നാടൻ പശു ലോകത്തിൽ രശ്മി വിജയം
Sunday, September 3, 2023 11:21 AM IST
ജിബിൻ കുര്യൻ
ഇന്ത്യൻ പശുക്കളിലെ സുന്ദരി താർ പാർക്കർ, നീണ്ടു വളഞ്ഞ കൊന്പുള്ള കാങ്കരേജ്, ചുവന്ന നിറമുള്ള റെഡ് സിന്ധി, ഗുജറാത്തിന്റെ ഗിർ, തമിഴ്നാടിന്റെ കങ്കയം, സഹിവാൾ, നമ്മുടെ സ്വന്തം വെച്ചൂർ, കാസർകോഡ് കുള്ളൻ, കപില, മലനാട് ഗിദ, റാത്തി, വടകര, ചെറുവള്ളി...
നാടൻ പശുക്കളുടെ വ്യത്യസ്ത ലോകത്തിൽ വിജയത്തിന്റെ പുതുചരിത്രം എഴുതിച്ചേർക്കുകയാണു കോട്ടയം ജില്ലയിൽ പാലാ കുര്യനാട് ഇടത്തിനാൽ രശ്മി.
കഴിഞ്ഞ 10 വർഷമായി നാടൻ ഹൈബ്രീഡ് പശുക്കളെ വളർത്തി പാലും തൈരും മോരും ചാണകവും വിറ്റു നല്ല വരുമാനമുണ്ടാക്കുന്ന രശ്മി, പശുവളർത്തലിൽ ഏർപ്പെട്ടിരിക്കുന്നവർക്കു മികച്ച മാതൃകയാണ്.
വീടിനോടു ചേർന്നാണു നാടൻ പശുക്കളുടെ തൊഴുത്ത്. തൊട്ടടുത്തു തന്നെയാണു ഹൈബ്രീഡ് പശുക്ക ളുടെ ഫാം.
ഗൾഫിലെ ജോലി ഉപേ ക്ഷിച്ചു നാട്ടിലെത്തിയ ഭർത്താവ് സണ്ണി, ഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികൾ ജൈവരീതിയിൽ കൃഷി ചെയ്യാൻ തീരുമാനിച്ചതോടെയാണു ചാണകത്തിനും മറ്റും ആവശ്യമുണ്ടായത്.
ഒട്ടും വൈകിയില്ല, ചെറുപ്പം മുതൽ പശുക്കളോടു പ്രത്യേക താത്പര്യമുണ്ടായിരുന്ന രശ്മി ആദ്യം കറവയുളള ഒരു പശുവിനെ വാങ്ങി. പിന്നീട് നാടൻ ഇനങ്ങളിലേക്കു തിരിയുകയും കൂടുതൽ പശുക്കളെ വാങ്ങുകയുമായിരുന്നു.
നാടൻ പശുക്കൾ
നാടൻ പശുക്കളുടെ ഔഷധഗുണ മാണു രശ്മിയെ നാടൻ ഇനങ്ങൾ വാങ്ങാൻ പ്രേരിപ്പിച്ചത്. ഇന്ത്യൻ പശുക്കളിൽ ഏറ്റവും ഭംഗിയുള്ളതാണു താർ പാർക്കർ. വലിയ ഹംബുള്ള ഈ പശു സൂര്യരശ്മികളെ ആഗീരണം ചെയ്യുന്നതിനാൽ ഇതിന്റെ പാലിൽ ധാരാളം വൈറ്റമിൻ ഡി അടങ്ങിട്ടുണ്ട്.
ഇന്ത്യയുടെ പാൽക്കാരിയായിട്ടാണു ഗിർ പശുക്കൾ അറിയപ്പെടുന്നത്. വലുപ്പം കൂടിയ ഇവയിൽ നിന്നു 10 ലിറ്റർ പാൽ വരെ കിട്ടും. ഗുജറാത്ത് ബ്രീഡായ കാങ്കറേജ് എട്ടു ലിറ്റർ പാൽ തരും. റാത്തി രാജസ്ഥാൻ ബ്രീഡാണ്.
ഏഴു ലിറ്റർ പാൽ കിട്ടും. തമിഴ്നാടിന്റെ കങ്കയം ഇണങ്ങിക്കിട്ടാൻ ബുദ്ധി മുട്ടാണ്. അതേസമയം, കേരളത്തിലെ നാടൻ ഇനങ്ങളിൽ നിന്നു രണ്ടു മുതൽ മൂന്നു ലിറ്റർ വരെ പാൽ മാത്രമേ ലഭിക്കുകയുള്ളു.
