സർവകലാശാല പഠനവകുപ്പുകളിലെ എംഎ അപ്ലൈഡ് ഇക്കണോമിക്സ്, എംഎസ് സി ക്ലിനിക്കൽ ആൻഡ് കൗൺസിലിംഗ് സൈക്കോളജി, എംസിഎ, എംസിഎ(ലാറ്ററൽ എൻട്രി), എംഎസ് സി ഫിസിക്സ് (അഡ്വാൻസ്ഡ് മെറ്റീരിയൽസ്) എന്നീ പ്രോഗ്രാമുകളുടെ വിവിധ സെമസ്റ്ററുകളുടെ വൺ ടൈം മേഴ്സി ചാൻസ് (സിസിഎസ്എസ് സപ്ലിമെന്ററി) 2015 2019 അഡ്മിഷൻ പരീക്ഷകളുടെ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനഃപരിശോധന/ സൂക്ഷ്മ പരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് 28/01/2025 വരെ അപേക്ഷിക്കാം.
ഹാൾ ടിക്കറ്റ്
മഞ്ചേശ്വരം സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ അഞ്ചാം സെമസ്റ്റർ ത്രിവത്സര എൽഎൽബി (റഗുലർ), നവംബർ 2024 പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
22.01.2025 ന് ആരംഭിക്കുന്ന വിദൂര വിദ്യാഭ്യാസം ഒന്നാം വർഷ ബിഎ/ ബിഎ അഫ്സൽഉൽഉലമ /ബികോം /ബിബിഎ / ബിഎസ്സി /ബിസിഎ (മേഴ്സി ചാൻസ് /സപ്ലിമെന്ററി20112019 അഡ്മിഷനുകൾ) ഡിഗ്രി, ഏപ്രിൽ 2024 പരീക്ഷകളുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഹാൾടിക്കറ്റ് പ്രിന്റ് എടുത്ത ശേഷം ഫോട്ടോ പതിച്ച് അറ്റസ്റ്റ്ചെയ്ത്, ഹാൾടിക്കറ്റിൽ കൊടുത്തിരിക്കുന്ന പരീക്ഷാ കേന്ദ്രത്തിൽ ഉച്ച കഴിഞ്ഞ് 1.30 ന് (വെള്ളി ഉച്ച കഴിഞ്ഞ് രണ്ടിന്) തുടങ്ങുന്ന പരീക്ഷകൾക്ക് ഹാജരാകണം.ഹാൾടിക്കറ്റ് സ്വയം സാക്ഷ്യപ്പെടുത്തുന്ന വിദ്യാർഥികൾ ഫോട്ടോ പതിച്ച ഏതെങ്കിലും സർക്കാർ അംഗീകൃത അസൽ തിരിച്ചറിയൽ കൊണ്ടു വരണം.