മണ്ണിനും വയറിനും പയര്‍ ഉത്തമം
സസ്യ സമ്പുഷ്ടമായ പച്ചക്കറിയാണ് പയറു വര്‍ഗങ്ങള്‍. ഇതി ല്‍തന്നെ അച്ചിങ്ങപ്പയറിന് പ്രചാരമേറെയാണ്. മണ്ണ് വളക്കൂറുള്ളതാക്കാന്‍ പയര്‍ വിളകള്‍ മണ്ണില്‍ സ്ഥിരമായി കൃഷി ചെയ്യണം. പയര്‍വിളകളുടെ വേരില്‍ നൈട്രജന്‍ (പാക്യജനകം) സംഭരിച്ച് മണ്ണിനു നല്‍കുന്ന ബാക്ടീരിയയുണ്ട്. മണ്ണിനെപ്പോലെ നമ്മുടെ വയറിനും പയര്‍ ഗുണകരമാണ്.

ഏതു കാലത്തും പയര്‍ കൃഷിചെയ്യാം. ഇനങ്ങളും ഏറെയുണ്ട്. കേരള കാര്‍ഷിക സര്‍വകലാശാല, കൃഷി വകുപ്പ്, വിഎഫ്പിസികെ എന്നി വിടങ്ങളില്‍ വിത്ത് ലഭ്യമാണ്. നാടന്‍ ഇനങ്ങള്‍ ചില കര്‍ഷകര്‍ക്കിടയില്‍ പ്രചരിച്ചു വരുന്നുണ്ട്. പൊട്ടന്‍കോട് ലോക്കല്‍ എന്ന പഴയന്നൂര്‍ പയറിനം ഏറെ പ്രിയപ്പെട്ടതാണ്. കഞ്ഞിക്കുഴി പയര്‍, കനകമണി, കൃഷ്ണമണി, ശാരിക, ലോല, മാലിക, വൈജയന്തി അനശ്വര കൈരളി, വരുണ്‍, ഭാഗ്യലക്ഷ്മി, പൂസാകോമള്‍, അര്‍ക്ക,ഗരിമ, വെള്ളായണിജ്യോതിക, ഹൃദ്യ, ശ്രേയ ഇങ്ങനെ ഇനങ്ങള്‍ ഏറെയുണ്ട്.

കനത്തമഴ പയര്‍ കൃഷിക്ക് യോജിച്ചതല്ല. കൊടിയ വരള്‍ച്ചയിലും പയര്‍കൃഷി പ്രശ്‌നമാകും. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണില്‍ നനച്ചാല്‍ നല്ല വിളവു കിട്ടും. മണ്ണില്‍ കുമ്മായം ചേര്‍ത്ത് പുളിപ്പുകുറച്ചാല്‍ വളര്‍ച്ച വേഗത്തിലാകും.

പറമ്പിലും നെല്‍പ്പാടത്തും തനിവിള, ഇടവിള എന്നിങ്ങനെയും പയര്‍ കൃഷി ചെയ്യാം. ലോല പയറില്‍ ഹെക്ടറിന് ഇരുപതുടണ്‍ വിളവു ലഭിക്കും. പയര്‍ചെടിയുടെ ചുവട്ടില്‍ വെള്ളം കെട്ടിനില്‍ക്കാന്‍ പാടില്ല. കരിവള്ളി രോഗം വരാതിരിക്കാന്‍ ജാഗ്രത ആവശ്യമാണ്.

വൈജയന്തി, ചുവന്നുനീണ്ട വള്ളിപ്പയറിനമാണ്. 12 ടണ്‍ വിളവ് ലഭിക്കും. മുഞ്ഞ ശല്യം കുറവാ ണ്.

മാലികയുടെ വിത്തിന് തവിട്ടു നിറമാണ്. നല്ലവള്ളിപ്പയറിനമാ ണിത്. തെക്കന്‍ കേരളത്തിനിണ ങ്ങിയ പയറിനമാണ് മാലിക. വ ള്ളിപ്പയറിനമാണ് ശാരിക. പച്ച നിറമുള്ള പയറിന്റെ അഗ്രഭാഗത്ത് വയലറ്റു നിറമുണ്ട്. വിത്തിന് ക റുപ്പു നിറമാണ്.


ഉണക്കപ്പയറായും ഒടിപ്പയ റായും നല്ലതാണ്. പട്ടാമ്പി-1 എന്ന'കനകമണി' എല്ലായ്‌പോ ഴും നടാം. പയറിന് ഇരുപതു സെ ന്റീമീറ്റര്‍ നീളം വരും.

പച്ചക്കറിയായി കുറ്റിപ്പയറു കൃഷി ചെയ്യാന്‍ ഒരു ഹെക്ടറില്‍ 20 മുതല്‍ 25 കിലോഗ്രം വിത്താ വശ്യമാണ്. വള്ളിപ്പയറിനങ്ങള്‍ ക്ക് നാലു മുതല്‍ അഞ്ചു കിലോ ഗ്രാം വിത്തു മതി. പയര്‍ നടുന്ന തടം ചുട്ടുകരിക്കുന്നത് നല്ലതാ ണ്. തടങ്ങളില്‍ അര കിലോ മുത ല്‍ ഒരു കിലോ വരെ കുമ്മായമി ടണം.

ഫൈറ്റോലാന്‍ നാലു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കുതിര്‍ക്കു ന്നത് നല്ലതാണ്. ജൈവരീതിയില്‍ പയര്‍ നടുന്നയവസരത്തില്‍ സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്തു തയാറാക്കിയ ലായനി തടത്തില്‍ ഒഴിക്കണം. ഇലയില്‍ തളിക്കണം.

വള്ളിപ്പയര്‍ പന്തലിട്ട് പടര്‍ത്താല്‍ ശ്രദ്ധിക്കണം. മണ്ണിലെ പുളിരസം കുറയ്ക്കാന്‍ ഒരു സെന്റിന് ഒരു കിലോഗ്രാം എന്നയളവില്‍ കുമ്മാ യം ചേര്‍ക്കണം.

പയറിലെ പ്രധാന കീടങ്ങളെ പിടിച്ചു നശിപ്പിക്കണം. വേപ്പെണ്ണ എമല്‍ഷന്‍, വെളുത്തുള്ളി- കാ ന്താരി മിശ്രിതം, വേപ്പിന്‍ പിണ്ണാ ക്ക്, കടലപ്പിണ്ണാക്ക്, പഞ്ചഗവ്യം, ഫിഷ് അമിനോ ആസിഡ്, എഗ് അമിനോ ആസിഡ് ഇവയ്ക്കു പുറമേ മണ്ണിര കമ്പോസ്റ്റ്, വെര്‍മി വാഷ് ഇവയെല്ലാം ചുവട്ടില്‍ പ്രയോഗിക്കാം. ഗ്രോ ബാഗു കളിലും ചെടിച്ചട്ടികളിലും നടീല്‍ മിശ്രിതം നിറച്ച് പയര്‍ നടാം. പയറില നല്ല ഇലക്കറിയാണ്.

എം.എ. സുധീര്‍ ബാബു
ഫോണ്‍: 808 686 1023.