കാഞ്ഞിരം: വിഷവും ഔഷധവും
കാഞ്ഞിരം: വിഷവും ഔഷധവും
Tuesday, August 30, 2022 5:11 PM IST
കാഞ്ഞിരം എന്നു കേഴ്ക്കുമ്പോള്‍ തന്നെ കൈപ്പാണു മനസിലേക്ക് ഓടി എത്തുന്നത്. എന്നാല്‍, ഇത് ആയുര്‍വേദം, അലോപ്പതി, ഹോമിയോപ്പതി തുടങ്ങി എല്ലാ ചികിത്സാ രീതികളിലും ഉപയോഗിക്കുന്ന ഒ#ൗഷധം കൂടിയാണ്.

ലോഗാനേസീയെ കുടുംബത്തില്‍പ്പെട്ട കാഞ്ഞിരം രണ്ടു തരമുണ്ട്. വള്ളിക്കാഞ്ഞിരവും മരക്കഞ്ഞിരവും. വള്ളിക്കാഞ്ഞിരം സ്ട്രിക്‌നോസ് ബോര്‍ഡിലോണി, സ്ട്രിക്‌നോസ് കോളുെ്രെബന എന്നീ പേരുകളില്‍ അറിയപ്പെടുന്നു. മര കാഞ്ഞിരമാണ് സ്ട്രിക്‌നോസ് നക്‌സ് വോമിക.

സ്ട്രിക്‌നോസ് ജീനസില്‍ ഉള്‍പ്പെട്ട 200 ഓളം സ്പീഷീസുകളില്‍ 44 സ്പീഷീസുകള്‍ ഏഷ്യയിലുണ്ട്. ഇവയില്‍ അഞ്ചെണ്ണം ദക്ഷിണേന്ത്യയിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദീപുകളിലും കണ്ടുവരുന്നു. കേരളം, ബീഹാര്‍, ഒറീസ, മഹാരാഷ്ട്ര എന്നിവിടങ്ങളിലും ദക്ഷിണേന്ത്യയിലെ ശുഷ്‌ക വനങ്ങളിലും, ഇലപൊഴിയും വനങ്ങളിലും, ഉയര്‍ന്ന മലമുകളിലും ഈ വൃക്ഷം കാണുന്നു.

ശ്രീലങ്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും ഇതു വളരും. യൂറോപ്യന്‍ യൂണിയന്‍, തായ്‌വാന്‍, ഹൈനാന്‍, ഫ്യൂജിയാന്‍ എന്നിവിടങ്ങളില്‍ ഇവ വാണി ജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നുണ്ട്. വിഷദ്രുമ, വിഷമുഷ്ടി എന്നീ പേരുകളും കാഞ്ഞിരത്തിനുണ്ട്. എല്ലാത്തരം മണ്ണിലും ഇത് നന്നായി വളരും. കാഞ്ഞിര ഇലകള്‍ കന്നുകാലികള്‍ കഴിക്കാറില്ല.

18 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഈ മരത്തിന്റെ തടിക്ക് നല്ല ഉറപ്പും ഈടുമുണ്ട്. കാതല്‍ ചിതല്‍ തിന്നാ റില്ല. അതുകൊണ്ട് പണിയായു ധങ്ങളും ഗൃഹോപകരണങ്ങളും നിര്‍മിക്കാന്‍ ഉപയോഗിക്കാറുണ്ട്. തടി മുറിച്ചാല്‍ ആദ്യം വെളുപ്പും പിന്നീട് മഞ്ഞനിറവുമാകും. മിനുസമുള്ള ഇവയുടെ ഇലകള്‍ക്ക് 8 - 15 സെ.മീറ്റര്‍ വരെ നീളവും 5 -10 സെ.മീറ്റര്‍ വീതിയുമുണ്ടാകും.

പൂക്കള്‍ക്ക് പച്ചകല ര്‍ന്ന വെള്ള നിറമാണ്. കായകള്‍ പഴുക്കുന്നതോടുകൂടി പച്ച മാറി ഓറഞ്ച് നിറമാകും. ഓരോ കായയിലും മൂന്നു മുതല്‍ നാല് വരെ പരന്ന വിത്തുകള്‍ കാണാം. രണ്ട് സെന്റിമീറ്റര്‍ വ്യാസമുള്ള ഡിസ്‌ക് ആകൃ തിയിലുള്ള ഇവയുടെ വിത്തു കള്‍ക്ക് വെള്ളകലര്‍ന്ന ചാര നിറമാണ്.

നടീല്‍ രീതി

നടുന്നതിനു മുമ്പ് വിത്ത് 12 മണിക്കൂര്‍ വെള്ളത്തില്‍ മുക്കി വയ്ക്കണം. മുളപ്പിച്ച തൈകള്‍ കാല വര്‍ഷാരംഭത്തോടെ ഒരു മീറ്റര്‍ വലുപ്പത്തില്‍ കുഴിക ളെടുത്തു 6 മീറ്റര്‍ അകലത്തില്‍ നടാം. 20- 30 ദിവസ ത്തിനുള്ളില്‍ വിത്തുകള്‍ മുള ക്കും. ചില സമയങ്ങളില്‍ 45 ദിവസം വരെ എടുക്കാം. ആദ്യ വര്‍ഷങ്ങളില്‍ 2 കിലോ ജൈവ വളവും, 5 വര്‍ഷം മുതല്‍ 20 കിലോ ജൈവ വളവും നല്‍കണം.

