ഹ്യുണ്ടായി സാൻട്രോ
ഹ്യുണ്ടായിക്ക് ഇന്ത്യയിൽ വേരോട്ടം നൽകിയ ടോൾബോയ് ഹാച്ച്ബാക്കാണ് 1998 ൽ പുറത്തിറങ്ങിയ സാൻട്രോ. 2014 അവസാനം ഉത്പാദനം നിർത്തിയ കാറിന്‍റെ അതേ പേരിട്ട് പുതിയൊരു കാർ ഹ്യുണ്ടായി പുറത്തിറക്കി. അതാണ് ഒക്ടോബറിൽ പുറത്തിറങ്ങിയ സാൻട്രോ.

പുതിയ സാൻട്രോയ്ക്കും ടോൾ ബോയ് രൂപഘടനയാണ്. പുത്തൻ പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന പുതിയ സാൻട്രോയ്ക്ക് പഴയതിലും 45 മില്ലിമീറ്റർ നീളക്കൂടുതലുണ്ട്. 3610 മില്ലിമീറ്റർ ആണ് പുതിയതിന്‍റെ നീളം. പുതിയ സാൻട്രോയുടെ 1.1 ലിറ്റർ , നാല് സിലിണ്ടർ പെട്രോൾ എൻജിന് 68 ബിഎച്ച്പി 99 എൻഎം ആണ് ശേഷി. ഹ്യുണ്ടായി സ്വന്തമായി വികസിപ്പിച്ച ഓട്ടോമേറ്റഡ് മാന്വൽ ട്രാൻസ്മിഷനും സാൻട്രോയ്ക്കുണ്ട്.


സിഎൻജി ഇന്ധനം ഉപയോഗിക്കാവുന്ന വകഭേദവും ലഭ്യമാണ്. മൈലേജ് ലിറ്ററിന് 20.3 കിലോമീറ്റർ. കൊച്ചി എക്സ് ഷോറൂം വില 3.89 ലക്ഷം രൂപ മുതൽ 5.64 ലക്ഷം രൂപ വരെ.