കേരളം ഏറ്റെടുക്കുന്ന എലപ്പുള്ളി മോഡല്‍
കേരളം ഏറ്റെടുക്കുകയാണ് എലപ്പുള്ളി മാതൃകാ ക്ഷീരഗ്രാമം പദ്ധതി. ഒരു ഗ്രാമത്തിലെ കര്‍ഷകരെ ദാരിദ്രത്തില്‍ നിന്നു കൈപ്പിടിച്ചു കയറ്റിയെന്നതാണ് ഈ പദ്ധതിയുടെ വിജയം. ഗുജറത്തിലെ ആനന്ദ് മാതൃകയില്‍ എലപ്പുള്ളിയെ മാറ്റിയതിനു പിന്നില്‍ മൃഗസംരക്ഷണവകുപ്പിലെ ഒരു ഉദ്യോഗസ്ഥനുണ്ടായിരുന്നു, ഡോ. ശുദ്ധോദനന്‍. എലപ്പുള്ളി മാതൃകാ ക്ഷീരഗ്രാമം പദ്ധതി എല്ലാ പഞ്ചായത്തുകളിലും നടപ്പാക്കണമെന്ന് ആര്‍. ഹേലി കമ്മിറ്റിയും കാര്‍ഷിക നയ കമ്മീഷനും ചൂണ്ടികാട്ടി. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ സ്റ്റഡീസിലെ സാമൂഹ്യശാസ്ത്രജ്ഞ മഞ്ജുള ഭാര്‍ഗവ്, ജര്‍മനി ഹന്നോവ വെറ്ററിനറി സര്‍വ കലാശാലയിലെ ഡോ. നിക്കോളാസ് വെസ്റ്റര്‍ഫീല്‍ഡ് എന്നിവര്‍ എലപ്പുള്ളി മാതൃ കാക്ഷീര ഗ്രാമം പദ്ധതി എങ്ങനെ ഗ്രാമീണ സ്ത്രീകളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തിയെന്ന് എലപ്പുള്ളിയില്‍ താമസിച്ചു ഗവേഷണ പഠനം നടത്തി. പാല്‍ സ്വയംപര്യാപ്തത നേടാന്‍ സര്‍ക്കാര്‍ ഈ പരിപാടി 50 പഞ്ചായത്തുകളില്‍ കൂടി നടപ്പിലാക്കാനും ശ്രമിക്കുകയാണ്.

എന്താണ് എലപ്പുള്ളി മോഡല്‍?

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഒരു ഗ്രാമത്തെ രക്ഷിക്കാന്‍ കഴിയുമെന്നതിന്റെ തെളിവാണ് ഡോ. ശുദ്ധോദനന്‍. മൃഗസംരക്ഷണവകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു ഇദ്ദേഹം. എലപ്പുള്ളി മാതൃകാ ക്ഷീരഗ്രാമം ഡോ.ശുദ്ധോദ നന്റെ പ്രോജക്ടാണ്. 2017 മുതല്‍ സം സ്ഥാന സര്‍ക്കാര്‍, ഈ മാതൃക ക്ഷീര ഗ്രാമം പദ്ധതി അഞ്ചു പഞ്ചായത്തുക ളിലായി നടപ്പിലാക്കി. ഇപ്പോള്‍ 50 പഞ്ചായത്തുകളില്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഓരോ പഞ്ചായത്തിനും പദ്ധതി നിര്‍വഹ ണത്തിന് ഒരു കോടി രൂപ വീതമാണു നല്‍കുന്നത്.

വരുമാനം ക്ഷീരസംഘങ്ങളിലൂടെ...

എലപ്പുള്ളിയില്‍ മാതൃകാ ക്ഷീര ഗ്രാമം പദ്ധതി തുടങ്ങുന്നതിനു മുന്നോടിയായി ഡോ. ശുദ്ധോദനന്റെ നേതൃത്വത്തില്‍ പത്ത് ക്ഷീരസംഘ ങ്ങള്‍ രൂപീകരിച്ചു.

