ഇഞ്ചി അടുക്കളയില്‍ നിന്ന് ആരാമത്തിലേക്ക്
Saturday, April 27, 2019 4:39 PM IST
അടുക്കളയിലെ സര്‍വ പാചകവിധികളിലും വീട്ടമ്മയുടെ ഉറ്റ സുഹൃത്താണ് ഇഞ്ചി. എന്നല്‍ ഇത് അടുക്കള വിട്ട് ആരാമങ്ങത്തെത്തിയിട്ട് കുറച്ചു നാളായി. എങ്കിലും വെട്ടുപൂക്കള്‍ക്കു ലഭിക്കുന്നത്ര സവിശേഷ ശ്രദ്ധയും വിപണിയും അലങ്കാര ഇഞ്ചിച്ചെടികള്‍ക്കു ലഭിക്കുന്നില്ല. ഇഞ്ചിയുടെ വര്‍ധിക്കുന്ന അടുക്കള ഉപയോഗം തന്നെ കാരണം. ആധുനിക ഭക്ഷണക്രമങ്ങളിലെല്ലാം ഇഞ്ചിക്ക് നിര്‍ണായക സ്ഥാനമുണ്ട്. ഫാസ്റ്റ് ഫുഡ് സംസ്‌കാരത്തില്‍ കൃത്രിമ ചേരുവകളുടെ ദോഷം കുറയ്ക്കാന്‍ ഇഞ്ചി കൂടിയേ കഴിയൂ. എങ്കിലും പുഷ്പവിപണിയില്‍ ഇഞ്ചിയുടെ അലങ്കാര ഇനങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ധിക്കുന്നു. സവിശേഷ ഗന്ധവും രൂപവും നിറഭേദവുമുള്ള അലങ്കാര ഇഞ്ചികള്‍ (ഓര്‍ണമെന്റല്‍ ജിഞ്ചര്‍) ഇന്ന് വാണിജ്യ പുഷ്പക്കൃഷിയുടെയും ലാന്‍ഡ് സ്‌കേപ്പിംഗ് ഉള്‍പ്പെടെയുള്ള ആധുനിക ഉദ്യാനസംവിധാന കലകളുടെയും അവിഭാജ്യ ചേരുവയാണ്. വാണിജ്യമേന്മയുള്ള പ്രധാന അലങ്കാര ഇഞ്ചിയിനങ്ങള്‍ ആരാമസുന്ദരിയിലൂടെ പരിചയപ്പെടുത്തുന്നു.
1. 'ബീ' ഹൈവ് ജിഞ്ചര്‍
പേരു സൂചിപ്പിക്കുന്നതുപോലെ കാഴ്ചയ്ക്കു തേനീച്ചക്കൂടിനോടുള്ള സാമ്യമാണ് ഈ ഇഞ്ചി ഇനത്തിന് ബീ ഹൈവ് ജിഞ്ചര്‍ എന്ന് പേരു കിട്ടാന്‍ കാരണം. സസ്യനാമം 'സിഞ്ചിബര്‍ സ്‌പെക്റ്റാബിലെ'. തെക്കു കിഴക്കന്‍ ഏഷ്യയാണ് ഇതിന്റെ സ്വദേശം. ചെടി പരമാവധി 4.5 മീറ്റര്‍ ഉയരത്തില്‍ വളരും. ഇലകള്‍ക്ക് രൂപാന്തരം സംഭവിച്ച ബ്രാക്റ്റുകള്‍ ചേര്‍ന്നതാണ് ഇതിന്റെ പൂവ്. ചോക്ലേറ്റ്, പിങ്ക്, ചുവപ്പ്, സ്വര്‍ണ നിറം എന്നിങ്ങനെ വിവിധ നിറങ്ങളാകാം പൂക്കള്‍ക്ക്. തറയില്‍ നിന്ന് നീളന്‍ തണ്ടുകളിലാണ് ഈ പൂക്കളുണ്ടാകുക. ഉദ്യാനങ്ങളില്‍ കൂട്ടമായി വളര്‍ത്താനും (മാസ് പ്ലാന്റിംഗ്) മികച്ച വെട്ടുപൂവായും ഒക്കെ ഇതിനുപയോഗങ്ങല്‍ നിരവധി. മുറിച്ചെടുത്താ ലും ഒരാഴ്ചവരെ ഇതിന്റെ നിറ വും രൂപവും അതേപടി നില്‍ക്കും. ഗോള്‍ഡന്‍ സ്‌പെക്റ്റര്‍ ഇതിന്റെ ശ്രദ്ധേയമായ ഒരിനമാണ്. ചെടിയുടെ എല്ലാ ഭാഗത്തിനും ശക്തമായ ഇഞ്ചിഗന്ധം ഉണ്ട്. ഉദ്യാനഭംഗിക്കു പുറമേ ഇതിന്റെ ഇലകളും കിഴങ്ങും ഭക്ഷ്യപദാര്‍ഥങ്ങള്‍ക്ക് സുഗന്ധം നല്‍കാന്‍ ഉപയോഗിക്കുന്നു. ഇളം തണ്ടുകള്‍ വൃത്തിയാക്കി ചെറുതായി മുറിച്ച് തൊലിനീക്കി സലാഡായും എടുക്കാം.
