ഫെബ്രുവരി അഞ്ചിന് ആരംഭിക്കുന്ന രണ്ടാം വർഷ പിജി (വിദൂര വിദ്യാഭ്യാസം മേഴ്സി ചാൻസ്) ജൂൺ 2024 പരീക്ഷയ്ക്കു അപേക്ഷിച്ച 2017, 2018, 2019 അഡ്മിഷൻ വിദ്യാർഥികളുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ നിന്നും (www.kannuruniversity.ac.in) ഡൗൺലോഡ് ചെയ്യാവുന്ന താണ്. അപേക്ഷകർ ഹാൾ ടിക്കറ്റുകൾ പ്രിൻറ് എടുത്ത് ഫോട്ടോ പതിച്ചു അറ്റസ്റ്റ് ചെയ്തു ഹാൾ ടിക്കറ്റിൽ പറഞ്ഞിരിക്കുന്ന പരീക്ഷാ കേന്ദ്രങ്ങളിൽ പരീക്ഷ എഴുതേണ്ടതാണ്. 2016 അഡ്മിഷനും അതിനു മുൻപുമുള്ള വിദ്യാർഥികൾ കണ്ണൂർ യൂണിവേഴ്സിറ്റി താവക്കര കാമ്പസിൽ നിന്നും ഹാൾ ടിക്കറ്റുകൾ വാങ്ങി അവിടെ തന്നെ പരീക്ഷ എഴുതേണ്ടതാണ്. ഹാൾ ടിക്കറ്റുകൾ 30 മുതൽ വിതരണം ചെയ്യുന്നതാണ്. ഹാൾ ടിക്കറ്റുകൾ സ്വയം സാക്ഷ്യപ്പെടുത്തിയവർ ഗവൺമെൻറ് അംഗീകരിച്ച ഏതെങ്കിലും ഐഡി കാർഡ് പരീക്ഷ സമയത്ത് കൈയിൽ കരുതേണ്ടതാണ്. പരീക്ഷ കേന്ദ്രം : കണ്ണൂർ യൂണിവേഴ്സിറ്റി താവക്കര കാമ്പസ്.
പ്രായോഗിക പരീക്ഷ
സർവകലാശാല അഫിലിയേറ്റഡ് കോളജുകളിലേയും, സെൻററുകളിലേയും ഒന്നാം സെമസ്റ്റർ എംസിഎ ഡിഗ്രി (സിബിഎസ്എസ് റെഗുലർ/സപ്ലിമെൻററി) നവംബർ 2024 പ്രായോഗിക പരീക്ഷകൾ ഫെബ്രുവരി അഞ്ചു മുതൽ 12 വരെയുള്ള തീയതികളിലായി അതാത് കോളജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത വിദ്യാർഥി കൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ്.