ബ്രസീലിലെ താരമായി നമ്മുടെ "കൊറ്റനാടൻ’
ബ്രസീലിലെ താരമായി നമ്മുടെ "കൊറ്റനാടൻ’
കുരു​മു​ള​ക് ഉ​ത്പാ​ദ​ന​ത്തി​ൽ ഒ​രു മു​ൻ​നി​ര രാ​ജ്യ​മാ​ണ് ബ്ര​സീ​ൽ. 2015 നു ​ശേ​ഷം ക്ര​മാ​നു​ഗ​ത​മാ​യി വ​ർ​ധി​ച്ചു വ​ന്ന ഉ​ത്പാ​ദ​നം 2019- ൽ 1,09,400 ​ട​ണ്ണി​ലെ​ത്തി. ഇ​താ​ക​ട്ടെ ക​ഴി​ഞ്ഞ ദ​ശ​ക​ത്തി​ലെ ഏ​റ്റ​വും കൂ​ടി​യ വി​ള​വും.

ഉ​ത്പാ​ദ​ന​ത്തി​ന്‍റെ 85 ശ​ത​മാ​ന​വും ക​യ​റ്റി അ​യ​യ്ക്കു​ന്നു. പാ​രാ, എ​സ്പി​രി​റ്റോ സാ​ന്താ, ബ​ഹാ​യ് എ​ന്നീ മൂ​ന്നു പ്ര​വി​ശ്യ​ക​ളി​ലാ​ണ് കു​രു​മു​ള​കു തോ​ട്ട​ങ്ങ​ളു​ള്ള​ത്. ഇ​തി​ൽ ത​ന്നെ പാ​രാ സം​സ്ഥാ​ന​ത്താ​ണ് 80 ശ​ത​മാ​നം വി​ള​നി​ല​ങ്ങ​ളും. എ​സ്പി​രി​റ്റോ സാ​ന്താ 15 ശ​ത​മാ​ന​വും ബ​ഹാ​യ് അ​ഞ്ചു ശ​ത​മാ​ന​വും സം​ഭാ​വ​ന ചെ​യ്യു​ന്നു.

ബ്ര​ഗാ​ന്‍റി​ന (പ​ന്നി​യൂ​ർ-1), ഗു​ജ​റൈ​ന(​അ​റ​ക്കു​ളം മു​ണ്ട), കൊ​റ്റ​നാ​ട​ൻ തു​ട​ങ്ങി​യ​വ​യൊ​ക്കെ​യാ​ണ് ഇ​വി​ടെ കൃ​ഷി​ചെ​യ്യു​ന്ന പ്ര​ധാ​ന ഇ​ന​ങ്ങ​ൾ. ഇ​തി​ൽ ആ​ദ്യ​ത്തെ ര​ണ്ടി​ന​ങ്ങ​ളാ​യി​രു​ന്നു പ്ര​ധാ​ന ഇ​ന​ങ്ങ​ളാ​യി മു​ന്പു കേ​ട്ടി​രു​ന്ന​ത്. എ​ന്നാ​ലി​പ്പോ​ൾ കൊ​റ്റ​നാ​ട​നാ​ണ് പ്ര​ധാ​നം. പ്ര​ത്യേ​കി​ച്ചും പാ​രാ പ്ര​വി​ശ്യ​യി​ൽ. തെ​ക്ക​ൻ കേ​ര​ള​ത്തി​ലെ ഒ​രു പ്ര​ധാ​ന ഇ​ന​മാ​യ കൊ​റ്റ​നാ​ട​ൻ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ കൊ​റ്റ​നാ​ട് നി​ന്നാ​കാം ഉ​രു​ത്തി​രി​ഞ്ഞ​തെ​ന്നു വേ​ണം മ​ന​സി​ലാ​ക്കാ​ൻ.

മി​ക്ക ക​രു​മു​ള​കി​ന​ങ്ങ​ളും നാ​ട്ടു പേ​രി​ലാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. ഉ​ദാ: പേ​രാ​ന്പ്ര മു​ണ്ട, തൊ​മ്മ​ൻ കൊ​ടി, ക​രി​മു​ണ്ട. ഒ​രു സ്ഥ​ല​ത്തി​ന്‍റെ​യോ വ്യ​ക്തി​യു​ടെ​യോ പേ​രി​നൊ​പ്പം മു​ണ്ട, മു​ണ്ടി, കൊ​ടി തു​ട​ങ്ങി​യ പ​ദ​ങ്ങ​ൾ ചേ​ർ​ത്താ​ണ് പ​ല പേ​രു​ക​ളും വ​ന്നി​രി​ക്കു​ന്ന​ത്. കൊ​റ്റ​നാ​ട​ൻ, കൊ​ട്ട​ൻ, ക​ണി​യ​ക്കാ​ട​ൻ തു​ട​ങ്ങി ഏ​ക​പ​ദ​പേ​രു​ക​ളും ചു​രു​ക്ക​മാ​യി കാ​ണാം.

