ജൂൺ നാലിന് ആരംഭിക്കുന്ന , അഫിലിയേറ്റഡ് കോളജുകളിലെയും സെന്‍ററുകളിലെയും നാലാം സെമസ്റ്റർ എംസിഎ (റെഗുലർ/ സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ് ) മേയ് 2025 പരീക്ഷകൾക്ക് 28 മുതൽ ഏപ്രിൽ മൂന്നു വരെ പിഴയില്ലാതെയും ഏപ്രിൽ അഞ്ചു വരെ പിഴയോടു കൂടിയും അപേക്ഷിക്കാം.
ജൂൺ നാലിന് ആരംഭിക്കുന്ന, അഫിലിയേറ്റഡ് കോളജുകളിലെയും സെന്‍ററുകളിലെയും നാലാം സെമസ്റ്റർ എംബിഎ (റെഗുലർ/ സപ്ലിമെന്‍ററി), ഏപ്രിൽ 2025 പരീക്ഷകൾക്ക് ഏപ്രിൽ നാലു മുതൽ ഒന്പതു വരെ പിഴയില്ലാതെയും 11 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം.
ഏപ്രിൽ 22 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളജുകളിലെ രണ്ടാം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് എം എസ്‌സി ഇൻ കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് (റെഗുലർ/സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ് ) ഏപ്രിൽ 2025 പരീക്ഷകൾക്ക് 26.03.2025 മുതൽ 29.03.2025 വരെ പിഴയില്ലാതെയും 01.04.2025 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്
ഹാൾ ടിക്കറ്റ്
മഞ്ചേശ്വരം സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ നാലാം സെമസ്റ്റർ ത്രിവത്സര എൽഎൽബി (റെഗുലർ/ സപ്ലിമെന്‍ററി),മേയ് 2025, പാലയാട് , സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ നാലാം സെമസ്റ്റർ ബിഎ എൽഎൽബി (റെഗുലർ/ സപ്ലിമെന്‍ററി), മേയ് 2025 പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഓഫ് ലൈൻ ആയി അപേക്ഷിച്ച വിദ്യാർഥികളുടെ ഹാൾ ടിക്കറ്റുകൾ പരീക്ഷാ കേന്ദ്രത്തിൽ നിന്നും കൈപ്പറ്റേണ്ടതാണ്.
പ്രായോഗിക പരീക്ഷകൾ
അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ എംഎസ്‌സി സ്റ്റാറ്റിസ്റ്റിക്സ് ഡിഗ്രി (റെഗുലർ/സപ്ലിമെൻററി) ഏപ്രിൽ 2025 പ്രായോഗിക പരീക്ഷകൾ മാർച്ച് 27 ന് ബന്ധപ്പെട്ട കോളജുകളിലായി നടക്കുന്നതാണ്. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്.
100 സംരംഭകരുടെ വിജയകഥകൾ; അക്കാദമികഗവേഷണ കേന്ദ്രങ്ങളിൽ വിതരണം തുടങ്ങി
കണ്ണൂർ: ബിസിനസ് അധിഷ്ഠിത കോഴ്സ് ചെയ്യുന്ന വിദ്യാർഥികൾക്കും ബിസിനസ് ഗവേഷണം ചെയ്യുന്നവർക്കുമായി ബ്രാൻഡ്ബേ മീഡിയ പുറത്തിറക്കിയ സംരംഭകരുടെ വിജയകഥകളുടെ സമാഹാരമായ '100 പവർഫുൾ സ്റ്റോറീസ്' അക്കാദമികഗവേഷണ കേന്ദ്രങ്ങളിൽ വിതരണം തുടങ്ങി.കണ്ണൂരിന്‍റെ വാണിജ്യവ്യവസായ മേഖലയിൽ വ്യത്യസ്തമായ ആശയങ്ങൾക്ക് നേതൃത്വം നൽകുന്ന 100 സംരംഭകരുടെ ബിസിനസ് ജീവിതം പറയുന്ന ബുക്കിന്‍റെ വിതരണോദ്ഘാടനം കണ്ണൂർ സർവകലാശാലയിൽ വൈസ് ചാൻസിലർ ഡോ. കെ.കെ സാജു നിർവഹിച്ചു.
കണ്ണൂർ സർവകലാശാല ലൈബ്രറികൾക്കു പുറമേ കോളജ്, പ്രഫഷണൽ വിദ്യാഭ്യാസ സ്ഥാപന ങ്ങളിലെ ലൈബ്രറികൾ, പ്രധാന ഗ്രന്ഥാലയങ്ങൾ എന്നിവിടങ്ങളിലും മുൻനിര ഹോട്ടൽസ്, എയർപോർട്ട് ലോഞ്ച് എന്നിവിടങ്ങളിലും പുസ്തകം ലഭ്യമാകും.
പരീക്ഷാ കൺട്രോളർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
കണ്ണൂർ: കണ്ണൂർ സർവകലാശാല പരീക്ഷ കൺട്രോളർ തസ്തികയിലേക്ക് നേരിട്ട്/കേന്ദ്രസംസ്ഥാന സർവീസുകളിൽ നിന്ന് ഡെപ്യുട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും ഓൺലൈൻ ആയി അപേക്ഷകൾ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.(www.kannuruniversity.ac.in). അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 21 ആണ്.