മാരുതി സുസുക്കിയുടെ അറ്റാദായം നാലിരട്ടിയായി
Saturday, October 29, 2022 11:53 AM IST
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി, സെപ്റ്റംബര്‍ പാദത്തില്‍ അറ്റാദായം നാല് മടങ്ങ് ഉയര്‍ന്ന് 2,061.50 കോടി രൂപയായി ഇന്നലെ രേഖപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ കമ്പനിയുടെ അറ്റാദായം 475.3 കോടി രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ വില്പന 19,297.80 കോടി രൂപയില്‍നിന്ന് 47.91 ശതമാനം ഉയര്‍ന്ന് 28,543.50 കോടി രൂപയായി.
ഓപ്പറേറ്റിംഗ് എബിറ്റ് (ഏണിംഗ് ബിഫോര്‍ ഇന്ററസ്റ്റ് ആന്‍ഡ് ടാക്സസ്) 20.71 മടങ്ങ് ഉയര്‍ന്ന് 2,046.30 കോടി രൂപയായി. ഈ പാദത്തിലെ എബിറ്റ് മാര്‍ജിന്‍ 670 ബേസിസ് പോയിന്റ് ഉയര്‍ന്ന് 0.5 ശതമാനത്തില്‍നിന്ന് 7.2 ശതമാനമായി ഉയര്‍ന്നു. ഈ പാദത്തിലെ മൊത്തം വില്പന അളവ് മുന്‍ വര്‍ഷത്തേക്കാള്‍ 36 ശതമാനം ഉയര്‍ന്ന് 517,395 യൂണിറ്റുകളാണ്, ഇത് ഏത് പാദത്തിലെയും ഏറ്റവും ഉയര്‍ന്ന നിരക്കാണ്.
4.54 ലക്ഷം യൂണിറ്റ് ആഭ്യന്തര വില്പനയും 63,195 യൂണിറ്റ് കയറ്റുമതിയും ഇതില്‍ ഉള്‍പ്പെടുന്നു. ഈ പാദത്തിലെ മൊത്തം കാറുകളുടെ വില്പന മുന്‍ വര്‍ഷത്തേക്കാള്‍ 36 ശതമാനം ഉയര്‍ന്ന് 517,395 യൂണിറ്റുകളാണ്. ഇത് ഏതു പാദത്തിലെയും ഏറ്റവും ഉയര്‍ന്ന വില്പന നിരക്കാണ്. 4.54 ലക്ഷം യൂണിറ്റ് ആഭ്യന്തര വില്പനയും 63,195 യൂണിറ്റ് കയറ്റുമതിയും ഇതില്‍ ഉള്‍പ്പെടുന്നു.