വിളവു കുറയുന്നുണ്ടോ? കാരണമിതാകാം
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുന്ന പഴം വാഴപ്പഴമാണ്. 33 ശതമാനമാണ് ആ ഗോള ഉത്പാദനത്തിലെ നമ്മുടെ വി ഹിതം. വാഴകൃഷി ചെയ്യുന്ന സ്ഥല വിസ്തൃതിയിലും ഒന്നാമത് നമ്മുടെ രാജ്യമാണ്. തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, കേരളം, മഹാരാഷ്ട്ര, കര്‍ണാ ടക, ഗുജറാത്ത്, ബീഹാര്‍, ബംഗാള്‍, ആസാം എന്നീ സംസ്ഥാനങ്ങളിലാണ് വാഴക്കൃഷി അധികവും. കേരളത്തിലെ വാഴകൃഷിയുടെ 26.59 ശതമാനവും നടക്കുന്നത് പാലക്കാടാണ്.

2015-16 ല്‍ 57,158 ഹെക്ടറില്‍ നിന്ന് 5,36,155 ടണ്ണായിരുന്ന കേരളത്തിന്റെ വാഴപ്പഴ ഉത്പാദനം 2016-17 ല്‍ 4,89,322 ടണ്ണായി ചുരുങ്ങി, 8.73 ശതമാനം കുറവു രേഖപ്പെടുത്തി. വാഴയെ ആക്രമിക്കുന്ന നാല്പതോളം കീടാണുക്ക ളും ഇതിനൊരു കാരണമാണ്. ബാക്ടീ രിയ, ഫംഗസ് (കുമിള്‍), നിമാവിരകള്‍ എന്നിവയാണ് ഇവയില്‍ പ്രധാനി കള്‍. നിമാവിരകളെ കുറിച്ചു കര്‍ഷ കര്‍ക്ക് അധികമറിവില്ല. സൂക്ഷ്മദര്‍ ശിനിയിലൂടെ കണ്ടെത്തുന്നതു വരെ ശാസ്ത്രലോകത്തിനു പോലും അ ജ്ഞാതമായിരുന്നു നിമാവിരകളുടെ സാന്നിധ്യം. ഇതുമൂലം നിമാവിര മൂലമുള്ള കാര്‍ഷിക വിളനഷ്ടം തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.

പാലാക്കാട്ടെ ഗവേഷണങ്ങള്‍

പാലക്കാട്ടെ വാഴത്തോട്ടങ്ങളില്‍ നിമാവിര ഗവേഷണം പുരോഗമിക്കുന്നുണ്ട്. വേരുതുരപ്പന്‍ നിമാവിരകളെ ആദ്യമായി കണ്ടെത്തിയത് കിഴക്ക ഞ്ചേരിയിലെ വാഴത്തോട്ടങ്ങളിലാണ്. മെലഡോഗൈനെ ഇന്‍കോഗ്‌നിറ്റ , മെലഡോ ഗൈനെ ജവാനിക, റാഡോഫോളസ് സിമിലിസ് , പ്രാട്ടിലെങ്കസ് കോഫിയെ, റോട്ടിലെന്‍കുലസ് റെനിഫോര്‍മിസ്, ഹെലിക്കോട്ടിലിംഗസ് മള്‍ട്ടിസിംക്റ്റസ്, ഹൊപ്ലോലായ്മസ് ഇന്‍ഡിക്കസ് എന്നിവയാണ് ഇവിടെയുള്ള വാഴത്തോട്ടങ്ങളിലെ പ്രധാന നിമാവിരകള്‍. ഇവക്കു പുറമെ അഫ്‌ലെങ്കസ് വിഭാഗ ത്തിലും ഡോറിലോമിഡ് വിഭാഗത്തിലുമുള്ള നിമാവിരകളുടെ സാന്നിധ്യവുമുണ്ട്. വാഴയുടെ തടയ്ക്കു ചുറ്റുമുള്ള മണ്ണിലും വേരുകളിലുമാണിവ വസിക്കുന്നത്.

എങ്ങനെ തിരിച്ചറിയാം?

വാഴയില്‍ നിമാവിരകളുടെ ആക്രമണം മണ്‍സൂണിനു ശേഷമാണു തുടങ്ങുന്നത്. മൂലക അഭാവത്തിനു തുല്യലക്ഷണമുള്ളതിനാല്‍ ഇവയുടെ ആക്രമണം മനസിലാക്കാന്‍ അല്‍പം പ്രയാസമാണ്. മെലഡോഗൈനെ ഇന്‍കോഗ്‌നിറ്റാ എന്ന നിമാവിരയുടെ ആക്രമണം മൂലം വാഴ മഞ്ഞളിച്ചു വാടി നില്‍ക്കും.

