ഒരിക്കല്‍ നിറച്ചാല്‍ രണ്ടാഴ്ച നനയ്ക്കാം
ഒരിക്കല്‍ നിറച്ചാല്‍ രണ്ടാഴ്ച നനയ്ക്കാം
Friday, February 5, 2021 3:28 PM IST
ഒരിക്കല്‍ ജലംനിറച്ചാല്‍ രണ്ടാഴ്ച നനയ്ക്കാവുന്ന തിരിനന സംവിധാനം വികസിപ്പിച്ചിരിക്കുകയാണ് ബിജു ജലാല്‍ എന്ന കര്‍ഷകന്‍. ഉറുമ്പു ശല്യം ഒഴിവാക്കുന്നതിനും ചെടികള്‍ക്കു താങ്ങുകൊടുക്കുന്നതിനുമുള്ള ക്രമീകരണങ്ങളും ഇതിലുണ്ട്. ടെറസില്‍ ഈര്‍പ്പം തട്ടി മട്ടുപ്പാവിനു കേടുവരാതിരിക്കാന്‍ നാലുകാലുകളിലാണു തിരിനന സംവിധാനം സജ്ജീകരിച്ചിരിക്കുന്നത്. പച്ചക്കറികളെ ആക്രമിക്കുന്ന വെള്ളീച്ചകളെ തടയാനായി ചെടിക്കു മുകളിലൂടെ വലവിരിക്കുന്ന സംവിധാനവും ബിജു തന്റെ തിരിനന സംവിധാനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ഇതുപയോഗിച്ചപ്പോള്‍ പരാഗണം നടക്കാതെ ഉത്പാദനം കുറയുന്നതു ശ്രദ്ധയില്‍പ്പെട്ടതിനാല്‍ അതിനൊരു പരിഹാരവും ബിജു കണ്ടെത്തി. എല്ലാ ദിവസവും കുറച്ചു സമയം വല തനിയെ മാറി ചെടിയെ സ്വതന്ത്രമാക്കും. പിന്നീട് തനിയെ വല ചെടിയെ മൂടുകയും ചെയ്യും. ഒരുദിവസം പലപ്രാവശ്യം ഇതു സംഭവിക്കുന്നതിനാല്‍ പരാഗണം സുഗമമായി നടക്കുമെന്നു ബിജു പറയുന്നു. വെള്ളീച്ചകളെ ഒരുപരിധി വരെ അകറ്റാനും സാധിക്കുന്നുണ്ട്. ഇതിനു വൈദ്യുതിയുടെ ആവശ്യവുമില്ല. നിലവില്‍ ഇദ്ദേഹത്തിന്റെ തിരിനന സംവിധാനം ഉപയോഗിക്കുന്നവര്‍ക്കും ഇതു സ്ഥാപിക്കാന്‍ കഴിയും. അടുക്കള മാലിന്യം നേരിട്ട് ചെടിച്ചുവട്ടില്‍ലെത്തിച്ച് ചെടികള്‍ക്കു പൊടുന്നനെ ആഗിരണം ചെയ്യാന്‍ സഹായിക്കുന്ന പുതിയ സംവിധാനത്തിന്റെ കണ്ടുപിടിത്ത തിരക്കിലാണു ബിജു. മട്ടുപ്പാവുകൃഷിയില്‍ മടുപ്പുണ്ടാക്കുന്ന ഒന്നാണ് കൃത്യമായ ജലസേചനമെന്നത്. ജോലിത്തിരക്കു കാരണം പലര്‍ക്കും ഇതിനു കഴിയാറുമില്ല. ഫലമോ? കൃഷിനാശവും ഉത്പാദനക്കുറവും. മട്ടുപ്പാവില്‍ ലളിതമായി ഉപയോഗിക്കാന്‍ കഴിയുന്ന തിരിനന സംവിധാനമാണ് കൊല്ലം വവ്വാക്കാവ് കവറാട്ട് വീട്ടില്‍ ബിജു ജലാല്‍ വികസിപ്പിച്ചിരിക്കുന്നത്. കൃഷിയെ തിരിനന ആയാസ രഹിതമാക്കുമെങ്കിലും അതുണ്ടാക്കാനുള്ള വലിയ ചെലവു പലരെയും ഇതില്‍ നിന്നകറ്റുന്നു. ഇതെങ്ങനെ ഒഴിവാക്കാമെന്ന ചിന്തയാണ് ചെലവു കുറഞ്ഞ, പുതിയ തിരിനന രീതി രൂപകല്‍പന ചെയ്യാന്‍ ബിജുവിനു പ്രേരണയായത്.