ബ്ര​സീ​ലി​ലെ കൃ​ഷി

ശീ​മ​ക്കൊ​ന്ന​യാ​ണ് മു​ഖ്യ താ​ങ്ങു​മ​രം. മ​റ്റു​പ്ര​വി​ശ്യ​ക​ളി​ൽ ത​ടി​തൂ​ണു​ക​ൾ താ​ങ്ങു​കാ​ലു​ക​ളാ​യി ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. പാ​രാ​യി​ലെ കു​രു​മു​ള​കു ക​ർ​ഷ​ക​രി​ൽ 80 ശ​ത​മാ​ന​വും അ​ഞ്ചു ഹെ​ക്ട​ർ വ​രെ​യു​ള്ള ചെ​റു​കി​ട, ഇ​ട​ത്ത​രം കൃ​ഷി​ക്കാ​രാ​ണ്. എ​ന്നാ​ൽ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ അ​ധി​ക​വു​മു​ള്ള​ത് വ​ൻ​കി​ട തോ​ട്ട​ങ്ങ​ളാ​ണ്.


ഓ​ഗ​സ്റ്റ്-​സെ​പ്റ്റം​ബ​ർ മാ​സ​ങ്ങ​ളി​ലാ​ണ് പാ​രാ​യി​ൽ വി​ള​വെ​ടു​പ്പ്. ജൂ​ലൈ മാ​സ​ത്തോ​ടെ ത​ന്നെ മ​റ്റു ര​ണ്ട് സം​സ്ഥാ​ന​ങ്ങ​ളി​ലും കു​രു​മു​ള​കു മൂ​പ്പെ​ത്തും. ഉ​ത്പാ​ദ​ന​ക്ഷ​മ​ത​യി​ൽ പാ​രാ മു​ന്നി​ലാ​ണ്. പാ​രാ​യി​ലെ കാ​പി​റ്റോ പോ​ക്കോ എ​ന്ന സ്ഥ​ല​ത്തെ ഉ​ത്പാ​ദ​നം ഹെ​ക്ട​റി​ന് 4000 കി​ലോ ആ​ണ​ത്രേ.

ഫാ​മി​ലി ഫാ​മിം​ഗ്

കു​ടും​ബം ഒ​ന്ന​ട​ങ്കം കൃ​ഷി​യി​ൽ പ​ങ്കെ​ടു​ത്തു​കൊ​ണ്ടു​ള്ള ഫാ​മി​ലി ഫാ​മിം​ഗാ​ണ് ഇ​വി​ട​ത്തെ രീ​തി. പാ​രാ​യി​ലെ നാ​ട്ടി​ട​ങ്ങ​ളി​ൽ കു​രു​മു​ള​കു കൃ​ഷി ഒ​രു അ​ധി​ക ഗാ​ർ​ഹി​ക വ​രു​മാ​ന മാ​ർ​ഗ​മാ​ണ്.

വി​പ​ണി

മെ​തി​ച്ചെ​ടു​ത്ത മു​ള​ക് ചെ​റു​താ​യി ഉ​ണ​ക്കി​യ​ശേ​ഷം ഇ​ട​നി​ല​ക്കാ​ർ​ക്കോ നേ​രി​ട്ടു ക​യ​റ്റു​മ​തി ഏ​ജ​ന്‍റു​മാ​ർ​ക്കോ വി​ൽ​ക്കു​ക​യാ​ണു പ​തി​വ്. ഇ​ങ്ങ​നെ ശേ​ഖ​രി​ക്കു​ന്ന ഉ​ത്പ​ന്നം വീ​ണ്ടും ഉ​ണ​ക്കി, ത​രം തി​രി​ച്ചാ​ണ് വ്യാ​പാ​രി​ക​ൾ ക​യ​റ്റി അ​യ​യ്ക്കു​ക. ഫ്യൂ​സേ​രി​യം വാ​ട്ട​വും, ഫ്യൂ​സേ​രി​യം ക​രി​ച്ചി​ലും, മീ​ലി​മൂ​ട്ട​യും, മു​ഞ്ഞ​യു​മാ​ണ് കു​രു​മു​ള​കി​ന്‍റെ പ്ര​ധാ​ന ശ​ത്രു​ക്ക​ൾ.

വാ​ൽ​ക്ക​ഷ​ണം: സാ​യി​പ്പി​ന് വ​ള്ളി​ത്ത​ല ന​ൽ​കി​യ​തി​ന് മ​ങ്ങാ​ട്ട​ച്ച​നെ സാ​മൂ​തി​രി പൊ​രി​ച്ച​തു മി​ച്ചം! ന​മ്മു​ടെ കു​രു​മു​ള​കി​ന​ങ്ങ​ൾ ഇ​ന്നു ലോ​ക​ത്തി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ വി​ള​ഞ്ഞു നി​ൽ​ക്കു​ന്ന​തു കാ​ണാ​നാ​കും.

ഡോ. ബി. ശശികുമാർ
മുൻ പ്രിൻസിപ്പൽ സയന്‍റിസ്റ്റ്
ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം, കോഴിക്കോട്
ഫോൺ: 94961 78142