പുതിയ ഇന്നോവ ക്രിസ്റ്റയുടെ വില പ്രഖ്യാപിച്ചു; തുടക്കം 23 ലക്ഷം മുതല്‍
Friday, May 12, 2023 3:19 PM IST
പുതിയ ഇന്നോവ ക്രിസ്റ്റയുടെ വില പ്രഖ്യാപിച്ച് ടൊയോട്ട കിർലോസ്കർ മോട്ടോഴ്സ്. ഇന്നോവ ക്രിസ്റ്റ് സെഡ് എക്സ്, വി എക്സ് ഗ്രേഡുകളുടെ വിലയാണ് കന്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്നോവ ക്രിസ്റ്റ് സെഡ് എക്സ് 7സീറ്റർ, വി എക്സ് 7 സീറ്റർ എന്നിവയ്ക്ക് 25,43,000 രൂപ, 23,79,000 രൂപയും.വി എക്സ് 8 സീറ്റർ, വി എക്സ് എഫ്എൽടി 8 സീറ്റർ, വി എക്സ് എഫ്എൽടി 7 സീറ്റർ, എന്നിവയ്ക്ക് യഥാക്രമം 23,84,000 രൂപ, 23,84,000 രൂപ, 23,79,000 രൂപ എന്നിങ്ങനെയാണ് ഷോറൂം വില.
എക്കോ, പവർ ഡ്രൈവ് മോഡുകളോടെ എത്തുന്ന 5 സ്പീഡ് മാന്വൽ ട്രാൻസിഷനോടുകൂടിയ 2.4 ലിറ്റർ ഡീസൽ എൻജിൻ വാഹനത്തിനു കുടുതൽ കരുത്ത് നൽകുന്നു.
കൂടാതെ മികച്ച സുരക്ഷ ഉറപ്പു നൽകുന്ന 7 എസ്ആർഎസ് എയർബാഗുകൾ, റിയർ ആൻഡ് ഫ്രണ്ട് പാർക്കിംഗ് സെൻസേഴ്സ്, വെഹിക്കിൾ സ്റ്റേബിലിറ്റി കണ്ട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് കണ്ട്രോൾ, ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്), ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ (ഇബിഡി), ബ്രേക്ക് അസിസ്റ്റ് (ബിഎ), 3 പോയിന്റ് സീറ്റ്ബെൽറ്റ് അടക്കമുള്ള സുരക്ഷാ ഫീച്ചറുകൾ പുതിയ ഇന്നോവ ക്രിസ്റ്റയുടെ പ്രത്യേകതകളാണ്.
2005ൽ ഇന്ത്യയിൽ വാഹനം അവതരിപ്പിച്ചതു മുതൽ, മൾട്ടി പർപ്പസ് വെഹിക്കിൾ വിഭാഗത്തിൽ മുൻനിരയിൽ തന്നെയാണ് ഇന്നോവ ക്രിസ്റ്റയുടെ സ്ഥാനം. ഇതുവരെ പത്ത് ലക്ഷത്തിലധികം യൂണിറ്റുകളാണ് വിറ്റഴിച്ചത്.