നല്ലതേ കൊടുക്കൂ; അതു മണ്ണില്‍ പിടിക്കണം; ജനപ്രിയം കുറ്റിയാങ്കല്‍ നഴ്‌സറി
നല്ലതേ കൊടുക്കൂ; അതു മണ്ണില്‍ പിടിക്കണം; ജനപ്രിയം കുറ്റിയാങ്കല്‍ നഴ്‌സറി
കഠിനാധ്വാനവും ആത്മാര്‍ഥതയും എന്തും നേരിടാനുള്ള മനോധൈര്യവുവുണ്ടെങ്കില്‍ വിജയിപ്പിക്കാവുന്ന സംരംഭമാണ് നഴ്‌സറികളെന്നു തെളിയിക്കുകയാണു സിബി തോമസ് കുറ്റിയാങ്കല്‍.

തുടക്കം പാലായിലാണെങ്കിലും കേരളം മുഴുവന്‍ നിറഞ്ഞു നില്‍ക്കുകയാണു സിബിസ് കുറ്റിയാങ്കല്‍ നഴ്‌സറി ആന്‍ഡ് ഗാര്‍ഡന്‍. വിദേശ ഫലവൃക്ഷ തൈകള്‍, പച്ചക്കറി വിത്തുകളും തൈകളും, അലങ്കാര ചെടികള്‍, റബര്‍ തൈകള്‍ എന്നുവേണ്ട എല്ലാതരം ചെടികളും ഇവിടെ കിട്ടും.

കോട്ടയം ജില്ലയല്‍ പാലാ പന്ത്ര ണ്ടാം മൈലില്‍ കുറ്റി യാങ്കല്‍ വീട്ടില്‍ സിബി, ബന്ധുവിന്റെ നഴ്‌സറിയില്‍ 22 വര്‍ഷ ത്തോളം പ്രവര്‍ത്തിച്ച് പയറ്റത്തെളിഞ്ഞശേഷമാണ് 15 വര്‍ഷം മുമ്പ് സ്വന്തമായി നഴ്‌സറി തുടങ്ങിയത്.

ഇപ്പോള്‍ കേരള ത്തില്‍ 150 ഓളം നഴ്‌സറികള്‍ക്കു തൈ കള്‍ വിതരണം ചെയ്യുന്നു വെന്നു മാത്രമല്ല, സ്വന്ത മായി അഞ്ചു ഔട്ട് ലെറ്റുകള്‍ പാലായിലും എറണാകുളത്തും കോട്ടയ ത്തു മായി തുടങ്ങുകയും ചെയ്തു. പാലായില്‍ സ്വന്തമായും പാട്ടത്തിനുമെടുത്ത ഏക്കര്‍ കണക്കിനു സ്ഥലങ്ങളില്‍ വിവിധ ഇനം തൈകള്‍ തഴച്ചു വളരുന്നു നില്‍ ക്കുകയാണ്.

പാലാ ബിഷപ് ഹൗസിനു എതിര്‍ വശത്തുള്ള സ്ഥലത്താണ് ആദ്യം നഴ്‌സറി ആരംഭിച്ചത്. പിന്നീട് പാലാ മരിയന്‍ ഹോസ് പിറ്റലിനു സമീപം, കരിത്താസ് - ചൈതന്യ പാസ്റ്ററല്‍ സെന്ററിനു സമീപം, പാലാ ഉഴവൂര്‍റോഡില്‍ ബോയ്‌സ് ഗാര്‍ഡനു സമീപം, തൃപ്പൂ ണിത്തുറ ഗാന്ധി സ്‌ക്വയര്‍ പേട്ട എന്നിവിടങ്ങളിലും പുതിയ നഴ്‌സറികള്‍ തുറന്നു.

ആത്മാര്‍ഥതയുള്ള ജീവനക്കാ രാണു സിബിയുടെ കരുത്ത്. ഓരോ നഴ്‌സറികളും അഞ്ചംഗ സംഘത്തിന്റെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. കസ്റ്റമേഴ്‌സിന് നല്ല തൈകള്‍ മാത്രമേ നല്‍കാവൂ എന്ന് സിബി ജീവനക്കാരോട് പ്രത്യേകം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. തന്റെ നഴ്‌സറിയില്‍ നിന്നു വാങ്ങുന്നകൊല്ലം മണ്ണില്‍ പിടിക്കണം, അതു ഫലം നല്കണം. അതാണു സിബിയുടെ പോളിസി. ഓര്‍ഡര്‍ അനുസരിച്ച് സംസ്ഥാനത്ത് എവിടെയും തൈകള്‍ എത്തിക്കാന്‍ സജ്ജമായ ടീമും വാഹനങ്ങളുമൊക്കെയുണ്ട് സിബിക്ക്.

