University News
സൗജന്യ പിഎസ്‌സി മത്സര പരീക്ഷാ പരിശീലനം
കണ്ണൂർ: കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്നവർ ക്കായി കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്‍റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ 180 മണിക്കൂർ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഫെബ്രുവരി നാലാം വാരത്തിൽ ആരംഭിക്കുന്ന പരിശീലന പരിപാടിയിലേക്ക് ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് പ്രവേശനം നൽകുന്നതാണ്. താത്പര്യമുള്ളവർ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ താവക്കര ആസ്ഥാന മന്ദിരത്തിൽ പ്രവർത്തിക്കുന്ന എംപ്ലോയ്‌മെന്‍റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ 18 നു മുമ്പായി നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോൺ: 04972703130.

പരീക്ഷാഫലം

കണ്ണൂർ സർവകലാശാല ബിഎ എൽഎൽബി ഇന്‍റേണൽ മാർക്ക് ഇംപ്രൂവ്മെന്‍റ് (വൺ ടൈം മേഴ്‌സി ചാൻസ് 2016 റെഗുലേഷൻ) നവംബർ 2024 പരീക്ഷാഫലം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

ടൈം ടേബിൾ

അഫിലിയേറ്റഡ് കോളജുകളിലെയും സെന്‍ററുകളിലേയും നാലാം സെമസ്റ്റർ ബിഎഡ് (റെഗുലർ / സപ്ലിമെന്‍ററി /ഇംപ്രൂവ്മെന്‍റ് ) ഏപ്രിൽ 2025 , ഒന്നാം സെമസ്റ്റർ പിജിഡിഎൽഡി (റെഗുലർ / സപ്ലിമെന്‍ററി ) നവംബർ 2024 എന്നീ പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു