പ്രകൃതിയില്‍ അലിഞ്ഞ് ഒരു അന്താരാഷ്ട്ര നിക്ഷേപം
ഫാം ടൂറിസത്തില്‍ നിക്ഷേപിക്കാം ഹോളിഡേയും വരുമാനവും, ഐറിഷ് ഗ്രൂപ്പ് ഹരിതവനത്തോട് ചേര്‍ന്ന് ഫാം ടൂറിസം രംഗത്തേക്ക്

ഹൈറേഞ്ചിന്റെ സ്വപ്നഭംഗി ഏറെ ചാര്‍ത്തപ്പെട്ട വണ്ടിപ്പെരിയാറില്‍ ഇളം തണുപ്പിന്റെ കാറ്റേറ്റ് നിലകൊള്ളുന്നയിടമാണ് ഹരിതവനം ഫാം റിസോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ്. ഫാം ടൂറിസം, ആയുര്‍വേദ യോഗാ ടൂറിസം തുടങ്ങിയ രംഗങ്ങളെ മികച്ച രീതിയില്‍ ഏകീകരിച്ച് ജനങ്ങളിലേക്കെത്തിക്കുന്ന ഹരിതവനം സഞ്ചാരികള്‍ക്കും കര്‍ഷകര്‍ക്കും നവ്യാനുഭൂതിയാണ് നല്കുന്നത്. അന്താരാഷ്ട്ര തലത്തിലുള്ള സംരംഭത്തിലേക്ക് ചുവടുവെയ്ക്കാനുള്ള അവസരം ഒരുക്കുകയാണ് ഹരിതവനം. ടൂറിസം, ആയുര്‍വേദ രംഗങ്ങളിലായി അന്താരാഷ്ട്ര തലങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന ഐറിഷ് കമ്പനിയുമായി സഹകരിച്ചാണ് ഹരിതവനം പുതിയ നിക്ഷേപത്തിന് വഴിയൊരുക്കുന്നത്. ടൂര്‍ പാക്കേജ് രംഗങ്ങളില്‍ വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുമായി പ്രവര്‍ത്തനം തുടരുന്ന സ്ഥാപനം കേരളത്തിലേക്കുള്ള വേരോട്ടം സാധ്യമാക്കുന്നത് ഹരിതവനം ഗ്രൂപ്പ് വഴിയാണ്. അതിനാല്‍ തന്നെ ഭാവിയിലേക്കുള്ള മികച്ച ചുവടുവെയ്പ്പാകും ഹരിതവനം ഗ്രൂപ്പിലെ നിക്ഷേപമെന്നതില്‍ സംശയത്തിന്റെ ആവശ്യമില്ല. വിവിധ മേഖലകളില്‍ പ്രഗത്ഭരായ മാനേജ്‌മെന്റാണ് ഹരിതവനം ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഹരിതവനം ഫാം ഡെവലപ്പേഴ്‌സിന് കീഴിലാണ് റിസോര്‍ട്ടിന്റെ പ്രവര്‍ത്തനം. ഫാം കണ്‍സള്‍ട്ടന്‍സി, ലാന്‍്ഡ്‌സ്‌കേപ് സ്‌പെഷ്യലൈസേഷന്‍ രംഗങ്ങളില്‍ ശ്രദ്ധേയ സാന്നിധ്യമാണ് ഹരിതവം ഗ്രൂപ്പ്. ഇതിന് പുറമെ ഹോസ്പിറ്റാലിറ്റി രംഗത്ത് 30 വര്‍ഷത്തിലേറെ നീണ്ട അനുഭവ സമ്പത്തുമായി സ്‌ട്രൈഡ് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സും (www.stridehotels.com), അയര്‍ലണ്ട് കേന്ദ്രീകരിച്ച് ടൂര്‍ പാക്കേജ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഓംറീട്രീറ്റ് (www.ohmretreats.com) എന്ന