നമ്മുടെ കൃഷി, നമ്മുടെ ആരോഗ്യം
നമ്മുടെ കൃഷി, നമ്മുടെ ആരോഗ്യം
Saturday, February 1, 2020 3:48 PM IST
2020 ജനുവരി ഒന്നു മുതല്‍ 2021 ഏപ്രില്‍ വരെയുള്ള 470 ദിവസങ്ങളിലായി ജീവനി നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം പദ്ധതി സംസ്ഥാനത്തു നടപ്പാക്കുന്നു. പച്ചക്കറി ഉത്പാദനത്തോടൊപ്പം ആരോഗ്യകരവും സുരക്ഷിതവുമായ ഭക്ഷണം പ്രധാനം ചെയ്യുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പച്ചക്കറി ഉത്പാദന രംഗത്ത് സ്വയംപര്യാപ്തതയിലേക്കുള്ള പ്രയാണത്തിന്റെ സുപ്രധാന നാഴികല്ലായി ജീവനി പദ്ധതി മാറും.

പച്ചക്കറിയുടെ ഉത്പാദനവും ഉത്പാദനക്ഷമതയും വര്‍ധിപ്പിക്കുന്നതോടൊപ്പം പോഷകസമൃദ്ധമായ പച്ചക്കറികളുടെ ഗുണമേന്മയും സുരക്ഷിതത്വവും ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്. ഇത്തരത്തില്‍ ഉത്പാദനത്തോടൊപ്പം ആരോഗ്യത്തിനും ഊന്നല്‍ നല്കുന്ന രീതിയില്‍ പോഷകസമൃദ്ധമായ സുരക്ഷിത ഭക്ഷണത്തിന് ഊന്നല്‍ നല്കുന്ന പദ്ധതിയാണ് കൃഷിവകുപ്പിന്റെ ജീവനി നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം.

പദ്ധതിയുടെ വിശദാംശങ്ങള്‍

ബൃഹത്തായ ഈ പദ്ധതിയുടെ 21 ഘടകങ്ങളെ അവയുടെ പൊതുവായ ലക്ഷ്യങ്ങള്‍ക്ക് അനുസൃതമായി നാല് വിഭാഗങ്ങളായി തിരിക്കാം.

1) പച്ചക്കറി കൃഷിയുടെ വ്യാപനവും സുസ്ഥിരതയും

സംസ്ഥാനത്ത് പച്ചക്കറി കൃഷി പരമാവധി സ്ഥലങ്ങളിലേക്കും ജനങ്ങളിലേക്കും എത്തിക്കുന്നതിനും അവയുടെ ഉപഭോഗം വര്‍ധിപ്പിക്കുന്നതിനും സുസ്ഥിരമാക്കി നിലനിര്‍ത്തുന്നതിനും സഹായകമായ ഘടകങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

$ എല്ലാ വീടുകളിലും മുരിങ്ങ, പപ്പായ, വിവിധ ഇനം ചീരകള്‍ , വാഴ, കറിവേപ്പില എന്നിവയുടെ കൃഷി പ്രോത്സാഹിപ്പിക്കുക.

$ 2500 ത്തോളം വിദ്യാലയങ്ങളിലും മറ്റു പൊതു സ്വകാര്യ സ്ഥാപന ങ്ങളിലും ലഭ്യമായ സ്ഥലങ്ങളില്‍ പച്ചക്കറി കൃഷി ചെയ്യുക. ഇതിനായി ആംഗന്‍വാടികള്‍, ഐടി ഐകള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങള്‍, പോ ലീസ് സ്‌റ്റേഷനുകള്‍, ജയില്‍ വള പ്പുകള്‍, മറ്റ് സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ലഭ്യമായ സ്ഥലം ഉപയോഗപ്പെടുത്തുക.