2. ഷെല്‍ ജിഞ്ചര്‍
ഇന്ത്യക്കാരിയാണ് ഷെല്‍ ജിഞ്ചര്‍. രണ്ടടി നീണ്ട ഇലകള്‍. ഇലകളില്‍ പച്ചയും മഞ്ഞയും വരകള്‍. പൂക്കള്‍ കണ്ടാല്‍ ചെറിയ കടല്‍ക്കക്കകളാണെന്നേ തോന്നൂ. അങ്ങനെയാണ് ഈ പേരു കിട്ടിയത്. ചെടി മൂന്നടി വരെ ഉയരത്തില്‍ വളരും. പൂക്കള്‍ക്ക് പിങ്കോ ചുവപ്പോ നിറമാകാം. തടത്തിലും ചട്ടിയിലും വളര്‍ത്താം. ലാന്‍ഡ് സ്‌കേപ്പിംഗിനും ഉത്തമം.
3. റെഡ് ജിഞ്ചര്‍
കടും ചുവപ്പു നിറത്തില്‍ പൂക്കള്‍ വിടര്‍ത്തുന്ന റെഡ് ജി ഞ്ചര്‍ മലേഷ്യന്‍ സ്വദേശിയാണ്. പച്ചിലകളുടെ പശ്ചാത്തലത്തില്‍ അത്യാര്‍ഷകമായ പൂവാണ് റെഡ് ജിഞ്ചര്‍. ട്രോപ്പിക്കല്‍ ഫ്‌ളവര്‍ അറേഞ്ച്‌മെന്റ്‌സംവിധാനങ്ങളില്‍ റെഡ് ജിഞ്ചര്‍ ഏറെ ഡിമാന്‍ഡു ള്ള അവിഭാജ്യചേരുവയാണ്. ഇതില്‍ തന്നെ രണ്ടിനമുണ്ട്. ചുവപ്പന്‍ പൂക്കള്‍ വിടര്‍ത്തുന്ന ജംഗി ള്‍ കിംഗ്, പിങ്ക് പൂക്കള്‍ വിടര്‍ ത്തുന്ന ജംഗിള്‍ ക്വീന്‍ ഏതാണ്ട് 1.8 മീറ്റര്‍ ഉയരത്തില്‍ വളരും. നല്ല സൂര്യപ്രകാശത്തില്‍ നന്നായി വളരും. ചട്ടികളിലും വളര്‍ത്താം.
4. സ്‌പൈറല്‍ ജിഞ്ചര്‍
കേരളത്തിലെ ഗൃഹോദ്യാനങ്ങളില്‍ ഇപ്പോള്‍ സര്‍വസാധാരണമായി കാണുന്ന ഉദ്യാനസുന്ദരിയാണ് സ്‌പൈറല്‍ ജിഞ്ചര്‍ അഥവാ കോസ്റ്റസ്. ദീര്‍ഘനാള്‍ നിലനില്‍ക്കുന്ന സ്വഭാവമുള്ള ചെടി. നല്ല ചുവപ്പു നിറമുള്ള പൂക്കള്‍. ഇതിനിടയില്‍ കുഴല്‍ പോലെ രൂപമുള്ള മഞ്ഞപ്പൂക്കള്‍ വിടരുന്നതു കാണാം. ചെടി ആറ ടി വരെ ഉയരത്തില്‍ വളരാം. വെ ട്ടുപൂക്കളായി ഉപയോഗിക്കാന്‍ സ്‌പൈറല്‍ ജിഞ്ചറിന്റെ പൂക്കള്‍ ഉത്തമമാണ്.
