നേര്യമംഗലത്ത് പോകാം; നല്ല തെങ്ങിൻ തൈ വാങ്ങാം
Wednesday, April 19, 2023 5:05 PM IST
എറണാകുളം ജില്ലയിലെ നേര്യമംഗലത്തെ നാളികേര പ്രദർശനത്തോട്ടം കേരകർഷകർക്കു ശാസ്ത്രീയ നാളികേര കൃഷിയെക്കുറിച്ച് അറിയാനും പരിശീലനം നേടാനും ഒപ്പം ഗുണനിലവാരമുള്ള തെങ്ങിൻ തൈകൾ വാങ്ങാനും കഴിയുന്ന കേന്ദ്രസർക്കാർ സ്ഥാപനമാണ്. 1991-ൽ സ്ഥാപിച്ച പ്രദർശനത്തോട്ടത്തിലെ 50 ഏക്കറിൽ 35 ഏക്കറിലായി 1824 തെങ്ങുകളുണ്ട്.
ഇതിൽ 784 എണ്ണം നെടിയ ഇനങ്ങളും 898 കുറിയ ഇനങ്ങളും 162 എണ്ണം സങ്കര ഇനങ്ങളുമാണ്. 334 എണ്ണം വർഗസങ്കരണത്തിനുള്ള മാതൃവൃക്ഷങ്ങളും 1138 എണ്ണം ആദായം നൽകുന്ന വയുമാണ്. തോട്ടത്തെ 15 ബ്ലോക്കുകളായി തിരിച്ച് പശ്ചിമതീര നെടിയ ഇനം, കുറിയ ഇനങ്ങളായ ചാവക്കാട് പച്ച, ചാവക്കാട് ഓറഞ്ച് കൂടാതെ വിദേശ ഇനങ്ങളും മറ്റ് സങ്കര ഇനങ്ങളും പരിപാലിച്ചു വരുന്നു. ഒന്നാമത്തെ ബ്ലോക്കിൽ കാറ്റു വീഴ്ചയെ ചെറുക്കാൻ ശേഷിയുള്ള കൽപ സങ്കരയുടെ 150 തെങ്ങുകളുണ്ട്.
നഴ്സറിയും തൈകളും
നെടിയ നാടൻ ഇനമായ കുറ്റ്യാടി, കുറിയ ഇനങ്ങളായ ചാവക്കാടൻ പച്ച, ഓറഞ്ച്, ഗംഗാബോണ്ടം, സങ്കര ഇനം ഡിഃടി എന്നിവയാണു തോട്ടത്തിലെ നഴ്സറിയിൽ ഉദ്പാദിപ്പിക്കുന്ന തൈകൾ. ഒരു വർഷത്തോളം പ്രായമാകുന്പോഴാണ് ഇവ വിതരണം ചെയ്യുന്നത്. തൈകളുടെ ലഭ്യത നേരിട്ടോ ഫോണ് മുഖേനയോ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ച് വരെയുള്ള സമയത്ത് ഉറപ്പു വരുത്താം.

നാടൻ ഇനമായ പശ്ചിമ തീര നെടിയ ഇനത്തിന് 100 രൂപയാണു വില. അഞ്ച് മുതൽ ആറ് വർഷ ത്തിനുള്ളിൽ കായ്ക്കും. നൂറ് തേങ്ങ വരെ ലഭിക്കും. കുള്ളൻ ഇനങ്ങളായ ചാവക്കാടൻ പച്ച, ഓറഞ്ച്, ഗംഗാ ബോണ്ടം എന്നിവ 110 രൂപ നിരക്കി ലാണു വിതരണം ചെയ്യുന്നത്. ഇതിൽ ഗംഗാബോണ്ടം ലഭ്യതയനുസരിച്ച് പരിമിതപ്പെടുത്തിയിട്ടുണ്ട്. രണ്ടര വർഷം കൊണ്ട് കായ്ച്ചു തുടങ്ങുന്ന കുറിയ ഇനങ്ങളിൽ നിന്നു 150 മുതൽ 200 വരെ തേങ്ങ ലഭിക്കും. സ്വന്തം ഹൈബ്രിഡ് ഇനമായ ഡിഃടി 250 രൂപയ്ക്ക് 10 തൈകൾ വരെ കർഷ കർക്ക് നേരിട്ട് വാങ്ങാം. മൂന്നര -നാല് വർഷം കൊണ്ട് കായ്ച്ചു തുടങ്ങുന്ന ഇവയിൽ നിന്നു 200 - 250 തേങ്ങ കിട്ടും.
നല്ല കണ്ണാടി കനവും അഞ്ച് ആറ് ഇലകൾ ഉള്ളതും നേരത്തെ മുളയ്ക്കു ന്നതുമായ തൈകളാണ് നടുന്നതിന് ഉത്തമം. ഏപ്രിൽ, മെയ് മാസങ്ങളാണ് തെങ്ങിൻ തൈകൾ നടുന്നതിന് അനുയോജ്യം. നട്ടശേഷം തണലും നനയും അത്യാവശ്യമാണ്.
മണ്ണുപരിശോധന നടത്തിയശേഷം സൂക്ഷ്മ മൂലകങ്ങൾ ഉൾപ്പെടെയുള്ള വളപ്രയോഗമാണ് നല്ലത്. യൂറിയ, രാജ്ഫോസ്, പൊട്ടാഷ് തുടങ്ങിയ രാസവള കൂട്ട് എല്ലാ വർഷവും നൽകുന്നത് ഗുണകരമാണ്. ടാറ്റാ മെഡ ഒരു മില്ലി ഒരു ലിറ്റർ വെള്ളത്തിൽ നേർപ്പിച്ചു കവിളിലോ ദ്വാരങ്ങളിലോ ഒഴിക്കുന്നത് ചെല്ലിയുടെ ശല്യം ഒഴിവാക്കുന്നതിന് അഭികാമ്യമാണ്.
