തെങ്ങിന്‍ തോപ്പുകളില്‍ കാച്ചില്‍ നടാം; അധിക വരുമാനം നേടാം
തെങ്ങിന്‍ തോപ്പുകളില്‍ കാച്ചില്‍ നടാം; അധിക വരുമാനം നേടാം
Sunday, February 12, 2023 4:31 PM IST
തെങ്ങിന്‍ തോപ്പുകളില്‍ ഉത്പാദന വര്‍ധനവിനും അധിക ലാഭം നേടാനുമായി കൃഷി ചെയ്യാവുന്ന മെച്ചപ്പെട്ട കാച്ചില്‍ ഇനങ്ങളും നൂതന സാങ്കേതിക വിദ്യകളും പരിചയപ്പെടാം.

നാടന്‍ കാച്ചില്‍ (ഡയസ്‌കോറിയ അലാറ്റ), ആഫ്രിക്കന്‍ കാച്ചില്‍ (ഡയസ്‌കോറിയ റോട്ടന്‍ഡേറ്റ), ചെറു കിഴങ്ങ് (ഡയസ്‌കോറിയ എസ്‌കുലന്റ) എന്നിവ ഇന്ത്യയില്‍ വാണിജ്യ വിളകളായി ഏകദേശം 40,000 ഹെക്ടര്‍ സ്ഥലത്ത് കൃഷി ചെയ്യുന്നുണ്ട്.

ഇവയുടെ മൊത്ത ഉത്പാദനം ഏകദേശം 11.20 ലക്ഷം ടണ്ണും, ശരാശരി വിളവ് ഹെക്ടറിന് 28 ടണ്ണും ആണ്. ഇന്ത്യയില്‍ ആന്ധ്രാപ്രദേശ്, ഒഡീഷ, കേരളം, ആസാം, ഗുജറാത്ത്, മധ്യപ്രദേശ്, മഹരാഷ്ട്ര, തമിഴ്‌നാട്, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, ത്രിപുര എന്നീ 13 സംസ്ഥാനങ്ങളിലെ 44 ജില്ലകളില്‍ ഇത് വ്യാപകമായി കൃഷി ചെയ്യുന്നു.

ധാരാളം പോഷക ഗുണങ്ങളുള്ള വിളയാണ് കാച്ചില്‍. അന്നജം സമൃദ്ധമായി അടങ്ങിയ കാച്ചിലില്‍ പൊട്ടാസ്യം, ജീവകം ബി 6, മാംഗനീസ്, തയാമിന്‍, ഭക്ഷ്യ നാരുകള്‍, ജീവകം സി എന്നിവയും മിതമായ അളവില്‍ അടങ്ങിയിട്ടുണ്ട്.

കാച്ചിലിന്റെ കിഴങ്ങിലുള്ള വഴുവഴുപ്പ് കാന്‍സറിനെ പ്രതിരോധിക്കുന്നതിനും, കഫക്കെട്ട് തടയുന്നതിനും, രോഗ പ്രതിരോ ധശേഷി വര്‍ധിപ്പിക്കുന്നതിനും, ആന്റി ഓക്‌സിഡന്റായും ഉപയോഗിക്കുന്നു. ലോകത്തിലെ പ്രധാന 10 ഭക്ഷണങ്ങളില്‍ കാച്ചിലിലാണ് ഏറ്റവും അധികം പൊട്ടാസ്യം അടങ്ങിയിരിക്കുന്നത്

ശാസ്ത്രീയ കൃഷിരീതികള്‍

മേല്‍ത്തരം ഇനങ്ങള്‍: കേരളം, ആന്ധ്രാ പ്രദേശ്, തെലങ്കാന, ഒഡീഷ, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിട ങ്ങളില്‍ കൂടുതല്‍ പ്രചാരമുള്ളവയാണു നാടന്‍ കാച്ചില്‍, ആഫ്രിക്കന്‍ കാച്ചില്‍, ചെറു കിഴങ്ങ് എന്നിവ. ഐ.സി.എ. ആര്‍സി.ടി.സി.ആര്‍.ഐ 17 വിവിധ ഇനം കാച്ചില്‍ ഇനങ്ങള്‍ പുറത്തിറ ക്കിയിട്ടുണ്ട്. ഇവയില്‍ അടുത്തിടെ പുറത്തിറക്കിയ നാടന്‍ കാച്ചില്‍ ഇനങ്ങളാണ് ഭൂ സ്വര്‍, ശ്രീ നിധി, ശ്രീ ഹിമ എന്നിവ. ശ്രീ ഹരിത, ശ്രീ ശ്വേത എന്നിവ പുതിയ ആഫ്രിക്കന്‍ കാച്ചില്‍ ഇനങ്ങളാണ്.