5. ടോര്‍ച്ച് ജിഞ്ചര്‍
കാഴ്ചയില്‍ ടോര്‍ച്ച് ലൈറ്റിനോട് സാമ്യമുള്ള വേറിട്ട പൂക്കളാണ് ടോര്‍ച്ച് ജിഞ്ചര്‍ ചെടി വിടര്‍ത്തുക. തെക്കുകിഴക്കന്‍ ഏഷ്യയിലെ ഉഷ്ണമേഖലാ മഴക്കാടുകളില്‍ നിന്നാണ് ടോര്‍ച്ച് ജിഞ്ചര്‍ വീട്ടുവളപ്പുകളിലേക്കെത്തിയത്. നല്ല വെളിച്ചം കിട്ടിയാല്‍ ചെടി രണ്ടു മുതല്‍ നാലു മീറ്റര്‍ വരെ ഉയരത്തില്‍ വളരാം. ഉഷ്ണമേഖലാ കാലാവസ്ഥക്ക് എത്ര യും അനുയോജ്യം. ഇലകള്‍ സാമാന്യം വലുതും ദീര്‍ഘവൃ ത്താകൃതിയില്‍ അഗ്രംകൂര്‍ത്ത തും തിളക്കമുള്ളതും മുകളില്‍ പച്ചയും താഴ്ഭാഗത്ത് മെറൂണും നിറങ്ങളുള്ളതുമാണ്.
ഇലത്തണ്ടുകളില്‍ നിന്ന് വേറിട്ടാണ് പൂങ്കുലകള്‍ ഉണ്ടാകുക. നല്ല ആര്‍ദ്രതയുള്ള ഉഷ്ണമേഖലാകാലാവസ്ഥയില്‍ രണ്ടു വര്‍ഷം വളരാന്‍ കഴിഞ്ഞാല്‍ ചെടി തെരുതെരാ പൂക്കള്‍ വിടര്‍ത്താന്‍ തുടങ്ങും. പിങ്ക്, ചുവപ്പ് വെള്ള, ട്യുലിപ്പ് റെഡ് ഇങ്ങനെ വിവിധ ഇനങ്ങള്‍ നിലവിലുണ്ട്. എങ്കിലും പിങ്ക്‌ടോര്‍ച്ച് ജിഞ്ചര്‍ ആണ് ഈ ക്കൂട്ടത്തില്‍ ഏറ്റവും പ്രചാരം നേടിയതെന്നു പറയാം.
വെട്ടുപൂവായി ഉപയോഗിക്കാന്‍ അത്യുത്തമം. ഭക്ഷ്യാവശ്യത്തിനും ഇതിന്റെ ഇളം പൂമൊട്ടും ഇളം തണ്ടുമൊക്കെ ഉപയോഗിക്കുന്ന പതിവുണ്ട്.
6. വൈറ്റ് ജിഞ്ചര്‍/ബട്ടര്‍ഫ്‌ളൈ ജിഞ്ചര്‍
സുപ്രസിദ്ധമായ കല്യാഗസൗഗന്ധികമാണ് വൈറ്റ് ജിഞ്ചര്‍ ലില്ലി അഥാവാ ബട്ടര്‍ ഫൈളൈ ജിഞ്ചര്‍. തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളാണ് ഇതിന്റെ ജന്മദേശം. പരമാവധി മൂന്നു മീറ്റര്‍ വരെ ഉയരത്തില്‍ വളരും. ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെയാണ് പൂക്കാലം, സുഗന്ധവാഹിയാണ് കല്യാണസൗഗന്ധികം.
7. പീ കോക്ക് ജിഞ്ചര്‍
അധികം ഉയരത്തിലല്ലാതെ താഴ്ന്നു വളരുന്നു എന്നതാണ് പീ കോക്ക് ജിഞ്ചര്‍ എന്ന ഉദ്യാനസുന്ദരിയുടെ സവിശേഷത. 0.6 മീറ്റര്‍ മാത്രമാണ് ഇതിന്റെ ഉയരം. ദീര്‍ഘവൃത്താകൃതിയിലുള്ള ഇലകളില്‍ തവിട്ട്, ഒലീവ്, പച്ച, വെങ്കലം എന്നിങ്ങനെ വിവിധ നിറങ്ങളില്‍ ഒന്നിടവിട്ട പാടുകള്‍ കാണാം. പര്‍പ്പിള്‍ നിറമാണ് പൂക്കള്‍ക്ക്. ഇലകളും പൂക്കളും ഇതില്‍ ഒന്നുപോലെ ശ്രദ്ധേയമാണ്.