$ ഗ്രാമപ്രദേശങ്ങളിലെ വീടുവള പ്പിലും നഗരങ്ങളിലെ മട്ടുപ്പാവുകളി ലും ജൈവരീതിയിലുള്ള ആറു ലക്ഷത്തോളം പോഷകത്തോട്ടങ്ങള്‍ നിര്‍മിക്കുക. കൂടാതെ കേരളത്തിലെ എല്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, പ്രതിനിധികളിുടേയും സഹകരണ ത്തോടെ അതാതിടങ്ങളിലും പച്ച ക്കറികളുടെ ജൈവീക പോഷണ കൃഷിത്തോട്ടങ്ങള്‍ നിര്‍മിക്കുക. ഗ്രാമ, ബ്ലോക്ക്, ജില്ലാ തലങ്ങളില്‍ ആയിര ത്തോളം പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുക

$ കേരളാ കാര്‍ഷിക സര്‍വകലാശാല നടത്തിവരുന്ന പച്ചക്കറികളിലെ പ്രതിമാസ കീടനാശിനിഅവശിഷ്ട പരിശോധനാ ഫലം വെബ്‌സൈറ്റി ലൂടെ പൊതു ജനങ്ങള്‍ക്കു ലഭ്യ മാക്കും.

$ ജീവനി നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം പദ്ദതിയുടെ ഭാഗമായി ആരോഗ്യവകുപ്പിന്റെ ബോധവത്ക രണ ക്ലാസുകള്‍, ക്യാമ്പുകള്‍ എന്നി വയും സംഘടിപ്പിക്കും. പച്ച ക്കറി കൃഷിയുടെ സുസ്ഥിരത യ്ക്കായി ഭൗമസൂചികാ പദവി ലഭിച്ച വിത്തി നങ്ങള്‍, കിഴങ്ങുവര്‍ഗവിളകള്‍ ഉള്‍ പ്പെടെയുള്ള പരമ്പരാഗത വിത്തി നിങ്ങള്‍ തെരഞ്ഞെടുത്ത് പ്രചരി പ്പിക്കും. കൂടാതെ ആദിവാസി മേഖലകളിലെ പരമ്പരാഗത പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതോടൊ പ്പം അവിടങ്ങളിലെ കൃഷി പരിപാലന മുറകള്‍ ചിത്രീകരിക്കും. കര്‍ഷകരുടെ ശേഖരത്തിലുള്ള നാടന്‍ വിത്തിന ങ്ങളുടെ കൈമാറ്റത്തിനായി വിത്ത് കൈമാറ്റ കൂട്ടായ്മകള്‍ രൂപീകരിക്കും

2) പച്ചക്കറി കൂടുതല്‍ ശാസ്ത്രീയ വുംസുരക്ഷിത ഭക്ഷണം പ്രദാനം ചെയ്യുന്നതുമാക്കുക

ശാസ്ത്രീയ കൃഷിരീതികള്‍, ഉത്തമ കൃഷിരീതികള്‍ എന്നിവയിലൂടെ ഗുണ മേന്മയും സുരക്ഷിതവുമായ പച്ചക്കറി കളുടെ ഉത്പാദനം സാധ്യമാക്കുന്ന തിനുള്ള പ്രവര്‍ത്തനങ്ങള്‍ ആണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൃഷിപാഠ ശാല എന്ന പേരില്‍ കൃഷിഭവനുകള്‍ മുഖാന്തിരം കര്‍ഷകര്‍ക്കുള്ള പരിശീല നവും ബോധവ്തകരണ പരിപാടിയും നടത്തുന്നു. കൃഷിവകുപ്പിന്റെ ആത്മ പദ്ധതിയിലൂടെ കര്‍ഷകര്‍ക്കായി 200 ഫാം ഫീല്‍ഡ് സ്‌കൂളുകള്‍ നട ത്തുന്നു. നിലവിലുള്ളവ ഉള്‍പ്പെടെ 400 റോളം ബയോ ഫാര്‍മസികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടു ത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് ആവശ്യ മായ ജൈവ ഉത്പാദന ഉപാധികളുടെ ഉത്പാദനവും ന്യായവിലയ്ക്കുള്ള വിതരണവും ഉറപ്പാക്കുന്നു.


