"റംബുട്ടാൻ' എങ്ങനെ മികച്ച വിളവെടുക്കാം! അറിയാം
"റംബുട്ടാൻ' എങ്ങനെ മികച്ച വിളവെടുക്കാം! അറിയാം
Friday, September 10, 2021 2:19 PM IST
റംബൂട്ടാൻ പഴങ്ങളുടെ പുറംതോടിലെ രോമങ്ങൾ കടും ചുവപ്പാകുന്ന സമയത്താണു വിളവെടുക്കേണ്ടത്. പാകമാകുന്ന മുറയ്ക്ക് ഘട്ടങ്ങളായി വിളവെടുക്കാം. അവസാന ഘട്ട വിളവെടുപ്പിനോടൊപ്പം തന്നെ കൊന്പുകോതലും നടത്തണം.

ഇതിനായി വിളവെടുത്ത ശിഖരങ്ങളുടെ അഗ്രഭാഗത്തുനിന്ന് അരയടിയോളം താഴ്ത്തി മുറിച്ചു നീക്കിയാൽ മതി. ഇപ്രകാരം ശാഖകളെ കൂടുതൽ കരുത്തോടെ വളർത്തി തുടർന്നുള്ള സീസണിൽ പൂ പിടുത്തതിനു സജ്ജമാക്കി നല്ല വിളവിനു വഴിയൊരുക്കാം.

വിളവെടുപ്പിനെ തുടർന്നുള്ള കൊന്പുകോതലിനു ശേഷമാണു വളമിടേണ്ടത്. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നൈട്രജൻ കലർന്ന വളങ്ങൾ നൽകുന്നത് തുടർന്നുള്ള വർഷങ്ങളിൽ കരുത്തുറ്റ ശാഖകൾ ഉണ്ടായി ധാരാളം പൂങ്കുലകൾ ഉണ്ടാകാൻ വഴിയൊരുക്കും. ഒക്ടോബർ , നവംബർ മാസങ്ങളിലും പരാഗണം നടക്കും.

ഒരു മാസത്തിനു ശേഷം തുടർന്നുള്ള മൂന്നു മാസങ്ങളിൽ ഓരോ മാസവും മരങ്ങളുടെ പ്രായമനുസരിച്ചു 200 ഗ്രാം മുതൽ 500 ഗ്രാം വരെ പൊട്ടാഷ് നൽകുന്നത് ഗുണമേന്മയുള്ള പഴങ്ങൾ ഉണ്ടാകാൻ സഹായിക്കും. ഒന്നിടവിട്ട വർഷങ്ങളിൽ മരങ്ങളുടെ മൂന്നുമീറ്റർ ചുറ്റളവിൽ പ്രായമനുസരിച്ചു രണ്ടു കിലോ വരെ ഡോളോമൈറ്റ് നൽകുന്നതും വളരെ നല്ലതാണ്.

വളപ്രയോഗം നടത്തുന്പോൾ മരങ്ങളുടെ ചുവട്ടിൽ കിളച്ചു വേരുകൾ പൊട്ടാൻ ഇടവരരുത്. പകരം വളങ്ങൾ മരങ്ങളുടെ ചുവട്ടിൽ ഇട്ട ശേഷം തടങ്ങൾ കൂടുതൽ വിസ്തൃതമാക്കി മണ്ണ് വെട്ടി മൂടിയാൽ മതി.


കേരളത്തിലെ പഴവർഗ കൃഷിയിൽ പുതുചലനം ഉണ്ടാക്കിയ റംബുട്ടാൻ, ഇന്ന് ആരോഗ്യവും വരുമാനവും ഒരുപോലെ പ്രദാനം ചെയ്യുന്ന പഴങ്ങളുടെ പട്ടികയിൽ ഏറ്റവും മുന്നിലാണ്. ആകർഷകമായ രൂപവും വർണവിന്യാസവുമുള്ള റംബുട്ടാൻ, കർഷകർക്ക് മികച്ച വരുമാനത്തോടൊപ്പം തൊടികൾക്കു ചാരുതയും നൽകുന്നു .

ഹോംഗ്രോണ്‍ ബയോടെക്കിന്‍റെ ഗവേഷണ വിഭാഗം നിരന്തര പരിശ്രമങ്ങളിലൂടെ ലോക ത്തിലെതന്നെ മികച്ച റംബുട്ടാൻ ഇന ങ്ങൾ വിവിധ രാജ്യങ്ങളിൽ നിന്ന് കണ്ടെത്തുകയും അവയുടെ ഏറ്റവും ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.

മലേഷ്യയിൽനിന്നുള്ള N18 ഇനം കഴിഞ്ഞ 10 വർഷമായി കേരളത്തിലും അയൽ സംസ്ഥാനങ്ങളിലും വാണിജ്യ കൃഷിയിൽ മികവു തെളിയിച്ചു കൊണ്ടിരിക്കുന്നു.

തായ്‌ലൻഡ് ഇനമായ RONGRIEN, മലേഷ്യയിൽ അനക് സെക്കോള എന്നറിയപ്പെടുന്ന സ്കൂൾ ബോയ്, ഇന്തോനോഷ്യയിലെ സുമാത്രയിൽ നിന്നുള്ള BINJAI ഫിലിപ്പൈൻസിൽ വ്യാപകമായി കൃഷി ചെയ്യുന്ന MAHA- RLIKA,ശ്രീലങ്കയിൽ ഏറ്റവും പ്രചാരമേറിയ, MALWANA സ്പെഷൽ തുടങ്ങിയവയും പ്രധാന ഇനങ്ങളാണ്.

നിധിൻ അലക്സ് മാത്യു
അസോസിയേറ്റ് സയന്‍റിഫിക്ക് സപ്പോർട്ട്
ആർ ആൻഡ് ഡി, ഹോം ഗ്രോണ്‍ ബയോടെക്
ഫോണ്‍: ഹോം ഗ്രോണ്‍: +91 8113966600