അദ്ഭുത ഔഷധി: നയന്‍താര
അദ്ഭുത ഔഷധി: നയന്‍താര
Wednesday, February 24, 2021 4:58 PM IST
ആറു പതിറ്റാണ്ടു മുമ്പുള്ള സംഭവമാണ്, രണ്ട് കനേഡിയന്‍ ശാസ്ത്ര കാരന്മാര്‍ നിറയെ പൂക്കളുണ്ടാകുന്ന ഒരു സുന്ദരി ചെടിയുടെ ഔഷധമേന്മകള്‍ സശ്രദ്ധം പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്നാണ് അവരുടെ ശ്രദ്ധയില്‍ ആ ചെടിയുടെ ഒരു അപൂര്‍വ സിദ്ധിപെടുന്നത്. ആദ്യമൊന്നും അവര്‍ക്കു അതത്ര വിശ്വസനീയമായി തോന്നിയില്ല. ദുര്‍ബലയായ ഒരു അലങ്കാര പൂച്ചെടിയില്‍ ആരെയും വിസ്മയിപ്പിക്കുന്ന ഈ ചേരുവകളോ? അവര്‍ അദ്ഭുതം കൂറി. അതെ, അന്ന് ആ ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയ രണ്ടു ചേരുവകളാണ് 'വിന്‍ബ്ലാസ്റ്റിനും വിന്‍ക്രിസ്റ്റിനും' രണ്ടും അസാധ്യമായ അര്‍ബുദപ്രതിരോധ ശേഷിയുള്ള ഘടകങ്ങള്‍. അര്‍ബുദചികിത്സയില്‍ അത്യുത്തമം! ഈ ചെടിയുടെ പേരാണ് നിത്യകല്യാണി അഥവാ ഉഷമലരി. ഈ ലക്കം നമുക്ക് നിത്യകല്യാണിയെ അടുത്തറിയാം.

