പരീക്ഷകൾ ഏപ്രിൽ 22ന് ആരംഭിക്കും
രണ്ടാം സെമസ്റ്റർ എഫ്വൈയുജിപി/എഫ്വൈഐഎംപി.റഗുലർ (ഏപ്രിൽ2025)പരീക്ഷകളും, രണ്ടാം സെമസ്റ്റർ ബിരുദ (സിബിസിഎസ്എസ്ഒബിഇ20192023 അഡ്മിഷൻ) സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്(ഏപ്രിൽ2025) പരീക്ഷകളും ഏപ്രിൽ 22ന് ആരംഭിക്കും. വിശദമായ ടൈം ടേബിൾ പിന്നീട് പ്രസിദ്ധീകരിക്കും.
ഹാൾടിക്കറ്റ്
24.03.2025 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിഎഡ് ഡിഗ്രി (റഗുലർ /സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്)ഏപ്രിൽ 2025 പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ ടൈം ടേബിൾ
07.04.2025 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ ബിരുദം (റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്)ഏപ്രിൽ 2025 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്
കണ്ണൂർ: കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ ആൻഡ് മോഡൽ കരിയർ സെന്റർ കണ്ണൂരിന്റെ ആഭിമുഖ്യത്തിൽ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകളിലേക്ക് മാർച്ച് 22 രാവിലെ പത്തു മുതൽ ഉച്ചയക്ക് ഒന്നു വരെ "പ്രയുക്തി' എന്ന പേരിൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് നടത്തുന്നു. ഡെവലപ്മെന്റ് മാനേജർ, ഷോ റൂം മാനേജർ, ഫ്ലോർ മാനേജർ, ബില്ലിംഗ് സ്റ്റാഫ്, കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ്, കുക്ക്, ഇംഗ്ലീഷ് ടീച്ചർ, അക്കൗണ്ടന്റ്, ടെലി കോളർ, അക്കാഡമിക് കോഓർഡിനേറ്റർ, അക്കാഡമിക് കൗൺസിലർ തസ്തികകളിലായി ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പങ്കെടുക്കാൻ താത്പര്യമുള്ള പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം രാവിലെ 9.30 ന് കണ്ണൂർ യൂണിവേഴ്സിറ്റിയുടെ താവക്കര ആസ്ഥാനത്തിലെ സെൻട്രൽ ലൈബ്രറി മന്ദിരത്തിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ സർട്ടിഫിക്കറ്റുകളും മൂന്നു സെറ്റ് ബയോഡാറ്റയും സഹിതം ഹാജരാകണം. ഫോൺ: 04972703130.
എൻജിനിയറിംഗ് കൺസൽട്ടന്റ്
കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ എൻജിനിയറിംഗ് കൺസൽട്ടന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു. അപേക്ഷകൾ ഓൺലൈനായാണ് സമർപ്പിക്കേണ്ടത്. ഓൺലൈൻ അപേക്ഷകൾ ഈ മാസം 28ന് വൈകുന്നേരം അഞ്ചിന് മുന്പായി ലഭിക്കണം. വിശദവിവരങ്ങൾ സർവകലാശാലാ വെബ് സൈറ്റിൽ ലഭ്യമാണ്. അഭിമുഖ തീയതി പിന്നീടറിയിക്കും.