സ്ഥാപനവും ഹരിതവനത്തിന്റെ (http://harithavanamgroup.com) കൈപിടിച്ച് ഫാം ടൂറിസം രംഗത്തേക്ക് കടന്നുവരികയാണ്. ഹോസ്പിറ്റാലിറ്റി രംഗത്തും ടൂറിസം രംഗത്തും മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന സ്ഥാപനങ്ങളാണ് ഇവ രണ്ടും. വിദേശ സഞ്ചാരികള്‍ ഉള്‍പ്പടെയുള്ളവരെ ഇവിടേക്കെത്തിക്കാന്‍ ഇത് മികച്ച സ്വാധീനം ചെലുത്തും. ഇന്ത്യയ്ക്കകത്തും പുറത്തുമായി മികച്ച സാന്നിധ്യമായി മാറാന്‍ ഈ പങ്കാളിത്തം തന്നെ സ്ഥാപനത്തിന് കരുത്തേകുന്നുണ്ട്.കേരളത്തിലേക്ക് ഏറെ സഞ്ചാരികള്‍ എത്തുന്ന യുകെ, ജര്‍മനി, അയര്‍ലണ്ട് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടുള്ള നിക്ഷേപം മികച്ച വരുമാനത്തിന്റെ നാളുകളാണ് മുന്നില്‍ നിരത്തുന്നത്. ഓരോ വിഭാഗങ്ങളും അതത് മേഖലകളില്‍ പ്രാവീണ്യം തെളിയിച്ചവര്‍ നയിക്കുന്നതിനാല്‍ തന്നെ നിലവാരത്തിന്റെ കാര്യത്തിലും ഹരിതവനം ഗ്രൂപ്പിന്റെ മികവ് ഉയരങ്ങളിലാണ്. നേച്ചര്‍ ടൂര്‍, ആയുര്‍വേദ യോഗ ടൂര്‍, സ്‌പൈസ് ടൂര്‍ തുടങ്ങി വിവിധ പാക്കേജുകള്‍ വിദേശങ്ങളില്‍ നിന്നും ഉറപ്പാക്കാനും ഈ ക്രമീകരണങ്ങള്‍ വഴി സാധ്യമാകുന്നുണ്ട്.


ഗവി, തേക്കടി, വാഗമണ്‍, പരുന്തുംപാറ, മൗണ്ട് സത്രം തുടങ്ങി വിവിധ ടൂറിസം കേന്ദ്രങ്ങളാല്‍ ചുറ്റപ്പെട്ട പ്രദേശത്താണ് ഹരിതവനം ഗ്രൂപ്പ് സ്ഥിതി ചെയ്യുന്നത്. കാര്‍ഷിക വിളകള്‍ നിറഞ്ഞ ഫാമിനകത്ത് തികച്ചും ശാന്തമായ ജീവിത സാഹചര്യം ഒരുക്കുന്ന ഹരിതവനം മികച്ച സജ്ജീകരണങ്ങളും ഇവിടെ ഒരുക്കിയിരിക്കുന്നു. ഫോര്‍ സ്റ്റാര്‍ നിലവാരത്തോട് കിടപിടിക്കുന്ന വിധത്തിലാണ് ഹരിതവനം ഒരുങ്ങുന്നത്. 30 റൂമുകള്‍, ഹണിമൂണ്‍ കോട്ടേജ്, ട്രീഹൗസ്, ഡ്യൂപ്ലെക്‌സ് കോട്ടേജുകള്‍, 150 പേരെ ഉള്‍ക്കൊള്ളാവുന്ന വിധത്തിലുള്ള കോണ്‍ഫറന്‍സ് ഹാള്‍, ആയുര്‍വേദ യോഗ സെന്റര്‍, സ്പാ, ഇന്‍ഫിനിറ്റി പൂള്‍, ഹെല്‍ത്ത് ക്ലബ്, ഇന്‍ഡോര്‍ ഗെയിംസ്, മിനിയേച്ചര്‍ ഫാം, മള്‍ട്ടിക്യുസിന്‍ റെസ്റ്റോറന്റ്, ഓപ്പണ്‍ റെസ്റ്റോറന്റ് എന്നിവ ഇതില്‍പ്പെടുന്നു. സ്വകാര്യതയും സുരക്ഷയും ഉറപ്പുവരുത്തുന്ന