പ്രളയാനന്തര കൃഷി മണ്ണിനെ സംരക്ഷിച്ച്
മണ്ണിനെ പരിചരിക്കാനും സംരക്ഷിക്കാനും മറക്കു ന്നത് നമ്മെത്തന്നെ മറക്കുന്നതിനു തുല്യമാണ്.' മഹാത്മജിയുടെ വാക്കു കളാണിവ. ശാസ്ത്രീയ മണ്ണുപരിചര ണം മാനവരാശി യുടെ നിലനില്‍പ്പിന് അത്യാവശ്യമാണ്. സംസ്ഥാന മണ്ണു പര്യവേക്ഷണ- മണ്ണു സംരക്ഷ ണ വകുപ്പിന്റെ മണ്ണുപര്യവേക്ഷണ റിപ്പോര്‍ട്ടുകള്‍ കാര്‍ഷിക ആസൂത്രണ ത്തിന് ഉപയോഗിക്കാവുന്നതാണ്. പ്രത്യേകിച്ചും പ്രളയശേഷ പുനരുദ്ധാരണത്തിന്. വ്യത്യസ്തതരം മണ്ണു സംരക്ഷണ മാര്‍ഗങ്ങള്‍ ഏതെല്ലാം ഭാഗങ്ങളില്‍ എങ്ങനെ ചെയ്യണം എന്ന വിശദമായ മുന്‍ഗണനാ വിവര വും റിപ്പോര്‍ട്ടിലുണ്ട്.

ഇതിനനുസരിച്ച് മണ്ണു സംരക്ഷണ വിഭാഗം മണ്ണുപരിചരണ, സംരക്ഷണ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നുണ്ട്. ചെലവു കുറച്ചും ചെലവേറിയ രീതികളിലും താത്കാലികമായും സ്ഥിരമായും മണ്ണുസംരക്ഷണത്തിന് മാര്‍ഗങ്ങളുണ്ട്. കേരളത്തിന്റെ ആകെ ഭൂവിസ്തൃതിയില്‍ 48 ശതമാനവും മലനാട്, ഹൈറേഞ്ച് മേഖലകള്‍ ചേര്‍ന്നതാണ്. ഇത്തരം പ്രദേശങ്ങ ളിലെ മുഖ്യപ്രശ്‌നം മണ്ണൊലിപ്പ് വഴിയുള്ള മേല്‍മണ്ണിന്റെ നഷ്ടമാണ്. ഇതിലൂടെയുണ്ടാവുന്ന മറ്റു പാരി സ്ഥിതിക ആഘാതങ്ങളും നിരവധിയാണ്. കോണ്ടൂര്‍ കൃഷി, കോണ്ടൂര്‍ വരമ്പുകള്‍, മിശ്രകൃഷി, വിള പരിവര്‍ ത്തനം എന്നീ ചെലവു കുറഞ്ഞ രീതികള്‍ മാത്രമായി ചില അവസര ത്തില്‍ മണ്ണിനെ രക്ഷിക്കാനാവില്ല. ചെരിവുള്ള ഭൂമിയില്‍ തട്ടുകള്‍ നിര്‍ മിച്ച് (ബെഞ്ച് ടെറസിംഗ്) കൃഷി ചെയ്യുന്നതു നല്ലതാണ്. മണ്ണു സംര ക്ഷിക്കുന്നതിനായി കയ്യാല കെട്ടുന്ന തിന് ചെരിവ് മാനദണ്ഡമാണ്. സാധാരണ 36 ശതമാനം വരെ ചെരിവു ള്ള പ്രദേശങ്ങളില്‍ കയ്യാല പ്രായോഗി കമാണ്. ഇതിനു മുകളിലുള്ള ചരിവു കളില്‍ സ്‌റ്റെപ്പ് ടെറസുകള്‍, ഇടത്തട്ടുകള്‍ അഥവാ പ്ലാറ്റുഫോമുകള്‍, മലയോര ചാലുകള്‍ എന്നിവയാണ് അനുയോജ്യം.

ചെരിവിനനുസരിച്ച് ലംബഅന്ത രാളം (വെര്‍ട്ടിക്കല്‍ ഇന്റര്‍വല്‍) വ്യത്യാസം വരും. ചെരിവ് 15 ശതമാനം വരെയാണെങ്കില്‍ ലംബ അന്തരാളം രണ്ടു മീറ്ററും 16 മുതല്‍ 35 ശതമാനം വരെയായാല്‍ മൂന്നു മീറ്ററുമാണ് വേണ്ടത്. 36 ശതമാന ത്തിനു മുകളില്‍ നാലു മീറ്റര്‍ വരെ ലംബ അന്തരാളം വേണം. ഇതുപോലുള്ള കയ്യാലകളില്‍ അഞ്ചുശതമാനം വരെ ചെരിവായാല്‍ 50 സെന്റീമീറ്റര്‍ കയ്യാല ഉയരം ആവശ്യമാണ്. ആറു മുതല്‍ 10 ശതമാനം വരെയുള്ളതിന് 70 സെന്റീമീറ്റര്‍ ഉയരം വേണം. 11 മുതല്‍ 35 ശതമാനം വരെയുള്ളതിന് ഒരു മീറ്റര്‍, 36 ശതമാനത്തില്‍ കൂടിയതിന് ഒന്നര മീറ്റര്‍ വരെയും കയ്യാലയുടെ ഉയരമാവാം. ഇതേപ്പോലെ ചെരിവിനനുസരിച്ച് ട്രെഞ്ചുകള്‍ (കിടങ്ങുകള്‍) നിര്‍മി ക്കുന്നതിലും വ്യത്യാസമുണ്ട്.


കിടങ്ങുകള്‍ അഥവാ വലിയ ചാലു കള്‍ മണ്ണിലേക്കു വീഴുന്ന മഴവെള്ള ത്തെ ശരിയായി സംഭരിച്ചു നിലനിര്‍ത്തും. ഇതേപ്പോലെ മഴക്കുഴികളും ധാരാളമായി ഉണ്ടാക്കിയാല്‍ മഴ വെള്ളം സംഭരിക്കാം. 20 ശതമാനം വരെ ചെരിവുള്ള പ്രദേശങ്ങളില്‍ മഴ ക്കുഴികള്‍ നല്ല ഫലം ചെയ്യും. അതി ല്‍ കൂടുതല്‍ ചെരിവുള്ള പ്രദേശ ങ്ങളില്‍ മണ്ണിടിച്ചിലിന് വഴിയൊരു ക്കും. 45 മുതല്‍ 50 വരെ സെന്റീമീറ്റര്‍ താഴ്ച്ചയും 75 മുതല്‍ 90 വരെ സെ ന്റീമീറ്റര്‍ വീതിയുമു ള്ള 150 മഴക്കുഴി കള്‍ 250 സെന്റില്‍ നിര്‍മിക്കാം. എന്നാ ല്‍ കുഴികള്‍ക്കു പകരം ഒരു മീറ്റര്‍ നീളവും 30 സെന്റീമീറ്റര്‍ വീതിയും 60 സെന്റീമീറ്റര്‍ താഴ്ച യുമുള്ള ചാലുകള്‍ വരി കള്‍ക്കിടയിലെടുത്ത് ജൈവ വസ്തുക്കള്‍ കൊ ണ്ട് നിറച്ചിട്ട് മണ്ണും ജല വും സംഭരിക്കാനും പറ്റും.

'കിടങ്ങുകള്‍' 15 ശത മാനത്തില്‍ താഴെ ചെരിവുള്ള പ്രദേശത്തിനാണ് ഉചിതമെങ്കിലും ഏറ്റവും നല്ലത് 10 ശതമാനം ചെരിവുള്ളതിനാണ്. അല്ലാത്തപക്ഷം മണ്ണിടിച്ചിലിനു വഴിയൊരുക്കും. 50 സെന്റീമീറ്റര്‍ വീതിയും 60 സെന്റീമീറ്റര്‍ താഴ്ചയും ആവശ്യത്തിന് നീളവും നല്‍കിയാണ് കിടങ്ങുകള്‍ നിര്‍മിക്കേണ്ടത്. മണ്ണു സംരക്ഷണത്തെപ്പറ്റിയറിയാന്‍ ജില്ലകളിലെ മണ്ണുപര്യവേക്ഷണ-മണ്ണു സംരക്ഷണ ഓഫീസുമായി ബന്ധപ്പെടാം.

എം.എ. സുധീര്‍ബാബു, പട്ടാമ്പി
സോയില്‍ സര്‍വ്വേ ഓഫീസര്‍, തൃശൂര്‍
ഫോണ്‍: 80868 61023