പഴം മാത്രമല്ല, ചായയുമാക്കാം
Thursday, June 27, 2019 5:33 PM IST
കാര്‍ഷിക വിളകളുടെ വാണിജ്യ-വ്യാപാര സാധ്യതകള്‍ പ്രയോജനപ്പെടുത്തിയാലേ കര്‍ഷകര്‍ക്ക് നേട്ടമുണ്ടാകൂ. പഴുത്തും ചീഞ്ഞും തൊടിയില്‍ നഷ്ടമാകുന്ന ഫലങ്ങള്‍ വേണ്ടവിധം സംസ്‌കരി ക്കാനറിഞ്ഞാല്‍ കൃഷി ലാഭമാകും.
വിദേശരാജ്യങ്ങള്‍ സംസ്‌കരണത്തിലൂടെ വലിയ നേട്ടങ്ങളാണ് കൈ വരിക്കുന്നത്. കാര്‍ഷിക ഗ്രാമത്തില്‍ നിന്ന് ജോലിയുമായി ബംഗളൂരുവിലെത്തിയ മിധുന്‍, കമ്പനി ആവശ്യത്തിനായാണ് തായ്‌ലന്‍ഡ് യാത്ര നടത്തിയത്. അവിടെയെത്തിയപ്പോള്‍ കഴിച്ച മാങ്കോസ്റ്റിന്‍ ചായയുടെ രുചിയാണ് പുത്തന്‍ സംരംഭത്തെക്കുറിച്ചുള്ള ചിന്തകളിലേക്ക് ഈ യുവാവിനെ നയിച്ചത്. ഇന്ത്യയിലെ മാങ്കോസ്റ്റിന്‍ ഗ്രാമമെന്ന് അറിയപ്പെടുന്ന ചാലക്കുടി പരിയാരത്തെ മാങ്കോസ്റ്റിന്‍ കര്‍ഷകനായ തോംസണ്‍ മുത്തേടന്റെ മകന്‍. മാങ്കോസ്റ്റിന്‍ ചെടികളും പഴങ്ങളും കണ്ടും ഭക്ഷിച്ചും വളര്‍ന്ന മിധുന്‍, മികച്ച വരുമാനത്തിന് കര്‍ഷകര്‍ സംരംഭകരാകണമെന്ന് തീരുമാനിച്ചതിന്റെ ഫലമാണ് പരിയാരത്തെ മാങ്കോസ്റ്റിന്‍ ചായ നിര്‍മാണം.
തൃശൂര്‍ ജില്ലയിലെ ചാലക്കുടിക്കടുത്തുള്ള കാര്‍ഷിക ഗ്രാമമാ ണ് പരിയാരം. ഇവിടെ വര്‍ഷമേ റെയായി മാങ്കോസ്റ്റിന്‍ എത്തിയിട്ട്. തോംസന്റെ മുത്തച്ചന്‍ കൊ ണ്ടുവന്ന ഏതാനും മാങ്കോസ്റ്റിന്‍ തൈകള്‍ വളര്‍ന്നു. അവയില്‍ നിന്നാണ് പിന്നീട് തൈകള്‍ ഉത്പാദിപ്പിച്ചത്.
കൃഷി സ്‌നേഹിയായ മുത്തച്ഛന്റെ വഴി പിന്‍തുടര്‍ന്ന് മക്കളും കൃഷിക്കാരായി. കുടംപുളിയിലെ കുരുവില്‍ ഒട്ടിയിരിക്കുന്ന പള്‍പ്പു പോലെയാണ് മാങ്കോസ്റ്റിന്‍ പഴ വും. അതിമധുരമോ മറ്റു രുചികളോ ഇല്ലങ്കിലും എല്ലാവരും ഇഷ്‌പ്പെടുന്ന ഒരു രുചിയുണ്ടതിന്. പുതുമകൊണ്ടും പഴത്തിന്റെ പ്രത്യേക രുചികൊണ്ടും ഗ്രാമവാസികളെല്ലാം ഓരോ മരങ്ങള്‍ വച്ചു പിടിപ്പിച്ചു. ഇന്ന് പരിയാരം പഞ്ചായത്തിലെ 80 ശതമാനത്തോളം വീടുകളിലും മാങ്കോസ്റ്റിന്‍ ചെടികളുണ്ട്. ജാതിയേക്കാള്‍ ലാഭകരമാണ് ഇതിന്റെ കൃഷി. അഞ്ച് മരങ്ങള്‍ മുതല്‍ മുന്നൂറ് മരങ്ങള്‍ വരെയുള്ള കര്‍ഷകര്‍ ഇവിടെയുണ്ട്.
