കീടങ്ങളെ ചെറുത്ത് മാമ്പഴമധുരം നുണയാം
കീടങ്ങളെ ചെറുത്ത് മാമ്പഴമധുരം നുണയാം
Tuesday, June 14, 2022 4:21 PM IST
മാമ്പഴം ഇഷ്ടപെടാത്ത മലയാളികളിലല്ല.'പഴങ്ങളുടെ രാജാവ്' എന്നാണ് അതിനെ വിശേഷിപ്പിക്കുന്നത്. തൈകള്‍ നട്ട് കായ്ഫലത്തിനായുള്ള കാത്തിരിപ്പിനിടയില്‍ വിവിധ രോഗങ്ങളും കീടങ്ങളും പ്രശ്‌നകാരികളാകാറുണ്ട്.

മാവിനെ ആക്രമിക്കുന്ന കീടങ്ങള്‍

തുള്ളന്‍ പ്രാണികള്‍, കായീച്ച, കൂടുകെട്ടിപ്പുഴുക്കള്‍, ഇല മുറിയന്മാര്‍, തടിതുരപ്പന്‍ വണ്ട് എന്നിവയാണ് മാവിന്റെ ശത്രു കീടങ്ങളില്‍ ഏറ്റവും പ്രധാനം.

1. തുള്ളന്‍ പ്രാണികള്‍

പൂത്തുനില്‍ക്കുന്ന മാവിന്റെ ഇളം തണ്ടിനെയും, തളിരി ലകളെയും, പൂങ്കുലകളെയും ഇവ ആക്രമിക്കുന്നു. ഇതുമൂലം തളിരിലകള്‍ ചുരുണ്ടു പോകും. പൂങ്കുലകള്‍ കരിഞ്ഞ് ഉണങ്ങും. തുള്ളന്‍ പ്രാണിബാധ രൂക്ഷമായ മാവിന്‍ ചുവട്ടില്‍ പൂക്കളും ചെറിയ കണ്ണിമാങ്ങകളും ധാരാളമായി കൊഴിഞ്ഞു കിടക്കും. നീരൂറ്റിക്കു ടിക്കുന്ന കീടമായതിനാല്‍ ഇവ പുറം തള്ളുന്ന തേന്‍തുള്ളികള്‍ വീണു മാവില്‍ കരിംപൂപ്പല്‍ രോഗബാധയുമുണ്ടാകും.

തുള്ളന്‍ പ്രാണികളുടെ ആക്രമണം കുറയ്ക്കാന്‍ മാവിന്‍ ചുവട്ടില്‍ ഉണങ്ങിയ ഇലകള്‍ കൂട്ടി തീയിട്ട് പുകയ്ക്കുന്നതും, പൊക്കം കുറഞ്ഞ ചെറിയ മാവാണെങ്കില്‍ തണുത്ത കഞ്ഞി വെള്ളം നേര്‍പ്പിച്ച് തളിക്കുന്നതും നല്ലതാണ്. മഞ്ഞനിറത്തിലുള്ള പശക്കെ ണികള്‍ കെട്ടിത്തൂക്കുന്നതും കീടവ ര്‍ധനവിനെ തടയും. ഇതിനായി മഞ്ഞ നിറത്തിലുള്ള പരന്ന പ്രതലത്തില്‍ ആവണക്കെണ്ണ തേച്ച് ഉപയോഗിക്കാം. കീടബാധ രൂക്ഷമാണെങ്കില്‍ മാത്രം ശുപാര്‍ശ ചെയ്യപ്പെട്ടിട്ടുള്ള കീടനാ ശിനികള്‍ വിദഗ്‌ദോപദേശ പ്രകാരം ഉപയോഗിക്കാം.

2. കായീച്ച

മാമ്പഴത്തിനു പുറമേ നോക്കു മ്പോള്‍ കേടില്ല എന്നു തോന്നുമെങ്കിലും മുറിച്ചു നോക്കുമ്പോള്‍ ഉള്ളില്‍ നിറയെ പുഴുക്കള്‍ കണ്ടേക്കാം. കായീച്ചയുടെ ആക്രമണമാണ് ഇതിനു കാരണം. പഴുത്തു തുടങ്ങുന്ന മാങ്ങയുടെ തൊ ലിക്കടിയിലാണു കായീച്ച മുട്ടക ളിടുന്നത്. മുട്ടകള്‍ വിരിഞ്ഞിറങ്ങുന്ന പുഴുക്കള്‍ മാങ്ങയുടെ കാമ്പ് ഭക്ഷി ക്കുകയും, കീടബാധയേറ്റ പഴങ്ങള്‍ ചീഞ്ഞു കൊഴിഞ്ഞു പോകുകയും ചെയ്യും. മാങ്ങക്കുള്ളിലിരുന്നു പൂര്‍ണ വളര്‍ച്ചയെത്തിയ പുഴുക്കള്‍ പുറത്തേ ക്കു വന്നു മണ്ണില്‍ വീണ് സമാധി ദശയില്‍ കടക്കുന്നു.