നാടൻ പശുക്കളുടെ പാലിന് ലിറ്ററിന് 120 രൂപയാണു വില. ഇതിനൊപ്പം മുറ ഇനത്തിൽപെട്ട എരുമയുമുണ്ട്.
പുലർച്ചെ ഉണരുന്ന തൊഴുത്തുകൾ
പുലർച്ചെ നാലിനു തൊഴുത്തു വൃത്തിയാക്കി കറവയ്ക്ക് ഒരുക്കം തുടങ്ങും. സഹായത്തിനായി ഏതാനും ഇതര സംസ്ഥാന തൊഴിലാളികളു മുണ്ട്. കറവ കഴിഞ്ഞാൽ പാൽ സ്റ്റീൽ പാത്രങ്ങളിലേക്കു മാറ്റും.
ആവശ്യ ക്കാർക്കു പാൽ വീടുകളിൽ എത്തിച്ചു കൊടുക്കും. നാടൻ പശുവിന്റെ പാലി നു നല്ല ഡിമാൻഡുണ്ട്. രാവിലെയും ഉച്ചയ്ക്കുമാണു പ്രധാനമായും തീറ്റ കൊടുക്കുന്നത്.
മൂന്നരയേക്കറിലെ തീറ്റപ്പുല്ലാണ് നാടൻ പശുവിന്റെ പ്രധാന ആഹാരം. ചോളം, പരുത്തി ക്കുരു, ഉഴുന്നുതൊണ്ട് എന്നിവയാണ് മറ്റു തീറ്റകൾ. വളർത്തുപുല്ലും കാട്ടു പുല്ലും ആവശ്യത്തിനു കൊടുക്കും.
കെമിക്കൽ ചേർന്ന ഒരു പൊടിയും നൽകില്ല. കന്നാര ചെടിയുടെ ഇലയും നൽകില്ല. ഉച്ചയ്ക്കു കാത്സ്യം പൊടി യും ഉപ്പും വയ്ക്കോലും നൽകും.
നാടൻ പശുക്കളിൽ വലിയവയെ രണ്ടു നേരം കറക്കും. ചെറിയവയ്ക്ക് ഒറ്റ കറവയേയുള്ളു. ഫാനും സംഗീതവു മൊക്കെ ആസ്വദിച്ചാണു തൊഴുത്തിൽ പശുക്കൾ നിൽക്കുന്നത്.
വരുമാനത്തിന് കിടാക്കളും
നാടൻ പശുക്കളുടെ പാൽ മാത്രമല്ല കിടാക്കളെയും വിറ്റ് നല്ല വരുമാനമുണ്ടാക്കുന്നുണ്ട് രശ്മി. കിടാരികൾക്ക് 25000 മുതൽ 28000 രൂപ വരെയാണു വില. രണ്ടു വയസ് പ്രായമുള്ള പശു ക്കൾക്ക് 45000-50000 രൂപ വരെ വിലയുണ്ട്.
കിടാക്കൾക്കും പശുക്കൾക്കുമായി ഫോണിലൂടെയും അല്ലാതെയും ദിനംപ്രതി നിരവധി അന്വേഷണങ്ങളാണു വരുന്നത്. നാടൻ പശുക്കളുടെ പാലിനുള്ളതുപോലെ മോരിനും തൈരിനും നെയ്യ്ക്കും ആവശ്യക്കാരേ റെയാണ്.
ഒരു കിലോ നെയ്യ്ക്ക് 2500 രൂപയാണ് വില. ഉണക്കച്ചാണകത്തിനും നല്ല ഡിമാ ൻഡുണ്ട്. ഒരു ടണ് ചാണകം 3500 രൂപയ്ക്കാണു വിൽക്കുന്നത്. മുറ ഇനത്തിൽപ്പെട്ട എരുമയുടെ നെയ്യ്ക്ക് കിലോ 1800 രൂപയാണു വില.
വിദേശികളും
വീടിനു സമീപമുള്ള പറന്പിലാണ് അത്യുത്പാദന ശേഷിയുള്ള പശുക്ക ളുടെ തൊഴുത്ത്. എച്ച് എഫ്, എച്ച്. എഫ് ജഴ്സി ക്രോസ്, ജഴ്സി തുടങ്ങിയ ഹൈബ്രീഡ് പശുക്കൾ 30 എണ്ണമുണ്ട്.