രണ്ടാഴ്ചത്തേക്കുള്ള വെള്ളം സ്റ്റോര്‍ ചെയ്യാം

രണ്ടാഴ്ചത്തേക്കുള്ള വെള്ളം സ്റ്റോ ര്‍ ചെയ്യാന്‍ കഴിയുന്ന വാട്ടര്‍ സ്റ്റോറേജിനു മുകളിലായാണ് ചെടിച്ചട്ടിയോ ഗ്രോബാഗോ വയ്ക്കുന്നത്. ടെറസില്‍ ഈര്‍പ്പം തട്ടാതെ വാട്ടര്‍ സ്റ്റോറേജിന്റെ നാലു കാലുകള്‍ സംരക്ഷിക്കുന്നു. ഉറുമ്പുകള്‍ പോലുള്ള ജീവികള്‍ ചെടി യിലേക്കു കയറുന്നതു തടയാന്‍ ട്രേയ് ക്കു ചുറ്റും വെള്ളം ഒഴിച്ചു നിര്‍ത്താം. വളര്‍ന്നു വരുന്ന ചെടികള്‍ക്കും കാ യ്കള്‍ക്കും താങ്ങു കൊടുക്കാന്‍ ഒരു കമ്പോ, പൈപ്പോ ട്രേയില്‍ കുത്തി നിര്‍ത്താനും കഴിയും. പച്ചക്കറി കൃഷി ചെയ്യുന്നവരുടെ വലിയ തലവേദനയാ യ വെള്ളീച്ച പോലുള്ള കീടങ്ങളെ അടുപ്പിക്കാതിരിക്കാന്‍, ചെടികളില്‍ വേണമെങ്കില്‍ ഒരു വല വിരിക്കാനും ഈ സിസ്റ്റത്തില്‍ കൂടി കഴിയും.


ഇത് ജനകീയമാക്കാന്‍ പത്തു പീസുള്ള ഒരു പായ്ക്കറ്റായാണ് ബിജു ഇതു നല്‍കുന്നത്. പത്തു വാട്ടര്‍ സ്റ്റോറേജ്, പത്തു ട്രേ, പത്ത് നീളം കൂടിയ തിരി, ആവശ്യത്തിനുള്ള പിവിസി പൈപ്പ്, റെഡ്യൂസര്‍, എന്‍ഡ് ക്യാപ്പ് എന്നിവ ചേര്‍ന്നതാണ് ഒരു പായ്ക്കറ്റ്. 1500 രൂപയാണ് ഇതിന് ഈടാക്കുന്നത്. യുവി ട്രീറ്റഡായ പ്ലാസ്റ്റിക്കാണ് ഉപയോഗിക്കുന്നത്. അതിനാല്‍ ദീര്‍ഘകാലം നിലനില്‍ക്കും. പാര്‍സലില്‍ കേരളത്തിലെവിടെയുമെത്തി ക്കും. അതിനു ചാര്‍ജീടാക്കുന്നില്ല. ജിഎസ്ടി കൂടി ചേര്‍ന്നതാണ് ഈ വില. അഞ്ചുമിനിറ്റു കൊണ്ട് തിരിനന സംവിധാനം സ്വയം ക്രമീകരിക്കാം.

എങ്ങനെ ചെടി നടണം?

വീടിന്റെ പരിസരത്തു നിന്നു സമാ ഹരിക്കുന്ന മേല്‍മണ്ണ് രണ്ടാഴ്ച വെ യിലത്ത് നന്നായി ഉണക്കി, പിന്നീട് ഒരാഴ്ച അല്‍പം നനവ് നിലനിര്‍ത്തി ഡോളേമേറ്റു കൂടി ചേര്‍ത്തു മണ്ണൊരുക്കാം.