കായീച്ചയുടെ ആക്രമണം കുറയ് ക്കുന്നതിനും വംശവര്‍ധനവ് തടയുന്ന തിനും മാവിന്റെ ചുറ്റും അഴുകിക്കൊ ഴിഞ്ഞു വീണു കിടക്കുന്ന മാങ്ങകള്‍ ശേഖരിച്ചു നശിപ്പിക്കുകയാണ് പ്രധാനം. കായ്കള്‍ കുഴിച്ചു മൂടു കയോ, മണ്ണെണ്ണ വെള്ളം നിറച്ച പാത്രങ്ങളില്‍ ഇട്ടു നശിപ്പിക്കുകയോ ചെയ്യണം. കായീച്ചകളെ കെണികള്‍ ഉപയോഗിച്ചു പിടിച്ചു നശിപ്പിക്കു കയും ചെയ്യാം.

തുളസിക്കെണിയാണ് ഉപയോഗി ക്കുന്നതെങ്കില്‍ പൂക്കുന്നതു മുതല്‍ വിളവെടുപ്പ് വരെ ഒരു മരത്തിന് നാല് എന്ന കണക്കില്‍ (മാസത്തില്‍ ഒരിക്കല്‍) വയ്ക്കണം. ആണ്‍ ഈച്ചകളെ ആകര്‍ഷിച്ചു നശിപ്പി ക്കുന്ന മീതൈല്‍ ലൂജിനോളും കീടനാശിനിയും ചേര്‍ന്ന പാരാഫിറോ മോണ്‍ കെണികളും ഉപയോഗിക്കാം. ഫിറോമോണ്‍ കെണികള്‍ തോട്ട ത്തില്‍ 15 സെന്റിന് ഒരെണ്ണം എന്ന കണക്കില്‍ മാവില്‍ അഞ്ചു മുതല്‍ ആറ് അടി വരെ ഉയരത്തില്‍ കെട്ടി ത്തൂക്കിയിടണം.

വിളഞ്ഞ മാങ്ങ കള്‍ പറിച്ചെടുത്ത് ഏകദേശം 55 ഡിഗ്രി ചൂടാക്കിയ വെള്ളത്തില്‍ (ഒന്നര ഭാഗം തിളച്ച വെള്ളവും, ഒരു ഭാഗം സാധാ രണ വെള്ളവും ചേര്‍ത്തത്തുണ്ടാക്കിയ വെള്ളം) മുക്കിവച്ച് നന്നായി തുടച്ച ശേഷം പഴുപ്പിക്കാന്‍ വയ്ക്കുക. ഇങ്ങനെ ചെയ്യുന്നതുവഴി കായീച്ച യുടെ മുട്ടകള്‍ നശിക്കുകയും കായ പഴുത്തു വരുമ്പോള്‍ പുഴു ബാധ ഇല്ലാതാകുകയും ചെയ്യും.

ബ്യുവേറിയ ബാസിയാന എന്ന ജൈവകുമിള്‍നാശിനി 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന കണക്കില്‍ മാവ് കായ്ക്കുന്ന സമയത്ത് മണ്ണി ലൊഴിച്ചു കൊടുക്കുന്നതും നല്ലതാണ്.

3. തടി തുരപ്പന്‍

മാവിന്റെ തണ്ടിനെയും തടിയേയും ആക്രമിക്കുന്ന കീടമാണ് തടിതുരപ്പന്‍ വണ്ട്. പരിചരണം കുറഞ്ഞതും പ്രായമായതുമായ മാവുകളിലാണ് ഇവയുടെ ആക്രമണം കൂടുതലായി കാണുന്നത്. വണ്ടുകളും അതിന്റെ പുഴുക്കളുമാണ് ആക്രമണകാരികള്‍. പെണ്‍വണ്ടുകള്‍ മാവിന്റെ തൊലി യുടെ വിള്ളലുകളില്‍ മുട്ടയിടുകയും മുട്ട വിരിഞ്ഞിറങ്ങുന്ന പുഴു തടി തുരന്ന് ഉള്ളിലേക്ക് കടന്നു തുരങ്കങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഇവയുടെ ആക്രമണം മൂലം മാവ് ഉണങ്ങിപ്പോകുകയും ചെയ്യും.