വിളിക്കേണ്ട നന്പർ 04852554240.
സഹായ പദ്ധതികൾ പുനർനടിലും പുനരുജ്ജീവനവും
രോഗമുള്ളതും ഉത്പാദനം നില ച്ചതും പ്രായം ചെന്നതുമായ തെങ്ങു കൾ വെട്ടി മാറ്റി പകരം ഗുണനിലവാര മുള്ള തെങ്ങിൻ തൈകൾ നടുന്നതിനു സഹായം ലഭിക്കും. പഴയ വൃക്ഷങ്ങൾ വെട്ടി മാറ്റാൻ ഹെക്ടറിന് 32000 രൂപ വരെ ലഭിക്കും. തെങ്ങ് ഒന്നിന് 1000 രൂപയാണു സബ്സിഡി.
പുനർനടീ ലിന് ഒരു തൈയ്ക്ക് 10 രൂപ പ്രകാരം ഹെക്ടറിന് പരമാവധി 4000 രൂപയും നിലവിലുള്ള തെങ്ങുകളുടെ പുനരു ജ്ജീവനത്തിനു ഹെക്ടറിന് 17500 രൂപയും സഹായമായി ലഭിക്കും. സംസ്ഥാന കൃഷിവകുപ്പു വഴിയും ബോർഡ് നേരിട്ടു മാണ് പദ്ധതി നടപ്പാക്കുന്നത്.
നഴ്സറികൾക്ക് പ്രോത്സാഹനം
ചെറുകിട നഴ്സറികൾ സ്ഥാപി ക്കാൻ പദ്ധതി ചെലവിന്റെ 25 ശതമാനം വരെ അല്ലെങ്കിൽ പരമാവധി 2 ലക്ഷം രൂപ വരെയാണ് ധനസഹായം. ഇത്തരം നഴ്സറിയൽ പ്രതിവർഷം 25000 തെങ്ങി ൻ തൈകൾ ഉത്പാദി പ്പിക്കണം. പ്രതിവർഷം 6250 തൈകൾ ഉത്പാദി പ്പിക്കാൻ ശേഷിയുള്ള നഴ്സ റികൾക്ക് 50000 രൂപ വരെ ലഭിക്കും.
വിള ഇൻഷുറൻസ്
പ്രകൃതി ക്ഷോഭം കാലാവസ്ഥാ മാറ്റങ്ങൾ, രോഗകീട ബാധകൾ എന്നിവ മൂലം ഉണ്ടാകുന്ന നഷ്ടങ്ങൾക്ക് നാളികേര ഇൻഷുറൻസ് പദ്ധതിയുണ്ട്. നാലു മുതൽ 60 വർഷം വരെ പ്രായമുള്ള ആരോഗ്യമുള്ള എല്ലാ തെങ്ങുകളും ഇൻഷുർ ചെയ്യാം.
ആദായം പൂർണമായി നിലയ്ക്കുക, തെങ്ങ് പൂർണമായും നശിക്കുക എന്നിവ സംഭവിച്ചാൽ നാലു മുതൽ 15 വർഷം വരെ പ്രായമുള്ള തെങ്ങ് ഒന്നിന് 900 രൂപ വച്ചും, 16 മുതൽ 60 വർഷം വരെ പ്രായമുള്ള തെങ്ങ് ഒന്നിന് 1750 രൂപ വച്ചും നഷ്ടപരിഹാരം ലഭിക്കും. ഇതിന്റെ പ്രീമിയത്തിന്റെ 50 ശതമാനം നാളികേര വികസന ബോർഡും 25 ശതമാനം വീതം കൃഷിക്കാരനും സംസ്ഥാന ഗവണ് മെന്റുമാണ് അടയ്ക്കേണ്ടത്.
ഈ പദ്ധതിയിൽ തെങ്ങുകളുടെ എണ്ണമാണ് പരിഗണിക്കുക. ആരോഗ്യ മുള്ളതും കായ്ഫലം തരുന്നതുമായ അഞ്ചു തെങ്ങുകളെങ്കിലും ഉണ്ടാവണം. അഗ്രിക്കൾച്ചർ ഇൻഷുറൻസ് കന്പനി വഴിയാണ് ഇതു നടപ്പാക്കുന്നത്.
കേര സുരക്ഷാ ഇൻഷുറൻസ്
നാളികേര വികസന ബോർഡും ഒറിയന്റൽ ഇൻഷ്വറൻസ് കന്പനിയും ചേർന്നു തെങ്ങുകയറ്റ തൊഴിലാളികൾ, നീര ടെക്നീഷ്യന്മാർ, തെങ്ങിന്റെ ചങ്ങാതിക്കൂട്ടം എന്നിവർക്കായി ഇൻ ഷ്വറൻസ് ഏർപ്പെടുത്തിയിട്ടുണ്ട്. പോളിസി ഉടമയ്ക്കുള്ള നഷ്ടപരിഹാരം അഞ്ചു ലക്ഷം രൂപയാണ്. വാർഷിക പ്രീമിയം 3985 രൂപ. ഇതിൽ ബോർഡ് 29999 രൂപയും 99 രൂപ ഗുണഭോക്താ വിന്റെ വിഹിതവുമാണ്.
ജോബി തെക്കെകുന്നേൽ