മാങ്കോസ്റ്റിന്‍ ചായ
മാങ്കോസ്റ്റിന്‍ തൊണ്ടുപയോഗിച്ച് നിരവധി ഉത്പന്നങ്ങള്‍ വി ദേശങ്ങളില്‍ നിര്‍മിക്കുന്നുണ്ട്. നമ്മുടെ നാട്ടില്‍ പഴം ഭക്ഷിച്ചതിനുശേഷം തൊണ്ടു നശിപ്പിച്ചു കള യുകയാണു ചെയ്യുന്നത്. കുറച്ചു സ്ഥലത്ത് അമ്പതോളം മരങ്ങള്‍ നട്ടു പരിപാലിക്കുന്ന തോംസണ്‍ മുത്തേടനും തൊണ്ട് വളമാക്കുകയാണു പതിവ്.
നാട്ടിലെ മാങ്കോസ്റ്റിന്‍ പഴങ്ങളില്‍ ഭൂരിഭാഗവും തമിഴ്‌നാട്ടുകാര്‍ വാങ്ങിക്കൊണ്ടു പോകുന്നു. അവ രും തൊണ്ട് നശിപ്പിക്കുകയാണ്. ബിടെക് ഇലട്രോണിക്‌സ് ആന്‍ ഡ് കമ്മ്യൂണിക്കേഷന്‍ ബിരുദമെടുത്ത മിധുന്റെ വിദേശ സഞ്ചാരമാണ് ചായ നിര്‍മാണത്തിന് തുടക്കമിട്ടത്.
ഫലങ്ങളില്‍ തന്നെ ഏറ്റവും ആന്റി ഓക്‌സിഡന്റ് സമ്പുഷ്ടമായ പുറംതോടാണ് മാങ്കോസ്റ്റിന്റേത്. ശരീര ആരോഗ്യത്തിന് ഉത്തേജനം നല്‍കാനുള്ള കഴിവ് ഇതിന്റെ പുറംതോടിനുണ്ട്. നല്ലപോലെ പഴുത്ത പഴങ്ങളുടെ പുറം തോട് ശേഖരിച്ച് ശുദ്ധീകരിച്ചെടുത്താണ് ചായപ്പൊടി നിര്‍മിക്കുന്നത്. ഇതില്‍ ശരാശരി അളവില്‍ കൂടുതലുള്ള നാരുകള്‍ ദഹനത്തി നു സഹായിക്കുന്നു. ഇന്ന് ലോകത്തിലെ ഹെര്‍ബല്‍ ചായ വിഭാഗത്തില്‍പ്പെടുന്ന ഒന്നാണിത്. ഒരു വര്‍ഷം നീണ്ട പരിശ്രമങ്ങള്‍ക്കു ശേഷം കഴിഞ്ഞ വര്‍ഷമാണ് മിധുന്‍ ചായ നിര്‍മാണം ആരംഭിക്കുന്നത്. വീട്ടിലൊരുക്കിയ ഡ്രയറിലാണ് മാങ്കോസ്റ്റിന്‍ തോടുകള്‍ ഉണക്കുന്നത്. അഞ്ചുകിലോ പഴത്തിന്റെ തോട് ഉണക്കിപ്പൊടിച്ചാ ല്‍ ഒരു കിലോ പൊടി ലഭിക്കും. ഈ പൊടിയുടെ കൂടെ ഒരു ശതമാനം ജാതിപത്രിയുടെ പൊടികൂടി ചേര്‍ത്താണ് ഉപയോഗിക്കുന്നത്. ഗ്രീന്‍ ടീയ്ക്ക് പകരമായും പാലില്‍ ചേര്‍ത്തും ഉപയോഗിക്കാം. മാങ്കോസ്റ്റിന്‍ പഴത്തിന്റെ രുചി ആസ്വദിക്കാന്‍ കഴിയുന്ന ചായയുണ്ടാക്കാന്‍ ഉപയോഗിക്കുന്ന മാങ്കോസ്റ്റിന്‍ പൗഡര്‍ നൂറ് ശതമാനവും ഓര്‍ഗാനിക്കാണ്. ശരീരത്തിന് ഒരു ദോഷവും ഉണ്ടാകുന്നില്ല. കൂടാതെ പള്‍പ്പ് ഉപയോഗിച്ച് മിഠായിയുണ്ടാക്കാനും കഴിയും. കൂടാതെ പൗഡര്‍ ഐ സ്‌ക്രീം ഉള്‍പ്പെടയുള്ള വിവിധതരം ഭക്ഷണ പദാര്‍ഥങ്ങളില്‍ ചേര്‍ത്ത് മാങ്കോസ്റ്റിന്‍ രുചിയോടെ ഭക്ഷിക്കാനും പറ്റും.