നാടന്‍ കാച്ചില്‍ ഇനങ്ങള്‍ (ഡയസ്‌കോറിയ അലാറ്റ)

ഭൂ സ്വര്‍

പുറത്തിറക്കിയ വര്‍ഷം: 2017
വിള ദൈര്‍ഘ്യം: 67 മാസം
വിളവ്: 20 - 25 ടണ്‍/ ഹെക്ടര്‍
അന്നജം: 18-20 %
മികച്ച പാചക ഗുണം, നേരത്തെ മൂപ്പെത്തും

ശ്രീ നിധി

പുറത്തിറക്കിയ വര്‍ഷം: 2017
വിള ദൈര്‍ഘ്യം: 89 മാസം
വിളവ്: 35 ടണ്‍/ ഹെക്ടര്‍
അന്നജം : 23.2 %
മികച്ച പാചക ഗുണം, ആന്ത്രാക്‌നോസ് രോഗത്തെ ചെറുക്കും.

ശ്രീ ഹിമ

പുറത്തിറക്കിയ വര്‍ഷം: 2020
വിള ദൈര്‍ഘ്യം: 89 മാസം
വിളവ്: 58 ടണ്‍/ ഹെക്ടര്‍
അന്നജം : 26.3 %
മികച്ച പാചക ഗുണം
ആഫ്രിക്കന്‍ കാച്ചില്‍ ഇനങ്ങള്‍ (ഡയസ്‌കോറിയ റോട്ടന്‍ഡേറ്റ)

ശ്രീ ഹരിത

പുറത്തിറക്കിയ വര്‍ഷം: 2017
വിള ദൈര്‍ഘ്യം: 910 മാസം
വിളവ്: 46 ടണ്‍/ ഹെക്ടര്‍
അന്നജം : 24.02 %
മികച്ച പാചക ഗുണവും നല്ല രുചിയും, വരള്‍ച്ചയെ പ്രതിരോധിക്കും


ശ്രീ ശ്വേത

പുറത്തിറക്കിയ വര്‍ഷം: 2017
വിള ദൈര്‍ഘ്യം : 9 മാസം
വിളവ്: 30 ടണ്‍/ ഹെക്ടര്‍
അന്നജം : 22 .02 %

പടരാത്ത ഇനം, മികച്ച പാചക ഗുണം

തെങ്ങിന്‍തോട്ടങ്ങളില്‍ ഇടവിള കൃഷി ചെയ്യുന്ന നാടന്‍ കാച്ചിലിന്റെയും ആഫ്രിക്കന്‍ കാച്ചിലിന്റെയും കൃഷി രീതികള്‍ പട്ടികയില്‍ കാണാം. ധാരാളം സൂര്യപ്രകാശം ലഭിക്കുന്ന തെങ്ങിന്‍ തോട്ടങ്ങളില്‍ ഇടവിളയായി കൃഷി ചെയ്യാന്‍ ഏറ്റവും അനുയോജ്യമായ വയാണ്. മഞ്ഞള്‍, ചോളം, തുവര പയര്‍ എന്നിവയുടെ കൃഷിയിടങ്ങളിലും ഇടവിളയായി കാച്ചില്‍ കൃഷി ചെയ്യാം.


സ്ഥാനാധിഷ്ഠിത സസ്യപോഷണം

കാച്ചിലിനുവേണ്ടി ഐ.സി.എ.ആര്‍ സി.ടി.സി.ആര്‍.ഐ വികസിപ്പി ച്ചെടുത്ത പ്രത്യേക വള മിശ്രിതങ്ങള്‍ കേരളത്തിലേയും ആന്ധ്രാ പ്രദേശി ലേയും കൃഷിയിടങ്ങളില്‍ പരീക്ഷിച്ചു വിജയിച്ചിട്ടുണ്ട്. നാടന്‍ കാച്ചിലിനും മറ്റു പ്രധാന കിഴങ്ങുവിളകള്‍ക്കും വേണ്ടിയുള്ള മൈക്രോഫുഡ് (മൈക്രോനോള്‍) എന്ന സൂക്ഷ്മ ലായനിയുടെ വാണിജ്യപരമായ ഉത്പാദനത്തിനുള്ള സാങ്കേതിക വിദ്യ തമിഴ്‌നാട്ടിലെ മധുര ആസ്ഥാനമായ ലിംഗ കെമിക്കല്‍സിന് (ഫോണ്‍: 9994093178) കൈമാറിയിട്ടുണ്ട്.