സസ്യപരിചയം

'കതരാന്തസ് റോസിയസ്'(വിങ്ക റോസിയ)എന്ന് സസ്യനാമത്തില്‍ അറിയപ്പെടുന്ന നിത്യകല്യാണിക്ക് കേപ്പ് പെരിവിങ്കിള്‍, മഡഗാസ്‌കര്‍ പെരിവിങ്കിള്‍,പിങ്ക് പെരിവിങ്കി ള്‍,റോസ് പെരിവിങ്കിള്‍ എന്നെല്ലാം വിളിപ്പേരുകളുണ്ട്. കൂടാതെ ശ്മശാന പുഷ്പം, ശവംനാറിപ്പൂവ്, ശ്മശാന പൂച്ചെടി, ശവക്കോട്ട പച്ച എന്നെല്ലാം വിവിധ പേരുകള്‍. മഡഗാസ്‌കര്‍ സ്വദേശിയായ നിത്യകല്യാണി ഒരേ സമയം ഒരു മികച്ച ഔഷധസസ്യവും മനോഹരിയായ അലങ്കാരപൂ ച്ചെടിയുമാണ്. ഇവിടെ നിന്നാണ് ഇത് ഇന്ത്യ, ഇന്തോനേ ഷ്യ, ഇന്‍ഡോ ചൈന, ഫിലിപ്പീന്‍സ്, ദക്ഷിണാഫ്രിക്ക,ഇസ്രായേല്‍, അമേ രിക്ക തുടങ്ങി ലോകത്തിന്റെ നാനാഭാ ഗങ്ങളിലേക്കും വ്യാപിച്ചത്. നിത്യ ഹരിത കുറ്റിച്ചെടി യാണിത്. പരമാ വധി 90 മുതല്‍ 120 സെന്റീമീറ്റര്‍ വരെ ഉയരും. മിനുസമുള്ള ഇലകള്‍ക്ക് ദീര്‍ഘചതുരാകൃതിയോ മുട്ടയുടെ ആകൃതിയോ ആണ്. പൂക്കള്‍ക്ക് കടുത്ത പിങ്ക് നിറമോ വെള്ള നിറമോ ആകാം. നിത്യപുഷ്പിണിയാണ് നിത്യകല്യാണി. നിറയെ പൂ ചൂടി നില്‍ക്കുന്ന ഇത് ഏത് ഉദ്യാനത്തിനും ശോഭയേറ്റുന്ന ഒന്നാന്തരം പൂച്ചെടി യാണ്. ഒപ്പം ഔഷധലോകത്തെ വി.ഐ.പിയും.ചെടിയുടെ കായ്കളില്‍ നിന്ന് വീഴുന്ന വിത്തുകള്‍ അമ്മച്ചെ ടിക്കു ചുറ്റും ധാരാളം കുഞ്ഞുതൈക ളായി പൊട്ടിവളരുന്നതു കാണാം. ജൈവവളങ്ങളും ആവശ്യത്തിന് നനയും അത്യാവശ്യം. നീണ്ടു വളരുന്ന തണ്ടുകള്‍ കോതി വളര്‍ത്തി യാല്‍ നിറയെ പൂ പിടിക്കും. വിത്തിനു പുറമെ തണ്ടു മുറിച്ചു നട്ടും ചെടി വളര്‍ത്താം. തണ്ടു മുറിച്ചു നട്ടു വളര്‍ത്തുന്ന ചെടികളാണ് വേഗം പുഷ്പിക്കുക.10-15 സെന്റീമീറ്റര്‍ നീളവും അഞ്ചോ ആറോ മുട്ടുക ളുമുള്ള തണ്ടിന്‍ കഷണമാണ് നടാന്‍ നല്ലത്. വിത്തു പാകുമ്പോള്‍ ഏഴ് - എട്ടു ദിവസം കൊണ്ട് വിത്തു മുളയ്ക്കും. 40- 45 ദിവസം കൊണ്ട് പൂക്കുകയും ചെയ്യും. ഒരു ഹെക്ടര്‍ സ്ഥലത്തു വളര്‍ത്താന്‍ 500 ഗ്രാം വിത്തുകള്‍ മുളപ്പിച്ച തൈകള്‍ മതിയാകും. ഹെക്ടറില്‍ 74000 തൈ കള്‍ വരെ വളര്‍ത്താം. സമുദ്രനിരപ്പില്‍ നിന്ന് 1300 മീറ്റര്‍ ഉയരമുള്ള സ്ഥലങ്ങളിലും ഇതു വളര്‍ത്താം. എങ്കിലും ഉഷ്ണമേഖലാ പ്രദേശ ങ്ങളില്‍ വളരുമ്പോഴാണ് ചെടിക്കു നല്ല കരുത്തു കിട്ടുന്നത്. അന്തരീ ക്ഷോഷ്മാവ് താഴാത്തതാണ് ഇതിനു കാരണം. ഊഷ്മാവ് കുറഞ്ഞാല്‍ വളര്‍ച്ചയും കുറയും.

തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാ പ്രദേശ്, തെലങ്കാന, മധ്യ പ്രദേശ്, ആസാം, ഗുജറാത്ത് എന്നീ സംസ്ഥാ നങ്ങളില്‍ ഏതാണ്ട് 3000 ത്തിലധികം ഹെക്ടറില്‍ നിത്യകല്യാണിയുടെ വാണിജ്യകൃഷിയുണ്ട്. റോസ് പര്‍പ്പിള്‍ നിറമുള്ള പൂക്കള്‍ തരുന്ന ചെടിക്കാണ് ഔഷധമേന്മ കൂടുതല്‍. ലുക്കനോ വിലെ കേന്ദ്ര സുഗന്ധവിള ഔഷധ സസ്യഗവേഷണ സ്ഥാപനം നിത്യക ല്യാണിയുടെ നിര്‍മല്‍, ധവള്‍ എന്നീ രണ്ടു വെള്ള ഇനങ്ങള്‍ പുറത്തിറ ക്കിയിട്ടുണ്ട്.

നിത്യകല്യാണിയുടെ ഇലയും തണ്ടും വിത്തും വേരുമൊക്കെ ഔഷധമേ ന്മയുള്ളതാണ്. ഇലകള്‍ ക്കാണെങ്കില്‍ വിത്തു മുളച്ചു ആറു മാസം കഴിഞ്ഞും ഒന്‍ പതു മാസം കഴിഞ്ഞും നു ള്ളിയെടുക്കാം. വേരു കള്‍ എടുക്കാന്‍ 12 മാസ ത്തെ വളര്‍ച്ചവേ ണം. മണ്ണ് നിരപ്പിനു 7.5 സെ ന്റീ മീറ്റര്‍ ഉയര ത്തില്‍ മുറിച്ചു ഇലയും തണ്ടും വി ത്തും ഒക്കെ ഉണ ക്കണം.


