കോഴിവസന്തയെ ചെറുക്കാന്‍ പ്രതിരോധ കുത്തിവയ്പ്
കോഴിവസന്തയെ ചെറുക്കാന്‍ പ്രതിരോധ കുത്തിവയ്പ്
കോഴികളെ ബാധിക്കുന്ന സാംക്രമികരോഗങ്ങളില്‍ പ്രധാനവും കര്‍ഷകര്‍ക്കു വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ചെയ്യുന്ന രോഗമാണു കോഴിവസന്ത എന്ന പേരില്‍ അറിയപ്പെടുന്ന ന്യൂ കാസില്‍ അഥവാ റാണിക്കെറ്റ് രോഗം. ഏവിയന്‍ പാരമിക്‌സോ ടൈപ്പ് എ എന്ന വൈറസുകളാണു രോഗത്തിന് കാരണം.

ദേശാടനപക്ഷികളും കാട്ടുപക്ഷികളും ഓമന പക്ഷികളുമെല്ലാം ഈ വൈറസിന്റെ വാഹകരാവാന്‍ സാധ്യതയേറെയാണ്. രോഗവാഹകരായ പക്ഷികളുമായി നേരിട്ടോ അല്ലാതെയോഉള്ള സമ്പര്‍ക്കത്തിലൂടെയോ വായുവിലൂടെയോ കോഴികള്‍ക്കു വൈറസ് ബാധയേല്‍ക്കും. വേനല്‍ക്കാലത്ത് രോഗവ്യാ പനത്തിനു സാധ്യതയേറെയാണ്. കൂടുകളില്‍ അടച്ചിട്ടു വളര്‍ത്തുന്നവയേക്കാള്‍ അഴിച്ചുവിട്ടു വളര്‍ത്തുന്ന കോഴികള്‍ക്കണു രോഗസാധ്യത കൂടുതല്‍.

വൈറസ് ബാധയേറ്റ് ഒരാഴ്ചക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും. കൂടി ന്റെ അരുകില്‍ തലതാഴ്ത്തി തൂങ്ങി നില്‍ക്കുക, കൊക്കിനും കണ്ണിനും ചുറ്റും വീക്കം, താടയും പൂവും നീല നിറത്തിലാകുക, ശ്വാസ മെടുക്കാന്‍ പ്രയാസം, കൊക്കുകള്‍ പാതി തുറന്നു പിടിച്ചുള്ള ശ്വാസോച്ഛ്വാസം, കഴുത്തു പിരിച്ചില്‍, ചിറകുകളുടെയും കാലുകളുടെയും തളര്‍ച്ച, ധാരാളം വെള്ളം കുടി ക്കുമെങ്കിലും തീറ്റയെടുക്കാതി രിക്കുക, ദുര്‍ഗന്ധത്തോടുകൂടിയ പച്ചയും വെള്ളയും കലര്‍ന്ന വയറി ളക്കം തുടങ്ങിയവയാണു പ്രധാന ലക്ഷണങ്ങള്‍.

മുട്ടയിടുന്ന കോഴികളില്‍ മുട്ടയുത്പാദനം നിലയ്ക്കാനും മുട്ടയുടെ ആകൃതി, പുറന്തോടിന്റെ നിറം, കട്ടി എന്നിവ വ്യത്യാസ പ്പെടാനും മുട്ടയുടെ മഞ്ഞക്കരു കലങ്ങിയിരിക്കാനും രോഗം കാര ണമാവും. കോഴിവസന്തയ്ക്കു കാരണ മാകുന്ന വൈറസുകളില്‍ തീവ്രത കുറഞ്ഞ രോഗമുണ്ടാക്കുന്നതും അതിതീവ്രമായി രോഗമുണ്ടാക്കുന്നതുമായ വൈറസുകള്‍ ഉണ്ട്. വൈറസു കളുടെ തീവ്രതയനുസരിച്ചു രോഗ ലക്ഷണങ്ങളും, മരണനിരക്കും, പകര്‍ച്ച യുമെല്ലാം വ്യത്യാസപ്പെടും.