മണ്ണു നന്നായി ഉണക്കുന്നതു മണ്ണിലെ ഉപദ്രവകാരികളായ നിമാവിരകളെയും കീടങ്ങള്‍, ഫംഗസുകള്‍, ബാക്ടീരിയകള്‍ എന്നിവയെയും നശിപ്പിക്കാന്‍ സഹായിക്കും. ശക്ത മായ സൂര്യപ്രകാശം കളകളെ നശിപ്പി ക്കുകയും ചെടിയുടെ വളര്‍ച്ച വേഗ ത്തിലാക്കുകയും ചെയ്യും. മണ്ണിലെ അമ്ലത കുറക്കാനാണ് കുമ്മായപ്പൊടി അല്ലെങ്കില്‍ ഡോളോമേറ്റ് ചേര്‍ക്കുന്നത്. ഇതുമൂലം ചെടികള്‍ക്ക് മണ്ണിലെ ലവണങ്ങള്‍ വേഗത്തില്‍ വലിച്ചെടു ക്കാന്‍ സാധിക്കും. ഒപ്പം ചെടികള്‍ ക്കാവശ്യമായ കാല്‍സ്യവും ലഭിക്കും. മുട്ടത്തോട് പൊടിച്ച് പൗഡര്‍ രൂപത്തി ലാക്കി മണ്ണില്‍ വിതറുന്നതും കുമ്മാ യത്തിന്റെ ഗുണം ലഭിക്കാന്‍ സഹായിക്കും. എല്ലുപൊടി കായ്കള്‍ക്കും വേരിനും ദൃഢത നല്‍കും. മണ്ണിന് ഇളക്കവും വായുസഞ്ചാരവും ലഭിക്കും. ഒരു ഉത്തമ ജൈവവളമാണ് വേപ്പിന്‍ പിണ്ണാക്ക്. ഇത് ചെടികള്‍ക്ക് രോഗപ്രതിരോധ ശേഷിയും നല്‍കുന്നു.

പിജിപിആര്‍- 1 ചെടികള്‍ക്കാവശ്യ മായ മറ്റു പോഷകങ്ങള്‍ ലഭ്യമാക്കു ന്നു. ചെടികളുടെ മികച്ച വളര്‍ച്ചയ്ക്കും സഹായിക്കും. തിരിനന രീതിയില്‍ ഗ്രോബാഗില്‍ ചകിരിച്ചോര്‍ ചേര്‍ക്കുന്നതു നല്ലതാണ്. ചകിരിച്ചോര്‍ മണ്ണിളക്കം ഉണ്ടാകുന്നതിനൊപ്പം മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്തുകയും വേരോട്ടം വേഗത്തിലാക്കുകയും ചെയ്യുന്നു. ചകിരിച്ചോര്‍ കമ്പോസ്റ്റില്‍ നൈട്രജന്‍ 1.06 ശതമാനവും ഫോ സ്ഫറസ് 0.06 ശതമാനവും പൊട്ടാസ്യം 1.2 ശതമാനവുമുണ്ട്. ഇവയൊക്കെ ചേര്‍ത്തുവേണം മിശ്രിതം ഒരുക്കാന്‍. ചെടികളുടെ വളര്‍ച്ചയെ തടയുന്ന ലിഗ്നിന്‍ അടങ്ങിയ പ്രോസസ് ചെയ്യാത്ത ചകിരിച്ചോറും മാര്‍ക്കറ്റിലുണ്ട്. അതിനാല്‍ വിശ്വസ്ഥസ്ഥലങ്ങളില്‍ നിന്നുമാത്രം ചകിരിച്ചോര്‍ വാങ്ങാന്‍ ശ്രദ്ധിക്കുക.

25 എണ്ണം സെറ്റ് ചെയ്ത് അതിന്റെ ബില്ല് കൃഷിഭവനില്‍ നല്‍കിയാല്‍ തിരിനന പദ്ധതിയില്‍പ്പെടുത്തി പകുതിത്തുക സര്‍ക്കാര്‍ സബ്‌സിഡിയായി ലഭിക്കും. എല്ലാ കുടുംബങ്ങളും അവരാല്‍ കഴിയുന്ന പച്ചക്കറി വീട്ടില്‍ തന്നെ കൃഷി ചെയ്യണമെന്നതാണ് ബിജുവിന്റെയും സഹപ്രവര്‍ത്തകരുടേയും ആഗ്രഹം. ഫോണ്‍: ബിജു ജലാല്‍ 9847475673, 96330 33668

ടോം ജോര്‍ജ്