ഇവിടം പെരിയാര്‍ നദിയുടെ സാമീപ്യം കൊണ്ടും സമ്പന്നമാണ്. ടൂറിസം രംഗത്തെ നവസാധ്യതകള്‍ എല്ലാം പ്രകൃതിക്കൊപ്പം സമ്മേളിപ്പിച്ചുകൊണ്ടാണ് ഹരിതവനം ജനങ്ങളിലേക്കിറങ്ങുന്നത്. അതിനാല്‍ തന്നെ നിക്ഷേപകള്‍ക്കുള്ള ഉറപ്പും മികച്ചതാണ്. ടൂറിസത്തിന്റെയും കൃഷിയുടെയും നവസാധ്യതകളില്‍ നിക്ഷേപം ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച അവസരമാണ് ഹരിതവനം ഗ്രൂപ്പ് മുന്നോട്ടുവെയ്ക്കുന്നത്. ടൂറിസത്തിന്റെ അനന്തസാധ്യതകളും പ്രകൃതിയോടലിയുന്ന സംരംഭക മേഖലയും അവതരിപ്പിക്കുന്ന ഹരിതവനം ഗ്രൂപ്പ് മികച്ച സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. വിവിധ കൃഷികളെ ഏകോപിപ്പിച്ച് ഒരു കുടക്കീഴില്‍ സമൃദ്ധമായി വിന്യസിക്കുന്ന ഹരിതവനം ഇന്ത്യയിലെവിടെയും ഇത്തരത്തില്‍ ഫാമുകള്‍ സജ്ജമാക്കാന്‍ പ്രാപ്തമാണ്. ഇതിനോടകം തന്നെ നിരവധി ഫാമുകള്‍ തയ്യാറാക്കിയ സ്ഥാപനം ഇവയിലൂടെ തന്നെ മികവ് തെളിയിച്ച് കഴിഞ്ഞു.ഓഹരി സ്വന്തമാക്കുന്നവര്‍ക്ക് മികച്ച വരുമാനത്തിനൊപ്പം സൗജന്യ താമസം ഉള്‍പ്പടെയുള്ള നിരവധി സൗകര്യങ്ങള്‍ ഹരിതവനം മുന്നോട്ടുവെയ്ക്കുന്നുണ്ട്. ഇതിന് പുറമെ ഓഹരി പങ്കാളിത്തം എപ്പോള്‍ വേണമെങ്കിലും ഉയര്‍ത്താനുള്ള അവസരവും ഉണ്ട്. ഇതിനൊപ്പം ഫാമിംഗ് ഉള്‍പ്പടെയുള്ള എല്ലാവിധ പ്രവര്‍ത്തികളിലും പങ്കാളികളാകാനും സാധിക്കും. കമ്പനീസ് ആക്ട് 2013 പ്രകാരം തങ്ങളുടെ ഓഹരി വില്‍ക്കുവാനും സാധിക്കുന്നതാണ്. ഇതിന് പുറമെ അടുത്ത തലമുറയിലേക്ക് ഓഹരി കൈമാറുകയുമാകാം. അടുത്ത മൂന്ന് വര്‍ഷത്തിനകം മുഴുവന്‍ പണികളും പൂര്‍ത്തീകരിക്കാനും കൂടുതല്‍ സജ്ജീകരണങ്ങള്‍ ഉള്‍പ്പെടുത്താനുമാണ് പദ്ധതി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം തന്നെ ആരംഭിച്ചുകഴിഞ്ഞു. അനുദിനം സാധ്യതയേറിവരുന്ന ഫാം ടൂറിസം രംഗത്ത് മികച്ച നിക്ഷേപങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഹരിതവനം നിസ്സംശയം തെരഞ്ഞെടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക; 9961028283 , 0481 2300630.
www.harithavanamgroup.com