തെങ്ങിനുമുണ്ടൊരു കായതുരപ്പന്‍
തെങ്ങിനുമുണ്ടൊരു കായതുരപ്പന്‍
തെങ്ങും തേങ്ങയുമില്ലാതെ മലയാളിക്ക് ജീവിതമില്ല. നമ്മുടെ സംസ്‌കാരത്തോട് അത് അത്രമേല്‍ ബന്ധപ്പെട്ടാണു കിടക്കുന്നത്. എന്നാല്‍, പലവിധ കാരണങ്ങള്‍ കൊണ്ട് ഈ കല്പവൃക്ഷത്തിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിക്കു മങ്ങലേറ്റിരിക്കുന്നു. അതില്‍ പ്രധാനം വിവിധ രോഗകീടങ്ങളുടെ ആക്രമണം തന്നെ.

തെങ്ങില്‍ സാധാരണ കണ്ടുവരുന്ന പ്രധാന കീടങ്ങളായ കൊമ്പന്‍ ചെല്ലി, ചെമ്പന്‍ ചെല്ലി, വേരുതീനിപ്പുഴുക്കള്‍, ഇലതീനിപ്പുഴുക്കള്‍, പൂങ്കുലച്ചാഴി, വെള്ളീച്ച, മണ്ഡരി എന്നീ കീടങ്ങള്‍ കര്‍ഷകര്‍ക്ക് സുപരിചിതമാണ്. എന്നാല്‍ അത്ര പരിചിതമല്ലാത്ത ചില കീടങ്ങളും തെങ്ങിനെ ആക്രമിക്കുന്നതായി കണ്ടുവരുന്നുണ്ട്.

അടുത്ത കാലത്തായി ശ്രദ്ധയില്‍പ്പെട്ട ഒരു ശത്രു കീടമാണു തെങ്ങിലെ കായതുരപ്പന്‍ പുഴു. നേപ്പാള്‍, ചൈന, ശ്രീലങ്ക, തായ്‌ലന്‍ഡ്, മലേഷ്യ, തായ്‌വാന്‍, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ ഇവയുടെ സാന്നിധ്യം രേഖപ്പെടുത്തിയിട്ടുണ്ട്.

തെങ്ങിനെക്കൂടാതെ വിവിധ പനവര്‍ഗത്തില്‍പ്പെടുന്ന വൃക്ഷങ്ങളായ ററ്റാന്‍, ഫിഷ് റ്റെയില്‍ പാം എന്നിവയ്ക്കു നേരേയും ഇവ യുടെ ആക്രമണം ഉണ്ടാകാറുണ്ട്. 'സൈക്ലോ ഡസ് ഒമ്മ' എന്ന ശാസ് ത്രീയ നാമത്തിലാണു തെങ്ങിലെ കായതുരപ്പന്‍ പുഴുക്കള്‍ അറിയ പ്പെടുന്നത്. ശലഭവര്‍ഗ കീടമായ ഇവ 'നോക്റ്റുയിഡെ' എന്ന കുടുംബ ത്തില്‍പ്പെടുന്നു.

ജീവിതചക്രം

ശലഭവര്‍ഗ കീടമായതിനാല്‍ പ്രധാന മായും മുട്ടകള്‍, മുട്ടകള്‍ വിരിഞ്ഞിറ ങ്ങുന്ന പുഴുക്കള്‍, സമാധിദശ, പൂര്‍ണ വളര്‍ച്ചയെത്തിയ ശലഭങ്ങള്‍ എന്നീ നാല് ഘട്ടങ്ങളാണു ജീവിത ചക്രത്തി ലുള്ളത്. പുഴുക്കളുടെ ശരീരത്തില്‍ എണ്ണം കുറവെങ്കിലും ബലമുള്ള രോമ ങ്ങള്‍ കണ്ടുവരുന്നു. സാധാരണ പുഴുക്കളെ അപേക്ഷിച്ച് തെങ്ങിന്റെ കായ്കളിലും കുലകളിലും പിടിച്ചി രുന്നു കായ് തുരന്നു തിന്നാന്‍ ഉതകുന്ന തരത്തില്‍ ബലമുള്ള കാലുകള്‍ ഇവയ്ക്കുണ്ട്.