കാണ്ഡകലകളില്‍ അവയുണ്ടാ ക്കുന്ന മുറിവുകള്‍ ബാക്ടീരിയ, ഫംഗ സ്, വൈറസ് എന്നിവയുടെ ആക്ര മണങ്ങള്‍ക്കും കാരണമാകും. മാണം അഴുകലിലേക്കു നയിക്കുന്ന ഫ്യൂസേ റിയം കുമിള്‍ രോഗത്തിനും ഇതു കാരണമാകാം. വേരുതുരന്ന് ഉള്‍ഭാഗം മുഴുവന്‍ തിന്നുതീര്‍ക്കുന്ന റാഡോ ഫോളസ് സിമിലിസ് എന്ന നിമാവി രയുടെ ആക്രമണവും വാഴകളില്‍ വ്യാപകമാണ്. ഇതുമൂലം വാഴയ്ക്കു മണ്ണിലുള്ള പിടിത്തം നഷ്ടപ്പെട്ടു മറിഞ്ഞു വീഴുന്നു. വാഴയുടെ മാണം തിന്നുതീര്‍ക്കുന്ന നിമാവിരകളാണ് പ്രാട്ടിലെങ്കസ് കോഫിയെ. നിമാവിര ആക്രമണം മൂലം വളര്‍ച്ച മുരടിപ്പ്, വെള്ളവും മൂലകങ്ങളും ആഗിരണം ചെയ്യാനുള്ള കഴിവ്, വിളവ്, കായ യുടെ വലിപ്പം എന്നിവ കുറയുന്നു. മൂ പ്പെത്തുന്നതിനുള്ള സമയ ദൈര്‍ഘ്യം കൂടുന്നു. പ്രതിരോധശേഷി നഷ്ട പ്പെടുന്നു.

ജൈവീക നിയന്ത്രണ മാര്‍ഗങ്ങള്‍

വാഴകള്‍ നടുന്നതിനു മുമ്പുതന്നെ നിയന്ത്രണമാര്‍ഗങ്ങള്‍ അവലംബിക്കണം. കൃഷിയിറക്കാനുദ്ദേശിക്കുന്ന സ്ഥലത്ത് നന്നായി വെയില്‍ ഏല്‍പ്പി ക്കുന്നത് നിമാവിരകളുടെ സാന്നിധ്യം കുറയ്ക്കും. നിമാവിരകളുള്ള മണ്ണ്, ഈ മണ്ണിലുപയോഗിച്ച പണിയായുധങ്ങള്‍, രോഗബാധയുള്ള സസ്യഭാഗ ങ്ങള്‍ എന്നിവ വഴി രോഗം പകരാം. നടുന്നതിന് രോഗബാധയേല്‍ക്കാത്ത കന്നുകള്‍ തെരഞ്ഞടുക്കണം. ടിഷ്യൂ ക്കള്‍ച്ചര്‍ വാഴത്തൈകള്‍ ഉപയോഗി ക്കുന്നത് നിമാവിര ബാധ ചെറുക്കാന്‍ നല്ലതാണ്. തൃശൂര്‍ കണ്ണാറവാഴ ഗവേഷണ കേന്ദ്രത്തിലും മറ്റു കാര്‍ ഷിക കേന്ദ്രങ്ങളിലും ഇത്തരം കന്നുകള്‍ ലഭ്യമാണ്.


സൂക്ഷ്മാണുക്കളും പച്ചിലകളും

സൂക്ഷ്മാണുക്കളും പച്ചിലകളും ജൈവവളങ്ങളുമൊക്കെ നിമാവിരകള്‍ക്കെതിരേ ഉപയോഗിക്കാം. െ്രെടക്കോഡര്‍മ, പോകോണിയ ക്ലമിഡോസ്‌പോരിയ, പീസിലോമൈ സസ് ലൈലാസിനസ്, ബാസിലസ് സബ്ടിലിസ്, സ്യൂഡോമോണസ്, മൊണാക്രോസ്‌പോരിയം ലിസി പാഗം, മൈകോറൈസ എന്നിവയാണ് നിമാവിരകളുടെ ആക്രമണത്തെ ചെറുക്കുന്ന പ്രധാന സൂക്ഷ്മാണു ക്കള്‍. മിത്രകുമിള്‍ കള്‍ച്ചറായ പീസി ലോമൈസസ് ലൈലാസിനസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇടയ്ക്കിടയ്ക്ക് വാഴയുടെ ചുവട്ടില്‍ ഒഴിച്ചു കൊടുക്കാം. കന്നുകള്‍ മിശ്രിത ലായനിയില്‍ മുക്കിനടുന്ന രീതിയു മുണ്ട്. കന്നുകള്‍ നടുന്ന സമയത്തോ മണ്ണു കൂട്ടിച്ചേര്‍ക്കുമ്പോഴോ ഇതു നല്‍കാം.