250 ലിറ്ററിനു മുകളിൽ പാൽ വീടുകളിലും കുര്യനാട് പാൽ സൊസൈറ്റിയിലുമായി ദിവസേന കൊടുക്കുന്നുണ്ട്. യന്ത്രം ഉപയോഗി ച്ചാണു കറവ. ചാഫ് കട്ടർ ഉപയോഗിച്ചു കൈതയുടെ ഇല നുറുക്കിയും കാലിത്തീറ്റയുംമാണ് പ്രധാന തീറ്റ.
ഗോപാൽ ര്തന പുരസ്കാരം
മികച്ച ക്ഷീരകർഷകയ്ക്കുള്ള ദേശീയ പുരസ്കാരമായ ഗോപാൽ രത്ന ഉൾപ്പെടെ ഒരു ഡസൻ പുരസ്കാരങ്ങളാണ് രശ്മിയെ തേടിയെത്തിയത്.
കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ഇസ്രായേലിലെ കൃഷി രീതികൾ പഠിക്കാൻ പോയ കർഷക സംഘ ത്തിലും മൃഗസംരക്ഷണ വകുപ്പിന്റെ ഗുജറാത്ത് പഠനയാത്രയിലും രശ്മിയുണ്ടായിരുന്നു.
മികച്ച വനിത കർഷക, മികച്ച വനിത ക്ഷീരകർഷക, മികച്ച കാർഷിക കുടുംബം, അക്ഷയ ശ്രീപുര സ്കാരം, ബയോഡൈവേഴ്സിറ്റി പുരസ്കാരം തുടങ്ങിയവ പ്രധാനപ്പെട്ട നേട്ടങ്ങളാണ്.
പച്ചക്കറികൃഷിയും മുട്ടക്കോഴി വളർത്തലും
പശുപരിപാലനത്തിനൊപ്പം പച്ചക്കറി കൃഷിയും മുട്ടക്കോഴി വളർത്തലും രശ്മിക്കുണ്ട്. തടപയർ, മുളക്, വെണ്ട, വഴുതന തുടങ്ങിയവ യാണു പ്രധാന പച്ചക്കറികൾ.
തൊഴുത്തിൽ നിന്നുള്ള ചാണകവും മൂത്രവു മാണു പ്രധാന വളം. ബിവി ടു ഇന ത്തിൽപെട്ട 100 മുട്ടക്കോഴികളെയും വളർത്തുന്നുണ്ട്. ദിവസവും 80 മുട്ടകൾ വീതം കിട്ടും. ഇതിനു പുറമേ അലങ്കാര കോഴികളുമുണ്ട്.
രാജപാളയം, ലാബ്, ലാബ്രഡോ, ഡാഷ് ഇനത്തിൽ പെട്ട നായ്ക്കളു മുണ്ട്. നായ്കുട്ടികളെ വിറ്റും രശ്മി ആദായമുണ്ടാക്കുന്നു. നാടൻ,സങ്കര യിനങ്ങളിൽപ്പെട്ട ആടുകളുമുണ്ട്.
മല ബാറി, ഹൈദരാബാദി, സിയോഹി, പർപ്പ സാലി തുടങ്ങിയ അത്യുത്പാദന ശേഷിയുള്ള ആടുകളെയാണ് വളർ ത്തുന്നത്. ലിറ്ററിനു 120 രൂപയ്ക്ക് ആട്ടിൻപാൽ വാങ്ങാനും നിരവധിപ്പേരുണ്ട്.
പ്രാവുകൾ, വിദേശയിനം പൂച്ച കൾ, കാടക്കോഴി, പേത്ത, താറാവ് എന്നിവയും രശ്മി സംരക്ഷിച്ചു വളർത്തുന്നു. മൂന്നു പടുതാക്കുളത്തി ലായി മത്സ്യകൃഷിയും വിജയകരമായി നടത്തി വരുന്നു.
ഭർത്താവ് സണ്ണിയാണ് രശ്മിയുടെ കൃഷി,മൃഗ പരിപാല രംഗത്തെ കൈത്താങ്ങ്. സിനി, സിസി, അലീന, റിസ എന്നിവരാണു മക്കൾ.
ഫോണ് : 9605767869