വിസ്മയ ഔഷധം കീഴാര്‍നെല്ലി
വിസ്മയ ഔഷധം കീഴാര്‍നെല്ലി
Saturday, October 3, 2020 4:43 PM IST
ഔഷധികളിലെ വിസ്മയം എന്നു വിശേഷിപ്പി ക്കാവുന്ന കീഴാര്‍നെല്ലിക്ക് രസകരമായ ഒരു ഇംഗ്ലീഷ് വിളിപ്പേരുണ്ട്'സീഡ് അണ്ടര്‍ ലീഫ്'. ഇലകളുടെ അടിവശത്താണ് ഈ ചെടിയുടെ വിത്തുകള്‍ എന്നതാണ് ഇതിനു കാരണം. ഇവ പിന്നീട് ചെറിയ മഞ്ഞ കലര്‍ന്ന പച്ചപ്പൂക്കളായി മാറുകയും ചെയ്യും. കായ്കള്‍ ഇലകള്‍ക്കു കീഴെ എന്ന അര്‍ഥമാണ് കീഴാര്‍നെല്ലി എന്ന പേരിനും. ഇന്ത്യന്‍ മണ്ണിലാണ് കീഴാര്‍നെല്ലിയുടെ ജനനം. ഉഷ്ണമേഖലാ പ്രാദേശികളിലെല്ലാം ഒരു കളച്ചെടി പോലെ നിരന്നു വളരുന്നതു കാണാം.'ഫില്ലാന്തസ് നിരൂരി' എന്നു സസ്യനാമം.'ഫില്ലാന്തസ്'എന്നത് ജനിതക പേരാണ്.'ഇലയും പൂവും'(ലീഫ് ആന്‍ഡ് ഫ്‌ളവര്‍)എന്നര്‍ഥം. ഈ ജനുസില്‍ ഏതാണ്ട് അറുനൂറിലേറെ ഇനങ്ങളുണ്ട്. നെല്ലിയുടെ കുടുംബത്തിലെ അംഗങ്ങളില്‍ ഇക്കൂട്ടത്തില്‍ പ്രമുഖം കീഴാര്‍നെല്ലി തന്നെ. പാതയോരങ്ങളിലെ ഈ അദ്ഭുത സസ്യത്തില്‍ ഇലകളും നെല്ലിക്ക പോലുള്ള ചെറിയ കായ്കളും കാണാം. തണ്ടിനു പച്ചയും ചുവപ്പും നിറമുള്ള ചെടികളുണ്ട്. മൂക്കാത്ത തണ്ടിനും ഇലകള്‍ക്കും ചുവപ്പു കലര്‍ന്ന നിറമാണ്. ഇതിന് ചെറുകീഴാര്‍ നെല്ലി എന്നും പേരുണ്ട്.

ചെറിയ ചെടി, വലിയ വിശേഷങ്ങള്‍

നമ്മുടെ പൂര്‍വികര്‍ പ്രകൃതിയില്‍ നിന്നു കണ്ടെത്തിയ അതിവിശിഷ്ട ഔഷധികളില്‍ ഏറ്റവും മികച്ചതാണ് കീഴാര്‍നെല്ലി. നനവുള്ള ഇടങ്ങളില്‍ അല്ലെങ്കില്‍ മഴ കഴിഞ്ഞു തൊടികളില്‍ ഇത് ധാരാളം വളരും. കാഴ്ചയില്‍ ചെറിയ ഒരു ചെടിയാണെങ്കിലും ഔഷധവീര്യത്തിന്റെ കാര്യത്തില്‍ കീഴാര്‍നെല്ലി മുന്‍പന്തിയിലാണ്. മൂത്രത്തിലെ കല്ല്, മഞ്ഞപ്പിത്തം, പ്രമേഹം, മുടികൊഴിച്ചില്‍, പനി, മുറിവുണക്കല്‍, പ്രതിരോധശേഷി, ദഹനപ്രശ്‌നങ്ങള്‍ തുടങ്ങി ജലദോഷം മുതല്‍ എയിഡ്‌സ് വൈറസിനെ വരെ ചെറുത്തു തോല്‍പിക്കാന്‍ കഴിവുള്ളതാണ് ഈ ചെറിയോന്‍.പല തരത്തിലാണ് ഇത് പല രോഗങ്ങള്‍ക്കും ഉപയോഗിക്കുന്നത്.

