University News
ഇന്‍റർ കോളജിയേറ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്
2024 25 വർഷത്തെ കണ്ണൂർ യൂണിവേഴ്സിറ്റി വനിത വിഭാഗം ഇന്‍റർ കോളജിയേറ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ് തളിപറമ്പിൽ സർ സയിദ് കോളജിൽ നടന്നു. മത്സരത്തിൽ സർ സയിദ് കോളജ് ചാമ്പ്യന്മാരായി. കെ.എം.എം. ഗവ. വനിത കോളജ് രണ്ടാം സ്ഥാനവും, ഗവ. ബ്രണ്ണൻ കോളജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഹാൾടിക്കറ്റ്

സർവകലാശാല സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസിലെ രണ്ടാം സെമസ്റ്റർ ഫൈവ് ഇയർ ഇന്‍റഗ്രേറ്റഡ് മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് (സിബിസിഎസ്എസ് റെഗുലർ) മെയ് 2024 പരീക്ഷയുടെ ഹാൾടിക്കറ്റ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാ വിജ്ഞാപനം

മാർച്ച് 17ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബിരുദം (റെഗുലർ / സപ്ലിമെന്‍ററി /ഇംപ്രൂവ്മെന്‍റ്) ഏപ്രിൽ 2025 പരീക്ഷകൾക്ക് ഫെബ്രുവരി 14 മുതൽ 22 വരെ പിഴയില്ലാതെയും 25 വരെ പിഴയോടുകൂടിയും രജിസ്റ്റർ ചെയ്യാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.