കുടുംബശ്രീ വഴി മാങ്ങാട്ടിടത്തെ മുഴുവൻ വീടുകളിലും മുളക് എത്തിക്കുകയാണ് ലക്ഷ്യം. അഗ്രി പാർക്ക് വഴി ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളിലേയും ജീവനക്കാർക്കു മുളകുപൊടി വിതരണം ചെയ്യുന്നുണ്ട്.
പച്ചക്കറി വികസന പദ്ധതിയു ടെയും സംസ്ഥാന ഹോർട്ടി കോർപ് മിഷന്റെയും ഭാഗമായാണ് പഞ്ചായ ത്തിൽ 86000 മുളക് തൈകൾ ആദ്യഘട്ടത്തിൽ വിതരണം ചെയ്തത്.
മണ്ണ് പാകപ്പെടുത്താനായി കർഷ കർക്ക് കുമ്മായം 75 ശതമാനം സബ്സിഡിയും കൃഷി ചെയ്യുന്ന വർക്കു സെന്റിന് 80 രൂപയും ധന സഹായം കൃഷിഭവൻ നൽകിയ തോടെയാണു പദ്ധതി അതിവേഗം നടപ്പിലാക്കാനായത്.
മുളക് കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ വീടുകളിലും 20 തൈകൾ വീതം വിതരണം ചെയ്തു. മാങ്ങാട്ടി ടത്തിന്റെ ചുവട് പിടിച്ചു സമീപ പഞ്ചായത്തുകളിലും റെഡ് ചില്ലീസ് പദ്ധതിക്കു തുടക്കമിട്ടിട്ടുണ്ട്.
പഠിക്കാൻ കേന്ദ്ര സംഘവും മാങ്ങാട്ടിടം പഞ്ചായത്തിൽ നടപ്പി ലാക്കിയ റെഡ് ചില്ലീസ് വറ്റൽ മുളക് ഉത്പാദന പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയാൻ ലോക ബാങ്കിൽ നിന്നുള്ള സംഘം സ്ഥലം സന്ദർശിച്ചു. പ്രാദേ ശിക സാന്പത്തിക വികസനത്തിന്റെ സാധ്യതകൾ മനസിലാക്കി ലോക ബാങ്കിന്റെകൂടി സഹകരണത്തോടെ പദ്ധതി വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘമെത്തിയത്.
വറ്റൽ മുളക് സംഭരണ കേന്ദ്രവും കരിയിലെ ഡ്രയർ യൂണിറ്റും മുളക് പാടവും സന്ദർശിച്ച സംഘം അവയുടെ പ്രവർത്തനങ്ങൾ മനസിലാക്കുകയും ഉത്പന്നത്തിന് വിപണനം കണ്ടെത്തു ന്നതിനടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. ലോക ബാങ്ക് പ്രതിനിധി സീനിയർ ഇക്കണോമിസ്റ്റ് ആന്ത്രെസ് എഫ് ഗാർസ്യയുടെ നേതൃ ത്വത്തിലുള്ള സംഘമാണു മാങ്ങാട്ടിടത്ത് എത്തിയത്.
എം.രാജീവൻ