കൊച്ചി: കാലടി സംസ്കൃത സര്‍വകലാശാലയുടെ മുഖ്യകാമ്പസിലും വിവിധ പ്രാദേശിക കാമ്പസുകളിലും 202526 അധ്യയനവര്‍ഷത്തെ എംഎ, എംഎസ്സി, എംഎസ്ഡബ്ല്യു, എംഎഫ്എ ഇന്‍ വിഷ്വല്‍ ആര്‍ട്സ്, എംപിഇഎസ്, മള്‍ട്ടി ഡിസിപ്ലിനറി ഡ്യുവല്‍ മെയിന്‍ മാസ്റ്റേഴ്സ് ഇന്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ്, പിജി ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്രവേശനപരീക്ഷ ഏപ്രില്‍ 30ന് സര്‍വകലാശാലയുടെ കാലടി മുഖ്യകാമ്പസിലും വിവിധ പ്രാദേശിക കാമ്പസുകളിലും ആരംഭിക്കും. മേയ് 14ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. വിശദവിവരങ്ങള്‍ക്കും ഓണ്‍ലൈനില്‍ അപേക്ഷിക്കുന്നതിനും www.ssus.ac.in സന്ദര്‍ശിക്കുക.