അതിതീവ്ര വൈറസുകളാണെങ്കില്‍ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു രണ്ടു മൂന്നു ദിവസത്തിനകം കോഴികള്‍ കൂട്ടമായി ചത്തൊടുങ്ങും.

വാക്‌സിന്‍ സുരക്ഷ

കോഴിവസന്ത തടയാന്‍ ഫലപ്രദ മായ വാക്‌സിനുകള്‍ ലഭ്യമാണ്. വിരിഞ്ഞിറങ്ങുന്ന കോഴിക്കുഞ്ഞു ങ്ങള്‍ക്ക് 5-7 ദിവസം പ്രായമാകുമ്പോള്‍ ആദ്യ പ്രതിരോധ വാക്‌സിനായ എഫ് സ്‌ട്രെയിന്‍/ലസോട്ട സ്‌ട്രെയിന്‍ വാക്‌സിന്‍ ഒരു തുള്ളി കണ്ണിലോ മൂക്കിലോ ഒഴിച്ചു നല്‍കണം. 21 ദിവസം പ്രായമെത്തുമ്പോള്‍ ലസോട്ട ബൂസ്റ്റര്‍ വാക്‌സിന്‍ കൊടുക്കണം.

ഇതു കണ്ണിലോ മൂക്കിലോ ഓരോ തുള്ളി യായോ കുടിവെള്ളത്തില്‍ ചേര്‍ത്തോ നല്‍കാം. കോഴികളുടെ എണ്ണത്തിന് അനുസരിച്ച് ആവശ്യമായ അളവ് വാക്‌സിന്‍ അണുനാശിനികളൊന്നും കലരാത്ത കുടിവെള്ളത്തില്‍ ലയി പ്പിച്ചു കൂട്ടില്‍ ഒരുക്കാം. കുടിവെള്ള ത്തില്‍ വാക്‌സിന്‍ ലയിപ്പിക്കുന്നതിനു മുന്‍പായി ഒരു ലിറ്ററിന് 5 ഗ്രാം എന്ന കണക്കില്‍ പാല്‍പ്പൊടി ചേര്‍ക്കുന്നതും ഐസ് കഷണങ്ങള്‍ പൊടിച്ചിടുന്നതും ഫലപ്രാപ്തി കൂട്ടും. രണ്ട് മണിക്കൂറി നുള്ളില്‍ കോഴികള്‍ കുടിച്ചു തീര്‍ ക്കുന്ന അളവ് മാത്രം വെള്ളമെടുത്തു വേണം വാക്‌സിന്‍ കലക്കാന്‍.


അടുത്ത പ്രതിരോധകുത്തിവയ്പായ ആര്‍.2.ബി അല്ലെങ്കില്‍ ആര്‍.ഡി. കെ. വാക്‌സിന്‍ മുട്ടക്കോഴികള്‍ക്ക് എട്ട് ആഴ്ചയും, 16 ആഴ്ചയും 40 ആഴ്ചയും പ്രായമെത്തുമ്പോള്‍ ത്വക്കിനടിയില്‍ കുത്തിവയ്പായി നല്‍കണം. കോഴിവസന്ത പ്രതിരോധ വാക്‌സിന്‍ മൃഗാശുപത്രികള്‍ വഴിയും ലഭ്യമാക്കുന്നുണ്ട്.

വാക്‌സിന്‍ നല്‍കി രണ്ടു ദിവസത്തേക്ക് കോഴികളെ കൃത്യമായി നിരീക്ഷിക്കണം. വാക് സിന്‍ നല്‍കി ഒന്നുരണ്ട് ദിവസം കോഴികള്‍ ക്ഷീണം കാണിക്കുന്നതു സ്വാഭാവികമാണ്. രോഗപ്പകര്‍ച്ച കൂടുതലുള്ള സ്ഥലങ്ങളില്‍ ഓരോ ആറ് മാസം കൂടുമ്പോള്‍ കോഴിവസന്ത പ്രതിരോധ കുത്തിവയ്പ് ആവര്‍ത്തി ക്കുന്നത് ഉചിതമാണ്.

