മാറണം ലൈസന്‍സ് രാജ് മുന്നേറണം സംരംഭകത്വം
മാറണം ലൈസന്‍സ് രാജ് മുന്നേറണം സംരംഭകത്വം
Friday, October 23, 2020 4:33 PM IST
കാര്‍ഷിക സംരംഭം തുടങ്ങാന്‍ വാക്കാല്‍ വലിയ പ്രോത്സാഹനമാണ് സര്‍ക്കാരുകള്‍ നല്‍കുന്നത്. എന്നാല്‍ 'അണ്ടിയോടടുക്കുമ്പോഴേ മാങ്ങയുടെ പുളിയറിയൂ' എന്ന രീതിയിലാണ് കാര്യങ്ങള്‍. കാര്‍ഷിക സംരംഭകരെ നിരാശപ്പെടുത്തുന്ന ഫാം ലൈസന്‍സ് ചട്ടങ്ങളുടെ ഭേദഗതി എങ്ങുമെത്തിയില്ല. പഞ്ചായത്ത്, നഗരപ്രദേശ കെട്ടിട നിര്‍മാണ ചട്ടങ്ങള്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ചട്ടങ്ങള്‍ എന്നിവ സംരംഭകസൗഹ്യദമായി ഭേദഗതി ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും തുടര്‍നടപടികള്‍ മന്ദഗതിയിലാണ്. 'കര്‍ഷകന്‍ മാസിക' വളരെ വിശദമായി ഈ വിഷയം ചൂണ്ടിക്കാണിച്ചിരുന്നു.

ഒട്ടും സംരംഭക സൗഹൃദമല്ലാത്ത ഫാം ലൈസന്‍സ് നിയമങ്ങളും കെട്ടിട നിര്‍മാണ ചട്ടങ്ങളും പുതുസംരംഭകരെ മൃഗസംരക്ഷണ മേഖലയില്‍ നിന്നു പിന്തിരിപ്പിക്കും. സംരംഭകരെ സഹായിക്കുന്ന രീതിയില്‍ നിലവിലുള്ള ഫാം ലൈസന്‍സ്, കെട്ടിട നിര്‍മാണ നിയമങ്ങള്‍ പരിഷ്‌കരിച്ച് പുതിയ വിജ്ഞാപനം ഇറക്കണം. മൃഗസംരക്ഷണ ഫാമുകള്‍ ആരംഭിക്കുന്നതിനും കൂടുതല്‍ ആളുകള്‍ ഈ മേഖലയിലേക്കു കടന്നുവരുന്നതിനും അനുകൂലമായ സാഹചര്യം ഒരു ക്കേണ്ടത് കോവിഡാനന്തര കാലത്തിന്റെ അനിവാര്യതയും അതിജീവനത്തിന്റെ ഭാഗവുമാണ്. മുട്ട വേണം പക്ഷേ കോഴി വേണ്ട, പാല്‍ വേണം പക്ഷേ പശു വേണ്ട, ഇറച്ചി വേണം പക്ഷേ കോഴിയും പോത്തും ആടും പന്നിയും ഇവിടെ വേണ്ടേ വേണ്ട എന്നതാണ് നമ്മുടെ നിലപാടെങ്കില്‍ സ്വയംപര്യാ പ്തയും അതിജീവനവും അതിവിദൂര സ്വപ്നമായി അവശേഷിക്കുമെന്നതു മറക്കരുത്.

അസഹ്യതയുളവാക്കുന്ന പ്രവൃത്തി?

