കൊറോണ നായ്ക്കളിലും
കൊറോണ നായ്ക്കളിലും
പട്ടികളിലും പൂച്ചകളിലും കൊറോണ രോഗബാധ കണ്ടെത്തിയതായ റിപ്പോര്‍ട്ടുകള്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. കോവിഡെന്ന കൊടുംവ്യാധി മൂലം വീടിനുള്ളില്‍ തളയ്ക്കപ്പെട്ട പലരുടെയും ജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി മാറിയിരിക്കുകയാണ് ഇന്ന് ഓമന മൃഗങ്ങള്‍. ഇത്തരമൊരു പശ്ചാത്തലത്തില്‍ കൊറോണ വൈറസില്‍ നിന്നു നമ്മുടെ ഓമനമൃഗങ്ങളെ സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്.കൊറോണ വൈറസ് മൃഗങ്ങളിലും രോഗമുണ്ടാക്കുമെന്നതൊരു വാസ്തവമാണ്. മനുഷ്യരിലെന്ന പോലെ പക്ഷികളിലും മൃഗങ്ങളിലും പല തരത്തിലുള്ള രോഗങ്ങള്‍ക്കു കാരണമാകുന്ന വൈവിധ്യമാര്‍ന്ന ആര്‍എന്‍എ വൈറസുകളടങ്ങിയ വളരെ വലിയ ഒരു കുടുംബമാണ് കൊറോണ വൈറിഡെ.

2002-2003 കാലയളവില്‍ ചൈനയിലും 2012 കാലഘട്ട ത്തില്‍ മധ്യപൂര്‍വപ്രദേ ശങ്ങളിലുമായി ആയിരത്തോളം ജന ങ്ങളുടെ ജീവനപഹരിച്ച സാര്‍സ്, മെര്‍സ് എന്നീ പകര്‍ച്ചവ്യാധികള്‍ക്കു പുറമേ, വളര്‍ത്തു മൃഗങ്ങളിലും പക്ഷികളിലും നിരവധി രോഗ ങ്ങള്‍ക്കു കാരണമാകുന്ന വയാണ് കൊറോണ വൈറസുകള്‍.

എന്താണ് ഓമനമൃഗങ്ങളിലെ കൊറോണ രോഗം ?

നായപ്രേമികളുടെ പേടിസ്വപ്ന മായ പാര്‍വോ രോഗത്തിനു സമാന മായി പ്രായ, വര്‍ഗ, ലിംഗഭേദമെന്യേ നായ് ക്കളില്‍ കണ്ടുവരുന്ന ഒരു വൈറല്‍ രോഗമാണ് കനൈന്‍ കൊറോണ വൈറല്‍ ഇന്‍ഫെക്ഷന്‍. പ്രതിരോധ കുത്തിവയ്പുകളെടു ക്കാത്ത അമ്മ യില്‍ നിന്നു ജനിക്കുന്ന നായക്കുട്ടി കളാണ് പ്രധാന ഇരകള്‍. പാര്‍വോ യുമായി തുലനം ചെയ്യു മ്പോള്‍ താരതമ്യേന വീര്യം കുറഞ്ഞ വയാണ് കൊറോണ വൈറസെങ്കിലും മറ്റു രോഗാണുക്കള്‍ക്കൊപ്പം പ്രത്യക്ഷ പ്പെട്ടാല്‍ പലപ്പോഴും മരണത്തിനു വരെ കാരണമാകുന്നു.

രോഗഹേതുവായ വൈറസിന്റെ സ്വഭാവവും രോഗാണു ശരീരത്തില്‍ പ്രവേശിക്കുന്ന മാര്‍ഗവുമനുസരിച്ച് മൂന്നു വ്യത്യസ്ത ഭാവങ്ങളില്‍ രോഗം പ്രത്യക്ഷപ്പെടാം. സാധാരണയായി രോഗാണു ശരീരത്തില്‍ പ്രവേശിച്ച് ഒന്നു മുതല്‍ നാലു ദിവസത്തിനു ള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകട മാവും. പാര്‍വോ രോഗത്തിനു സമാന മായി കുടല്‍ഭിത്തിയിലെ കോശ ങ്ങളില്‍ വൈറസ് പെരുകുകയും അവയെ കാര്‍ന്നുതിന്ന് ദഹനേന്ദ്രിയ ത്തില്‍ രക്തസ്രാവമുണ്ടാക്കുകയും ചെയ്യും. ഇതാണ് കനൈന്‍ എന്ററിക് കൊറോണ വൈറസ്. സബ് ടൈപ്പ് 2 എ, 2 ബി വൈറസുകളുടെ വിവിധ വകഭേദങ്ങളാണ് രോഗകാരി. തുടര്‍ച്ചയായ ഛര്‍ദ്ദി, വിശപ്പില്ലായ്മ, രക്തം കലര്‍ന്ന ഓറഞ്ച് നിറത്തോ ടുകൂടിയ ദുര്‍ഗന്ധം വമിക്കുന്ന വയറിളക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. സങ്കീര്‍ണത കളൊന്നു മില്ലെങ്കില്‍ എട്ടു മുതല്‍ 10 ദിവസത്തി നുള്ളില്‍ ശമിക്കുന്നവയാണ് ഈ രോ ഗം. എന്നാല്‍ മറ്റു ബാക്ടീരിയല്‍, വൈറല്‍ രോഗങ്ങളുമായി കൂടി ചേര്‍ന്നാല്‍ പലപ്പോഴും മരണത്തിനു വരെ കാരണമാകുമിവ.