3) ആസൂത്രിതമായ പച്ചക്കറി കൃഷി സംരംഭകത്വം എന്നിവയ്ക്കുള്ള പ്രോത്സാഹനം

ബ്ലോക്ക് തലങ്ങളില്‍ പച്ചക്കറി ഉത്പാദനത്തിന് വിളകലണ്ടര്‍ തയാ റാക്കും. കൃഷി വകുപ്പിന്റെ 63 ഫാമുകളില്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറി വിത്തുകളും തൈകളും നടപ്പു സാമ്പത്തിക വര്‍ഷം തന്നെ കര്‍ഷകര്‍ക്ക് സൗജന്യമായി വിതര ണം ചെയ്യും. 25 കാര്‍ഷിക സ്റ്റാര്‍ട്ടപ് ഉള്‍പ്പെടെ നൂറോളം കര്‍ഷകരുടെ നൂതന സംരംഭങ്ങള്‍ക്ക് പ്രോത്സാ ഹനം നല്കും.

4) ആസൂത്രിതമായ വിപണന മൂല്യവര്‍ധിത ശ്യംഗലകളും മെച്ച പ്പെട്ട വിപണനവും

ആഴ്ച്ച ചന്തകള്‍, ഇക്കോ ഷോപ്പു കള്‍, ക്ലസ്റ്റര്‍ വിപണികള്‍ ബിഎല്‍ എഫ്ഒ വിപണികള്‍ തുടങ്ങി കൃഷിവ കുപ്പിന്റെ നിയന്ത്രണത്തിലുള്ള ആയി രത്തോളം വിപണികളുടെ ശാക്തീ കരണം. പച്ചക്കറികളുടെ സുപ്രധാന ഉത്പാദന കേന്ദ്രങ്ങള്‍ സംസ്ഥാനാ ടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത് അവിടങ്ങളില്‍ ഉത്പാദനത്തിനും വിപണനത്തിനു മുള്ള പ്രവര്‍ത്തന പദ്ധതികള്‍ തയാറാക്കും.

50 ഹെക്ടറികള്‍ കൂടുതല്‍ പച്ചക്ക റി കൃഷിയുള്ള പഞ്ചായത്തുകളെ ജൈവഗ്രാമങ്ങളായും 10 ഹെകട റില്‍ അധികം പച്ചക്കറി കൃഷിയുള്ള നഗരസഭ, മുനിസിപ്പാലിറ്റികളെ ജീവനിഹരിത നഗരങ്ങളായും 500 ഹെക്ടറിന് മുകളില്‍ പച്ചക്കറി കൃഷിയുള്ള ബ്ലോക്കുകളെ ജീവനി ഹരിത ബ്ലോക്കുകളായും പ്രഖ്യാ പിക്കും.