കൃഷിയുടെ പ്രാധാന്യം പുതുതല മുറയ്ക്കു പകര്‍ന്നു കൊടുക്കാനുള്ള ശ്രമത്തിലാണു നല്ലൊരു കര്‍ഷകന്‍ കൂടിയായ സിബി. പച്ചക്കറി, പഴവര്‍ഗ, അലങ്കാരച്ചെടികളുടെ വന്‍ശേഖരം മാത്രമല്ല, പൂച്ചെടികളും വിത്തിനകളും തൈകളും കുറ്റിയാങ്കല്‍ നഴ്‌സറിയില്‍ സുലഭം. റംബൂട്ടാന്‍, ലോംഗാന്‍, പുലാസാന്‍, ദുരിയാന്‍, മാങ്കോസ്റ്റിന്‍, സാന്റോള്‍, തുടങ്ങിയ വിദേശികളും ഇവിടെയുണ്ട്. സപ്പോട്ട, മാവ്, പ്ലാവ്, തെങ്ങ്, പേര, ബട്ടര്‍ ഫ്രൂട്ട്, ഡ്രാഗണ്‍ ഫ്രൂട്ട്, പീനട്ട് ഫ്രൂട്ട്, ചാമ്പകള്‍ തുടങ്ങിയവയുടെ തൈ കളും മല്‍ഗോവ, നീലം, തായ് ലാന്‍ ഡ് മാവ്, തുടങ്ങി നിരവധി മാവിനങ്ങളും നഴ്‌സറിയെ സമ്പുഷ്ടമാക്കുന്നു.

വിവിധയിനം റോസുകള്‍ നഴ്‌സറിയെ നിറച്ചാര്‍ത്തണയിക്കുന്നു. മാവ്, തെങ്ങ്, പ്ലാവ്, റംബൂട്ടാന്‍ തൈകളാണ് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നത്. ഒന്നര വര്‍ഷം കൊണ്ടു കായ് ക്കുന്ന തെങ്ങിന്‍ തൈകള്‍ തിരക്കി നിരവധിപ്പേരാണ് ദിനംപ്രതി എത്തുന്നത്.

നഴ്‌സറി സംരംഭകര്‍ക്കു മത്സര ബുദ്ധിയുണ്ടെങ്കിലും പരസ്പരം പാരയില്ലെ ന്നാണ് സിബിയുടെ അനുഭവം. കാരണം അത്രയ്ക്കാണ് ആവശ്യക്കാര്‍. കൃഷിയോടുള്ള ആഭിമുഖ്യം വര്‍ധിക്കുന്നതിനൊപ്പം സമീപനങ്ങളിലും വലിയ വ്യത്യാസം പ്രകടമാണെന്നു സിബി പറഞ്ഞു. വീട് വയ്ക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലം അളന്നു തിരിച്ച് മാറ്റിയശേഷം ബാക്കിഭാഗത്ത് ആദ്യമേ തന്നെ വിവിധയിനം ചെടികള്‍ നട്ടുപിടിക്കുന്ന രീതി വ്യാപകമായിട്ടുണ്ട്. കൂടുതല്‍ സ്ഥലമുള്ളവര്‍ മാവുകളും റംബൂ ട്ടാനും പ്ലാവും മറ്റുമൊക്കെ നട്ടുപിടിപ്പിക്കുകയും ചെയ്യും.


തൈകള്‍ വാങ്ങാനെത്തുന്നവരുടെ മുഴുവന്‍ സംശയങ്ങളും നഴ്‌സറി ജീവനക്കാര്‍ തീര്‍ത്തു കൊടുക്കുന്നത് ഇവിടുത്തെ രീതിയാണ്. ചെടികള്‍ നടുന്നതു മുതലുള്ള പരിപാലനം വിശദമായിത്തന്നെ അവര്‍ കസ്റ്റമേഴ്‌സിന് മനസിലാക്കിക്കൊടുക്കും.


