ചില്ലു ഭരണിയിൽ ചെറുഉദ്യാനം
Thursday, August 24, 2023 1:48 PM IST
വളരെ കുറച്ചു സ്ഥലവും പരിപാലനവും വേണ്ടിവരുന്ന ചെടികൾക്ക് ഇണങ്ങിയ ഉദ്യാന രീതിയാണ് ടെറേറിയം. ഒരു ചില്ല് ഭരണിയിൽ ഒന്നോ ഒരു കൂട്ടമോ ചെടികൾ വളർത്തുന്ന രീതിയാണിത്.
ഇൻഡോർ ഗാർഡനിംഗിലെ പ്രധാന ഭാഗമായി മാറിക്കൊണ്ടിരിക്കുന്ന ഇത്തരം കുഞ്ഞൻ ഉദ്യാനങ്ങളുടെ ജ·ദേശം യൂറോപ്യൻ രാജ്യങ്ങളാണ്. സൂര്യപ്രകാശം കിട്ടുന്ന എവിടെ വേണമെങ്കിലും ഈ കണ്ണാടി ഉദ്യാനങ്ങളെ വളർത്തിയെടുക്കാം.
ടെറേറിയങ്ങൾ പലവിധം
നിർമിക്കാൻ ഉപയോഗിക്കുന്ന ചില്ല് പാത്രങ്ങളെ അടിസ്ഥാനമാക്കി രണ്ടു തരത്തിലുള്ള ടെറേറിയം തയാറാക്കാം. തുറന്ന പാത്രത്തിൽ നിർമിക്കുന്നവയും അടപ്പ് ഉപയോഗിച്ചു പൂർണമായി മൂടിയ ചില്ലു ഭരണികളിൽ നിർമിക്കുന്നവയും.
തുറന്ന പാത്രങ്ങളിൽ നിർമിക്കുന്നവയിൽ നല്ല ശുദ്ധവായു സഞ്ചാരമുണ്ടാകും. ഈർപ്പം അധികം വേണ്ടാത്ത സക്കുലന്റസും കള്ളിചെടികളുമാണ് ഇതിൽ അനുയോജ്യം.
പൂർണമായും മൂടിവച്ച ടെറേറിയങ്ങളിൽ ചൂടും വെളിച്ചവും കടക്കുന്നതു കൊണ്ടു ചെടിയുടെ വളർച്ചയ്ക്കാവശ്യമായ ആവാസ വ്യവസ്ഥ പ്രദാനം ചെയ്യാൻ ഇവയ്ക്കു കഴിയുന്നു. ഈർപ്പം ആവശ്യമുള്ള ചെടികളാണ് ഇതിൽ വളർത്തുന്നത്.

ചൂടും ഈർപ്പവും തങ്ങിനിൽക്കുന്ന അടച്ച ടെറേറിയങ്ങളിൽ സൂര്യവെളിച്ചം ലഭിക്കുന്പോൾ ജലചംക്രമണം നടക്കുന്നതു മൂലം ഒരു ജൈവമണ്ഡലം തന്നെ രൂപപ്പെടുന്നു. അധികമായി ഈർപ്പം തങ്ങിനിൽക്കുകയാണെങ്കിൽ തുറന്ന് ഈർപ്പവും ചൂടും പുറത്തു കളയണം.
നടുന്ന ചെടിക്കനുസരിച്ച് എയർ പ്ലാന്റ് ടെറേറിയം, സക്കുലന്റ് ടെറേ റിയം, ട്രോപ്പിക്കൽ ടെറേറിയം, എന്നിങ്ങനെ വ്യത്യസ്ത ടെറേറിയ ങ്ങൾ നിർമി ക്കാം.
ആവശ്യവസ്തുക്കൾ
1. ചില്ലു ഭരണി:
നിറവും ചിത്രപ്പണികളും ഇല്ലാത്ത സുതാര്യമായ ചില്ല് ഭരണിയിലാണ് ടെറാറിയങ്ങൾ തയാറാക്കുന്നത്. ലഭ്യത അനുസരിച്ച് ഏത് ആകൃതിയിലുള്ള വയും ഉപയോഗിക്കാം.
എളുപ്പത്തിൽ ചെടികൾ വയ്ക്കാൻ പാകത്തിൽ അത്യാവശ്യം വായ് വട്ടം വേണമെന്നു മാത്രം.
2. നടീൽ മിശ്രിതം:
ടെറേറിയത്തിൽ വളർത്താൻ തെരഞ്ഞെ ടുക്കുന്ന ചെടിയുടെ ആവശ്യം അനുസരിച്ചാണു നടീൽ മിശ്രിതം തയാറാക്കേണ്ടത്. സാധാരണയായി 1:1:1:1 എന്ന അനുപാതത്തിൽ മണ്ണ്, മണൽ, കാലിവളം, ചകിരിച്ചോർ എന്നിവയാണ് ഉപയോഗിക്കുന്നത്.