പ്രതിദിനം 2400 ലിറ്റര്‍ പാലുത്പാദി പ്പിച്ചിരുന്ന പഞ്ചായത്ത് ഇപ്പോള്‍ 22,000 ലിറ്റര്‍ പാലാണ് ഉത്പാദിപ്പി ക്കുന്നത്. മില്‍മ 12,400 ലിറ്റര്‍ പ്രതിദിനം ശേഖരിക്കുന്നു. പാല്‍വില മാത്രം നോക്കിയാല്‍ പ്രതിദിനം എട്ടു ലക്ഷം രൂപയിലധികമാണ് രണ്ടായിരത്തി ലധികം ക്ഷീരകര്‍ഷക ഭവനങ്ങളിലെ ത്തുന്നത്. ചാണകവും ഗോമൂത്രവും എല്ലാം ഉപയോഗിച്ചുള്ള ജൈവകൃ ഷിയിലും കോഴി വളര്‍ത്തലിലും പച്ചക്കറി ഉത്പാദനത്തിലും വന്‍കു തിച്ചുചാട്ടമാണ് എലപ്പുള്ളി നേടിയെ ടുത്തത്.

ആദ്യം തീറ്റപ്പുല്ല്

1. 100 ഹെക്ടര്‍ സ്ഥലത്ത് തീറ്റപ്പുല്‍ കൃഷി വ്യാപിപ്പിച്ചു. 'ഒരു പിടിപ്പുല്ല്, ഒരു കുടം പാല് ' എന്ന പദ്ധതിയില്‍ ധോണിഫാമില്‍ നിന്നെത്തിച്ച തീറ്റ പ്പുല്ല് എല്ലാ കര്‍ഷകഭവനങ്ങളിലും കൃഷി ചെയ്തു. തൊഴുത്തുകഴുകിയ വെള്ളമാണ് പുല്ലിന് ജലസേചനത്തിനായി ഉപയോഗിച്ചത്. തീറ്റച്ചെലവ് 30 ശതമാനം കുറയ്ക്കുന്നതിന് ഇതു സഹായിച്ചു. ഇന്ന് കേരളത്തിലെ മിക്ക ക്ഷീരകര്‍ഷകര്‍ക്കും തീറ്റപ്പുല്‍ കൃഷി ക്ക് ആവശ്യമായ നടീല്‍ വസ്തുക്ക ള്‍ നല്‍കുന്ന പഞ്ചായത്തായി എലപ്പു ള്ളി മാറി.

2. വിരവിമുക്ത ക്ഷീരഗ്രാമം പദ്ധതി പ്രകാരം പഞ്ചായത്തിലെ മൊത്തം പശുക്കുട്ടികള്‍ക്കും ഒരേ ദിവസം വിരമരുന്ന് നല്‍കി.

3. കന്നുകാലി രോഗപ്രവചനത്തി നായി 'എന്‍ഡമിക് ചാര്‍ട്ട്' എല്ലാ ക്ഷീരസംഘങ്ങളിലും സൂക്ഷിച്ചു. ഓരോ മാസത്തിലും വരാന്‍ സാധ്യതയുള്ള കന്നുകാലി രോഗങ്ങള്‍ മുന്‍കൂട്ടി കാണാനും പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും ചാര്‍ട്ട് സഹായിച്ചു.


4. ഗോസുരക്ഷാ പദ്ധതി വഴി എല്ലാ കറവപശുക്കളെയും ഇന്‍ഷ്വറന്‍സ് പരിരക്ഷയില്‍ കൊണ്ടുവന്നു. യൂ ണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ് ക മ്പനി ചുരുങ്ങിയ പ്രീമിയത്തില്‍ പ്രത്യേക പദ്ധതി നല്‍കി.

5. ഗോരക്ഷാ പദ്ധതി: കുളമ്പുരോഗ നിര്‍മാര്‍ജന പദ്ധതിയില്‍ ഉള്‍പ്പെ ടുത്തി എല്ലാ കറവപശുക്കള്‍ക്കും ആടുകള്‍ക്കും കുളമ്പുരോഗ പ്രതി രോധ കുത്തിവയ്പു നല്‍കി.

6. തൊഴുത്തുകള്‍ക്കു കോണ്‍ക്രീറ്റ് തറയും മലിനജലടാങ്കും പദ്ധതി പ്രകാരം എല്ലാ തൊഴുത്തുകളും നവീകരിച്ച് വൃത്തിയുള്ള ഫാം ഹൗ സുകളാക്കി മാറ്റി.

7. ക്ഷീരകര്‍ഷക ഇന്‍ഷ്വറന്‍സ്: മില്‍മയുടെ സഹായത്തോടെ എല്ലാ ക്ഷീരകര്‍ഷകര്‍ക്കും അപകടം, രോഗം തുടങ്ങിയവയില്‍ സഹായം ലഭിക്കുന്നതിനുള്ള ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പിലാക്കി.