8. ഡാന്‍സിംഗ് ലേഡി ജിഞ്ചര്‍
തണ്ടില്‍ നിന്ന് പൂക്കള്‍ കൂലകളായി താഴേക്ക് ഞാന്നു കിടക്കുന്നതാണ് ഡാന്‍സിംഗ് ലേഡി ജിഞ്ചറിന്റെ മുഖമുദ്ര. പര്‍പ്പിളോ വെള്ളയോ നിറമുള്ള പൂങ്കുലകളില്‍ തീരെ ചെറിയ, മഞ്ഞ പൂക്ക ള്‍ കാണാം. കാറ്റ് തട്ടുമ്പോള്‍ പൂങ്കുലകള്‍ ആടുന്നു. അങ്ങനെയാണ് ഈ പേരു കിട്ടിയത്. ചെടി രണ്ടടി ഉയരത്തില്‍ വളരും. അഗ്രം കൂര്‍ത്ത നീണ്ട പച്ചിലകള്‍. തായ്‌ലാന്‍ഡും വിയറ്റ്‌നാമുമാണ് ഈ ഇനത്തിന്റെ ജന്മദേശങ്ങള്‍.
എങ്ങനെ വളര്‍ത്താം?
ഇനം ഏതായാലും ഇവയെ ല്ലാം ഇഞ്ചിയുടെ ബന്ധുക്കളായതിനാല്‍ ഇഞ്ചി വളര്‍ത്തുന്ന രീതിയില്‍ തന്നെ വളര്‍ത്താം. നല്ല സൂ ര്യപ്രകാശം നിര്‍ബന്ധം. ദിവസം ആറുമണിക്കൂറെങ്കിലും നല്ല വെളിച്ചം നിര്‍ ബന്ധം. തണ ലും വെയിലും അമിതമാകരുത്. രണ്ടും ദോഷം ചെയ്യും. ന ല്ല ഇളക്കമുള്ള മണ്ണ്-ജൈവവളക്കൂറുള്ള മണല്‍ മണ്ണായാലും നന്ന്. ജൈവവളങ്ങള്‍ ചേര്‍ത്ത് പരുവപ്പെടുത്തിയിട്ടു വേണം കൃഷി തുടങ്ങാന്‍.
10-15 സെന്റീമീറ്റര്‍ വലിപ്പമുള്ള ചട്ടികളിലും വിത്തുകിഴങ്ങുകള്‍ പാകാം. 1-2 ഇഞ്ച് താഴ്ത്തി മാത്രമേ വിത്തുകിഴങ്ങ് നടാന്‍ പാടുള്ളൂ. മണ്ണും മണലും ചാണകപ്പൊടിയും തുല്യഅനുപാതത്തില്‍ കലര്‍ത്തിയ പോട്ടിംഗ് മിശ്രിതം ചട്ടിയില്‍ നിറച്ചും ചെടി നടാം. വേരു പിടിക്കുന്നതു വരെ തണ ലും നനയും നിര്‍ബന്ധം.
ഇടയ്ക്ക് ജൈവവളങ്ങള്‍ ചേര്‍ക്കാം. എല്ലുപൊടി, പിണ്ണാക്ക് കുതിര്‍ത്തത്, ബയോഗ്യാസ് സ്ലറി തുടങ്ങിയവയില്‍ ഏതുമാകാം. നടുന്ന ഇനമനുസരിച്ച് പൂക്കന്നതില്‍ വ്യത്യാസം വരും. തണലില്‍ വളരുമെന്നതിനാല്‍ കേരളത്തില്‍ തെങ്ങ്, അടയ്ക്ക എന്നിവയ്ക്കിടയില്‍ ഇടവിളയായും ഈ അലങ്കാര ഇഞ്ചികള്‍ വളര്‍ത്താം. ചിലയിനങ്ങളില്‍ നിന്ന് ഒരു വര്‍ഷം 15-20 പൂക്കള്‍ വരെ കിട്ടും. പൂവൊന്നിന് എട്ടു മുതല്‍ 10 രൂപ വരെ കിട്ടും.

സീമ സുരേഷ്
ജോയിന്റ് ഡയറക്റ്റര്‍
കൃഷിവകുപ്പ്, തിരുവനന്തപുരം