വാക്‌സിന്‍ പ്രൈമിംഗ്

കോഴിവസന്ത തടയാന്‍ കുഞ്ഞു ങ്ങളായിരിക്കുമ്പോള്‍ ഘട്ടം ഘട്ടമായി നല്‍കുന്ന വീര്യം കുറഞ്ഞ എഫ്/ലസോട്ട തുടങ്ങിയ വാക്‌സിനുകള്‍ കൃത്യമായി ലഭിക്കാത്ത കോഴികളു ണ്ടാവാം. ഈ കോഴികള്‍ക്ക് 8, 16 ആഴ്ച പ്രായമെത്തുമ്പോള്‍ നല്‍കുന്ന ആര്‍. 2. ബി. / ആര്‍. ഡി. കെ. കുത്തി വയ്പുകള്‍ നേരിട്ട് നല്‍കരുത്. വീര്യം കൂടിയ വൈറസ് സ്ട്രയിനില്‍ നിന്നു നിര്‍മിക്കുന്ന ഈ വാക്‌സിനുകള്‍ മുമ്പ് വീര്യം കുറഞ്ഞ വാക്‌സിനുകള്‍ എടുത്തിട്ടില്ലാത്ത കോഴികളില്‍ വിപരീതഫലം ചെയ്‌തേക്കാം.

ചില സാഹചര്യങ്ങളില്‍ രോഗം പൊട്ടി പ്പുറപ്പെടാനും ഇടയാക്കും. ചെറു പ്രായത്തില്‍ വാക്‌സിനുകള്‍ നല്‍കാ ത്തതും നല്‍കിയതായി ഉറപ്പില്ലാ ത്തതുമായ കോഴികള്‍ക്ക് ആദ്യ ഘട്ടത്തില്‍ ലസോട്ട വാക്‌സിന്‍ നല്‍കണം. ഇതിനുശേഷം രണ്ടാഴ്ച കഴിയുമ്പോള്‍ ആര്‍. 2. ബി. / ആര്‍. ഡി. കെ വാക്‌സിന്‍ കുത്തിവയ്പായി നല്‍കുന്നതാണ് അഭികാമ്യം. ലസോട്ട വാക്‌സിന്‍ ഏതു പ്രായത്തിലുള്ള കോഴികള്‍ക്കും സുരക്ഷിതമായി നല്‍കാവുന്നതാണ്. ഈ സുരക്ഷിത രീതി വാക്‌സിന്‍ െ്രെപംമിംഗ് എന്നാ ണറിയപ്പെടുന്നത്.

നാടന്‍ കോഴികള്‍ക്കും

നാടന്‍ കോഴികള്‍ക്കു പ്രതിരോധ കുത്തിവയ്പുകള്‍ ആവശ്യമില്ലെന്നു കരുതുന്ന ചില കര്‍ഷകരെങ്കിലുമുണ്ട്. സങ്കരയിനം കോഴികളെ അപേക്ഷിച്ചു നാടന്‍ കോഴികള്‍ക്കു രോഗപ്രതിരോ ധശേഷി അല്പം കൂടുതലുണ്ടെ ങ്കിലും വൈറസുകള്‍ ബാധിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

അതു കൊണ്ടുതന്നെ നാടന്‍ കോഴികള്‍, ഫാന്‍സി/അലങ്കാര കോഴി കള്‍, വിനോദത്തിനായി വളര്‍ത്തുന്ന പോര് കോഴികള്‍, ജൈവ രീതിയില്‍ അഴിച്ചു വിട്ടു വളര്‍ത്തുന്ന കോഴികള്‍ തുടങ്ങി എല്ലാം തരം കോഴികള്‍ക്കും പ്രതിരോധകുത്തി വയ്പ് നല്‍ കുന്നതില്‍ ഉപേക്ഷ വിചാരിക്കരുത്. ഫോണ്‍: 9495187522

ഡോ. എം. മുഹമ്മദ് ആസിഫ്‌