മാങ്കോസ്റ്റിന്‍ നടീല്‍
നല്ല വളര്‍ച്ചയും കൂടുതല്‍ വിളവും നല്‍കുന്ന മരങ്ങളില്‍ നിന്നുള്ള പഴങ്ങളാണ് വിത്തിനായി തെരഞ്ഞെടുക്കേണ്ടത്. ശുദ്ധീകരിച്ചെടുക്കുന്ന വിത്തുകള്‍ ഇരുപത്തിയൊന്നു ദിവസം പ്രത്യേക പരിചരണങ്ങള്‍ നല്‍കി മുളപ്പിച്ചെടുത്തശേഷം നഴ്‌സറിയില്‍ ഒരു വര്‍ഷത്തോളം പരിചരിക്കും. മുപ്പത് സെന്റീമീറ്ററില്‍ കൂടുതല്‍ വളര്‍ച്ചയെത്തിയാല്‍ തോട്ടങ്ങളില്‍ നടാം.
അല്പം തണല്‍ ഇഷ്ടപ്പെടുന്ന മാങ്കോസ്റ്റിന്‍ തൈകള്‍ തെങ്ങിന്‍ തോട്ടങ്ങളിലും നടാവുന്നതാണ്. 20ഃ40 മീറ്റര്‍ അകലത്തില്‍ കുഴികളെടുത്ത് തൈകള്‍ നടുമ്പോള്‍ ഇവയ്ക്കിടയില്‍ റംബൂട്ടാനും തെങ്ങുകളും നടാവുന്നതാണ്. ഒരു മീറ്റര്‍ ചുതരത്തി ലും ആഴത്തിലും കുഴികളെടുത്ത് അടിവളമായി എല്ലുപൊടുയും കമ്പോസ്റ്റും നല്‍കി മേല്‍മണ്ണിട്ടു മൂടിയതിനു ശേഷമാണ് തൈകള്‍ നടുന്നത്. വേനല്‍ക്കാലത്ത് നന വളരെ അത്യാവശ്യമാണ്. വളര്‍ച്ച അനുസരിച്ച് വര്‍ഷത്തില്‍ രണ്ട് വളം നല്‍കണം. ജൈവവളപ്രയോഗമാണ് തോംസണ്‍ അവലംബിക്കുന്നത്.
മലയാളക്കരയിലെ അനുകൂല കാലാവസ്ഥയില്‍ അഞ്ചുവര്‍ഷം കഴിയുമ്പോള്‍ പുഷ്പിച്ചു തുട ങ്ങും. പത്തു വര്‍ഷമാകുന്നതോ ടെ മികച്ച വിളവു പ്രതീക്ഷിക്കാം. തുടക്കത്തില്‍ ഇരുന്നൂറ് ഫലങ്ങള്‍ കിട്ടും. പിന്നീട് കുടിക്കൊണ്ടിരിക്കും. സാധാരണഗതിയില്‍ പത്തു വര്‍ഷമായ ഒരു മരത്തില്‍ നിന്ന് അഞ്ഞൂറ് പഴം കിട്ടുന്നതാ ണ്. 45 വര്‍ഷമാകുന്നതോടെ മുവായിരത്തിനു മുകളില്‍ കായ്കളുണ്ടാകും. നൂറു വര്‍ഷം വരെ മികച്ച വിളവുറപ്പിക്കാന്‍ കഴിയുന്ന ഒരു ഫലവൃക്ഷമാണിത്. നൂറ് വര്‍ ഷത്തിലേറെ പ്രായമുള്ള മരങ്ങള്‍ മുത്തേടന്‍ തറവാട്ടിലുണ്ട്.
