പോഷകസമൃദ്ധം, ഇലക്കറിയാക്കാം മരച്ചീര
പോഷകസമൃദ്ധം, ഇലക്കറിയാക്കാം മരച്ചീര
Wednesday, June 9, 2021 4:33 PM IST
മരച്ചീര അഥവാ ചായമന്‍സ (Cnidoscolus aconitifolius) വളരെ പെട്ടെന്നു തന്നെ വളര്‍ന്നു വലുതാകുന്ന ബഹുവര്‍ഷിയാണ്. മെക്‌സിക്കോയില്‍ ധാരാളമായി കണ്ടുവരുന്നതിനാല്‍ ഇതിനെ മെക്‌സിക്കന്‍ മരച്ചീര എന്നും വിളിക്കുന്നു. കുറ്റിച്ചെടിയായും ചെറുമരമായും വളരുന്ന മരച്ചീരക്ക് ധാരാളം ഇലകള്‍ ഉണ്ടാകുന്നു. എല്ലാത്തരം മണ്ണിലും കാലാവസ്ഥയിലും ഇവ നന്നായി വളരുന്നു എന്നുള്ളതാണ് സവിശേഷത. മറ്റു ചീരകളില്‍ നിന്നു വ്യത്യസ്തമായി മരച്ചീരയില്‍ ധാരാളമായി പ്രോട്ടീന്‍, കാത്സ്യം, ഇരുമ്പ്, ജീവകങ്ങള്‍ എന്നിവയുണ്ട്. ചെറിയ ഇലകളും തണ്ടുകളുമാണ് ഭക്ഷ്യയോഗ്യം. ഒരു മാസം വരെ സൂക്ഷിച്ച് ഉപയോഗിക്കാമെന്നതാണ് മറ്റൊരു പ്രത്യേകത. ഇലകള്‍ക്ക് തനിരുചി ഇല്ലെങ്കിലും മസാലക്കൂട്ടിനൊപ്പം രുചിയേറും. കാര്യമായ രോഗകീടശല്യമൊന്നുമില്ലാത്ത ഈ ബഹുവര്‍ഷിക്ക് വിത്തുകളില്ല. അതുകൊണ്ടു തന്നെ ഇവ ഒരു കളയായി മാറുമെന്ന പേടിയും വേണ്ട.

സാധാരണയായി മൂന്നു മീറ്റര്‍ വരെ പൊക്കത്തില്‍ ചായമന്‍സ വളര്‍ത്താം. എന്നാല്‍ മരം വെട്ടിഒതുക്കിയില്ലെ ങ്കില്‍ അഞ്ചാറു മീറ്റര്‍ പൊക്കത്തില്‍ വളരും. ഇലകള്‍ പറിക്കുന്നതിനുള്ള സൗകര്യാര്‍ഥം രണ്ടു മീറ്ററില്‍ കൂടുതല്‍ വളര്‍ത്താതിരിക്കുന്നതാണു നല്ലത്. കൈപ്പത്തിയുടെ ആകൃതിയാണ് ഇലകള്‍ക്ക്. ഇലകളില്‍ ഉയര്‍ന്ന അളവില്‍ വിഷാംശമായ സയനൈഡ് ഉള്ളതിനാല്‍ പാചകം ചെയ്തു മാത്രമേ കഴിക്കാവൂ. മരച്ചീരയുടെ തണ്ടുകള്‍ കനത്തതും നീരുള്ളവയുമാണ്. ഒരു ചെടിയില്‍ തന്നെ ആണ്‍പൂവും പെണ്‍പൂവും ഉണ്ടാകുന്നുണ്ട്.

പോഷക സമൃദ്ധം

മറ്റ് ഇലക്കറികളെക്കാള്‍ പോഷക മൂല്യം മരച്ചീരയ്ക്കുണ്ട്. മാംസ്യം, കാത്സ്യം, ഇരുമ്പ് എന്നിവകൂടാതെ ജീവകങ്ങളായ എ, ബി, സി എന്നിവ ധാരാളമുണ്ട്. അമിനോ ആസിഡുകളുടെ വര്‍ധിച്ച സാന്നിധ്യമുള്ളതിനാല്‍ ഇവ കുട്ടികള്‍ക്കും പാലൂട്ടുന്ന അമ്മ മാര്‍ക്കും നല്‍കാം. ടാനിന്‍, ഫെനോ ലിക്‌സ്, ഫ്‌ളാവാനോയിഡ്‌സ്, സാപോണിന്‍സ് എന്നീ ആന്റി ഓക്‌സിഡന്റുകളുടെ സാന്നിധ്യവുമുണ്ട്.

എങ്ങനെ കൃഷി ചെയ്യാം?

