മലര്‍വാടിയില്‍ കൂട്ടുകൂടി മാത്തച്ചനും ഭാര്യയും
മലര്‍വാടിയില്‍ കൂട്ടുകൂടി മാത്തച്ചനും ഭാര്യയും
ചെടികളും പൂക്കളും ഇഷ്ടപ്പെടാത്തവര്‍ ആരുമില്ല. വീട്ടുമുറ്റങ്ങളില്‍ വസന്തം ചൊരിയുന്ന പൂന്തോട്ടങ്ങള്‍ കണ്ണിനും മനസിനും കുളിര്‍മ പകരും. കാലം മാറിയതോടെ, മുറ്റത്തു മാത്രമല്ല, വീടുകളുടെ അകത്തളങ്ങളിലും ചെടികളും പൂക്കളുമായി. ചെടികള്‍ക്കും പൂക്കള്‍ക്കും ആവശ്യക്കാരേറിയതോടെ അതു നല്ലൊരു വരുമാന മാര്‍ഗം കൂടിയായി.

കോട്ടയം നഗരഹൃദയത്തില്‍ സദാസമയവും ചെടികള്‍ക്കൊപ്പം ചെലവഴിക്കുന്ന രണ്ടു പേരുണ്ട്. കളത്തിപ്പടി പുത്തന്‍വീട്ടില്‍ കരിയില്‍ മാത്യു പി. തോമസും (72), ഭാര്യ ആനി മാത്യുവും. പൂക്കളും ചെടിയും വിറ്റ ഇവര്‍ മികച്ച വരുമാനവുമുണ്ടാക്കുന്നു. വീടിനോടു ചേര്‍ന്ന് ഇലച്ചെടികളും പൂച്ചെടികളും നിറഞ്ഞിരിക്കുന്ന സ്ഥലത്തിനു 'മാത്തച്ചന്റെ മലര്‍വാടി' എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

ആയിക്കണക്കിനു ചെടികളാണ് മലര്‍വാടിയുള്ളത്. ഇതിനു പുറമെ അലങ്കാര മത്സ്യങ്ങളും വിശ്രമിക്കാന്‍ ഏറുമാടവും (ട്രീ ഹൗസ്), ആവശ്യക്കാരുടെ ഇഷ്ടാനുസരണം ക്ലേ പോട്ടുകള്‍, പ്ലാസ്റ്റിക് പോട്ടുകള്‍, സെറാമിക് പോട്ടുകള്‍ തുടങ്ങിയവയില്‍ ചെടികള്‍ സെറ്റ് ചെയ്തു കൊടുക്കുകയും ചെയ്യും.

വീടിന്റെ ചുറ്റുവട്ടത്ത് ഒരിഞ്ചു സ്ഥലം പോലും വെറുതെയിട്ടിട്ടില്ല. നിറയെ ചെടികള്‍. എല്ലാം പൂക്കളുള്ളതും വീടിനുള്ളില്‍ വയ്ക്കാവുന്നതുമായവ.

ഹൈദരാബാദ്, പൂന, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നും വരുത്തിയ ഇലച്ചെടികള്‍, പൂച്ചെടികള്‍ എന്നിവയ്ക്കു പുറമെ കലേഡിയം, കറ്റാന്‍ വാഴ, ബാബു പാം, വൈറ്റ് ബാംബു, പീസ് ലില്ലി, ഫിഡില്‍ ഫിഗ്, സ്‌പൈഡര്‍ പ്ലാന്‍ഡ്, സ്‌നേക്ക് പ്ലാന്റ് ബൊഗൈന്‍ വില്ല, ഹൈബ്രിഡ് ബൊഗൈന്‍ വില്ല, കനേഡിയന്‍ കൊന്ന, വ്യത്യസ്തയിനം കലാത്തിയ, ചെത്തികള്‍, ചെമ്പരത്തി തുടങ്ങിയ വയുടെ വന്‍ ശേഖരവും ആന്റിക് പോട്ടുകളും.

ഡിമാന്‍ഡ് ഇന്‍ഡോര്‍ പ്ലാന്‍റിന്

ഓഫീസുകളിലും വീടുകളിലും വയ്ക്കാവുന്ന ഇന്‍ഡോര്‍ പ്ലാന്റുകള്‍ തേടിയാണു കൂടുതല്‍ ആളുകളും എത്തുന്നത്. വ്യത്യസ്ത നിറങ്ങളി ലുള്ള പോട്ടുകളിലെ ആകര്‍ഷകമായ ഇലച്ചെടികളോടാണ് പലര്‍ക്കും താത്പര്യം. 20 രൂപ മുതല്‍ 1200 രൂപ വരെയുള്ള ചെടികള്‍ വില്പന യ്ക്കുണ്ട്.