ടൂ ഇന്‍ വണ്‍

ഔഷധ സസ്യ ലോക ത്തെ 'ടൂ ഇന്‍ വണ്‍' ആണ് നിത്യ കല്യാണി എന്നു പറയാറുണ്ട്. ബാള്‍സം പൂക്ക ളോടു സമാനമ ായ ഭംഗിയുള്ള പൂക്കള്‍ വിടര്‍ത്തുന്ന നിത്യകല്യാണി ഒരേ സമയം മികച്ച അലങ്കാരച്ചെടിയും ഔഷധസസ്യ വുമാണ്. സുദീര്‍ഘ മായ കൃഷി ചരിത്രമുള്ള ഒരു ഔഷധ സസ്യ മാണിത്. 2600 ബി.സി. മുതല്‍ ഇതു വളര്‍ത്തിയിരുന്നു. പണ്ടു മുതല്‍ക്കേ പല രോഗങ്ങളുടെയും പാരമ്പര്യ ചികിത്സയില്‍ ഇതുപയോ ഗിച്ചിരുന്നു. അര്‍ബുദം, പ്രമേഹം തുടങ്ങിയ രോഗങ്ങളുടെ ചികിത്സ യില്‍ ഇതിന്റെ അനിവാര്യത വര്‍ധിച്ച തോടെയാണ് പല രാജ്യങ്ങളിലും വ്യാപകകൃഷി തുടങ്ങിയത്. നിത്യക ല്യാണിയുടെ തണ്ടില്‍ ഊറുന്ന വെളുത്ത കറയില്‍ മാത്രം ഏതാണ്ട് എഴുപതിലധികം ഇന്‍ഡോള്‍ ആല്‍ ക്കലോയിഡുകള്‍ അടങ്ങിയിരി ക്കുന്നു. മലേഷ്യയിലെ നാഷണല്‍ കാന്‍സര്‍ കൗണ്‍സിലിന്റെ ലോഗോ തന്നെ നിത്യകല്യാണി എന്ന മഡഗാ സ്‌കര്‍ പെരിവിങ്കിള്‍ ആണ്. പൊ തുവെ പറഞ്ഞാല്‍ ചെടിയില്‍ അജ്മ ല്‍സിന്‍, വിന്‍സി ന്‍,റെസ് പെരിന്‍, വിന്‍ക്രിസ്റ്റിന്‍, വിന്‍ബ്ലാസ്റ്റിന്‍, റൗബേ സിന്‍,റിസെര്‍പ്പിന്‍, കതരാ ന്തെയിന്‍, ലോക്‌നെറിന്, വിന്‍കാമി ന്‍, വിന്‍ഡെസിന്‍ തുടങ്ങി 400 ലേറെ ആല്‍ക്കലോയിഡുകള്‍ അടങ്ങി യിട്ടുണ്ട്. പൂവിലും തണ്ടിലും ഇല യിലും കായിലും വേരിലുമെല്ലാം ഇവ വെവേറെ ഉണ്ട് എന്നറിയുക. അര്‍ബുദ പ്രതിരോധികളായ വിന്‍ക്രിസ്റ്റിനും വിന്‍ബ്ലാസ്റ്റിനും ചെടിയുടെ തണ്ടിലും ഇലകളിലുമാണുള്ളത്. ഇലകളു ടെയും പൂക്കളുടെയും സത്ത് രക്ത ത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യ മായി കുറയ്ക്കും.