കന്നുകള്‍ 50- 55 ഡിഗ്രി ചൂടുള്ള വെള്ളത്തില്‍ 20- 30 മിനിട്ടു മുക്കി വച്ചശേഷം നടുന്നതും നല്ലതാണ്. കന്നു കള്‍ പച്ചില, ജൈവവള മിശ്രിതത്തില്‍ മുക്കി നടുന്നത് ആക്രമണം കുറയ്ക്കും. മണ്ണിര കമ്പോസ്റ്റ്, പഞ്ചസാര ഫാക്ടറി അവശിഷ്ടം എന്നിവയാണ് നിമാവിര നിയന്ത്രണത്തിനുപയോഗിക്കുന്ന ജൈവ വളങ്ങള്‍.

അടിവളമായും ഇടയ്ക്കിടയ്ക്ക് മണ്ണടുപ്പിക്കല്‍ നടത്തുമ്പോഴും ശീമക്കൊന്ന, കമ്മ്യൂണിസ്റ്റ് പച്ച, ആര്യ വേപ്പില, മയിലെള്ളു ചെടി എന്നി വയും ക്ലൊറല്ല വള്‍ഗാരിസ്, സെനി ഡെസ്മസ് ഒബ്ലികസ്, അനാബിന ഒറൈസ എന്നീ പായലുകളും ഒരു വാഴക്ക് 400 ഗ്രാം എന്ന കണക്കില്‍ കന്നു നടുമ്പോഴും നാലു മാസത്തിനു ശേഷവും ഇട്ടു കൊടുക്കാം. ഇതുമൂലം കായ്‌വണ്ണവും കൂടും.

വേരുകളില്‍ കെട്ടുകളായി കാണ പ്പെടുന്ന മെലഡോഗൈനെ എന്ന നിമാവിരയുടെ എണ്ണം കുറക്കാന്‍ ട്രൈക്കോ ഡര്‍മ ഹര്‍സിയാനവും പീസിലോ മൈസസ് ലൈലാസിന വും ചേര്‍ത്ത വളമിശ്രിതം രണ്ടു കിലോ നടുന്ന സമയത്തും ആറിരട്ടി യായി ആറു മാസത്തിനു ശേഷവും ഇട്ടു കൊ ടുക്കാം.

വാഴകള്‍ക്കിടയിലായി ബന്തി, മയിലെള്ളു ചെടി, വെറ്റില ചെടി, മുരിങ്ങ എന്നിവ നട്ടുപിടിപ്പിക്കുന്നതും വളരെ നല്ലതാണ്. ആവര്‍ത്തനകൃഷി ഒഴിവാക്കുന്നത് രോഗബാധയുടെ ചക്രം മുറിക്കാന്‍ നല്ലതാണ്. നെല്ല്, കരിമ്പ്, ചെറുപയര്‍, മഞ്ഞള്‍ എന്നിവ തൊട്ടടുത്ത കൃഷിക്കിടയ്ക്കു നടുന്ന തും പ്രതിരോധത്തിനു നല്ലതാണ്. സൂക്ഷ്മാണുക്കളും പച്ചില, ജൈവ വളങ്ങളുമെല്ലാം ഒരേ സമയം വിര കളെ നിയന്ത്രിക്കുന്നതിനും മണ്ണിന്റെ ഫലപുഷ്ടി വര്‍ധിപ്പിക്കുന്നതിനും ധാതുലഭ്യത ഉറപ്പാക്കുന്നതിനും സഹായിക്കും. ശക്തിയുള്ള വേരും കാണ്ഡവും ഇതുമൂലമുണ്ടാകുന്നു. വിളവര്‍ധനവിന് ഇതു സഹായിക്കും.

ജനിതക രോഗനിയന്ത്രണം

ഇന്ത്യയിലെ പ്രശസ്ഥ വാഴഗവേ ഷണ കേന്ദ്രമായ ട്രിച്ചിയിലെ നാഷ ണല്‍ റിസേര്‍ച്ച് സെന്റര്‍ ഫോര്‍ ബനാനയില്‍ ജനിതക രോഗനിയന്ത്രണത്തില്‍ ഗവേഷണം നടക്കുന്നുണ്ട്. നിമാവിരകളുടെ എണ്ണം കുറക്കാനായി ഓരോ നാട്ടിലും സുലഭമായി കിട്ടുന്ന ചെടികള്‍, സൂക്ഷ്മ ജീവികള്‍, പച്ചി ലവളങ്ങള്‍ തുടങ്ങിയവ കണ്ടെ ത്താനുള്ള പരീക്ഷണങ്ങള്‍ ഇനിയും നടക്കേണ്ടതുണ്ട്. രോഗ നിയന്ത്ര ണ ത്തിനു പരിസ്ഥിതി സൗഹൃദ മാര്‍ഗ ങ്ങള്‍ കണ്ടെത്തണം.

അഷ്ഫാക്ക് അഹമ്മദ് ഒ.
സസ്യശാസ്ത്ര വിഭാഗം, വിക്ടോറിയ കോളജ്, പാലക്കാട്
ഫോണ്‍: 9048380280