വെറൈറ്റി വിളകളുമായി വ്യത്യസ്തനായൊരു കര്‍ഷകന്‍
വെറൈറ്റി വിളകളുമായി വ്യത്യസ്തനായൊരു കര്‍ഷകന്‍
കണ്ണൂര്‍ പയ്യന്നൂരിലൊരു വെറൈറ്റി കര്‍ഷകനുണ്ട്. കര്‍ഷകന്‍, പ്രകൃതി സംരക്ഷണ, കലാസാം സ്‌കാരിക, പ്രവര്‍ത്തകന്‍ എന്നിങ്ങനെ പയ്യന്നൂര്‍ കുഞ്ഞിമംഗലം എടാട്ട് രാജന്‍ മാഷിന് വിശേഷണങ്ങള്‍ അധികമാണ്. അധ്യാപകനായിരുന്ന ഇദ്ദേഹം നെല്‍, പച്ചക്കറി കൃഷികളിലേക്ക് പയ്യന്നൂര്‍ കോളജ് എന്‍എസ്എസ് പ്രോഗ്രാം വഴി കുട്ടികളെയും ആകര്‍ഷിക്കുകയാണ്. ജൈവ രീതിയില്‍ നാടന്‍ നെല്ലിനങ്ങളായ ചിറ്റേനി, കയമ, ചോമന്‍, ഗന്ധകശാല, രക്തശാലി എന്നിവ കൃഷി ചെയ്യുന്നു.

14 തരം മധുരക്കിഴങ്ങുകളാണ് ഈ പ്രാവശ്യം കൃഷി ചെയ്തി ട്ടുള്ളത്. അതില്‍ നാലുതരം വെള്ള കിഴങ്ങുകളും രണ്ടുതരം കടുംചുവപ്പു കിഴങ്ങുകളും കാരറ്റിന്റെയും ബീറ്റ്‌റൂട്ടിന്റെയും നിറമുള്ള മറ്റു രണ്ടിനവുമുണ്ട്. ഇവയുടെ തണ്ടുകള്‍ക്കും ഇലയ്ക്കും കടുത്ത ചുവപ്പു നിറമാണുള്ളത്. അതുകൂടാതെ കാഞ്ഞങ്ങാട് നാടന്‍ ഇനവുമുണ്ട്. ഇതു മെച്ചെപ്പെട്ട വിളവു തരുന്നതാണ്. മൂന്നുമാസമാകുമ്പോഴേക്കും വിളവെടുപ്പിനു പാകമാകും.


കുറച്ചു കാലം കൊണ്ടുതന്നെ ജൈവ രീതിയില്‍ കൃഷി ചെയ്ത് മെച്ചപ്പെട്ട വിളവുണ്ടാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. പ്രായം ഒരു പ്രശ്‌നമാക്കാതെ അദ്ദേഹം തന്റെ പ്രവര്‍ത്തികളില്‍ കര്‍മ്മനിരതനായി മുന്നോട്ട് പോകുന്നു. എവിടെ പോയാലും കിട്ടുന്ന വിത്തും തൈകളും കൊണ്ടു വന്നു സംരക്ഷിച്ച് വളര്‍ത്തി മറ്റുള്ളവര്‍ക്ക് നല്‍കുകയും ചെയ്യുന്നു. എല്ലാവരെയും കൃഷിയിലേക്ക് ആകര്‍ഷിക്കാനും അദ്ദേഹം ശ്രമിക്കുന്നു. ഭാര്യ ഉഷയും രണ്ട് ആണ്‍മക്കളും ഒപ്പമുണ്ട്. രാജന്‍ മാഷ്: 9400500778

എ.വി. നാരായണന്‍
മുന്‍ കൃഷി അസിസ്റ്റന്‍റ്
ഫോണ്‍: 9745770221