മലയാളി മാറുന്നു

മലയാളികളുടെ കൃഷിയോടുള്ള സമീപനം മാറുന്നതു നഴ്സറികള്‍ക്കു വിജയമൊരുക്കുമെന്നാണ് സിബിയുടെ അഭിപ്രായം. മായമില്ലാത്ത, വിഷമില്ലാത്ത പച്ചക്കറികള്‍ വേണമെന്നു മലയാളികള്‍ ആഗ്രഹിക്കുന്നു. ഉള്ള മണ്ണില്‍ അല്പം പച്ചക്കറിയെങ്കിലും നടണമെന്ന മനോഭാവം മലയാളികളില്‍ വ്യാപകമായി കണ്ടുതുടങ്ങിയിട്ടുണ്ട്.

വീടിന്‍റെ ടെറസുകളില്‍ പോലും പച്ചക്കറി നടാന്‍ അവര്‍ ശ്രമിക്കുന്നു. പണ്ട് വീട്ടമ്മമാരായിരുന്നു ചെടികളുടെ കാര്യം ശ്രദ്ധിച്ചിരുന്നതെങ്കില്‍ ഇന്ന് അങ്ങനെയല്ല, വീട്ടിലെ എല്ലാവരുംകൂടിയാണ് ചെടികളെ പരിപാലിക്കുന്നത്.

നഴ്‌സറി നിയമം

നിലവാരമുള്ള നഴ്‌സറികള്‍ക്കു സര്‍ക്കാര്‍ കൊണ്ടു വരുന്ന നഴ്‌സറി ആക്ട് നല്ലതാണെന്നാണ് സിബിയുടെ അഭിപ്രായം. നിയമം വന്നാല്‍, നല്ല തൈകള്‍ മാത്രം വിതരണം ചെയ്യാന്‍ നഴ്‌സറികള്‍ നിര്‍ബന്ധിതരാകും. അല്ലാത്തവ പൂട്ടേണ്ടി വരും. കസ്റ്റ മേഴ്‌സിനു നഷ്ടമുണ്ടയാല്‍ നഷ്ട പരി ഹാരം വരെ കൊടുക്കേണ്ട വ്യവ സ്ഥ നിയമത്തിലുണ്ട്.

കാലാവസ്ഥ വ്യതിയാനം വലിയ പ്രശ്‌നമാണെന്നു സിബി ചൂണ്ടിക്കാട്ടി. അപ്രതീക്ഷിതമായുണ്ടാകുന്ന കനത്ത മഴയും വെള്ളപ്പൊക്കവും കൃഷിക്ക് കനത്ത ഭീഷണിയാണെന്നു സിബി കൂട്ടിച്ചേര്‍ത്തു.

സിബിക്കു പിന്തുണയുമായി ഭാര്യ ലൗലിയും മക്കളും കൂടെയുണ്ട്. വീടിനുള്ളിലും പുറത്തുമുള്ള ചെടിക ളുടെ കാര്യത്തില്‍ ലൗലി അതീവ ശ്രദ്ധാലുവാണ്. ട്രെന്‍ഡിനനുസരി ച്ചുള്ള ചെടികള്‍ നഴ്‌സറികളിലെത്തിക്കാന്‍ ഇത് സിബിയെ സഹായിക്കുന്നു.

പുതുതലമുറകളുടെ ആഗ്രഹവും മക്കളിലൂടെ സിബി മനസിലാക്കുന്നു. മൂത്തമകന്‍ കെവിന്‍ തോമസ് തിരുവല്ല ബിലിവേഴ്‌സ് മെഡിക്കല്‍ കോളജില്‍ എംബിബിഎസ് വിദ്യാര്‍ഥിയാണ്. രണ്ടാമത്തെ മകന്‍ ഡെയ്ന്‍ തോമസ് മുതലക്കോടം സെന്‍റ് ജോര്‍ജില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി, ഇളയ മകള്‍ അന്ന മറിയം തോമസ് കാര്‍മല്‍ പബ്ലിക് സ്‌കൂളില്‍ അഞ്ചാം ക്ലാസിലും പഠിക്കുന്നു.
ഫോണ്‍: 9446861833

ജോണ്‍സണ്‍ വേങ്ങത്തടം