തീവ്രതയേറിയതും ഒന്നിലധികം ആന്തരാവയവങ്ങളുടെ പ്രവര്‍ത്തന ത്തെ സ്തംഭിപ്പിക്കുന്നതുമാണ് രണ്ടാ മത്തെ രോഗഭാവമായ പാന്‍ട്രോപ്പിക്ക് കൊറോണ വൈറല്‍ ഇന്‍ഫെക്ഷന്‍. ആല്‍ഫാ കൊറോണ വൈറസ് ജനുസില്‍പ്പെടുന്ന വൈറസുകളുടെ ജനിതക ഘടനയിലുണ്ടാകുന്ന പരി വര്‍ത്തന ഫലമായി രൂപംകൊണ്ട പാന്‍ട്രോപ്പിക്ക് കൊറോണ വൈറസ് സി.ബി./05 വകഭേദമാണ് രോഗ കാരണം.

ചുമ, പനി, മൂക്കൊലിപ്പ് തുടങ്ങിയ ശ്വാസകോശ സംബന്ധമായ രോഗ ലക്ഷണങ്ങളോടെ പ്രത്യക്ഷപ്പെടു ന്നവയാണ് മൂന്നാമത്തെ രോഗരൂ പമായ കനൈന്‍ ഇന്‍ഫെക്ഷ്യസ് റെസ്പിരേറ്ററി ഡിസീസ്. ബീറ്റാ കൊറോണ വൈറസ് ജനുസില്‍ പ്പെടുന്ന കനൈന്‍ റെസ്പിരേറ്ററി കൊറോണ വൈറസിന്റെ വ്യത്യസ്ത വകഭേദങ്ങളാണ് രോഗഹേതു. പാര്‍ ശ്വാണു ബാധകളൊന്നും ഇല്ലാത്ത പക്ഷം വീര്യം കുറഞ്ഞ രോഗരൂപ മാണിതെങ്കിലും മറ്റു ബാക്ടീരി യല്‍, വൈറല്‍ രോഗങ്ങളുമായി കൂടിചേര്‍ ന്നാല്‍ പലപ്പോഴും ശ്വാസതടസം, ന്യു മോണിയ തുടങ്ങിയ സങ്കീര്‍ണ തകള്‍ക്ക് ഇവ കാരണമാകും.


രോഗനിര്‍ണയം

രോഗലക്ഷണങ്ങളുടെ വ്യാപ് തിയും മറ്റു ബാക്ടീരിയല്‍ വൈറല്‍ രോഗങ്ങളുമായുള്ള സാമ്യവും മൂലം തുടക്കത്തില്‍ തന്നെ കൃത്യമായ രോഗനിര്‍ണയത്തിനായി ലബോറട്ടറി സ്ഥിരീകരണം ആവശ്യമാണ്. രോഗ ബാധിതരായ നായ്ക്കളുടെ വിസര്‍ജ്യ വസ്തുക്കള്‍, കണ്ണ്, തൊണ്ട, മൂക്ക് എന്നിവിടങ്ങളില്‍ നിന്നെടുക്കുന്ന ശരീരസ്രവങ്ങളുടെ പരിശോധന എന്നിവയിലൂടെ രോഗകാരിയായ വൈറസിന്റെ ജനിതക പദാര്‍ഥം വേര്‍തിരിച്ചെടുക്കുന്ന റിവേര്‍സ് ട്രാന്‍ സ്‌ക്രിപ്പ്‌റ്റേസ് പോളിമറേസ് ചെയിന്‍ റിയാക്ഷന്‍(ആര്‍ടിപിസിആര്‍) ആണ് ആധികാരിക പരിശോധന. ഇതു കൂടാതെ മിനിറ്റുകള്‍ക്കുള്ളില്‍ രോഗബാധ തിരിച്ചറിയുന്ന നിരവധി കിറ്റുകളും ഇന്നു സുലഭമാണ്. രോഗബാധിതരായ നായ്ക്കളുടെ രക്തത്തില്‍ നിന്നു വേര്‍തിരിച്ചെടു ക്കുന്ന സിറത്തിലെ ആന്റിബോഡി യുടെ അളവ് വിലയിരുത്തുന്ന ടെസ്റ്റുകളായ സിറം വൈറസ് ന്യൂട്രലൈസേഷന്‍, എലൈസ തുട ങ്ങിയ വിദ്യയിലൂടെയും രോഗനിര്‍ ണയം സാധ്യമാകും.


