University News
സ്‌കോളര്‍ഷിപ്പോടെ സംസ്‌കൃതത്തില്‍ നാലു വര്‍ഷ ബിരുദപഠനം
കൊ​​ച്ചി: ശ്രീ​​ശ​​ങ്ക​​രാ​​ചാ​​ര്യ സം​​സ്‌​​കൃ​​ത സ​​ര്‍വ​​ക​​ലാ​​ശാ​​ല​​യു​​ടെ കാ​​ല​​ടി മു​​ഖ്യ​​കാ​​മ്പ​​സി​​ലും വി​​വി​​ധ പ്രാ​​ദേ​​ശി​​ക കാ​​മ്പ​​സു​​ക​​ളി​​ലും സം​​സ്‌​​കൃ​​ത​​ഭാ​​ഷ​​യു​​ടെ വി​​വി​​ധ സ്‌​​പെ​​ഷ​​ലൈ​​സേ​​ഷ​​നു​​ക​​ളി​​ൽ നാ​​ലു വ​​ര്‍ഷ ബി​​രു​​ദ പ​​ഠ​​ന​​ത്തി​​ന് അ​​പേ​​ക്ഷി​​ക്കാം. പ്ര​​വേ​​ശ​​നം നേ​​ടു​​ന്ന മു​​ഴു​​വ​​ന്‍ വി​​ദ്യാ​​ര്‍ഥി​​ക​​ള്‍ക്കും ആ​​ദ്യ ര​​ണ്ടു വ​​ര്‍ഷ​​ങ്ങ​​ളി​​ല്‍ പ്ര​​തി​​മാ​​സം 500 രൂ​​പ വീ​​ത​​വും മൂ​​ന്നും നാ​​ലും വ​​ര്‍ഷ​​ങ്ങ​​ളി​​ല്‍ പ്ര​​തി​​മാ​​സം 1000 രൂ​​പ വീ​​ത​​വും സ്‌​​കോ​​ള​​ര്‍ഷി​​പ് ന​​ല്‍കും.

പ്ല​​സ് ടു/ ​​വൊ​​ക്കേ​​ഷ​​ണ​​ല്‍ ഹ​​യ​​ര്‍ സെ​​ക്ക​​ൻ​​ഡ​​റി അ​​ഥ​​വ ത​​ത്തു​​ല്യ അം​​ഗീ​​കൃ​​ത യോ​​ഗ്യ​​ത​​യു​​ള​​ള​​വ​​ര്‍ക്ക് അ​​പേ​​ക്ഷി​​ക്കാം. ലാ​​റ്റ​​റ​​ല്‍ എ​​ന്‍ട്രി അ​​നു​​വ​​ദ​​നീ​​യ​​മാ​​ണ്. ഒ​​രു വി​​ദ്യാ​​ര്‍ഥി​​ക്ക് ഒ​​ന്നി​​ല​​ധി​​കം ബി​​രു​​ദ പ്രോ​​ഗ്രാ​​മു​​ക​​ളി​​ലേ​​ക്കും അ​​പേ​​ക്ഷി​​ക്കാം. അ​​പേ​​ക്ഷ​​ക​​ള്‍ https://ugadmission.ssus.ac.in വ​​ഴി ഓ​​ണ്‍ലൈ​​നാ​​യി സ​​മ​​ര്‍പ്പി​​ക്കേ​​ണ്ട അ​​വ​​സാ​​ന തീ​​യ​​തി ജൂ​​ണ്‍ ഏ​​ഴ് (www.ssus.ac.in).
More News