ഈർപ്പം കൂടുതൽ വേണ്ടതിനു ചകിരിച്ചോർ അധികം ചേർത്തു ണ്ടാക്കിയ മിശ്രിതം വേണം. 2:1:1 എന്ന അനുപാതത്തിൽ ചകിരിച്ചോറ്, ആറ്റുമണൽ അല്ലെങ്കിൽ പെർലൈറ്റ്, മണ്ണിരവളം ഇവ കലർത്തി മിശ്രിതം തയാറാക്കാം.
കുറച്ചു മാത്രം ഈർപ്പം വേണ്ട കള്ളിയിനങ്ങൾ സക്കുലന്റ്സ് എന്നിവയ്ക്ക് നല്ല നീർവാർച്ചയുള്ള മിശ്രിതമാണ് വേണ്ടത്. 2:1:1 എന്ന രീതിയിൽ ആറ്റുമണൽ അല്ലെങ്കിൽ പെർലൈറ്റ്, ചകിരിച്ചോറ്, മണ്ണിരവളം എന്നിവ ചേർത്ത് ഈ മിശ്രിതം ഉണ്ടാക്കാം.
3. അനുയോജ്യ സസ്യങ്ങൾ:
അധികം ഉയരത്തിൽ വളരാത്ത, വളരെ കുറച്ചു പരിപാലനം വേണ്ട ചെടി കളാണ് ടെറേറിയത്തിന് അനു യോജ്യം.
സക്കുലന്റ് ഇനങ്ങളായ ടില്ലാൻസിയ, അലോ, സാൻസിവേറിയ, ക്രിപ്റ്റാന്തസ്, പെപ്പറോമിയ, പന്നൽ ചെടികളായ ബോസ്റ്റണ് ഫേണ്, ടേബിൾഫേണ്, അക്വേറിയം ചെടിക ളായ ലഡ്വീജിയ, ലിംതോഫില്ല, റൊട്ടാല, അലങ്കാര കള്ളി ഇനങ്ങളായ റിപ്സാലിസ്, ഒപ്പൻഷിയ എന്നിവ വളർത്താം.
ചെടികൾ തെരഞ്ഞെടു ക്കുന്പോൾ ചില്ലു ഭരണിയുടെ നീളം, വ്യാസം, സൂര്യപ്രകാശത്തിന്റെ ലഭ്യത എന്നിവ കൂടി പരിഗണിക്കണം.
4. അലങ്കാര വസ്തുക്കൾ
ഭംഗി കൂട്ടാനായി പല നിറത്തിലുള്ള ഉരുളൻ കല്ലുകൾ, പായൽ, ചെറിയ ശില്പങ്ങൾ എന്നിവയും ഉപയോ ഗിക്കാം.
5. സ്പ്രേ ബോട്ടിൽ:
വെള്ളം തളിച്ചു കൊടുക്കാൻ സ്പ്രേ ബോട്ടിൽ ഉപയോഗിക്കാം.

തയാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ സുതാര്യ മായ ചില്ലുപാത്രം എടുത്ത് അതിൽ ഗ്രാവൽ അല്ലെങ്കിൽ കരിക്കട്ട ഇടുക. നീർവാർച്ച ഉറപ്പാക്കാനാണിത്. അതി നുമുകളിൽ നടീൽ മിശ്രിതം നിറ യ്ക്കാം.
ഒരു വശത്തേക്ക് ചരിച്ചാണു മിശ്രിതം നിറയ്ക്കേണ്ടത്. ടെറേറിയ ത്തിനുള്ളിലെ വസ്തുക്കളെല്ലാം നന്നായി കാണാൻ വേണ്ടിയാണിത്.
ഇനി അനുയോജ്യമായ ചെടി നട്ടു കൊടുക്കാം. ഉയരം കൂടിയ ചെടികൾ പുറകിലും ഉയരം കുറഞ്ഞവ മുന്നി ലുമാണ് നടേണ്ടത്. നമ്മുടെ ഇഷ്ടത്തിന് അനുസരിച്ചു പല തരത്തിൽ ടെറേറിയങ്ങൾ ഒരുക്കി യെടുക്കാം.
നടീൽ മിശ്രിതത്തിന്റെ മുകളിൽ പായൽ വിരിച്ചു പ്രകൃതിയുടെ പച്ചപ്പിനെ അനുകരിക്കുന്ന വിധ ത്തിലും നിറമുള്ള മണ്ണും കല്ലുകളും ഉപയോഗിച്ച് കടലിന്റെ, മരുപ്പച്ചയുടെ, കാടിന്റെ, ഋതുക്കളുടെ ഭാവത്തിലൊ ക്കെ നിർമിക്കാം.