പരിചരണം
വെള്ളക്കെട്ടുള്ള പ്രദേശങ്ങളില്‍ ഉയര്‍ന്ന തടങ്ങള്‍ എടുത്താണ് മാങ്കോസ്റ്റിന്‍ തൈകള്‍ നടേണ്ടത്. വെള്ളക്കെട്ടിനെ അതിജീവിക്കാനുള്ള കഴിവുണ്ടെങ്കിലും കൂടുതല്‍ നാള്‍ വെള്ളം കെട്ടി നിന്നാല്‍ ചെടികള്‍ നശിക്കാനിടയുണ്ട്. കഴിഞ്ഞ പ്രളയകാലത്ത് മൂന്നു ദിവസത്തിലേറെ വെ ള്ളത്തില്‍ മുങ്ങിക്കിടന്ന പരിയാ രത്തെ മാങ്കോസ്റ്റിന്‍ മരങ്ങള്‍ക്കൊ ന്നും തന്നെ കേടുപാടുകള്‍ പറ്റിയിട്ടില്ല. എന്നാല്‍ ജാതി മരങ്ങള്‍ ഉണങ്ങി നശിക്കുകയാണ്. അതി ജീവന ശക്തിയുള്ള ഒരു ഫലവൃക്ഷമാണ് മാങ്കോസ്റ്റിന്‍. വേനല്‍ ക്കാലത്ത് ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും നനയ്ക്കണം. വര്‍ഷത്തില്‍ രണ്ടു വളവും നല്‍കണം. കായ്ച്ച മരങ്ങള്‍ക്ക് അഞ്ചുകിലോ ഗ്രാം എല്ലുപൊടിയും മൂന്നു കി ലോ ചാണകവും വളര്‍ച്ച നോക്കി കമ്പോസ്റ്റും ചേര്‍ത്ത് ഏപ്രില്‍- മേയ്, ഓഗസ്റ്റ് - സെപ്റ്റംബര്‍ മാസങ്ങളില്‍ നല്‍കും. വളര്‍ച്ച കുറവുള്ളതിന് പ്രത്യേക ജൈവവളം വാങ്ങി പത്തു കിലോ വീതം നല്‍കാറുണ്ട്.
വില്പന
മേയ് ആദ്യവാരത്തോടെ വിളവെടുക്കാറാവുന്ന മാങ്കോസ്റ്റിന്‍ മരങ്ങളെല്ലാം തന്നെ അടങ്കല്‍ കൊടുക്കുന്ന രീതിയാണുള്ളത്. ഓന്നോ രണ്ടോ മരങ്ങളുള്ളവര്‍ പറിച്ച് പ്രാദേശികമായി വില്പന നടത്തുന്നു. നഴ്‌സറി ഉള്ളതിനാല്‍ മരങ്ങള്‍ കച്ചവടക്കാര്‍ക്ക് അടങ്കലായി തോംസണ്‍ നല്‍കാറില്ല. വിത്തുകള്‍ ശേഖരിച്ചശേഷം ബാക്കിയുള്ളത് സ്വയം വില്പന നടത്തുന്നു. ഒരു കിലോയ്ക്ക് 150 മുതല്‍ ഇരുനൂറ് രൂപവരെ ലഭിക്കും. കച്ചവടക്കാര്‍ പറിച്ചെടുത്ത് തരംതിരിച്ചാണ് വില്പന. സീസണ്‍ അനുസരിച്ച് നാനൂറ് രൂപ വരെ അവര്‍ക്കു ലഭിക്കും.
ജൂണ്‍ അവസാനത്തോടെ വിളവെടുപ്പ് തീരുന്ന ഈ സീസണില്‍ പഴങ്ങളെല്ലാം ശേഖരിക്കാനാണ് തോംസണിന്റെ തീരുമാനം. അടുത്തുള്ള ഒന്നുരണ്ട് തോട്ടങ്ങള്‍ മുഴുവനായും മകനുവേണ്ടി വാങ്ങുന്നു. അവയില്‍ നിന്ന് ലഭിക്കുന്ന പഴങ്ങളുടെ തൊണ്ട് ശേഖരിച്ച് മാങ്കോസ്റ്റിന്‍ പൗഡര്‍ ഉണ്ടാക്കി ഇന്ത്യയില്‍ ഓണ്‍ ലൈന്‍ വഴി വില്പന നടത്താനാണ് മിധുന്റെ പരിപാടി.
വിത്തുകള്‍ തൈകളാക്കി നഴ്‌സറി വഴി വില്‍പന നടത്തും. പള്‍പ്പ് മൂല്യവര്‍ധിതമാക്കി ജനങ്ങളില്‍ എത്തിക്കാനുള്ള പരീക്ഷണങ്ങള്‍ അവസാനഘട്ടത്തിലാണ്. പരിയാരത്തെ നഴ്‌സറിയോടു ചേര്‍ന്നുള്ള ഔട്ട് ലൈറ്റിലെ മാങ്കോസ്റ്റിന്‍ പൗഡറിന്റെ വില്പനയിലൂടെ ലഭിച്ച ജനകീയ അംഗീകരമാണ് ഈ കര്‍ഷക കുടുംബത്തിന് കര്‍ഷക സംരംഭം വിജയിക്കുമെന്ന പ്രതീക്ഷ നല്‍കുന്നത്.
മിധുന്‍ 9946070908, തോംസണ്‍ 9946634161