അസഹ്യതയുളവാക്കുന്ന പ്രവൃ ത്തികളുടെ പട്ടികയിലാണ് ലൈവ് സ്‌റ്റോക്ക് ഫാമുകള്‍ക്ക് ലൈസന്‍സ് നല്‍കുന്ന കേരള പഞ്ചായത്ത് രാജ് ചട്ടങ്ങളില്‍ മൃഗസംരക്ഷണ സംരംഭ ങ്ങളെ വിശേഷിപ്പിക്കുന്നത്. 2012 ഏപ്രില്‍ 19 നാണിതു പ്രസിദ്ധീകരിച്ചത്. അഞ്ചു വീതം പശുക്കള്‍, പന്നി കള്‍, ഇരുപത് ആടുകള്‍, ഇരുപത്തി യഞ്ചു മുയലുകള്‍, നൂറു കോഴികള്‍ എന്നിവയിലധികം വളര്‍ത്തണമെ ങ്കില്‍ ലൈസന്‍സ് വേണമെന്നാണ് ചട്ടം.

അശാസ്ത്രീയ കണക്കുകള്‍

ഓരോ ഇനം മൃഗങ്ങളെ വളര്‍ത്തു ന്നതിനുള്ള സ്ഥലക്കണക്കുകളും അശാസ്ത്രീയവും വിദഗ്ധ നിര്‍ദേശ ങ്ങള്‍ക്കു വിരുദ്ധവുമാണ്. ഉദാഹരണ ത്തിനു നാല് ആടിനെ വളര്‍ത്താന്‍ ഒരു സെന്റു വേണമെന്നാണ് ലൈസ ന്‍സ് ചട്ടം. എന്നാല്‍ നാല് ആടിനെ വളര്‍ത്താനുള്ള കൂടിന് നാല്‍പ്പതു ചതുരശ്രഅടി സ്ഥലമേ ആവശ്യമുള്ളൂ. പശു, കോഴി, മുയല്‍ എന്നിവ യുമായി ബന്ധപ്പെട്ട ലൈസന്‍സ് ചട്ടങ്ങളിലും ഇത്തരം വൈരുധ്യങ്ങള്‍ കാണാം. പതിനഞ്ച് കോഴികളെ വളര്‍ത്താനുള്ള കൂടിന് മുപ്പത് ചതുര ശ്രഅടി സ്ഥലമാണു വേണ്ടത്. എന്നാല്‍ ഒരു സെന്റ് സ്ഥലം വേണ മെന്നാണു ലൈസന്‍സ് ചട്ടം. ഇതിനു പുറമെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയും വേണ്ട തുണ്ട്. ഇതു ലഭിക്കാനും ചട്ടങ്ങളും ഉപചട്ടങ്ങളും വേറെയുണ്ട്. കേരള മലിനീകരണ നിയന്ത്രണ ബോര്‍ ഡിന്റെ 2015-ലെ ഉത്തരവു പ്രകാരം പച്ച, ഓറഞ്ച് എന്നീ നിറങ്ങള്‍ നല്‍കി ആപത്കരമായ വ്യവസായങ്ങളുടെ ഗണത്തിലാണ് ലൈവ്‌സ്‌റ്റോക്ക് ഫാമുകളെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പല തദ്ദേശ സ്വയംഭരണ സ്ഥാപന ങ്ങളും ഫാം ലൈസന്‍സ് നിയമം കര്‍ക്കശമായി നടപ്പിലാക്കാന്‍ തുടങ്ങി യതോടെ സംസ്ഥാനത്ത് അടച്ചുപൂട്ട ലിന്റെ വക്കിലെത്തിയത് നിരവധി മൃഗസംരക്ഷണ ഫാമുകളാണ്. സംരം ഭകരോടുള്ള വ്യക്തി, രാഷ്ടീയ പ്രതി കാരം തീര്‍ക്കുന്നതിനും പിരിവു നല്‍ക്കാത്തതിനുമെല്ലാം പലപ്പോഴും ഈ നിയമങ്ങള്‍ കരുവാക്കി കുരുക്കുന്നു. പ്രവാസജീവിതം അവസാ നിപ്പിച്ച് നാട്ടിലെത്തി ഫാം തുടങ്ങി, ഒടുവില്‍ ലൈസന്‍സ് ചട്ടങ്ങളില്‍ കുടുങ്ങി ഫാം അടച്ചുപൂട്ടേണ്ടി വന്നപ്പോള്‍ കടം തീര്‍ക്കാന്‍ വീണ്ടും പ്രവാസിയായ ഹതഭാഗ്യര്‍ പോലു മുണ്ട്. വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ സംരംഭക സൗഹൃദമായ രീതിയില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക കമ്മിറ്റിയെ നിയമിച്ചിരുന്നു. ഭരണപരിഷ്‌കാര കമ്മീഷന്റെ നേതൃത്വത്തില്‍ നിയമ പരിഷ്‌കാരത്തിനായുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഇതൊ ന്നും ഇതേവരേയും എങ്ങുമെത്തിയിട്ടില്ല.