മാവിന്റെ ചുവട്ടില്‍ മുറിവുകള്‍ ഉണ്ടാകാതെ പരിപാലി ക്കുന്നതും, കരിഓയില്‍, കുമ്മായം എന്നിവയില്‍ ഏതെങ്കിലും ഒന്ന് വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം തേച്ചു കൊടുക്കുന്നതും കീടബാധയേല്‍ക്കാതിരിക്കാന്‍ സഹായിക്കും. മാവില്‍ ഉണങ്ങിയ കമ്പുകള്‍ ഉണ്ടെങ്കില്‍ മുറിച്ചെടുത്ത് നശിപ്പിച്ചു കളയണം. ഇതുവഴി ഉള്ളില്‍ പുഴു ഉണ്ടെങ്കില്‍ നശിച്ചു പോകും. തടിയിലെ ദ്വാരങ്ങള്‍ നീളമുള്ള കമ്പി ഉപയോഗിച്ചു വൃത്തി യാക്കി മണ്ണെണ്ണ അല്ലെങ്കില്‍ പെട്രോ ള്‍ മുക്കിയ പഞ്ഞി തിരുകി വച്ച ശേഷം ചെളിയോ മറ്റോ വച്ച് ദ്വാരങ്ങള്‍ അടയ്ക്കുന്നതും നല്ലതാണ്.

4. ഇലമുറിയന്‍ വണ്ട്

തളിരിലകള്‍ ഉണ്ടാകുന്ന സമ യത്ത് ഏറ്റവും പ്രശ്‌നകാരികളായി കാണപ്പെടുന്ന കീടമാണ് ഇലമുറിയന്‍ വണ്ടുകള്‍. തളിരിലകളുടെ നടു ഞരമ്പിന്റെ ഇരുഭാഗങ്ങളിലുമാണ് ഈ കീടം മുട്ടയിടുന്നത്. മുട്ടവിരിഞ്ഞിറ ങ്ങുന്ന പുഴുക്കള്‍ ഇലയുടെ ഉള്‍ഭാഗത്ത് നിന്നു ഹരിതക കോശ ങ്ങള്‍ കാര്‍ന്നു തിന്നുന്നു. ഇലകള്‍ മുറിച്ചിടുകയും മരത്തിലുള്ള ഇലക ളില്‍ ദ്വാരങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. വളരെയധികം ഇലകള്‍ നഷ്ടപ്പെടുന്നതു വൃക്ഷത്തിന്റെ വളര്‍ ച്ചയെയും വിളവിനെയും ബാധിക്കും. ഇവയെ നിയന്ത്രിക്കാന്‍ മുറിഞ്ഞു വീഴുന്ന തളിരിലകള്‍ തൂത്തുവാരി നശിപ്പിക്കണം. മാവില്‍ തളിരിലകള്‍ വരുന്ന സമയത്തു വേപ്പെണ്ണ, വെളു ത്തുള്ളിസോപ്പ് മിശ്രിതം തളിക്കു ന്നതും ഗുണകരമാണ്.

5. കൂടുകെട്ടിപ്പുഴു

മാവില്‍ സാധാരണ കണ്ടുവരുന്ന മറ്റൊരു കീടമാണു കൂടുകെട്ടിപ്പുഴു. എല്ലാ കാലാവസ്ഥയിലും പ്രത്യേ കിച്ചു വേനല്‍ക്കാലത്ത് ഇവയുടെ ആക്രമണം കൂടുതലാണ്. ശലഭങ്ങള്‍ ഇലകളിലാണ് മുട്ടയിടുന്നത്. മുട്ട വിരിഞ്ഞിറങ്ങുന്ന പുഴുക്കള്‍ സില്‍ക്ക് നുല്‍ പോലുള്ള വലകള്‍ കെട്ടി, ഇലക്കൂടുകള്‍ ഉണ്ടാക്കി അതിനു ള്ളിലിരുന്നു ഇലകള്‍ ഭക്ഷിക്കുന്നു. ഇലകളുടെ പച്ചനിറം നശിച്ച് ഞരമ്പു കള്‍ മാത്രമായി അവശേഷി ക്കുകയും ക്രമേണ അവ ഉണങ്ങുകയും ചെയ്യുന്നു. നാമ്പിലയോടു കൂടിയ ശിഖര ങ്ങളും, തലപ്പുകളുമാണ് കൂടുതല്‍ ആക്രമണ വിധേയമാകുന്നത്.

ഇവയെ നിയന്ത്രിക്കാന്‍ ആക്രമണം കൂടുതലുള്ള ഇലക്കൂടുകള്‍ ശേഖരിച്ച് നശിപ്പിക്കണം. വലക്കൂടുകള്‍ മുള്‍ കമ്പുകള്‍ ഉപയോഗിച്ചു നശിപ്പിക്കു ന്നതുവഴി ഇവയുടെ ഉപദ്രവം കുറയ് ക്കാം. വേപ്പെണ്ണ-വെളുത്തുള്ളി മിശ്രി തം തളിച്ചു കൊടുക്കുന്നതും ഫല പ്രദമാണ്. രാസകീടനാശിനികള്‍ സാധാരണയായി ഇവയ്‌ക്കെതിരെ പ്രയോഗിക്കേണ്ട ആവശ്യം വരാറില്ല.

ഡോ. ജ്യോതി സാറാ ജേക്കബ്
അസി. പ്രഫസര്‍, നെല്ല് ഗവേഷണ കേന്ദ്രം, മങ്കൊമ്പ്