ഉയര്‍ന്നമൂല്യമുള്ള വിളകള്‍( ഹൈ വാല്യു ക്രോപ്‌സ്) എന്നു വിവക്ഷി ക്കപ്പെടുന്ന വിളകളില്‍ ഏറെ പ്രധാ നമായ സ്ഥാനമാണ് പച്ചക്കറി കള്‍ ക്കുള്ളത്. താരതമ്യേനെ വിലകുറ ഞ്ഞതും പോഷകാഹാര സമൃദ്ധ വുമാ യ പച്ചക്കറികള്‍ ആരോഗ്യ സംരക്ഷ ണത്തിന്ഏറെ പ്രാധാന്യ മാണുള്ളത്. അന്താരാഷ്ട്ര വാണിജ്യ രംഗത്ത് കാര്‍ഷികോത്പന്നങ്ങളുടെ കയറ്റുമ തിയില്‍ പച്ചക്കറി ഉത്പന്നങ്ങളുടെ ശതമാനം വര്‍ധിച്ചു വരികയാണ്. പഴം, പച്ചക്കറി ഉത്പാദന രംഗത്ത് ഇന്ത്യയ്ക്ക് ലോകത്ത് രണ്ടാം സ്ഥാന മാണുള്ളത്. ഇന്ത്യയില്‍ ഹോര്‍ട്ടികള്‍ ച്ചറല്‍ വിളകളുടെ മൊത്തം ഉത്പാദന ത്തിന്റെ 59 ശതമാനവും പച്ചക്കറികളാ ണ്. ഇന്ത്യയിലെ പച്ചക്കറികളുടെ ഉത്പാദനം 2001- 02ല്‍ 88.62 മില്യണ്‍ ടണ്‍ ആയിരുന്നത് 2017-18ല്‍ 184.39 മില്യണ്‍ ടണ്ണായി വര്‍ധിച്ചു. ഇതിനു പ്രധാന കാരണം പച്ചക്കറികറി കൃഷിയോട് ചെറുകിട കര്‍ഷകര്‍ക്കു ണ്ടായ കൂടുതല്‍ താത്പര്യമാണ്. ചെറുകിട കര്‍ഷകര്‍ കൂടുതലായുള്ള കേരളത്തിലും ഇന്ന് പച്ചക്കറി കൃഷിക്ക് ഉയര്‍ന്ന സ്വീകാര്യതയാ ണുള്ളത്. ദേശീയ ഹോര്‍ട്ടികള്‍ച്ചറല്‍ ബോര്‍ഡിന്റെ കണക്കുപ്രകാരം സംസ്ഥാനത്ത് കിഴങ്ങുവര്‍ഗങ്ങളും പച്ചക്കറികളും ഉള്‍പ്പെടെയുള്ള കൃഷി വിസ്തൃതി 2017-18ല്‍ 1.11 ലക്ഷം ഹെക്ടറും ഇവയുടെ ഉത്പാദനം 25.16 ലക്ഷം ടണ്ണുമാണ്. സംസ്ഥാനത്ത് പച്ചക്കറി കൃഷിയുടെ വികസനത്തിന് അടിത്തറ പാകിയത് 1993ല്‍ ആരംഭിച്ച കേരളാ ഹോര്‍ട്ടികള്‍ച്ചര്‍ ഡവലപ്‌മെന്റ് പ്രോഗ്രാമും( കെ.എച്ച്.ഡി.പി) 2012-13ല്‍ ആരംഭിച്ച പച്ചക്കറി വിക സന പദ്ധതിയുമാണ്. സംസ്ഥാന സര്‍ ക്കാര്‍ കൃഷിവകുപ്പ് മുഖേനെ നടപ്പാ ക്കിവരുന്ന പച്ചക്കറി വികസന പദ്ധതി ഏഴു വര്‍ഷം പിന്നിടുമ്പോള്‍ കേരള ത്തില്‍ പച്ചക്കറി കൃഷിയുടെ ഉത്പാ ദനത്തിലും വിപണനത്തിലും വലിയ മുന്നേറ്റമാണ് ഉണ്ടായിട്ടുള്ളത്. എന്നാ ലും സംസ്ഥാനത്തിന്റെ പച്ചക്കറി ഉത്പാദനവും ഉപഭോഗവും തമ്മില്‍ ഇപ്പോഴുള്ള വലിയ അന്തരം നികത്തു ന്നത് അയല്‍ സംസ്ഥാന ങ്ങളില്‍ നിന്നുമുള്ള പച്ചക്കറികളാണ്. വാണി ജ്യപരമായി ഉത്പാദിപ്പിക്കപ്പെടുന്ന പച്ചക്കറികളിലെ അവശിഷ്ട വിഷാംശം നമുക്ക് വന്‍ ആരോഗ്യ ഭീഷണി തന്നെയാണ് ഉയര്‍ത്തുന്നത്. ഇതിനെ തിരേയുള്ള പോരാട്ടമായാണ് ജീവനിനമ്മുടെ കൃഷി, നമ്മുടെ ആരോഗ്യം പദ്ധതി. ഫോണ്‍:9037024359

മോഹന്‍ദാസ് കെ.
അസിസ്റ്റന്റ് ഡയറക്ടര്‍, കൃഷിവകുപ്പ്
തിരുവനന്തപുരം