സംരംഭകരെ കുഴയ്ക്കുന്ന കെട്ടിടനിര്‍മാണചട്ടങ്ങള്‍

ഫാമിനായുള്ള കെട്ടിടം നിര്‍മിക്കു ന്നതിനും കെട്ടിട ലൈസന്‍സ് ലഭിക്കുന്നതിനും വേണ്ടിയുള്ള കേരള പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ ഫാം ലൈസന്‍സ് ചട്ടങ്ങളേക്കാള്‍ സങ്കീര്‍ണമാണ്. ലൈവ് സ്‌റ്റോക്ക് ഫാം കെട്ടിടങ്ങളെ എ-1, എ-2 എന്നീ വിഭാഗങ്ങളാക്കി, വ്യാവസായികാവശ്യത്തിനുള്ള കെട്ടി ടങ്ങളായാണു പരിഗണിക്കുന്നത്. നൂറിലധികം കോഴികള്‍, പത്തില ധികം പശുക്കള്‍, അഞ്ചിലധികം പന്നികള്‍, ഇരുപതിലധികം ആടുകള്‍ എന്നിങ്ങനെ പക്ഷിമൃഗാദികളെ വളര്‍ത്തുന്ന ഷെഡുകള്‍ എ-1 വിഭാഗ ത്തില്‍വരും. 700 ചതുരശ്ര മീറ്ററി ലധികം വിസ്തീ ര്‍ണമുള്ള ഫാം കെട്ടിടങ്ങള്‍ എല്ലാം തന്നെ എ-2 വിഭാഗത്തിലാണ്.

200 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ മുള്ള എ-1 വിഭാഗത്തില്‍ പ്പെടുന്ന ഒരു ഫാമിലേക്ക് മൂന്നു മീറ്റര്‍ വീതിയുള്ള റോഡ് നിര്‍ബന്ധമാണ്. എ-2 കെട്ടിട ങ്ങളാണെങ്കില്‍ റോഡിന് ഏഴു മീറ്റര്‍ വീതി വേണം. ഇത്രത്തോളം വീതി യുള്ള റോഡുകള്‍ എവിടെയൊക്കെ ഉണ്ടാവും?. കെട്ടിടം പണിയാനുള്ള അനുവദനീയമായ സ്ഥലപരിധി. കെട്ടിടത്തിനു ചുറ്റും ഒഴിച്ചിടേണ്ട സ്ഥലം, കെട്ടിടത്തിന്റെ ഉയരം, രണ്ടു കെട്ടിടങ്ങള്‍ തമ്മില്‍ വേണ്ട അകലം, പാര്‍ക്കിംഗ് സൗകര്യം, ടോ യ്‌ലറ്റ് സൗകര്യങ്ങള്‍ തുടങ്ങി കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ പല നിര്‍ദ്ദേശങ്ങളുമുണ്ട്. ഇവ മൃഗസംരക്ഷ ണാവശ്യത്തിനുള്ള ഫാം കെട്ടിട ങ്ങള്‍ക്ക് ഒട്ടും യോജിച്ചതല്ല. ഇവ നിര്‍ബന്ധമായും വേണമെന്നാവശ്യപ്പെട്ട് സംരംഭകനെ ചൂഷണം ചെയ്യാം. കെട്ടിട നിര്‍മാണ ചട്ടങ്ങളില്‍ തട്ടി ലൈസന്‍സ് നിഷേധിക്കപ്പെട്ട അന വധി ഫാമുകള്‍ സംസ്ഥാനത്തുണ്ട്.

