കിയ സെൽടോസ് 9.69 ല​ക്ഷം രൂപ മുതൽ
മും​ബൈ: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളി​ൽ എ​ട്ടാം സ്ഥാ​ന​മു​ള്ള ദ​ക്ഷി​ണ​കൊ​റി​യ​ൻ ക​ന്പ​നി​യാ​യ കി​യ മോ​ട്ടോ​ഴ്സ് ഇ​ന്ത്യ​യി​ലെ ആ​ദ്യ വാ​ഹ​നം സെ​ൽ​ടോ​സ് വി​പ​ണി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. ബി​എ​സ് 6 മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി മൂ​ന്ന് എ​ൻ​ജി​നു​ക​ളി​ൽ അ​വ​ത​രി​പ്പി​ച്ച വാ​ഹ​ന​ത്തി​ന് 9.69 ല​ക്ഷം മു​ത​ൽ 15.99 ല​ക്ഷം വ​രെ രൂ​പ​യാ​ണു വി​ല.

കോം​പാ​ക്ട് എ​സ്‌​യു​വി വി​ഭാ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച വാ​ഹ​ന​ത്തി​ന് ഇ​തു​വ​രെ 32,035 ബു​ക്കിം​ഗു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് ക​ന്പ​നി അ​വ​കാ​ശ​പ്പെ​ട്ടു. പ്രീ​മി​യം ഫീ​ച്ച​റു​ക​ളും മി​ക​ച്ച ഡി​സൈ​നും ക​രു​ത്തു​റ്റ എ​ൻ​ജി​നു​ക​ളും എ​ല്ലാം ഈ ​സെ​ഗ‌്‌മെന്‍റി​ൽ ഉ​പ​യോ​ക്താ​ക്ക​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന​തു​പോ​ലെ ന​ല്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്ന് കി​യ മോ​ട്ടോ​ഴ്സ് ഇ​ന്ത്യ എം​ഡി​യും സി​ഇ​ഒ​യു​മാ​യ കൂ​ഖി​യു​ൺ ഷിം ​പ​റ​ഞ്ഞു.


എ​ട്ട് മോ​ണോ​ടോ​ൺ നി​റ​ങ്ങ​ളി​ലും അ​ഞ്ച് ഡു​വ​ൽ ടോ​ൺ നി​റ​ങ്ങ​ളി​ലും ല​ഭ്യ​മാ​യ സെ​ൽ​ടോ​സി​ന് 16 വേ​രി​യ​ന്‍റു​ക​ളു​ണ്ട്.