നൂതന കാർഷിക വികസന പദ്ധതികളുമായി ഇൻഫാം അഗ്രിഫാം
Friday, September 15, 2023 1:51 PM IST
കോഴിക്കോട് ജില്ലയിലെ കൊടഞ്ചേരി പഞ്ചായത്തിൽ തെയ്യപ്പാറയിലെ എട്ടേക്കർ വരുന്ന ഇൻഫാം അഗ്രിഫാമിലെ അതിനൂതന കാർഷിക വികസന പദ്ധതികൾ കർഷകർക്കു പുത്തൻ പ്രതീക്ഷയാകുന്നു.
താമരശേരി രൂപതയുടെ എട്ടേക്കർ വരുന്ന ഭൂമി പാട്ടത്തിനെടുത്താണ് ഇൻഫാം പദ്ധതി നടപ്പാക്കുന്നത്. നിറഞ്ഞ പച്ചപ്പിൽ തലയെടുപ്പോടെ നിൽക്കുന്ന പ്ലാവിൻ തൈകൾ, ഇടവിളയായി കപ്പ, ചേന, ചേന്പ്, കാച്ചിൽ, ഇഞ്ചി, മഞ്ഞൾ... കർഷക മനസുകളിൽ കുളിര് പകരുന്ന കാഴ്ചകൾ.
താമരശേരി രൂപതാധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ ന്ധകർഷകരക്ഷ’ എന്ന ആശയത്തിലൂന്നിയാണ് ഇൻ ഫാമിന്റെ പുതിയ ചുവടുവയ്പ്.
ചക്ക ഗ്രാമം
എട്ടേക്കറിൽ 3000 പ്ലാവുകളാണ് ഇൻഫാം സ്വന്തമായി നട്ടു വളർത്തു ന്നത്. കോണ്ടുർ ലൈനിൽ 12 അടി അകലത്തിലാണ് പ്ലാവുകൾ നട്ടിരിക്കുന്നത്.
വിയറ്റ്നാം സൂപ്പർ എർലി, ജാക്ക് 33, കുരുവില്ലാ ചക്ക, അരക്കില്ലാ വരിക്ക, ടെൻ സൂര്യ, സിന്ധുർ, കന്പോടിയൻ ജാക്ക് എന്നിവ യാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. ഇവിടെ ഉത്പാദിപ്പിക്കുന്ന ചക്ക അടുത്ത വർഷം മുതൽ കയറ്റുമതി ചെയ്യാനാണ് ഉദ്ദേശം.
കർഷകരിൽ നിന്നു ചക്ക വില കൊടുത്തു വാങ്ങാ നും പദ്ധതിയുണ്ട്. അങ്ങനെ വാങ്ങു ന്ന ചക്ക, വലിയ കണ്ടെയിനറുകളിൽ ശീതികരണ സംവിധാനമൊരുക്കി ദീർഘകാലം സൂക്ഷിച്ച് കാലിത്തീറ്റ, പന്നി തീറ്റ, കോഴിത്തീറ്റ എന്നിവയുടെ പെല്ലറ്റുകളാക്കി മാറ്റും.
പ്ലാവ് കൃഷിയി ലൂടെ കർഷകർക്ക് അധിക വരുമാന മാണ് ഇതിലൂടെ ഇൻഫാം ലക്ഷ്യമിടുന്നത്. അബിയു, ജബോട്ടിക്ക റന്പുട്ടാൻ, മങ്കോസ്റ്റിൻ മരമുന്തിരി, കെപ്പൽ തുടങ്ങിയ പഴവർഗങ്ങളുടെ മാതൃ വൃക്ഷങ്ങളും അഗ്രി ഫാമിൽ കൃഷി ചെയ്യുന്നുണ്ട്.
ജലസേചനത്തിന് അത്യാധുനിക സ്പ്രിംഗ്ലർ സംവിധാന മുണ്ട്. നടുവിൽ 22 മീ. നീളവും 11 മീ. വീതിയും 3 മീ. ആഴവുമുള്ള മീൻ കുളവുമുണ്ട്.
പ്രത്യേകതരം പ്ലാസ്റ്റിക് ഷീറ്റ് ഉപയോ ഗിച്ചു നിർമിച്ചിരിക്കുന്ന കുളത്തിൽ 2,50,000 ലിറ്റർ വെള്ളം കൊള്ളും. ചിത്രലാഡ, നട്ടർ ഇനങ്ങളിൽപ്പെട്ട രണ്ടായിരത്തോളം മത്സ്യങ്ങൾ കുളത്തിലുണ്ട്.

കാർഷിക നഴ്സറി
ഇൻഫാമിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വിത്തു ബാങ്കും അത്യാധുനിക തൈകളുടെ വിപുല മായ ശേഖരമുള്ള നഴ്സറിയും കർഷ കർക്ക് ഏറെ ആശ്വാസമാണ്.
ഗുണമേ ·യുള്ള നല്ല വിത്തുകളും നടീൽ വസ്തുക്കളും കിട്ടാതെ കർഷകർ കബളിപ്പിക്കപ്പെടുന്ന സാഹചര്യ ത്തിലാണ് ഇൻഫാം കാർഷിക നഴ്സറി തുടങ്ങിയത്.