ഇവയിപ്പോള്‍ പൊതു വിപണിയില്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഉപയോഗം കാച്ചില്‍ കൃഷിക്കിടെ യുണ്ടാകുന്ന സൂക്ഷ്മ മൂലകങ്ങളുടെ അപര്യാപ്തത പരിഹരിക്കുന്നതിനും, വിളവ് 10-15% വരെ വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഈ വള മിശ്രിതത്തിന്റെയും മൈക്രോ ഫുഡിന്റെയും ഉപയോഗം ഗുണമേന്മയുള്ള കിഴങ്ങുകളുടെ ഉത്പാദനത്തിനും, കൂടുതല്‍ വിളവ് ലഭിക്കുന്ന തിനും, അധിക വരുമാനം ലഭിക്കുന്ന തിനും സഹായകരമാകുന്നു. അതിനാല്‍ കര്‍ഷര്‍ക്കിടയില്‍ ഇവ യുടെ സ്വീകാര്യത ഏറെ വര്‍ധി ച്ചിട്ടുണ്ട്.

വിളവെടുപ്പ്

കാച്ചില്‍ നട്ട് 9-10 മാസമാകുമ്പോള്‍ വിളവെടുപ്പിന് പാകമാകുന്നു. വള്ളി കള്‍ ഉണങ്ങുന്നതാണ് വിളവെടുപ്പ് ലക്ഷണം. ശരാശരി വിളവ് ഹെക്ടറിന് 25-30 ടണ്‍ ആണ്. വിളവെടുക്കുമ്പോള്‍ കിഴങ്ങുകള്‍ക്ക് ക്ഷതമേല്‍ക്കാതെ ശ്രദ്ധിക്കണം. ക്ഷതമേല്‍ക്കാത്ത കിഴ ങ്ങുകളാണു വിപണിക്ക് പ്രിയം.

സംഭരണം

മൂപ്പെത്തിയതും, തരം തിരിച്ചതും, രോഗമുക്തമായതുമായ കിഴങ്ങു കളാണു നടീല്‍ വസ്തുക്കള്‍ക്കായി സംഭരിച്ചു വയ്‌ക്കേണ്ടത്. നല്ല വായു സഞ്ചാരമുള്ളതും, തണലുള്ളതുമായ സ്ഥലങ്ങളിലാണ് ഇവ സൂക്ഷിക്കേ ണ്ടത്. കിഴങ്ങുകള്‍ ഒറ്റവരിയിലായി വേണം അടുക്കേണ്ടത്, സ്ഥലം പരിമി തമാണെങ്കില്‍ രണ്ടു വരിയിലായും അടുക്കാവുന്നതാണ്.

വിപണനം

കാച്ചിലിന് പ്രാദേശികമായി വിപണി യുണ്ട് കൂടാതെ എറണാകുളം, ചെന്നൈ, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു, ഡല്‍ഹി തുടങ്ങീ രാജ്യ ത്തിന്റെ വിവിധ സ്ഥലങ്ങളിലും വിപണികളുണ്ട്. ഒപ്പം ഗള്‍ഫ് രാജ്യ ങ്ങളിലേക്കും യൂറോപ്യന്‍ രാജ്യങ്ങ ളിലേക്കും ഇവ കയറ്റുമതി ചെയ്യുന്നുണ്ട്.

കാച്ചിലിലെ പൊതുവായ പോഷക നിരക്ക്

ഘടകം അളവ്

െ്രെഡ മാറ്റര്‍ (%) 20-35
അന്നജം (%) 18-25
പഞ്ചസാര (%) 0.5- 1.0
മാംസ്യം (%) 2.5
നാരുകള്‍ (%) 0.6
കൊഴുപ്പ് (%) 0.2
ജീവകം എ (മി.ഗ്രാം/ 100 ഗ്രാം) 00.18
ജീവകം സി (മി.ഗ്രാം/ 100 ഗ്രാം) 527.6

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. ജി. ബൈജു, പ്രിന്‍സിപ്പല്‍ സയന്റിസ്‌റ്, ഐ.സി.എ.ആര്‍ കേന്ദ്ര കിഴങ്ങ് വിള ഗവേഷണ സ്ഥാപനം, ശ്രീകാര്യം, തിരുവനന്തപുരം 695 017,
ഇ മെയില്‍: [email protected]

ജി. ബൈജു
ഡി. ജഗന്നാഥന്‍
പി. പ്രകാശ്
എം.എന്‍. ഷീല
ഐ.സി.എ.ആര്‍

കേന്ദ്ര കിഴങ്ങ്‌വിള ഗവേഷണ കേന്ദ്രം ശ്രീകാര്യം, തിരുവനന്തപുരം