ചികിത്സയും രോഗപ്രതിരോധവും

വൈറസ് അണുബാധയായതി നാലും കൊറോണ വൈറസിനെതിരേ പ്രവര്‍ത്തിക്കുന്ന കൃത്യമായ മരുന്നു കള്‍ ലഭ്യമല്ലാത്തതിനാലും രോഗം ബാധിച്ച നായ്ക്കളെ മാറ്റി പാര്‍പ്പി ക്കണം. രോഗലക്ഷണങ്ങള്‍ ക്കെതി രെയും പാര്‍ശ്വാണുബാധകള്‍ തടയാ നുമാണ് ചികിത്സ. തുടര്‍ച്ചയായ ഛര്‍ദ്ദിയും വയറിളക്കവും മൂലമുണ്ടാ കുന്ന നിര്‍ജലീകരണവും പോഷക ങ്ങളുടെ നഷ്ടവും പരിഹരിക്കുക എന്നതാണ് പ്രാഥമിക ലക്ഷ്യം.

പാര്‍ശ്വാണുബാധകള്‍ തടയാന്‍ ആന്റിബയോട്ടിക്ക് കുത്തിവയ്പുകളും വൈറസുകള്‍ കേടുപാടുകള്‍ വരു ത്തിയ ദഹനവ്യൂഹത്തെ സംരക്ഷി ക്കുന്നതിനും ഛര്‍ദ്ദിയും വയറിള ക്കവും തടയുന്നതിനുമുള്ള മരുന്നു കളും ഉള്‍പ്പെടെ ഒരാഴ്ചയിലധികം നീണ്ടുനില്‍ ക്കുന്ന ചികിത്സ തന്നെ വേണം വൈറസിനെ കീഴ്‌പ്പെടു ത്താന്‍. രോഗം ബാധിച്ച നായകള്‍ക്ക് ഖരാഹാരങ്ങള്‍ നല്‍കുന്നത് ഒഴിവാ ക്കണം. എന്നാല്‍, ഒആര്‍എസ് ലായനി, ഇളനീര്‍ എന്നിവയൊക്കെ ചെറിയ അളവില്‍ നല്‍കാം. പല പ്പോഴും രോഗാരംഭത്തില്‍ തന്നെ ചികിത്സ ഉറപ്പാക്കിയാല്‍ രക്ഷപ്പെടാ നുള്ള സാധ്യത 90 ശതമാന ത്തിനു മുകളിലാണ്.

രോഗത്തെ തുടര്‍ന്ന് പ്രതിരോധ ശേഷി കുറയുന്നതിനാല്‍ രോഗബാധ യില്‍ നിന്നു രക്ഷപ്പെട്ട നായ്ക്കള്‍ക്ക് ഒരു മാസത്തോളം പ്രത്യേക ശ്രദ്ധയും പരിചരണവും നല്‍കണം. കൊറോ ണയില്‍ നിന്ന് മുക്തി നേടുന്ന നായ്ക്കള്‍ തുടര്‍ന്ന് രണ്ടാഴ്ചയോളം വിസര്‍ജ്യത്തിലൂടെ വൈറ സിനെ പുറന്തള്ളാനിടയുള്ളതിനാല്‍ പ്രത്യേക ശ്രദ്ധ വേണം. കൂടും പരിസരവും ഭക്ഷണപാത്രങ്ങളു മെല്ലാം 2-5 ശതമാനം ബ്ലീച്ചിംഗ് പൗഡര്‍ ലായനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം.