ഇലകള്‍ക്ക് പ്രമേഹം, രക്താതി മര്‍ദം തുടങ്ങിയവ നിയന്ത്രിക്കാന്‍ കഴിവുണ്ട്. കൂടാതെ മസ്തിഷ്‌കത്തിലെ രക്തയോട്ടം വര്‍ധിപ്പി ക്കാനും ഓര്‍മശക്തി കുറവ് പരിഹരി ക്കാനും ഏകാഗ്രത മെച്ചപ്പെടുത്താ നും ചിന്താശേഷി മികച്ചതാക്കാനും അതിസാരം, തൊണ്ടയ്ക്കുണ്ടാകുന്ന അസ്വസ്ഥതകള്‍,ടോണ്‍ സിലൈറ്റിസ്, നെഞ്ചുവേദന, പല്ലുവേദന, നീര്‍ക്കെട്ട് തുടങ്ങിയവ പരിഹരിക്കാനും നിത്യ കല്യാണി നല്ലതാണ്. രക്ത ശുദ്ധീ കരണം, മുറിവുണക്കല്‍, രോഗപ്രതി രോധശേഷി വര്‍ധിപ്പിക്കല്‍ എന്നിവയ്ക്കുമുള്ള കഴിവുണ്ട്. അപാരമായ ഒട്ടേറെ ഔഷധമഹിമകളുടെ ഇരിപ്പി ടമായ നിത്യകല്യാണിയുടെ 'ഉള്ളി ലിരിപ്പ്' അറിയാന്‍ ഇനിയും ഏറെ യേറെ ഗവേഷണങ്ങള്‍ നിരന്തരം നടത്തേണ്ടിയിരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം.

പേരിലെ വൈചിത്ര്യം, വൈവിധ്യം!

ഒരു പേരിലെന്തിരിക്കുന്നു എന്ന് നാം പലപ്പോഴും ചോദി ക്കാറുണ്ട്. എങ്കിലും പേരിലുമില്ലേ ചില കാര്യ ങ്ങള്‍? നിത്യകല്യാണിയുടെ കാര്യം തന്നെ നോക്കൂ.നിത്യ വും പൂക്കുന്ന ചെടിയായതി നാല്‍ നിത്യക ല്യാണി എന്നു പേരു കിട്ടി. ഭൂമി യില്‍ പ്രകാശം വീഴു മ്പോഴേക്കും വിരിയുന്നത് എന്ന അര്‍ഥത്തി ല്‍ കിട്ടിയ പേരാണ് ഉഷമലരി. കണ്ണി നു പൊന്‍കണി എന്നു പറയുന്നതു പോലെ നയന ത്തിനു പ്രിയമായ തിനാല്‍ 'നയന്‍താര' എന്നും പേരു ണ്ട്. ശവപ്പറമ്പു കളില്‍ പടര്‍ന്നു വളര്‍ന്നിരുന്ന തിനാല്‍ കിട്ടിയ വിചി ത്രമായ വിളി പ്പേരുകളാണ് ശവംനാറി, ശവക്കോട്ടപ്പച്ച, ശ്മശാന പൂച്ചെടി എന്നൊ ക്കെ! അല്ലാതെ ഈ സുന്ദര പുഷ്പത്തിനു ശവങ്ങ ളുമായി പുലബന്ധം പോലു മില്ല! ഈ തെറ്റിദ്ധാരണ നിമി ത്തമാണോ സ്വതവേ വിശ്വാസ ങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന മലയാ ളികളുടെ വീട്ടു മുറ്റങ്ങളില്‍ നിന്ന് നിത്യകല്യാണിയെ അകറ്റി നിര്‍ത്തുന്നതെന്നു സംശയി ക്കേണ്ടിയിരി ക്കുന്നു. എങ്കിലിതാ കേട്ടോളൂ...ഏതു വീട്ടുമുറ്റവും പുഷ്പസുര ഭിലമാക്കാന്‍ കുറച്ചു നിത്യകല്യാണികള്‍ ധൈര്യ മായി വളര്‍ത്തിക്കോളൂ.

മരണം നിഴല്‍ പോലെ പിന്തുടരുന്ന മാരകരോഗത്തിനുള്ള പ്രതിവിധി ഈ ചെടിയുടെ ഇലകളിലും തണ്ടുകളിലും ഒക്കെ പ്രകൃതി ഒളിപ്പിച്ചു വച്ചിട്ടുണ്ട്. ഇതില്‍ വിടരുന്ന ഓരോ പൂവും പ്രത്യാ ശയുടേതാണ്; പ്രതീക്ഷയുടേതാണ്.

സുരേഷ് മുതുകുളം

മുന്‍ പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ
ഫോണ്‍- 9446306909