ചെടികള്‍ കാണാനും വാങ്ങാനും വരുന്നവര്‍ക്കു മലര്‍വാടിയോടു ചേര്‍ ത്തു നിര്‍മിച്ചിരിക്കുന്ന ഏറുമാട ത്തില്‍ (ട്രീഹൗസ്) ഇത്തരി നേരം വിശ്രമിക്കുകയും ചെയ്യാം. മലര്‍വാടിയില്‍ എത്തുന്ന കുട്ടികളെ ഏറെയും ആകര്‍ഷിക്കുന്നത് അലങ്കാര മത്സ്യ ങ്ങളാണ്.


ചെടികള്‍ക്കും പൂക്കള്‍ക്കുമായുള്ള ജീവിതം

യൂണിയന്‍ ബാങ്കിലെ ജോലിയില്‍ നിന്നു മാത്യു പി. തോമസ് റിട്ടയര്‍ ചെയ്തു വീട്ടില്‍ വിശ്രമ ജീവിതം നയിക്കുമ്പോഴാണ് ഒന്നര വര്‍ഷം മുമ്പ് എന്തെങ്കിലും ചെയ്യണമെന്ന തോന്നലു ണ്ടായത്. ഇതോടെ ചെറുപ്പം മുതല്‍ തനിക്ക് ഏറെ ഇഷ്ടമുണ്ടായിരുന്ന ചെടികളോടും പൂക്കളോടും കുട്ടു കൂടാന്‍ മാത്യു തീരുമാനിച്ചു.

കാര്യം ഭാര്യ ആനിയോടു പറഞ്ഞപ്പോള്‍ തയാറാണെന്ന മറുപടി ലഭിച്ചതോടെ, പുത്തന്‍വീട്ടില്‍ കരിയില്‍ വീടിന്‍റെ മുറ്റവും ചുറ്റുമുള്ള അര ഏക്കര്‍ സ്ഥല വും പൂച്ചെടികള്‍ കൊണ്ടു നിറയു കയായിരുന്നു. ദിവസവും നിരവധി പേരാണ് ചെടികള്‍ വാങ്ങുന്നതിനും കാണാനുമായി എത്തുന്നത്. മാത്യുവും ഭാര്യ ആനിയും മുഴുവന്‍ സമയവും ചെടികളുടെ ഇടയില്‍ തന്നെയാണ്.

അതിരാവിലെ ഉണര്‍ന്നാലുടന്‍ മുറ്റത്തെ ചെടികള്‍ക്കിടയില്‍ ഇരുവരുമെത്തും. തുടര്‍ന്നു 10മണിവരെ അവിടെത്തന്നെ. ഓരോ ചെടിയുടെയും അടുത്തെത്തും. പീന്നിടാണ് വെള്ളമൊഴി ക്കലും മറ്റു പരിചരണങ്ങളും. ഇതു കഴിയുന്നതോടെ മലര്‍വാടിയിലേക്ക് ആളുകളെത്തിത്തുടങ്ങും. ഉച്ചയാകുന്നതോടെ ഭക്ഷണത്തിനും മറ്റുമായി കുറച്ചുനേരം വിശ്രമം.

വൈകുന്നേരം വീണ്ടും ഇരുവരും മലര്‍വാടിയിലേക്ക്. വെള്ളെമൊഴി ക്കലിനുശേഷം ഓര്‍ഡര്‍ ലഭിച്ചിരി ക്കുന്നതിനുസരിച്ചുള്ള ചെടികള്‍ വിവിധതരം പോട്ടുകളില്‍ സൈറ്റ് ചെയ്യും. വിദേശത്തു നിന്നെത്തിക്കുന്ന ചെടികള്‍ക്ക് പ്രത്യേകത പരിചരമാണ് നല്‍കുന്നത്.

മലര്‍വാടിയില്‍ എത്തുന്നവരെ സ്വാഗതം ചെയ്യുന്നതും ചെടികള്‍ കാണിക്കുന്നതും ഓരോ ചെടികളുടെ പ്രത്യേകതകള്‍ വിവരിക്കുന്നതും വില്പന നടത്തുമെല്ലാം ആനിയുടെ ചുമതലയാണ്. ചാണകപ്പൊടി, എല്ലു പൊടി എന്നിവ ഉള്‍പ്പെടെയുള്ള ജൈവളങ്ങളും ജൈവകീടനാശികളും മാത്രമാണ് ഉപോഗിക്കുന്നത്.

ദിവസവും ഫോണില്‍ വിളിക്കുന്ന മക്കളോടും ഇവര്‍ക്കു പറയാനുള്ളതു മലര്‍വാടിയിലെ പൂക്കളുടെയും ചെടികളുടെയും കാര്യങ്ങള്‍ മാത്രം. ചെന്നൈയില്‍ ജോലി ചെയ്യുന്ന മകന്‍ തോമസ് മാത്യു, ദുബായില്‍ ബാങ്കില്‍ ജോലി ചെയ്യുന്ന സിയ മാത്യു എന്നിവരാണ് മക്കള്‍.
ഫോണ്‍: 9605556530

ജെവിന്‍ കോട്ടൂര്‍