നീർവാർച്ചയുള്ള മണ്ണാണ് ജാതി കൃഷിക്ക് അനുയോജ്യം. ജാതിക്ക് 30 ശതമാനം തണൽ മതി. ഉച്ചകഴിഞ്ഞുള്ള കനത്ത വെയിൽ നേരിട്ട് അടിക്കാതിരിക്കുന്നതാണ് അഭികാമ്യം. ഇടവിളയായി തെങ്ങ്, കമുക് എന്നിവയും കൃഷി ചെയ്യാം.
കോട്ടയം ജില്ലയിൽ നിന്നു 70 വർഷങ്ങൾക്കു മുന്പ് കൊന്നത്തടി പഞ്ചായത്തിലെ പണിക്കൻകുടി ഗ്രാമത്തിൽ കുടിയേറിയ പുന്നത്താനം വർക്കി തൊമ്മനാണു പുന്നത്താനം ജാതിയുടെ ഉപജ്ഞാതാവ്. വർഷങ്ങൾക്ക് മുന്പുതന്നെ ഇവിടെ ജാതി കൃഷി ആരംഭിച്ചിരുന്നു. അക്കാലത്ത് കോട്ടയത്തു നിന്നു തൈകൾ കൊണ്ടുവന്നു കൃഷി ചെയ്യുകയായിരുന്നു.
ഷാജന്റെ പിതാവ് വർക്കി പുന്നത്താനം കോട്ടയത്തു നിന്നു കൊണ്ടുവരുന്ന നല്ല കായ്കൾ മാറി മാറി കൃഷി ചെയ്തു വികസിപ്പിച്ചെടുത്തതാണു പുന്നത്താനം ജാതി. പിന്നീട് ഇതിന്റെ കണ്ണ് എടുത്ത് ബഡ് ചെയ്ത് മാതൃഗുണം തെല്ലുപോലും നഷ്ടപ്പെടുത്താതെ സംരക്ഷിച്ചു പോരുന്നു. പിതാവിൽ നിന്നു ജാതി കൃഷിയുടെ ഉത്തരവാദിത്വം ഷാജൻ ഏറ്റെടുത്ത ശേഷം പുന്നത്താനം നഡ്മെഗ് പ്ലാന്േറഷൻ ആൻഡ് നഴ്സറി എന്ന പേരിൽ ജാതി നഴ്സറിയും തുടങ്ങിയിട്ടുണ്ട്.
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമെല്ലാം നിരവധിപ്പേരാണ് തൈകൾ വാങ്ങാനെത്തുന്നത്. ഹൈറേഞ്ചിനും ലോറേഞ്ചിനും അനുയോജ്യമായ രീതിയിൽ വികസിപ്പിച്ചെടുത്ത ഇനങ്ങളും നഴ്സറിയിലുണ്ട്. ഭാര്യ ക്ലജി ജോസും മക്കളായ ഡെന്നീസ്, ഡേവിസ്, ഡെൽവീസ് എന്നിവരും ഷാജന് സഹായവുമായി ഒപ്പമുണ്ട്.
ഫോണ് : 9447447935
ബിജു കലയത്തിനാൽ