ്യതം തയ്യാറാക്കുന്ന തിനായി ഉപയോ ഗിക്കുന്നു.

സംയോജിതക്ക്യഷിയിടം

സമ്മിശ്ര ക്യഷിരീതികള്‍ പിന്തുട രുന്ന ഈ കര്‍ഷകന്‍ കുള്ളന്‍ പശുക്ക ള്‍ക്ക് പുറമേ നാടന്‍ കോഴികള്‍, കരിങ്കോഴികള്‍, മുയല്‍, തേനീച്ച ക്ക്യഷി, മത്സ്യക്ക്യഷി എന്നിവ ചെയ്യു ന്നുണ്ട്. കൂടരഞ്ഞി ക്യഷിഭവനില്‍ നിന്നും അനുവദിച്ച മഴമറയില്‍ പന്ത്രണ്ട് മാസവും പച്ചക്കറിക്യഷി യുണ്ട്. അതോടൊപ്പം ഇടവിളയായി വാഴ, ഇഞ്ചി, മഞ്ഞള്‍, ചേന മുതലായ വയും ഫലവര്‍ക്ഷങ്ങളും വീടിനു മുകള്‍ ഭാഗത്ത് ഒരേക്കര്‍ സ്ഥലത്ത് കൊക്കോക്ക്യഷിയും ചെയ്തു വരു ന്നു. ഈ ക്യഷിയിടത്തില്‍ സംയോ ജിത ക്യഷിരീതികള്‍ പിന്തുടരുന്ന തിനാല്‍ 'ആത്മ' പദ്ധതിയില്‍ സംയോജിതക്യഷിത്തോട്ടമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

പിന്തുണയുമായി കുടുംബം

കര്‍ഷക കുടുംബത്തില്‍ ജനിച്ച സഹധര്‍മ്മിണി റീജ ക്യഷിയില്‍ എല്ലാ ഘട്ടത്തിലും സഹായത്തി നുളളത് ഇദ്ദേഹത്തിന് താന്‍ തെരഞ്ഞെടുത്ത വഴിയില്‍ മുന്നോട്ടു പോകാന്‍ പ്രചോദനമാകുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ മെല്‍വില്‍, ഹാലില്‍, ഇവ്‌ലില്‍ എന്നിവരാണ് ഇവരുടെ മക്കള്‍. ക്യഷിയില്‍ ഇങ്ങനെ തുടരുന്നതിന് ഏറ്റവും മാത്യകയും പ്രചോദനവുമായി ജേക്കബ് കാണു ന്നത് കായികാധ്യപകനായി റിട്ടയര്‍ ചെയ്തതും എന്നാല്‍ മികച്ച ക്യഷി മാത്യക കാണിച്ചു തരുന്ന പിതാവ് മാത്യു മംഗലത്തിലുമാണ് അതോ ടൊപ്പം മാതാവായ റോസമ്മയും സഹോദരന്‍ ജോഷിയുംപ്രോ ത്സാഹനം നല്‍കുന്നു.

ജേക്കബിന്റെ ജീവാമൃതം

ആവശ്യമായ സാധനങ്ങള്‍
200 ലിറ്ററിന് മുകളില്‍ കൊള്ളുന്ന ബാരല്‍
പച്ചചാണകം: 10 കിലോ
ഗോമൂത്രം: 10ലിറ്റര്‍
ശര്‍ക്കര/പഴം: ~ഒരു കിലോ
പയറുപൊടി (രണ്ടുപരിപ്പു വരുന്ന പയര്‍വര്‍ഗ വിളയുടെ): ഒരു കിലോ
വിവിധയിനം പിണ്ണാക്ക്: (ഏതെങ്കിലും അല്ലെങ്കില്‍ മിശ്രിതമായോ): ഒരു കിലോ
ഒരു പിടി മണ്ണ് (രാസവളമിടാത്ത ജൈവ സമ്പുഷ്ടമായ മണ്ണ്)

ഉണ്ടാക്കുന്ന വിധം
മുകളില്‍ പറഞ്ഞ സാധങ്ങള്‍ ബാരലിലേക്കിട്ട് അതിലേക്ക് 200 ലിറ്റര്‍ വെള്ളം ഒഴിക്കുക. എല്ലാ ദിവസവും രാവിലേയും വൈകു ന്നേരവും രണ്ടു മിനിട്ട് ഇളക്കുക. നാലു ദിവസം ഇങ്ങനെ ചെയ്യുക. പുളിപ്പ് മാറുന്നതിനനുസരിച്ച് പത്തിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ഉപയോഗിക്കാം.

ഇങ്ങനെ നേര്‍പ്പിച്ച ജീവാമൃതം ചെടിയുടെ ചുവട്ടില്‍ നേരിട്ടും സ്പ്രിംഗ്ലര്‍ മുഖേനയും പ്രയോഗിക്കുന്നു.ജീവാമൃതം പ്രയോഗിച്ച വിളകള്‍ക്ക് വേനല്‍ക്കാലത്ത് ക്ഷീണമുണ്ടായില്ലെന്ന് ജേക്കബ് സാ ക്ഷ്യപ്പെടുത്തുന്നു. ഈ വളപ്രയോഗം വിളകളെ രോഗ ബാധകളില്‍ നിന്ന് അകറ്റി നിര്‍ത്തുമെന്നും അനുഭവത്തിലൂടെ ഇദ്ദേഹം പറയുന്നു. ഫോണ്‍: 9656041090.

മിഷേല്‍ ജോര്‍ജ്
അസി. കൃഷി ഓഫീസര്‍, കൃഷിഭവന്‍, കൂടരഞ്ഞി,
കോഴിക്കോട് 9946892064 (വാട്‌സ്ആപ്), 9400476076