അധികം വെള്ളം ആവശ്യമില്ലാത്ത ഒരു വിളയാണ് ചായമന്‍സ. വളര്‍ന്നു കഴിഞ്ഞാല്‍ വരള്‍ച്ചയെ പ്രതിരോധി ക്കാന്‍ കഴിയുന്ന ഒരു വിളയുമാണ്. എന്നാല്‍ വെള്ളക്കെട്ട് ചെടി വളര്‍ ച്ചയെ ദോഷകരമായി ബാധിക്കും. തണ്ടിന്റെ ചെറു കഷണ ങ്ങളാണ് നടാന്‍ ഉപയോഗിക്കുന്നത്. ചെടി യുടെ മുകള്‍ ഭാഗത്തു നിന്ന് ഇവ ശേഖരിക്കണം. 20-30 സെന്റീമീറ്റര്‍ നീളമുള്ള, 23 മുട്ടുകള്‍ വരെയുള്ള തണ്ടുകള്‍ വേണം നടാന്‍ തെരഞ്ഞെ ടുക്കേണ്ടത്. ഇലകള്‍ ഇളക്കി മാറ്റിയ ശേഷം ഈ തണ്ടുകള്‍ 34 ദിവസ ത്തേക്ക് ഉണങ്ങാന്‍ വയ്ക്കാം. മുറിച്ചു മാറ്റിയ സ്ഥലങ്ങളിലെ മുറിവ് ഈ സമയം ഉണങ്ങും. ഏകദേശം ഒരു മാസം വരെ ഇവ സൂക്ഷിച്ചു വയ് ക്കാന്‍ സാധിക്കും. തണ്ടുകള്‍ ചട്ടിക ളിലോ നേരിട്ടോ നിവര്‍ത്തിയോ ചരിച്ചോ നടാം. നടുന്ന സമയത്തു 12 മുട്ടുകളെങ്കിലും മണ്ണിനടിയില്‍ പോകാന്‍ ശ്രദ്ധിക്കണം. ചെടി വളര്‍ന്നു വരുന്നതു വരെ നല്ല സൂര്യ പ്രകാശവും ജലസേചനവും നല്‍ കണം. മൂപ്പെത്തിയ ഇലകള്‍ വന്നു തുടങ്ങുമ്പോള്‍ ഇവ മാറ്റി നടാം. മാറ്റി നടുമ്പോള്‍ കമ്പോസ്റ്റ് അല്ലെങ്കില്‍ ജൈവവളം നല്‍കണം. ഇതോടൊപ്പം പുതയിട്ടു കൊടുക്കുന്നത് ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. ചെടി യുടെ വളര്‍ച്ച ആദ്യം മന്ദഗതിയിലായിരിക്കും. ആദ്യ വര്‍ഷത്തിനു ശേഷം കമ്പുകള്‍ വെട്ടി ഒതുക്കുന്നതു കൂടു തല്‍ വളര്‍ച്ച ലഭിക്കാന്‍ സഹായിക്കും. ചെടിയിലുള്ളതിന്റെ പകുതിയില്‍ കൂടുതല്‍ ഇലകള്‍ വിളവെടുക്കരുത്. ശരിയായ വളപ്രയോഗവും ജലസേച നവും നല്‍കിയാല്‍ നല്ല വിളവു ലഭിക്കും.


ഭക്ഷണമാക്കാം

പതിനഞ്ചാം നൂറ്റാണ്ടുമുതല്‍ തന്നെ മെക്‌സിക്കോയില്‍ മരച്ചീര ഉപയോഗിച്ചിരുന്നു. ഇളം തണ്ടുകളും ഇലകളും മുറിച്ചതിനു ശേഷം അപ്പോ ള്‍ തന്നെ ഉപയോഗിക്കുകയോ റഫ്രിജറേറ്ററില്‍ വച്ച് ശീതീകരി ച്ചതിനു ശേഷം പിന്നീട് ഉപയോഗി ക്കുക യോ ചെയ്യാം. ഇലകളില്‍ വിഷാം ശമായ ഹൈഡ്രോസയണിക് ഗ്ലൈ ക്കോസൈഡ്‌സ് ഉള്ളതിനാല്‍ അരി ഞ്ഞതിനു ശേഷം നന്നായി തിള പ്പിച്ചോ വറുത്തോ വേണം കഴിക്കാന്‍. മൂപ്പെത്തിയ ഇലകളാ ണെങ്കില്‍ 10-15 മിനിറ്റു വരെ ഇവ തിളപ്പിക്കണം. മരച്ചീരയുടെ ഇലകളും ഇളം തണ്ടുകളും ഉണക്കി പൊടിച്ചു സൂക്ഷിക്കാറുണ്ട്. എന്നാല്‍ ഇതും പാചകം ചെയ്തതിനു ശേഷമേ ഉപയോഗിക്കാവു. മരച്ചീരയുടെ ഇലകള്‍ കൊണ്ട് ചായയും കഷാ യവും ഉണ്ടാക്കുന്നുണ്ട്. പ്രമേഹ സംബന്ധമായ അസുഖങ്ങള്‍ക്കും വൃക്കരോഗങ്ങള്‍ക്കുമുള്ള മരുന്നുകള്‍ മരച്ചീരയില്‍ നിന്ന് ഉണ്ടാക്കുന്നതായി പറയപ്പെടുന്നു. നന്നായി പാചകം ചെയ്ത മരച്ചീരയുടെ ഇലകള്‍ ചോറ്, സൂപ്പ്, പച്ചക്കറി വിഭവങ്ങള്‍ എന്നിവയോടു ചേര്‍ത്തു കഴിക്കാം.

ജൈവവേലിയായും

മരച്ചീര നല്ലൊരു ജൈവവേലി യായും ഉപയോഗിക്കാം. കാര്‍ഷിക വനവത്കരണത്തിലും ഇവയ്ക്കു സ്ഥാനമുണ്ട്. മുറിച്ചു മാറ്റിയ തണ്ടു കളില്‍ നിന്നുണ്ടാക്കുന്ന കമ്പോസ്റ്റില്‍ പാക്യജനകം കൂടുതലുണ്ട്. അതിനാലിവ മറ്റു കമ്പോസ്റ്റുകളെക്കാള്‍ ഫലപ്രദമാണ്. ഉണക്കിയ ഇലകള്‍ കോഴിതീറ്റയായും ഉപയോഗിക്കാം. ഫോണ്‍: രശ്മി- 94959 88005.

ഡോ. അതുല്‍ ജയപാല്‍
ഡോ. ലൗലി ബി
രശ്മി എ.ആര്‍.

അസിസ്റ്റന്റ് പ്രഫസേഴ്‌സ് , ഓണാട്ടുകര മേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രം, കായംകുളം