എല്ലാത്തരം പഴവർഗങ്ങളുടെയും വിവിധ ഇനങ്ങളിൽപ്പെട്ട തെങ്ങ്, പ്ലാവ്, മാവ് തുടങ്ങി 150 തരം ഫലവൃക്ഷ തൈകളും നഴ്സറിയിലുണ്ട്.
സംഘങ്ങളിലുള്ള കർഷകർക്ക് കുറഞ്ഞ വിലയ്ക്കു തൈകൾ ലഭ്യ മാക്കും. ആഴ്ചതോറും 125 കാർഷിക ഗ്രാമങ്ങളിൽ തൈകൾ നേരിട്ട് എത്തിച്ചു കൊടുക്കാനും ഇൻഫാം പദ്ധതി തയാറാക്കി വരികയാണ്.
ജൈവ വളം
ആര്യവൈദ്യ ഔഷധശാലകളിലെ ഔഷധസസ്യങ്ങളുടെ വേസ്റ്റും ഡൈ ക്കോഡർമ, സ്യൂഡോമോണസ്, സീവീഡ് പൗഡറും വൗ പോലെ സസ്യവളർച്ചയ്ക്ക് ആവശ്യമുള്ള വസ്തുക്കളും 12ൽ അധികം മൂലകങ്ങളും അടങ്ങിയ ജൈവവളം ഇൻഫാം മിതമായ നിരക്കിൽ കർഷകർക്ക് വിതരണം ചെയ്യുന്നുണ്ട്.
100 ചാക്കിന് ആവശ്യക്കാരുണ്ടെങ്കിൽ കേരളത്തിലെവിടെയും വാഹന ചെലവില്ലാത്തെ വളം എത്തിച്ചുകൊടുക്കും. കോഴി ക്കോട് ജില്ലയിലെ 60 ഓളം കാർഷിക ഗ്രാമങ്ങളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കുമായി പ്രത്യേക കാർഷിക സംഘങ്ങളും ഇൻഫാമിന്റെ ആഭിമുഖ്യ ത്തിൽ പ്രവർത്തിച്ചു വരുന്നുണ്ട്.

കോ-ഓപ്പറേറ്റീവ് സൊസൈറ്റി
കേന്ദ്ര ഗവണ്മെന്റിന്റെ വിവിധങ്ങളായ പദ്ധതികൾ നബാർഡ് വഴി കർഷകർക്ക് കോഓപ്പറേറ്റീവ് മേഖല യിലൂടെ ലഭ്യമാക്കുന്നതിന്’താമരശേരി അഗ്രികൾച്ചറൽ ഫാർമേഴ്സ് സോ ഷ്യൽ വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റി ഡി 3378 നന്പറോടെ ഇൻഫാം താമരശേരി കാർഷിക ജില്ലയിൽ പ്രവർത്തനമാരംഭിച്ചു.
കർഷകർക്കു മിതമായ പലിശ നിരക്കിൽ വായ്പ നൽകുന്നതിനും വിവിധ കാർഷിക ഗ്രാമങ്ങളിൽ തുടങ്ങുന്ന മിനിയേച്ചർ സംഘങ്ങൾ മൂല്യ വർധിത ഉത്പന്നങ്ങളും ചെറു കിട സംരംഭങ്ങളും തുടങ്ങുന്ന തിന് ലോണ് നൽകുന്നതിനും അതുവഴി കർഷക ക്ഷേമം ഉറപ്പുവരുത്തുന്ന തിനുമാണ് ഇൻഫാം ലക്ഷ്യമിടുന്നത്.
ഇൻഫാമിന് ലഭിച്ച കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് കോഴിക്കോട് ജില്ലയാണ് പ്രവർത്തന പരിധി. പിന്നീട് മലപ്പുറം, വയനാട് കണ്ണൂർ കാസർ ഗോഡ് എന്നീ ജില്ലകളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാൻ ആലോചനയുണ്ട്.
ക്രമേണ ഫാം ടൂറിസം, പെല്ലറ്റ് ഫാക്ടറി, ഡയറി ഫാം എന്നിവയിലൂടെ നൂറുകണക്കിന് തൊഴിൽ സാധ്യതകളും ഇൻഫാം ലക്ഷ്യം വയ്ക്കുന്നുണ്ട്.
ഇൻഫാമിന്റെ താമരശേരി കാർഷിക ജില്ല പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് താമരശേരി കാർഷിക ജില്ല ഡയറക്ടറും തെയ്യപ്പാറ പള്ളി വികാരിയുമായ ഫാ. ജോസ് പെണ്ണാപറന്പിലും റിട്ട. ഹെഡ്മാസ്റ്ററും തികഞ്ഞ കർഷകനും കാർഷിക ജില്ല പ്രസിഡന്റുമായ അഗസ്റ്റിൻ പുളിക്കകണ്ടത്തിലുമാണ്.
ഇവരോ ടൊപ്പം ജില്ലാ സെക്രട്ടറി ജോണ് കുന്നത്തേട്ട്, ട്രഷറർ ബോണി നന്പ്യാപറന്പിൽ, വർക്കിംഗ് സെക്രട്ടറി മാർട്ടിൻ തെങ്ങുംതോട്ടത്തിൽ എന്നിവർ അടങ്ങുന്ന 15 അംഗ ജില്ല എക്സിക്യൂട്ടീവ് കമ്മിറ്റിയും പ്രവർത്തക്കുന്നു.
ഫോണ് : 9447218586, 8547183300
ജിൽസ് തോമസ്