8. ക്ഷീരകര്‍ഷക വനിത ക്ഷേമസം ഘം പരിപാടി കേരളത്തില്‍ ആദ്യ മായി നടപ്പിലാക്കി. നാമമാത്ര നി ക്ഷേപം സ്വീകരിച്ചു കൊണ്ടു മൈക്രോ ഫിനാന്‍സ് സംരംഭകരായ വനിതകള്‍ക്ക് പശുവാങ്ങുന്നതിനുള്ള തുക റിവോള്‍വിംഗ് ഫണ്ടായി നല്കു ന്നതാണ് ഈ പദ്ധതി.

9.മൃഗ ചികിത്സാക്യാമ്പുകള്‍: വരള്‍ച്ച, കാലവര്‍ഷം, മഞ്ഞുകാലം എന്നീ പ്രകൃതി വ്യതിയാന വേളകളില്‍ വെറ്ററിനറി മെഡിക്കല്‍ചികിത്സാ ക്യാമ്പുകള്‍ എല്ലാ ക്ഷീരസംഘങ്ങ ളിലും കൃത്യമായ ടൈംടേബിളനുസരിച്ച് നടത്തി. വെറ്ററിനറി കോളജ് വിദ്യാര്‍ഥികളെയും പദ്ധതി നിര്‍വ ഹണത്തില്‍ ഉള്‍പ്പെടുത്തി.

10. ക്ഷീര കര്‍ഷകരെ ആദരിക്കല്‍: ഓരോ ക്ഷീര സംഘങ്ങളിലും വലിയ ആഘോഷമായി ബോണസ് വിത രണം, ഓണാഘോഷം, കര്‍ഷക ദിനാഘോഷം, വിജയികളാകുന്ന വിദ്യാര്‍ഥികളെ ആദരിക്കല്‍ എന്നിവ നടത്തി.

11. വിദര്‍ഭ മോഡല്‍ പദ്ധതി: പശുവിതരണം, തീറ്റപ്പുല്‍ കൃഷി ധനസഹായം, സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ വിതരണം എന്നിവ നടത്തി.

12. പാല്‍ഗുണമേന്മ മത്സരം: മികച്ച ഗുണനിലവാരമുള്ള പാല്‍ അളക്കുന്ന കര്‍ഷകര്‍, ക്ഷീരസംഘം, മികച്ച ഫാമുകള്‍ എന്നിവയ്ക്ക് അംഗീകാരം നല്‍കി.

13 പരിശീലന പരിപാടികള്‍: എല്ലാ മാസവും പാല്‍ പണവിതരണദിവസം ക്ഷീരകര്‍ഷകര്‍ക്ക് വിവിധ വിഷയ ങ്ങളില്‍ പരിശീലനം നല്‍കി. ജീവിത നിലവാരം ഉയര്‍ത്തുന്നതിനും ശുഭാ പ്തിവിശ്വാസം ഊട്ടി ഉറപ്പി ക്കുന്ന തിനും ഏതു വെല്ലുവിളി കളെയും ഏറ്റെടുക്കുന്നതിനും ഇതുസഹായിച്ചു.

14. ക്ഷീരകര്‍ഷക വിജയഗാഥകള്‍: പത്രമാധ്യമങ്ങള്‍, ടെലിവിഷന്‍, ആകാ ശവാണി എന്നിവയുടെ പരിപാടി കളിലൂടെ പഞ്ചായത്തിലെ മികച്ച ക്ഷീരകര്‍ഷകരുടെ വിജയഗാഥകള്‍ ലോകം ശ്രദ്ധിച്ചു.

15. വെര്‍മി കമ്പോസ്റ്റ് യൂണിറ്റുകള്‍, ബയോഗ്യാസ് പ്ലാന്റുകള്‍ എന്നിവ നിര്‍മിച്ചു.

16. സ്‌കൂള്‍ ഡയറി ക്ലബുകള്‍: എല പ്പുള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളും നാഷണല്‍ സര്‍വീസ് സ്‌കീമും സഹകരിച്ചു ക്ഷീരകര്‍ഷക ഭവനസര്‍വേ, തീറ്റ പ്പുല്‍കൃഷി, പശുക്കുട്ടി വളര്‍ ത്തല്‍, പാലുത്പന്നങ്ങളുടെ നിര്‍മാണം എന്നിവ പരിശീലിപ്പിച്ചു. ഭാവിയിലെ ഹൈടെക് ഡയറി സംരംഭകരായി ഇവരില്‍ പലരും മാറി.
ഫോണ്‍: ഡോ. ശുദ്ധോധനന്‍
94474 42486.

ജോണ്‍സണ്‍ വേങ്ങത്തടം