പാര്‍വോ വൈറസില്‍ നിന്നു വ്യത്യസ്തമായി പെട്ടെന്നു നശിക്കു ന്നവയാണ് കൊറോണ വൈറസ്. അതിനാല്‍ കൂടും പരിസരവും മറ്റുപകരണങ്ങളും ദിവസേന അണു വിമുക്തമാക്കുന്നതിലും സൂര്യ പ്രകാശമേല്‍പ്പിക്കുന്ന തിലും ശ്രദ്ധി ക്കണം. ശക്തമായ സൂര്യപ്രകാശവും ഈര്‍പ്പത്തിന്റെ അഭാവവും വൈ റസിനെ നശിപ്പിക്കാന്‍ സഹാ യിക്കും

നായ്ക്കളുടെ വിസര്‍ജ്യവസ്തു ക്കള്‍ മറ്റു നായ്ക്കളി ലേക്കു രോഗം പകരുന്നതിനു കാരണമാകാം. അതിനാല്‍ ഇവ മുന്‍കരുതലുക ളോടെ മറവു ചെയ്യുക. രോഗവാഹക രാകാനിടയുള്ള തെരുവു നായ്ക്കളുമാ യുള്ള സമ്പര്‍ക്കം ഒഴിവാക്കേണ്ട താണ്.

കൊറോണ വൈറസിനെ പ്രതി രോധി ക്കാനുള്ള ഏറ്റവും ഉചിതമായ മാര്‍ഗം പ്രതിരോധ കുത്തിവയ്പുത ന്നെയാണ്. ഇതിനുള്ള നിരവധി വാക്‌സിനുകള്‍ ഇന്നു വിപണിയില്‍ ലഭ്യമാണ്. ഇതിലേറെയും കൊറോണ വൈറസിനൊപ്പം, പാരാ ഇന്‍ഫ്‌ളു വന്‍സാ വൈറസ്, അഡിനോ വൈ റസ്, ഡിസ്റ്റംബര്‍ വൈറസ്, ബോര്‍ ്വഡ റ്റെല്ലാ ബ്രോങ്കിസെപ്റ്റിക്കാ തുടങ്ങി നായ്ക്കളെ ബാധിക്കുന്ന പ്രധാന രോഗങ്ങളെ കൂടി പ്രതിരോധിക്കാന്‍ ശേഷി നല്‍കുന്ന ബഹുഘടക കുത്തിവയ്പുകളാണ്.

കൃത്യമായി പ്രതിരോധ കുത്തി വയ്പ്പുകളെടുത്ത നായ്ക്കളില്‍ നിന്നു മുലപ്പാലിലൂടെ ആദ്യ 4-6 ആഴ്ചവരെ രോഗപ്രതിരോധ ഘടകങ്ങളായ ആന്റിബോഡികള്‍ കുഞ്ഞുങ്ങള്‍ക്കു ലഭ്യമാകും. അതിനാല്‍, നായക്കു ഞ്ഞുങ്ങള്‍ക്ക് 6-8 ആഴ്ച പ്രായമാകുമ്പോള്‍ ഇത്തരം സാംക്രമിക രോഗങ്ങള്‍ക്കെതിരേയുള്ള ആദ്യ കുത്തിവയ്പും, 9-12 ആഴ്ച പ്രായമാകുമ്പോള്‍ ബൂസ്റ്റര്‍ കുത്തിവയ്പും നല്‍കണം. പിന്നീട,് വര്‍ഷാവര്‍ഷ മുള്ള ബൂസ്റ്റര്‍ കുത്തിവയ്പുകളിലൂടെ ഇത്തരം പകര്‍ച്ചവ്യാധി കളില്‍ നിന്ന് നമ്മുടെ ഓമനമൃഗങ്ങളെ പൂര്‍ണ മായും സംരക്ഷിക്കാം.

കൊറോണയെന്നാല്‍ കിരീടം

ഗോളാകൃതിയില്‍ കൂര്‍ത്ത അഗ്രങ്ങളുള്ള കിരീടത്തിനു സമാനമായ രൂപഘടന മൂലമാണ് ഈ വൈറസുകള്‍ക്ക് കീരീടമെന്നര്‍ഥം വരുന്ന ലാറ്റിന്‍ പദമായ 'കൊറോണ' എന്ന പേരുവന്നത്. ആല്‍ഫാ കൊറോണ വൈറസ്, ബീറ്റാ കൊറോണ വൈറസ്, ഗാമാ കൊറോണ വൈറസ്, ഡെല്‍റ്റാ കൊറോണ വൈറസ് എന്നിങ്ങനെ നാലു വ്യത്യസ്ത ജനുസില്‍പ്പെട്ട വൈറസു കളടങ്ങിയതാണ് കൊറോണ കുടുംബം.

ഡോ. കൃപ റോസ് ജോസ്, ഡോ. കെ. വിജയകുമാര്‍
രോഗപ്രതിരോധ വിഭാഗം, വെറ്ററിനറി കോളജ്, മണ്ണുത്തി,
ഫോണ്‍ ഡോ. കൃപ: 86067 19132.