ഇംഗ്ലിഷ് ഫോർ പ്രാക്ടിക്കൽ പർപ്പസസ്: തീയതി നീട്ടി
കണ്ണൂർ സർവകലാശാല ഇംഗ്ലിഷ് പഠനവകുപ്പ് താവക്കര കാന്പസിൽ ശനിയാഴ്ചകളിൽ നടത്തുന്ന ഇംഗ്ലിഷ് ഫോർ പ്രാക്ടിക്കൽ പർപ്പസസ് ഇംഗ്ലിഷ് കമ്യൂണിക്കേഷൻ സർട്ടിഫിക്കറ്റ് കോഴ്സിന്റെ രണ്ടാം ബാച്ചിലേക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. മാർച്ച് 29 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. യോഗ്യത: പ്ലസ് ടു. നിലവിൽ മറ്റ് കോഴ്സുകൾക്ക് ചേർന്നവർക്കും അപേക്ഷിക്കാം. കോഴ്സ് ഫീസ്: 3,000/ രൂപ. ക്ലാസുകൾ ഏപ്രിൽ അഞ്ചിന് തുടങ്ങും. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പ്രൈവറ്റ് രജിസ്ട്രേഷൻ രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദം അസൈൻമെന്റ്
കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (റഗുലർ 2023 പ്രവേശനം/ സപ്ലിമെന്ററി 2020, 2021, 2022 പ്രവേശനം), ഏപ്രിൽ 2024 സെഷൻ, ഇന്റേണൽ ഇവാല്വേഷൻ അസൈൻമെന്റ് ചോദ്യങ്ങളും കവറിംഗ് ഷീറ്റും മാർഗനിർദേശങ്ങളും, സർവ്വകലാശാല വെബ് സൈറ്റിൽ,ലിങ്കിൽ ലഭ്യമാണ്. ഈ ലിങ്ക് വഴി ഓൺലൈൻ ആയി ഫീസ് അടച്ചതിനുശേഷം ലഭിക്കുന്ന കവറിംഗിഷീറ്റ് ഡൗൺലോഡ് ചെയ്ത് അസൈൻമെന്റിനൊപ്പം സമർപ്പിക്കണം. അസൈൻമെന്റ് അനുബന്ധ രേഖകൾ സഹിതം 04.04.2025 ന് വൈകുന്നേരം നാലിനകം താവക്കര കാന്പസിലെ സ്റ്റുഡന്റ്സ് അമിനിറ്റി സെന്ററിലെ സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേണിങ് ഡയറക്ടറുടെ ഓഫിസിൽ സമർപ്പിക്കണം.അസൈൻമെന്റ് സമർപ്പിക്കുന്നവർ നിർബന്ധമായും രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (പ്രൈവറ്റ് രജിസ്ട്രേഷൻ) ഏപ്രിൽ 2024 സെഷൻ പരീക്ഷയിലെ അതത് പേപ്പറുകൾക്ക്, രജിസ്റ്റർ ചെയ്തവരായിരിക്കണം.
പരീക്ഷാഫലം
ഒൻപതാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ് സി ഇൻ കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് ഒക്ടോബർ 2024 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സർകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസ് പുനർ മൂല്യനിർണ്ണയം/സൂക്ഷ്മ പരിശോധന/പകർപ്പ് ലഭ്യമാക്കൽ എന്നിവക്കുള്ള അപേക്ഷകൾ 29032025 ന് വൈകുന്നേരം അഞ്ചു വരെ ഓൺലൈൻ ആയി സ്വീകരിക്കും.
ടൈം ടേബിൾ
25.04.2025 ന് ആരംഭിക്കുന്ന പ്രൈവറ്റ് രജിസ്ട്രേഷൻ മൂന്നാം സെമസ്റ്റർ ബിരുദം (റഗുലർ / സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ്) നവംബർ 2024 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു
പരീക്ഷാവിജ്ഞാപനം
സർവകലാശാല പഠന വകുപ്പുകളിലെ നാലാം സെമസ്റ്റർ എംഎ, എംഎസ്സി, എംസിഎ, എംഎൽ ഐഎസ്സി, എൽഎൽഎം, എംബിഎ, എംപിഇഎസ് (സിബിസിഎസ്എസ് റഗുലർ/സപ്ലിമെന്ററി), മേയ് 2025 പരീക്ഷകൾക്ക് പിഴയില്ലാതെ 2025 ഏപ്രിൽ മൂന്നു മുതൽ 11 വരെയും,പിഴയോട് കൂടി ഏപ്രിൽ 16 വരെയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
സംഗീത പഠന വകുപ്പിൽ ദേശീയ സെമിനാർ
കണ്ണൂർ: കണ്ണൂർ സർവകലാശാല സംഗീത പഠന വകുപ്പിൽ,' സംഗീത കച്ചേരികളിലെ ഉയർന്നുവരുന്ന പ്രവണതകൾ എന്ന വിഷയത്തെ ആസ്പദമാക്കി 25 മുതൽ 27 വരെ സെമിനാർ നടത്തും.ഐക്യുഎസിയുടെ സഹകരണത്തോടെ കണ്ണൂർ സർവകലാശാല ആനന്ദതീർഥ കാന്പസ് സംഗീത പഠന വിഭാഗത്തിലാണ് സെമിനാർ. 25ന് രാവിലെ 10.30 മുതൽ 12.30 വരെ പ്രശസ്ത സംഗീതജ്ഞൻ ഡോ. വി.ആർ ദിലീപ് കുമാർ നടത്തുന്ന സോദാഹരണ കച്ചേരി, ഇടപ്പള്ളി അജിത് കുമാർ വയലിനും മൃദംഗത്തിൽ പാലക്കാട് മഹേഷ്കുമാറും ക്ലാസെടുക്കും. 26 ന് രാവിലെ 10 മുതൽ 12 വരെ പ്രശസ്ത സംഗീതജ്ഞൻ ഡോ. പി.ആർ.രതീഷ് മ്യൂസിക് കന്പോസിംഗിൽ മനോധർമ വികസനത്തിൽ സംഗീത്തിന്റെ പങ്ക് എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. 27 നു പ്രശസ്ത സംഗീതജ്ഞ ഡോ. എൻ ജെ നന്ദിനി "കർണാടിക് സംഗീതത്തെ കുറിച്ച് പ്രഭാഷണം നടത്തും. സെമിനാർ വിവിധ സർവകലാശാലയിൽ നിന്നുള്ള അധ്യാപകരും വിദ്യാർത്ഥികളും പ്രബന്ധാവതരണം നടത്തും.