ബിഎസ് 6 വാഹനം അടുത്ത വർഷം: യമഹ
ചെ​​ന്നൈ: 2020 ഏ​​പ്രി​​ലി​​നു മു​​ന്പ് ഭാ​​ര​​ത് സ്റ്റേ​​ജ് 6 (ബി​​എ​​സ്6) മാ​​ന​​ദ​​ണ്ഡം അ​​നു​​സ​​രി​​ച്ചു​​ള്ള വാ​​ഹ​​ന​​ങ്ങ​​ൾ അ​​വ​​ത​​രി​​പ്പി​​ക്കു​​മെ​​ന്ന് ഇ​​ന്ത്യ യ​​മ​​ഹ മോ​​ട്ടോ​​ർ അ​​റി​​യി​​ച്ചു. ഈ ​​വ​​ർ​​ഷം ന​​വം​​ബ​​റി​​ൽ ബി​​എ​​സ് 6 മോ​​ട്ടോ​​ർ സൈ​​ക്കി​​ളു​​ക​​ൾ വി​​പ​​ണി​​യി​​ലെ​​ത്തി​​ക്കും. 2020 ജ​​നു​​വ​​രി​​യി​​ൽ മാ​​ത്ര​​മാ​​ണ് സ്കൂ​​ട്ട​​റു​​ക​​ൾ പു​​റ​​ത്തി​​റ​​ക്കു​​ക​​യെ​​ന്ന് ചെ​​യ​​ർ​​മാ​​ൻ മോ​​ട്ടോ​​ഫു​​മി ഷി​​റ്റാ​​ര പ​​റ​​ഞ്ഞു.

ബി​​എ​​സ് 6 വാ​​ഹ​​ന​​ങ്ങ​​ൾ​​ക്ക് ഉ​​ത്പാ​​ദ​​ന​​ച്ചെ​​ല​​വ് കൂ​​ടു​​മെ​​ന്ന​​തി​​നാ​​ൽ വാ​​ഹ​​നങ്ങ​​ളു​​ടെ വി​​ല​​യി​​ൽ 10-15 ശ​​ത​​മാ​​നം വ​​ർ​​ധ​​ന​​യു​​ണ്ടാ​​കു​​മെ​​ന്നും അ​​ദ്ദേ​​ഹം അ​​റി​​യി​​ച്ചു.


പു​​തി​​യ വാ​​ഹ​​ന​​ങ്ങ​​ൾ‌​​ക്ക് സൈ​​ഡ് സ്റ്റാ​​ൻ​​ഡ് സ്വി​​ച്ച് ഉ​​ൾ​​പ്പെ​​ടെ നി​​ര​​വ​​ധി പു​​തി​​യ ഫീ​​ച്ച​​റു​​ക​​ൾ ഉ​​ൾ​​പ്പെ​​ടു​​ത്താ​​നാ​​ണ് ക​​ന്പ​​നി​​യു​​ടെ തീ​​രു​​മാ​​നം. സൈ​​ഡ് സ്റ്റാ​​ൻ​​ഡ് ഫോ​​ൾ​​ഡ് ചെ​​യ്തി​​ല്ല എ​​ങ്കി​​ൽ എ​​ൻ​​ജി​​ൻ സ്റ്റാ​​ർ​​ട്ട് ആ​​വാ​​ത്ത സം​​വി​​ധാ​​ന​​മാ​​ണ് ഒ​​രു​​ക്കു​​ക.