കീട രോഗ ആക്രമണം കുറ വാണ്. വിരളമായി ഇല പ്പുള്ളി രോഗം കണ്ടു വരാറുണ്ട്. നട്ട് 15- 20 വര്‍ഷമെങ്കിലും എടു ക്കും പൂക്കാന്‍. ഫെബ്രു വരി ഏപ്രില്‍ മാസങ്ങളിലാണ് പൂക്കുന്നത്. വിത്ത് പാക മാവാന്‍ 10-11 മാസ മെടുക്കും. ഡിസംബര്‍ മുതല്‍ കായ് കള്‍ ശേഖരിച്ചു തുടങ്ങാം. മൂപ്പെ ത്തിയ കായ്കളില്‍ നിന്നു വിത്തുകള്‍ ശേഖ രിച്ചു, മാംസ ളമായ ഭാഗം കഴുകി ഉണക്കി സൂക്ഷിക്കാം.

മാരക വിഷം

കാഞ്ഞിരത്തിന്റെ വിത്ത് മാരകമായ വിഷമാണ്. ഇതില്‍ സ്ട്രിക്‌നിന്‍ എന്ന കൈപ്പു രസമുള്ളതും വിഷമയവുമായ ആല്‍ക്കലോയ്ഡ് അടങ്ങി യിട്ടുണ്ട്. സ്ട്രിക്‌നിന്‍ കൂടാതെ ബ്രൂസിന്‍,വോമിസിന്‍, എന്നീ ആല്‍ക്കലോയിഡുകളും ലോഗാനിന്‍ എന്നാ ഗ്ലൂക്കോ സൈഡും അടങ്ങിയിട്ടുണ്ട്. ഈ ആല്‍ക്കലോയിഡുകള്‍ പല ഔഷധങ്ങളുടെയും നിര്‍മാണ ത്തിന് ഉപയോഗിക്കുന്നു.

വേര്, തടി, ഇല എന്നി വയും വിഷമയമാണ്. സ്ട്രിക്‌നിന്‍ എന്ന ആല്‍ക്കലോയി ഡിന്റെ മരണകാരണമായ അളവ്, മുതിര്‍ന്നവര്‍ക്കു 30-120 മി. ഗ്രാമും കുട്ടികള്‍ക്കു 15 മി. ഗ്രാമുമാണ്. വെള്ളത്തില്‍ കാഞ്ഞിര വിഷമുണ്ടായാല്‍ മീനുകള്‍ ചത്ത് പോകും. കാഞ്ഞിരത്തിലുണ്ടാകുന്ന ഇത്തിള്‍ മൃഗങ്ങള്‍ ഭക്ഷിച്ചാല്‍ അവയ്ക്കും വിഷബാധയേ ല്‍ക്കാം.

സ്ട്രിക്‌നിന്‍ പക്ഷപാത ത്തിനും, നാഡീഞരമ്പുകളുടെ ചികിത്സക്കും ഉപയോഗി ക്കുന്നു. വേര്, പട്ട ഇല എന്നി വയും ശുദ്ധി ചെയ്തു ഔഷധ മായി ഉപയോഗിക്കാം. ഇവ ഓര്‍മ ശക്തിയും ബുദ്ധി ശക്തിയും വര്‍ധിപ്പി ക്കുന്നതിനും സന്ധികളിലെയും ശരീരത്തേയും നീര്‍ക്കെട്ടും വേദനയും ശമിപ്പിക്കുന്നതിനും, ആമ വാതം ,പെരുമുട്ടുവാതം എന്നിവയുടെ ചികിത്സക്കും ഉപയോഗിക്കാറുണ്ട്.

കാഞ്ഞിരം പ്രധാന ചേരു വയായി വരുന്ന കാരസ് കരഘൃതം സന്ധിവാത ത്തിനു ഉപയോഗിക്കുന്ന ഔഷധമാണ്. വേര് കുഴിനഖത്തിന്റെ ചികി ത്സക്ക് ഉപയോ ഗിക്കാറുണ്ട്. വേര്, തൊലി എന്നിവ കഷായം വച്ച് കുടിക്കുന്നത് പനി, രക്താതിസാരം എന്നിവ നിയന്ത്രിക്കാന്‍ സഹായിക്കും. ഉദര രോഗങ്ങള്‍, തലവേദന, പൈല്‍സ്, രക്ത സമ്മര്‍ദം, മാനസിക രോഗങ്ങള്‍ എന്നിവയുടെ ചികിത്സക്കും കാഞ്ഞിരം ഉപയോഗിക്കാറുണ്ട്.

ഇല കൊണ്ടുള്ള കഷായം തളര്‍വാദം ശമിപ്പിക്കും. വിഷചികിത്സയില്‍ ഉപയോഗിക്കുന്ന മൃത്യഞ്ജയ ഗുളികളിലെ പ്രധാന ചേരുവയാണ് കാഞ്ഞിരക്കുരു. കാഞ്ഞി രത്തടി തലവേദനക്ക് അരച്ച് പുരട്ടാറുണ്ട്. സ്ട്രിക്‌നിന്‍ വളരെ പെട്ടന്ന് ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടും. കാഞ്ഞിരക്കുരുവിന്റെ തോട് കട്ടിയുള്ളതിനാല്‍ (ദഹിക്കാത്ത ആവരണം), അബദ്ധവശാല്‍ ആമാശയ ത്തിലെത്തിയാല്‍ വിഷലക്ഷണം

ഷഫ്‌ന കളരിക്കല്‍
അസി. പ്രഫസര്‍ (ഹോര്‍ട്ടികള്‍ച്ചര്‍),കാര്‍ഷിക ഗവേഷണ കേന്ദ്രം,
ആനക്കയം, മലപ്പുറം