University News
പരീക്ഷാ വിജ്ഞാപനം
കണ്ണൂർ സർവകലാശാല പഠന വകുപ്പിലെ മൂന്നാം സെമസ്റ്റർ എംഎഡ് (സിബിസിഎസ്എസ് റെഗുലർ/സപ്ലിമെന്‍ററി) നവംബർ 2024 പരീക്ഷകൾക്ക് പിഴയില്ലാതെ നാളെ മുതൽ 21 വരെയും പിഴയോട് കൂടി 22 വരെയും അപേക്ഷിക്കാം. വിശദമായ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

എംബിഎ എക്സിക്യൂട്ടീവ് ഈവനിംഗ് പ്രോഗ്രാം : ജനുവരി വരെ അപേക്ഷിക്കാം

കണ്ണൂർ സർവകലാശാല ഡിപ്പാർട്ട്മെന്‍റ് ഓഫ് മാനേജ്മെന്‍റ് സ്റ്റഡീസ്, താവക്കര കാമ്പസിൽ നടത്തുന്ന "മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എം.ബി.എ) എക്സിക്യൂട്ടീവ് ഈവനിംഗ് പ്രോഗ്രാം" പ്രവേശനത്തിന് 25വരെ ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷയുടെ പ്രിന്‍റ് ഔട്ടും അനുബന്ധ രേഖകളും 28ന് വൈകുന്നേരം നാലിന് മുന്പ് താവക്കര കാന്പസിലെ സ്‌കൂൾ ഓഫ് ലൈഫ് ലോംഗ് ലേണിംഗ് ഡയറക്ടർക്ക് സമർപ്പിക്കണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ (www.kannuruniversity.ac.in)