കരളിന് കാവല്‍ കീഴാര്‍നെല്ലി

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരള്‍. ഏറ്റവും കൂടുതല്‍ കൊഴുപ്പ് ശേഖരിക്കുന്നതും കരളില്‍ തന്നെ. ശരീരത്തിലെ ഒട്ടുമിക്ക ജൈവ, രാസപ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്നതും കരള്‍ തന്നെ. ഉപകാരപ്രദമായ സംയുക്തങ്ങ ളെ വിഷരഹി തമാക്കാനും നിര്‍ മിക്കാനും പിത്തരസം പോലുള്ള ദഹനരസങ്ങള്‍ ഉത്പാദിപ്പിച്ചു ദഹനത്തെ സഹായിക്കാനും ഒക്കെ കര ളിനെ കഴിയൂ. അതുകൊ ണ്ടുതന്നെ കരളിനു ണ്ടാകുന്ന ക്ഷതമേതും നിസാരമായി കാണാന്‍ കഴിയില്ല. അമിതമായ മദ്യ പാനം, പരിധിവിട്ട അലോപ്പതി മരുന്നുകളുടെ നിരന്തര ഉപയോഗം, അമിത കലോറി അടങ്ങിയ ഭക്ഷ്യ പദാര്‍ഥങ്ങളുടെ ഉപയോഗം തുട ങ്ങിയവയെല്ലാം കരളിനു ഹാനികരമാണ്. ഇവിടെ യാണ് കീഴാര്‍ നെല്ലി പോലുള്ള ഔഷധ ച്ചെടി കളുടെ പ്രാധാന്യം. കരള്‍ സംബന്ധമായ രോഗ ങ്ങള്‍ ക്ക് പണ്ടുമുതല്‍ക്കേ ഇതു പയോഗിച്ചു വരുന്നു. മഞ്ഞ പ്പിത്തത്തിന് ആയുര്‍ വേദ ത്തിലും അലോപ്പതി യിലും ഒരുപോ ലെ ഉപയോഗിക്കു ന്നതാണ് കീഴാര്‍നെല്ലി. ഇതിലടങ്ങിയിട്ടുള്ള ഫില്ലാ ന്തിന്‍, ഹൈപ്പോഫില്ലാ ന്തിന്‍ എന്നീ രാസഘട ങ്ങളാണ് മഞ്ഞ പ്പിത്തം കുറ യാന്‍ സഹായിക്കുന്നത്. കീഴാര്‍നെല്ലി ഇടിച്ചുപി ഴിഞ്ഞു നീര് പശുവിന്‍ പാലില്‍ ചേര്‍ത്തു കഴിച്ചാണ് രോഗം ഭേദമാ ക്കുന്നത്. (സ്വയം ചികിത്സ പാടില്ല; വിദഗ്ധ മേല്‍നോട്ടത്തിലേ മരുന്നു കഴിക്കാവൂ) കരളിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ഇതിനുള്ള കഴിവ് ആധുനിക പരീക്ഷണങ്ങളില്‍സ്ഥി രീകരിച്ചിട്ടുണ്ട്. കീഴാര്‍നെല്ലിയില്‍ സമൃദ്ധമായി അടങ്ങിയിട്ടുള്ള നിരോ ക്‌സീകാരകങ്ങള്‍ അസ്ഥിര സംയുക്തങ്ങളായ സ്വതന്ത്ര റാഡിക്കലുകള്‍ വരുത്തുന്ന നാശത്തില്‍നിന്ന് കരളിനെ രക്ഷിക്കുന്നു. വൈറല്‍ ബാധ വഴി കരളിനുണ്ടാകുന്ന ഹെപ്പറ്റൈറ്റിസ്- ബി എന്ന രോഗചികിത്സയിലും ഇത് പ്രയോജനപ്പെടുന്നു. കരള്‍ രോഗങ്ങളുടെ ചികിത്സയിലെ കാതല്‍ എന്ന നിലയില്‍ കീഴാര്‍നെല്ലിയുടെ മേന്മകള്‍ സംബന്ധിച്ചു പഠനങ്ങള്‍ ഇനിയും നടന്നുവരുന്നു.



കീഴാര്‍നെല്ലി എന്ന 'സ്‌റ്റോണ്‍ ബ്രേക്കര്‍'

കല്ലുപൊടിപ്പന്‍ എന്നര്‍ഥത്തില്‍ കീഴാര്‍നെല്ലിക്ക് 'സ്‌റ്റോണ്‍ ബ്രേക്കര്‍' എന്നും വിളിപ്പേരുണ്ട്. 'കല്ലുരുക്കി 'എന്നും പറയും. ചെടിയുടെ ക്ഷാരസ്വഭാവമാണ് ഇവിടെ സഹായമാകുന്നത്. അമ്ലസ്വഭാവമുള്ള കല്ലുകളെ ഇതു നീക്കുന്നു. നിശ്ചിത കാലയളവിലുള്ള ഇതിന്റെ ശിപാര്‍ശിത ഉപയോഗം കല്ലുകളുടെ വലിപ്പവും എണ്ണവും കുറയ്ക്കാനും സഹായകമാണ്. ഇതിലുള്ള ട്രൈടെര്‍പീനുകള്‍ ആണ് പരലുകളുടെ രൂപീകരണം തടയാന്‍ സഹായിക്കുന്നത്. വൃക്കകളിലെയും ഗാള്‍ ബ്ലാഡറിലെയും കല്ലുരുക്കാന്‍ ഇതുപകാരപ്പെടുന്നു.