പൂര്‍ണ വളര്‍ച്ചയെത്തിയ പുഴുക്കള്‍ നാരുകള്‍ കൊണ്ടു കൂടുണ്ടാക്കി അതിനുള്ളി ലിരുന്നാണു സമാധിദശ പൂര്‍ത്തി യാക്കുന്നത്. ഏകദേശം 20 ദിവ സമാണ് സമാധിദശയുടെ ദൈര്‍ഘ്യം. വിരിഞ്ഞിറങ്ങുന്ന ശലഭങ്ങളുടെ ചിറകു കള്‍ ഇരുണ്ട പച്ചനിറം കലര്‍ന്ന് വിവിധ തരത്തിലുള്ള വരകളോട് കൂടിയതാ യിരിക്കും. മുന്‍ചിറകുകളില്‍ രണ്ടു വരകള്‍ ചേര്‍ന്ന വൃത്താ കൃതിയിലുള്ള രൂപവും കാണാം.


അപകടകാരികള്‍ പുഴുക്കള്‍

പുഴുക്കളാണ് അപകടകാരികള്‍. ഇവ തെങ്ങിന്റെ ചെറുകായ്കളുടെ (മച്ചിങ്ങ) ഉള്ളിലേക്കു തുരന്നു കയറി ഉള്‍ഭാഗം തിന്നു തീര്‍ക്കുന്നു. ഈ കീടത്തിന്റെ ആക്രമണം മച്ചിങ്ങ കൊഴിച്ചിലിനും കാരണമാകും. ഒരേ കുലയിലെ പല കായ്കളും ആക്രമണ വിധേയമാകുകയും ചെയ്യും. തെങ്ങിലെ കുള്ളന്‍ ഇനങ്ങളിലും ഹൈബ്രിഡ് ഇനങ്ങളിലുമാണ് ഈ കീടത്തിന്റെ ആക്രമണം കൂടുതലായി കാണ പ്പെടുന്നത്.

നിയന്ത്രണ മാര്‍ഗങ്ങള്‍

കായതുരപ്പന്‍ കീടത്തിന്റെ ആക്ര മണം വ്യാപകമായ തോതില്‍ ഇതു വരെ രേഖപ്പെടുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ രാസകീടനാശിനികള്‍ ഇവയ്‌ക്കെതിരെ ഉപയോഗിക്കേണ്ട തില്ല. തെങ്ങിന്റെ മണ്ടഭാഗം വൃത്തി യായി സൂക്ഷിക്കുകയാണ് ഏറ്റവും നല്ല പ്രതിരോധം.

കീടത്തെ പ്രതിരോധി ക്കാന്‍ ജൈവിക രീതിയിലുള്ള മാര്‍ ഗങ്ങളും സ്വീകരിക്കാം. വേപ്പധിഷ്ഠിത ജീവാണു കീടനാശിനികളുടെ ഉപ യോഗം ഫലപ്രദമാണ്. കീടബാധ അധികരിക്കുകയോ വ്യാപിക്കുകയോ ചെയ്താല്‍ വിദഗ്‌ധോപദേശപ്രകാരം ശിപാര്‍ശ ചെയ്യുന്ന കീടനാശിനികള്‍ കൃത്യമായ അളവില്‍ ഉപയോഗിക്കാം.

ഡോ. ജ്യോതി സാറാ ജേക്കബ്
അസി. പ്രഫസര്‍, നെല്ല് ഗവേഷണ കേന്ദ്രം, മങ്കൊമ്പ്

ഡോ. എസ്. അമൃതകുമാരി
അസി. പ്രഫസര്‍, നെല്ല് ഗവേഷണ കേന്ദ്രം, വൈറ്റില