ടെറേറിയം തയാറാ ക്കിക്കഴിഞ്ഞാൽ ചെറുതായി വെള്ളം സ്പ്രേ ചെയ്തു ചില്ലുഭരണി നന്നായി തുടച്ചു വെളിച്ചം ലഭ്യമായ സ്ഥലങ്ങ ളിൽ വച്ചുകൊടുക്കണം.
വായു സഞ്ചാരമില്ലാതെ അടച്ചു മൂടിയ ചില്ലു ഭരണിയിൽ വളർത്തുന്ന ചെടികളിൽ ഈർപ്പം തങ്ങിനിൽ ക്കുന്നതു മൂലം പൂപ്പൽ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
ഇത്തരത്തിൽ ഉണ്ടാകുന്ന പൂപ്പലുകളെ ഭക്ഷിക്കുന്ന ചെറു ജീവികളാണ് സ്പ്രിംഗ് റ്റൈൽസ്. മണ്ണിൽ ധാരാളമായി കാണപ്പെടുന്ന ഈ ചെറുപ്രാണികളെ ടെറേറിയിത്തിൽ നിക്ഷേപിക്കുന്നത് അതിലെ ആവാസ വ്യവസ്ഥയുടെ നിലനിൽപ്പിന് സഹായ കരമാണ്.
പരിപാലന രീതികൾ
നേരിട്ടു സൂര്യപ്രകാശം ലഭിക്കാത്ത സ്ഥലങ്ങളിലാണ് ടെറേറിയം വയ്ക്കേ ണ്ടത്. ഉണങ്ങിയ ഇലകളും സസ്യഭാഗ ങ്ങളും നീക്കം ചെയ്യണം.
മണ്ണിന്റെ ഈർപ്പം നോക്കി ചെടിയുടെ ആവശ്യ ത്തിനു മാത്രം നനച്ചു കൊടുക്കുക. ഈർപ്പം അധികമായാൽ ചെടി അഴുകിപ്പോകും.
തുറന്ന ടെറേറിയങ്ങൾ ആഴ്ച്ചയി ലൊരിക്കൽ നനച്ചു കൊടുക്കണം. അടച്ച ടെറേറിയങ്ങളാണെങ്കിൽ മണ്ണിന്റെ ഈർപ്പം നോക്കി നനച്ചു കൊടുക്കാം.
രാവിലെ ചില്ല് ഭരണി യുടെ വശങ്ങളിൽ ജലകണികകൾ കാണപ്പെടുകയും ഉച്ച സമയത്ത് അവ ബാഷ്പീകരിച്ചു പോവുകയും ചെയ് താൽ നനച്ചു കൊടുക്കേണ്ട ആവശ്യമില്ല. എന്നാൽ രാവിലെ ഇവ കാണ പ്പെടുന്നില്ലെങ്കിൽ ടെറേറിയത്തിൽ ആവശ്യമായ ജലം ഇല്ല എന്ന് മനസിലാക്കാം.
അങ്ങനെയുള്ള പ്പോഴാ ണ് നനച്ചു കൊടുക്കേണ്ടത്. ഉച്ചസമ യത്തും ബാഷ്പീകരിച്ചു പോകാതെ വെള്ളത്തുള്ളികൾ കാണുന്നുവെങ്കിൽ ടെറേറിയം തുറന്ന് അധിക ഈർപ്പം പുറത്തു കളയണം.
സാൻഡ് ആർട്ട് ടെറേറിയം
പല നിറത്തിലുള്ള മണൽ ഉപയോ ഗിച്ചു നിർമിക്കുന്നവയാണു സാൻഡ് ആർട്ട് ടെറേറിയം. വിവിധ ആകൃതി യിൽ തട്ടുകളായി നിറമുള്ള മണലിട്ട് ഇവ തയാറാക്കാം.
സാൻഡ് ആർട്ട് ടെറേറിയം തയാറാക്കുന്പോൾ താഴ്വശത്തായി മണൽ ഇട്ടുകൊടുത്തശേഷം ചെടിച്ചട്ടിയോട് കൂടിത്തന്നെ ചില്ലു പാത്രത്തിലേക്ക് ഇറക്കിവയ്ക്കണം.
അതിനു വശങ്ങളിലായി ചട്ടി കാണാ ത്ത രീതിയിൽ പാളികളായി പല നിറത്തിലുള്ള മണൽ നിരത്താം. ഇങ്ങനെ ചെയ്യുന്നതുവഴി നനയ്ക്കു ന്പോഴും ചെടിയുടെ വേരുകൾ വളരു ന്പോഴും സാൻഡ് ആർട്ടിന്റെ ആകൃതി നിലനിർത്താൻ സഹായിക്കും.
ഫോണ് : 9539852262.
ജി. കൃഷ്ണേന്ദു, അഖില വിജയ്
കാർഷിക കോളജ്, വെള്ളായണി