വൈറസ്, ബാക്ടീരിയ പ്രതിരോധി

പ്രതിരോധവ്യവസ്ഥയ്ക്ക് സഹായി. സസ്യജന്യരാസഘടകങ്ങളാല്‍ സമൃദ്ധമായതിനാല്‍ കീഴാര്‍നെല്ലി ആരോഗ്യകരമായ രോഗപ്ര തിരോധ വ്യവസ്ഥയ്ക്ക് ഉത്തമമാണ്. വൈറസ്, ബാക്ടീരിയ തുടങ്ങിയ അണുജീവികളുടെ ഉപദ്രവത്തില്‍ നിന്ന് ശരീരത്തെ സംരക്ഷി ക്കുന്നു. ഇതുകൊണ്ടു കൂടിയാണ് ഇത് വിവിധ ത്വക്കു രോഗങ്ങളുടെ ചികി ത്സയില്‍ ഉപയോഗി ക്കുന്നത്.

ശക്തമായ നിരോക്‌സീകാരകം

ശക്തമായ നിരോക്‌സീകാര സ്വഭാവമുള്ള ഔഷ ധിയാണിത്. ശരീരത്തില്‍ സ്വാഭാവികമായി നടക്കുന്ന ഓക്‌സീകരണ പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചു സ്വത ന്ത്ര റാഡിക്കലുകളെ ഒഴിവാ ക്കുന്നു. ആഹാരത്തിലൂടെ ലഭിക്കുന്ന ജീവകം സി, ഈ പോലുള്ള നിരോക് സീകാരകങ്ങളേക്കാള്‍ പതിന്മടങ്ങു ശക്തമാണിത്. പ്രതി പ്രവര്‍ത്തക ഓക്‌സിജന്റെ (റിയാക്റ്റീവ് ഓക്‌സിജന്‍) തടയുന്നതു വഴി വാര്‍ധക്യവും തത്‌സംബന്ധമായ അസുഖങ്ങളും ഒഴിവാക്കുന്നു. കീഴാര്‍ നെല്ലിയിലെ ആല്‍ക്കലോയിഡുകള്‍, ഫ്‌ളാവ നോയിഡുകള്‍, പോളിഫീനോ ളുകള്‍, കൗമാരിന്‍ തുടങ്ങിയ സജീവ ജൈവ സംയുക്തങ്ങള്‍ ഓക്‌സീ കരണ ക്ഷതങ്ങള്‍, ശരീരത്തിനുണ്ടാ കുന്ന ക്ലേശങ്ങള്‍ എന്നിവ കുറയ്ക്കും. അലോപ്പിഷ്യ എന്നു പേരായ മുടി കൊഴിയല്‍ തടയാന്‍ വരെ ഇതിനു കഴിയും എന്ന് പഠനങ്ങള്‍ പറയുന്നു. മുടിവളര്‍ച്ചയെ സഹായിക്കുന്നു.

പല പേരുകള്‍: പരമ്പരാഗത ചികിത്സയുടെ അവിഭാജ്യ ഭാഗം

അമ്പതു മുതല്‍ പരമാവധി എഴുപതു സെന്റീമീറ്റര്‍ വരെയാണ് കീഴാര്‍നെല്ലി യുടെ വളര്‍ച്ച. വഴിയോരങ്ങളിലും വീട്ടു പറമ്പുകളിലും ഇത് സുലഭമായി വളരു ന്നതു കാണാം. വൈവിധ്യമാര്‍ന്ന വിവിധ വിളിപ്പേരുകളും ഇതിനുണ്ട്. ഇംഗ്ലീഷില്‍ സ്‌റ്റോണ്‍ ബ്രേക്കര്‍, ഗെയില്‍ ഓഫ് ദി വിന്‍ഡ്, ഹിന്ദിയില്‍ ഭൂമി അമ്ല, സംസ്‌കൃതത്തില്‍ ഭു ധാത്രി, ബഹു പത്ര, ഭൂമ്യാ മലക്കി;തമിഴില്‍ കിഴകൈനെല്ലി. കീഴാര്‍ നെല്ലിയുടെ എല്ലാ ഭാഗവും ഔഷധമിക വുള്ളതാണ്.മൂവായിരം വര്‍ഷത്തിലേറെ യായി ഇത് പരമ്പരാഗത ചികിത്സയുടെ അവിഭാജ്യ ഭാഗവുമാണ്.

സുരേഷ് മുതുകുളം
മുന്‍ പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