ലൈസന്‍സ് ചട്ട ഭേദഗതിക്കെന്തു സംഭവിച്ചു?

20 പശുക്കള്‍, 50 ആടുകള്‍, 1000 കോഴികള്‍ എന്നിവ വളര്‍ത്തുന്ന ഷെഡുകള്‍ക്ക് കെട്ടിട ലൈസന്‍സ് ആവശ്യമില്ലെന്ന കെട്ടിട നിര്‍മാണ ചട്ട ഭേദഗതി തീരുമാനം പുറത്തുവന്നത് കഴിഞ്ഞ ഡിസംബറിലായിരുന്നു. മൃഗസംരക്ഷണ ഫാമുകളെ വ്യാവ സായിക ആവശ്യത്തിനു ള്ള കെട്ടി ടങ്ങള്‍ എന്ന പട്ടികയില്‍ നിന്നു മാറ്റി കാര്‍ഷികാവശ്യത്തിനുള്ള കെട്ടിട ങ്ങള്‍ എന്ന പ്രത്യേക വിഭാഗ ത്തില്‍ ഉള്‍പ്പെടുത്തുമെന്നു തീരു മാനിച്ചി രുന്നു. ഈ തീരുമാനം നടപ്പിലായാല്‍ വീതിയുള്ള റോഡ്, പാര്‍ക്കിംഗ് സ്ഥലം , കെട്ടിടത്തിന്റെ വിസ്തൃതി, കെട്ടിടത്തിന് 3.6 മീറ്റര്‍ ഉയരം , ടോയ്‌ലെറ്റ് എന്നീ നിബന്ധനകള്‍ ഫാമുക ള്‍ക്ക് ബാധകമല്ലാതാകും. മാത്രമല്ല ആകെ ഭൂവിസ്തൃതിയുടെ 40 ശതമാനം തുറസായി നിലനിര്‍ത്ത ണമെന്ന നിബന്ധനയും ഇല്ലാ താകും. ഇതു സംബന്ധിച്ച പുതു ക്കിയ വിജ്ഞാപനം ഇതേവരെ പുറത്തിറങ്ങിയിട്ടില്ല.

കെട്ടിട നിര്‍മാണ ചട്ടങ്ങളിലെ ഭേദഗതികള്‍ക്കനുസരിച്ച് ലൈവ് സ്‌റ്റോക്ക് ഫാമുകള്‍ക്ക് ലൈസന്‍സ് നല്‍കുന്ന പഞ്ചായത്ത് ചട്ടങ്ങളിലും ഭേദഗതികള്‍ വരേണ്ടതുണ്ട്. എന്നാല്‍ പുതിയ ഉത്തരവുകളൊന്നും വരാത്ത തിനാല്‍ തദ്ദേശ സ്വയം ഭരണസ്ഥാ പനങ്ങളില്‍ കാര്യങ്ങള്‍ ഇപ്പോഴും പഴയപടി തന്നെയാണ്. കെട്ടിട നിയമ പ്രകാരം കെട്ടിടനിര്‍മാണത്തിന് അനുമതി തേടുമ്പോള്‍ ഫയര്‍ ആന്‍ ഡ് റസ്‌ക്യൂ വകുപ്പിന്റെ നിരാ ക്ഷേപപത്രം (എന്‍ഒസി) വേണമെന്ന നിബന്ധന ഇപ്പോള്‍ പിന്‍വലിച്ചി ട്ടുണ്ടെന്നതു മാത്രമാണ് ആശ്വാസം.

ഡോ. എം. മുഹമ്മദ് ആസിഫ്
ഡയറി കണ്‍സള്‍ട്ടന്റ്